പ്രിയേ! പ്രണയമേറെ‐
പ്രിയങ്കരമെങ്കിലും
പ്രവാസ വിരഹം വരിച്ചു നാം
പ്രണയ പ്രയാണങ്ങൾ‐
ക്കിന്ധനം പണം
അതില്ലാത്തവൻ പിണം
പ്രിയങ്കരമെങ്കിലും
പ്രവാസ വിരഹം വരിച്ചു നാം
പ്രണയ പ്രയാണങ്ങൾ‐
ക്കിന്ധനം പണം
അതില്ലാത്തവൻ പിണം
കൂട്ടായ്മകളിൽ കൂട്ടം‐
തെറ്റിയലഞ്ഞു നാം
കടലകറ്റിയ രണ്ടിണപ്രാവുകൾ
ശരീരമകലെയെങ്കിലും നമ്മൾതൻ
ശാരീരങ്ങളന്തിക്കൂട്ടുകാർ.
സാഗരസീമകൾ താണ്ടിനാം
സംവദിപ്പൂ‐
സെൽഫോണുകൾ‐
നമുക്ക് ഹംസങ്ങൾ.
തെറ്റിയലഞ്ഞു നാം
കടലകറ്റിയ രണ്ടിണപ്രാവുകൾ
ശരീരമകലെയെങ്കിലും നമ്മൾതൻ
ശാരീരങ്ങളന്തിക്കൂട്ടുകാർ.
സാഗരസീമകൾ താണ്ടിനാം
സംവദിപ്പൂ‐
സെൽഫോണുകൾ‐
നമുക്ക് ഹംസങ്ങൾ.
പെയ്യും മരം വൃശ്ചികക്കുളിരിൽ
ശയ്യാതലങ്ങളിൽ മിഴിനീരുതിരും
കൊഴിയും നിദ്രാവിഹീന‐
രജനികൾ,
ഒടുങ്ങും മരീചികയായ്‐
വസന്തമോഹം
ചക്രവാളത്തിൽ‐
കണ്ണും നട്ടു നാമിരിപ്പൂ
ചക്രവാകപ്പക്ഷികൾ
തിരകളുറഞ്ഞുതുള്ളും കടൽ
ഇരുതീരങ്ങളിൽ നാമിരുവർ.
ശയ്യാതലങ്ങളിൽ മിഴിനീരുതിരും
കൊഴിയും നിദ്രാവിഹീന‐
രജനികൾ,
ഒടുങ്ങും മരീചികയായ്‐
വസന്തമോഹം
ചക്രവാളത്തിൽ‐
കണ്ണും നട്ടു നാമിരിപ്പൂ
ചക്രവാകപ്പക്ഷികൾ
തിരകളുറഞ്ഞുതുള്ളും കടൽ
ഇരുതീരങ്ങളിൽ നാമിരുവർ.
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക