Slider

സഫലം - കഥ

0

സഫലം
കഥ, പടുതോള്‍
ഞങ്ങള്‍ തമ്മില്‍ പ്രണയമൊന്നുമില്ലായിരുന്നു. വിവാഹദിവസം മുതല്‍ ഞാന്‍ മുന്നിലും അവള്‍ പിന്നിലുമായാണ് നടന്നിരുന്നത്. ഇടയ്ക്കിടെ അവള്‍ 'ദേ, ഒന്നു നിക്കൂ,' 'ദേ, ഒന്നു നോക്കൂ' എന്നൊക്കെ പരാതിപ്പെടുകയോ പരിഭവയ്ക്കുകയോ ചെയ്തിരുന്നു. അപ്പോഴൊക്കെ കാലിലെ മുള്ളു വലിച്ചെടുത്തും, വഴിവക്കിലെ പുളിമാവിന്‍ കൊമ്പത്ത് കാച്ചുലഞ്ഞുനിന്ന പച്ച മാങ്ങ അവള്‍ക്ക് ചാടി പൊട്ടിച്ചുകൊടുത്തും ഞാനവളെ ഉന്മേഷവതിയാക്കി പോന്നു.
നടക്കുമ്പോള്‍ കാലു കുഴഞ്ഞുതുടങ്ങിയ ഒരു നാള്‍ അവള്‍ എന്റെ തോളോടു തോള്‍ ചേര്‍ന്നു നടന്ന് എനിക്കൊരു ഊന്നു വടിയായി മാറി. വ്ര്ദ്ധന്നൂന്നും വടിപോലായിരുന്നു അവള്‍ പിന്നീടുള്ള കാലം, ദാ ,ഇന്നലെ രാത്രി ഞാന്‍ പോവുന്നവെന്നു പറഞ്ഞ് അവള്‍ കണ്ണടച്ചതുവരെ.
ഇനി താമസിയ്ക്കേണ്ട. ശവ സംസ്കാരം നടന്നോട്ടെ. സഫലമായി അവളുടെ ജീവിതം . ഞാനോ ,ശേഷിച്ചവന്‍ !

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo