Slider

സോളാര്‍ - ചെറിയ കഥ

0

"നിന്റെ നഗരത്തിൽ ഇതേപോലെ ആദിത്യനുദിക്കാറുണ്ടോ ?" എന്ന അമ്മയുടെ ചോദ്യത്തിന്റെ പൊരുൾ മനസ്സിലായെങ്കിലും മനസ്സിലായില്ലെന്ന മട്ടിൽ വളരെ യാന്ത്രികമായിരുന്നു എന്റെ മറുപടി
"ഉദിക്കലും അസ്തമിക്കലുമൊക്കെ എല്ലാ ദിക്കിലും ഒരുപോലെയല്ലെ അമ്മേ?"
വാസ്തവത്തിൽ അമ്മ ഒരു ചോദ്യം ചോദിക്കുകയായിരുന്നില്ല. അതൊരു കാവ്യാഖ്യാനമായിരുന്നു.
"ആ ഉദിച്ചുപോങ്ങുന്ന സുരൃഭഗവാവനെ നോക്ക്.. തൊഴുതു നമസ്കരിക്കാന്‍ തോന്നും.
'ആദിത്യ,നർക്ക,നരുണന,ന്തമാ, ജ്യോതിർമയൻ തപനൻ സവിതാ രവി ....." *
ശിരസ്സിനു മുകളിൽ കൂപ്പുകയ്യുകൾ ഉയർത്തിക്കൊണ്ട് "ആദിത്യഹൃദയം" തന്നിലേക്ക് ആവാഹിച്ചെടുത്ത നിർവ്രുതിയോടെ അമ്മ പാടി.,
അമ്മയുടെ ഊഹം ശരിയാണ്. എന്റെ നഗരത്തിൽ ആദിത്യനില്ല. പൊടിയും പുകയും കൊണ്ട് മൂടികെട്ടിയ ആകാശത്തിന്റെ മൂലയിലെവിടേയോ ഒരു നിറം മങ്ങിയ മഞ്ഞ പത്രം പോലെ അത് ഒട്ടിനിൽക്കുന്നുണ്ടാവാം., സൂര്യോർജ്ജത്തിൽ നിന്ന് ചൂടും വൈദ്യുതിയും ഊറ്റി കുടിക്കുന്നവർ വലിച്ചെറിഞ്ഞ ഒരു ടിഷ്യു പേപ്പർ പോലെ.
*അദ്ധൃാത്മരാമായണം കിളിപ്പാട്ട്, യുദ്ധകാണ്ഡം, രാമരാവണയുദ്ധം.

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo