മരണം, (ഗദ്യകവിത)
പിന്നിട്ട വഴിത്താരകളില്‍
പതിയാത്ത കാല്‍പാടുകളില്‍
എഴുതപ്പെടാതെ പോയ
ജീവിതത്തിന്‍റെ സൂ ത്രവാക്യം
മരണം.
പതിയാത്ത കാല്‍പാടുകളില്‍
എഴുതപ്പെടാതെ പോയ
ജീവിതത്തിന്‍റെ സൂ ത്രവാക്യം
മരണം.
മുന്നോട്ടുള്ള പ്രയാണത്തില്‍
കാണുന്ന കിനാവുകളില്‍
നിറങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന
പേക്കിനാവായി മരണം.
കാണുന്ന കിനാവുകളില്‍
നിറങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന
പേക്കിനാവായി മരണം.
ജീവിതമെന്ന യാത്രക്കിടയില്‍
ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍
പെയ്തൊഴിയാതെ കരിമുകില്‍
വീഴ്ത്തി പറഞ്ഞിരുന്നതും മരണം.
ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍
പെയ്തൊഴിയാതെ കരിമുകില്‍
വീഴ്ത്തി പറഞ്ഞിരുന്നതും മരണം.
ദിനങ്ങളുടെ സായന്തനങ്ങളില്‍
ചുവന്ന മേലാപ്പ് ചൂടിമാഞ്ഞ്
പോയിരുന്ന സൂര്യന്‍ പറഞ്ഞ് തന്നതും
മരണം.
ചുവന്ന മേലാപ്പ് ചൂടിമാഞ്ഞ്
പോയിരുന്ന സൂര്യന്‍ പറഞ്ഞ് തന്നതും
മരണം.
കണ്ട് കൊണ്ടിരുന്ന മുഖങ്ങളില്‍
സ്നേഹവും ലാളനയും കണ്ണുനീര്‍ ചാലുകളായൊഴുകിയപ്പോള്‍
എന്‍ കണ്‍തടം നിറഞ്ഞെന്നോട്
പറഞ്ഞതും മരണം.
സ്നേഹവും ലാളനയും കണ്ണുനീര്‍ ചാലുകളായൊഴുകിയപ്പോള്‍
എന്‍ കണ്‍തടം നിറഞ്ഞെന്നോട്
പറഞ്ഞതും മരണം.
വെറുതെ ഇരിക്കുംപോള്‍
ഇളം തെന്നല്‍ വീശി
കേള്‍ക്കാത്ത ഈരടിയില്‍ താരാട്ട് പാടി
എന്നെ ഉറക്കിയ വരികളില്‍
ഞാന്‍കണ്ടറിഞ്ഞതും മരണം.
ഇളം തെന്നല്‍ വീശി
കേള്‍ക്കാത്ത ഈരടിയില്‍ താരാട്ട് പാടി
എന്നെ ഉറക്കിയ വരികളില്‍
ഞാന്‍കണ്ടറിഞ്ഞതും മരണം.
മൊട്ടിട്ട പ്രണയ പുഷ്പങ്ങള്‍
വിടരാതിരുന്നതും
സുഗന്ധം പരത്തി ദളങ്ങളായ് പൊഴിയാതിരുന്നതും
നിര്‍ജീവമായ എന്‍ ഹൃത്തടത്തിലെ
വൈകാരിക ചേതന മരണം.
വിടരാതിരുന്നതും
സുഗന്ധം പരത്തി ദളങ്ങളായ് പൊഴിയാതിരുന്നതും
നിര്‍ജീവമായ എന്‍ ഹൃത്തടത്തിലെ
വൈകാരിക ചേതന മരണം.
ഹുസൈൻ എം കെ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക