ദേ പെണ്ണെ ഇന്നെനിക്ക് രണ്ടിലൊന്ന് അറിയണം.. ഇഷ്ട്ടാണെങ്കിലും അല്ലെങ്കിലും അതൊന്ന് പറഞ്ഞൂടെ..? "
പിന്നാലെ നടന്ന് മടുത്തിട്ടാണ് ഇന്ന് അവൻ അങ്ങിനെ ചോദിച്ചത്..
പിന്നാലെ നടന്ന് മടുത്തിട്ടാണ് ഇന്ന് അവൻ അങ്ങിനെ ചോദിച്ചത്..
പതിവില്ലാതെ ഇന്നെന്തോ
അവളില്‍ ഒരുനാണം ഉണ്ടെന്ന് തോന്നുന്നു...
അവളില്‍ ഒരുനാണം ഉണ്ടെന്ന് തോന്നുന്നു...
ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു... " അതെ എന്റെ ഉമ്മ പറയുന്നു ഇയാള് ഭയങ്കര പാവാന്ന്.. "
അവന് അത് കേട്ട് ദേഷ്യമാണ് വന്നത്...
അവൻ പറഞ്ഞു " അത് നിന്റെ ഉമ്മ പറഞ്ഞത്, നിന്റെ ഉപ്പാനെ പറ്റിയാവും.. മ്മളെ നാട്ടിലന്നെ നിന്റെ ഉപ്പാനോളം പാവം ആരാ ഉള്ളത്. ? "
അത് അവൾക്ക് ഇഷ്ടമായിന്ന് മുഖം കണ്ടാലറിയാം..
പക്ഷേ അവള് പറഞ്ഞ മറുപടി ഇതായിരുന്നു.. "
"അതെന്നെ എന്റെ ഉപ്പ പാവാണ് അതോണ്ടല്ലെ ഇയാള് നല്ല ചെക്കനാന്ന് ഉമ്മാനോട് പറഞ്ഞോണ്ടിരിക്കണത്"
അതും കൂടി കേട്ടതും അവന് ക്ഷമകെട്ടു..
" അല്ല പെണ്ണെ നീയെന്നെ കളിയാക്കേണോ ? " അവന് ചോദിക്കേണ്ടി വന്നു..
" അതെ ചെക്കാ ഇങ്ങനെ പുറകെ നടന്ന് ആളുകളെക്കൊണ്ട് അതും ഇതും പറയിക്കാതെ മാന്യമായി വന്ന് പെണ്ണ് ചോദിക്കാൻ നോക്ക്.. പെണ്ണിന്റെ വീട്ടുകാര് അങ്ങോട്ടല്ല നിങ്ങള് ഇങ്ങോട്ട് വന്ന് പെണ്ണ് ചോദിച്ചാൽ നിനക്ക് കൊടുക്കാന്ന വീട്ടില് സംസാരം..
ഇതും പറഞ്ഞ് അവള് കുലുങ്ങി കുലുങ്ങി ചിരിക്കുമ്പോൾ അവന്റെ മനസില്‍ സന്തോഷത്തിന്റെ പൂത്തിരിയും മത്താപ്പും വേറെ എന്തൊക്കയോ ഒരുമിച്ച് കത്തുന്നുണ്ടായിരുന്നു....
ശുഭം
സെമീർ അറക്കൽ കുവൈറ്റ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക