Slider

കാവ്യനീതിക്കായ് കാത്ത്.....

0
കാവ്യനീതിക്കായ് കാത്ത്.....
----------------------------------------------
ചൂണ്ടുവിരല്‍ത്തുംബാല്‍ മണലില്‍
ഹരിശ്രീ കുറിച്ച കാലം കടന്നുപോയ്
നാരയ മുനയും എഴുത്തോലയും 
നാട്ടിന്‍പുറങ്ങളിലും അന്യമായ്പ്പോയ്
അമ്മമലയാളംഎങ്ങോ മറഞ്ഞുപോയ്‌
ആംഗലേയം മാത്രം മതിയായിപ്പോയ്
തറ പറ എഴുതിയ സ്ലേറ്റുകള്‍ഉടഞ്ഞുപോയ്
കല്ലുപെന്‍സിലും മാഷിതണ്ടിന്‍ കഷണവും
കാലാന്തരത്തില്‍ കഥയായിപ്പോയി
ചൂരല്‍ വടി മാറി ഇരുമ്പു കമ്പികള്‍ വന്നു
കൈത്തലം പോയി നടുംപുറത്തടി വന്നു
കണ്ണു മിഴിക്കുന്ന മാഷന്മാര്‍ പോയി
കൈയ്യുചുരുട്ടുന്ന ഗുണ്ടസാറന്മാര്‍ വന്നു
പിതൃവാത്സല്യ ഗുരുക്കന്മാര്‍ പോയി
പുത്രരേ നല്‍കുന്ന സാറന്മാര്‍ വന്നു
അറിവ് നല്‍കും കലാലയങ്ങള്‍പോയ്‌
മരണം വില്‍ക്കും കൊലാലയങ്ങള്‍ വന്നു
അറിവിന്‍ മഹാവൃക്ഷത്തണലുകിട്ടാന്‍
പിറക്കും മക്കളുടെ നാവില്‍
വിദ്യാക്ഷരീ മന്ത്രം ഉരുക്കഴിക്കുന്നു,
നാവറുത്തു,കണ്‍ചൂഴ്ന്ന്, കാതുടച്ച്‌
വേടനാ പക്ഷിയുടെ ഉയിരെടുക്കുന്നു ,
ഒരുജന്മ മോക്ഷമാം പുത്രഭാഗ്യം
ഒരു നിമിഷം കൊണ്ടു തച്ചുടയ്ക്കുന്നു .
കാലമൊരു നീര്‍ത്തുള്ളിയാല്‍ കണ്ണടയ്ക്കുന്നു
കാലകാവ്യനീതിക്കായ് നാം കാത്തിരിക്കുന്നു
------------------------പ്രവീണ്‍ കണ്ണത്തുശ്ശേരില്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo