Slider

സത്കാരം

0

സത്കാരം
ഗോവിന്ദമേനോന്‍ - നഗരത്തിലെ ഒരു ബാങ്കിന്റെ” മാനേജര്‍. മധ്യവയസ്കന്‍. വളരെ സാത്വികനായ മനുഷ്യന്‍. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിയും തേവാരവും കഴിയാതെ ജലപാനം പോലും കഴിക്കില്ല. മുടക്കദിവസങ്ങളില്‍ ഒരു ക്ഷേത്രത്തിലെങ്കിലും ദര്‍ശനം നിര്ബന്ധം.
ബാങ്കിലെ ജോലിയിലും അത് പോലെ തന്നെ. വളരെ ഭവ്യമായ പെരുമാറ്റം ജീവനക്കാരോടും ഇടപാടുകാരോടും. അല്പം കര്‍ശനക്കാരന്‍ ആണെന്ന് വേണമെങ്കില്‍ പറയാം. എങ്കിലും എല്ലാവര്‍ക്കും അദ്ദേഹത്തെ വലിയ കാര്യമാണ്.
ഒരു മുടക്കദിവസം പതിവ് പോലെ ക്ഷേത്രത്തില്‍ പോയി വരുന്ന വഴി ബാങ്കില്‍ കൂടെ ജോലി ചെയ്യുന്ന സുരേന്ദ്രനെ കണ്ടു. വീടിനു മുന്പി്ല്‍ പത്രവും വായിച്ചു നില്ക്കു കയാണ്. കണ്ട ഉടനെ സുരേന്ദ്രന്‍ അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു. സുരേന്ദ്രന്‍റെ ഭാര്യക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ വളരെ സന്തോഷം. എന്തെങ്കിലും കൊടുക്കാതെ പറഞ്ഞയക്കുവാന്‍ വയ്യ.
സുരേന്ദ്രന്‍ ഗോവിന്ദമേനോനോട് ചോദിച്ചു – ‘സര്‍, ഒരു ഗ്ലാസ് ചായ?’ ‘വേണ്ട വേണ്ട ചായ വേണ്ട’. ‘എന്നാല്‍ കാപ്പി? വേണ്ട കാപ്പി വേണ്ട. പാലോഴിക്കാത്ത ചായയോ കാപ്പിയോ?’ ‘വേണ്ട വേണ്ട’.
രാവിലെ തന്നെ നാരങ്ങാവെള്ളം വേണോ എന്ന് ചോദിക്കുന്നതെങ്ങിനെ? എങ്കിലും ചോദിച്ചു ‘അല്പം നാരങ്ങാവെള്ളം?’ ‘വേണ്ട നാരങ്ങാവെള്ളം വേണ്ട’.
സുരേന്ദ്രനും ഭാര്യയും ധര്‍മ സങ്കടത്തിലായി – ക്ഷണിച്ചു വരുത്തിയിട്ട് അദ്ദേഹത്തെ വെറുതെ പറഞ്ഞയക്കുന്നതെങ്ങിനെ? അതും ഇത്ര നല്ല മനുഷ്യന്‍? എന്തെങ്കിലും വരട്ടെ സുരേന്ദ്രന്‍ തീരുമാനിച്ചു അദ്ദേഹത്തോട് ചോദിച്ചു “സര്‍, ചോദിക്കുന്നത് തെറ്റാണോ എന്നറിയില്ല എന്തെങ്കിലും ഹോട്ട് ഐറ്റംസ് – ബ്രാണ്ടി, വിസ്കി എന്നിവ, സോഡയോട് കൂടി?”
“ഏയ്‌ വേണ്ട വേണ്ട, “സോഡാ” വേണ്ട” – മേനോന്‍ മൊഴിഞ്ഞു
ശിവദാസ്‌ കെ വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo