അധ്യായം-2
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി രുദ്രയുടെ മുഖത്ത് വെള്ളം കുടഞ്ഞു.
ഹാളിലെ ആട്ടു കട്ടിലില്‍ കുഴഞ്ഞു കിടക്കുകയായിരുന്നു അവള്‍.
തണുത്ത ജലം കണ്‍പോളകള്‍ക്കു മീതെ വന്നു വീണപ്പോള്‍ അവള്‍ കൈപ്പട കൊണ്ട് മുഖം മറച്ചു.
' രുദ്രേച്ചീ'
ദുര്‍ഗ വിളിച്ചു.
രുദ്ര കണ്ണുകള്‍ തുറന്നു.
' എഴുന്നേറ്റിരിക്ക്'
വലിയേടത്ത് പറഞ്ഞു
ദേവദത്തന്‍ അനുജത്തിയെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.
' എന്താ ഉണ്ടായത്'
വലിയേടത്ത് തിരക്കി.
രുദ്ര കുളക്കടവില്‍ താന്‍ കണ്ടതോര്‍മ്മിച്ചു.
പടവിലിരുന്ന് മുഖം കഴുകുന്ന ദുര്‍ഗ
അവളെ നോക്കി നില്‍ക്കുന്ന നിഴല്‍ പോലെ ഒരു രൂപം.
അവള്‍ പകച്ച മിഴിയോടെ ദുര്‍ഗയെ നോക്കി
ആ നോട്ടം കണ്ട് ദുര്‍ഗയ്ക്ക് സങ്കടം വന്നു
' എന്താ രുദ്രേച്ചി... എന്താ ഇങ്ങനെ നോക്കുന്നത്' അവള്‍ രുദ്രയുടെ പാറിപ്പറന്ന മുടി ഒതുക്കി വെച്ചു കൊണ്ട് തിരക്കി.
' പറയു രുദ്രക്കുട്ടീ' ദേവദത്തനും പ്രോത്സാഹിപ്പിച്ചു.
' ഞാന്‍.. ഉറക്കമെഴുന്നേറ്റപ്പോ തങ്കത്തെ കണ്ടില്ല.. കുളപ്പടവിലുണ്ടോന്ന് നോക്കാന്‍ ചെന്നപ്പോ'
ആധി വിട്ടുമാറാതെ രുദ്ര താന്‍ കണ്ട സംഭവം വിവരിച്ചു.
ദുര്‍ഗയ്ക്ക് ചിരി വന്നു പോയി
' രുദ്രേച്ചീടൊരു കാര്യം .. അത് കുളപ്പുരേടെ വല്ല നിഴലുമാകും' അവള്‍ പരിഹസിച്ചു.
പത്മനാഭന്‍ ഭട്ടതിരി് നെഞ്ചില്‍ കൈചേര്‍ത്ത് കണ്ണടച്ച് ഒരു നിമിഷം ധ്യാനിച്ചു
പിന്നെ പ്രസന്നമായ ചിരിയോടെ രുദ്രയുടെ നെറുകില്‍ കൈവെച്ചു
' ഒന്നും പേടിക്കാനില്ല.. അശുഭമൊന്നുമില്ല.. ഉള്ളിലിത്തിരി പേടി കിടപ്പുണ്ട് രുദ്രക്കുട്ടിയ്ക്ക് അല്ലേ'
അയാള്‍ വാത്സല്യത്തോടെ അവളുടെ ചുമലില്‍ തട്ടി.
' കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് പൂജാമുറിയിലേക്ക് വാ.. പേടി മാറാന്‍ വലിയമ്മാമ്മ ഒരു ചരട് കെട്ടിത്തരാം'
രുദ്രയ്ക്ക് നേര്‍ത്ത ആശ്വാസം തോന്നി.
' പണ്ടേ പേടിത്തൊണ്ടിയാ.. അടുക്കള മുറ്റത്ത് രാത്രി ഒരു പൂച്ചയെ കണ്ടാലും പേടിച്ചോടും'
ദേവദത്തന്‍ അവളുടെ തലയില്‍ കിഴുക്കി.
' ഇക്കാര്യത്തില്‍ ഇനി നീ വേണ്ടാത്ത മനസ്താപമൊന്നും വെച്ചു പുലര്‍ത്തണ്ട.. വലിയമ്മാമ്മ കെട്ടിയ ചരട് കൈയ്യില്‍ കിടക്കുന്നിടത്തോളം കാലം തങ്കത്തിന് ഒന്നും സംഭവിക്കില്ല'
രുദ്രയുടെ ചുണ്ടിലും ഒരു വരണ്ട ചിരി വിടര്‍ന്നു.
എങ്കിലും അത് തോന്നലാണെന്ന് വിശ്വസിക്കാന്‍ വയ്യ.
കുളപ്പടവില്‍ തങ്കത്തിനെ ഉറ്റുനോക്കുന്ന ആ നിഴല്‍...
' ഇന്ന് പതിവുള്ള പച്ച ചായ കിട്ടിയില്ല.. പരിഷ്‌കാരികളുടെ കൂടെ കൂടി എനിക്ക് കിട്ടിയ ശീലം'
പത്മനാഭന്‍ ഭട്ടതിരി പരാതി പറഞ്ഞു.
ദേവദത്തനാണ് മനയില്‍ രാവിലെ ഗ്രീന്‍ടീ പതിവാക്കിയത്.
പുറകേ എല്ലാവരും അതൊരു ശീലമാക്കുകയായിരുന്നു.
' ആറുമണിയായി.. ഇനി വേഗന്ന് ആയിക്കോട്ടെ' പത്മനാഭന്‍ ഭട്ടതിരി പിന്തിരിഞ്ഞു.
രുദ്ര ആട്ടുകട്ടിലില്‍ നിന്നിറങ്ങി.
' ഓരോരോ കോപ്രായങ്ങള്‍.. എല്ലാത്തിനും മുഴുവട്ടാണ്'
രുദ്രയ്‌ക്കൊപ്പം നടക്കുമ്പോള്‍ ദുര്‍ഗ അരിശപ്പെട്ടു.
' നീയെന്താ പതിവില്ലാതെ നേരത്തെ എഴുന്നേറ്റത്.. വലിയമ്മാമ്മ പറഞ്ഞിരുന്നു നീ നേരത്തോട് നേരമേ ഉണരൂ എന്ന്'
രുദ്ര ചോദ്യഭാവത്തില്‍ നോക്കി.
' അതോ... എന്തോ ഉറക്കത്തിനിടെ ആരോ വന്ന് വിളിക്കുന്നതായി തോന്നി. ഒരുവട്ടമല്ല പലവട്ടം... വല്ലാത്തൊരു ശല്യം പോലെ. കണ്ണുതുറന്നപ്പോള്‍ ആരുമില്ല.. ഉറക്കപ്പിച്ച് പോകാന്‍ വേണ്ടി കുളിക്കാന്‍ പോയതാ ഞാന്‍.. അപ്പോഴല്ലേ രുദ്രേച്ചീടെ വരവും ബോധം കെടലും'
' ആരു വിളിച്ചൂന്ന്' രുദ്ര അവളെ ചുഴിഞ്ഞു നോക്കി.
' വിളിച്ചില്ല.. തോന്നി.. തോന്നല്‍ മാത്രം.. ചിലപ്പോ സ്വപ്‌നം കണ്ടതാവും.. ഇനി അത് തലേല്‍ കേറ്റി വെക്കല്ലേ'
ദുര്‍ഗ പരിഹസിച്ചു.
'നീയിങ്ങനെ കളിയാക്കല്ലേ തങ്കം.. പരദേവതമാര്‍ കുടികൊള്ളുന്ന മച്ചും സര്‍പ്പക്കാവും തലമുറകളായി വെച്ചുപൂജയും നടക്കുന്ന മനയാണിത്. എല്ലാം അബദ്ധമാണെന്നു പറഞ്ഞ് ശാപം വലിച്ച് തലയില്‍ വയ്ക്കരുത്'
' ഓ.കെ. ഞാനൊന്നും പറയുന്നില്ല.. പരദേവതമാരെയും ദേവന്‍മാരെയും ഒക്കെ എനിക്കും വിശ്വാസംണ്ട്. അതു കൊണ്ടാണല്ലോ ഞാനിതിന് നിന്നു തരുന്നത്. പക്ഷേ ഒന്നും അന്ധമാകരുത് രുദ്രേച്ചീ'
രുദ്ര ഒന്നും മിണ്ടിയില്ല.
രണ്ടുപേരും കുളിച്ച് വസ്ത്രം മാറി.
കോളജില്‍ ഫാഷന്‍ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും വലിയേടത്തെത്തിയാല്‍ ദുര്‍ഗയും നാടനിലേക്ക് മാറും.
അവളെ അങ്ങനെ കാണാനാണ് വലിയമ്മാമ്മയും ദേവദത്തനും ഇഷ്ടപ്പെടുന്നത്.
പട്ടുപാവാടയും ബ്ലൗസുമിട്ട് ദുര്‍ഗ വന്നപ്പോള്‍ തീരെ ചെറിയ കുട്ടിയെ പോലെ തോന്നിച്ചു.
' എന്താ ബ്രേക്കഫാസ്റ്റിന് ഉണ്ടാക്കുക'
അടുക്കളയിലെത്തി ദുര്‍ഗ ചോദിച്ചു.
മിക്‌സിയില്‍ ചട്ണിയ്ക്കുള്ള തേങ്ങ അരയ്ക്കുകയായിരുന്നു രുദ്ര.
' നിനക്കിഷ്ടമുള്ള പൂ പോലെത്തെ ഇഡ്‌ലി.. ചമ്മന്തി.. പിന്നെ തനിനാടന്‍ സാമ്പാറും പോരേ..'
' വെരി ഗുഡ്.. ഒരു ഓംലെറ്റും കൂടിയായാല്‍ സൂപ്പറായി'
' ഛെ' രുദ്ര തലകുടഞ്ഞു.
' മനയിലേക്ക് മാംസാഹാരം കയറ്റിയാല്‍ വലിയമ്മാമ്മ നിന്നെ കൊല്ലുംട്ടോ'
അവള്‍ താക്കീത് നല്‍കി.
' ഓ.. രണ്ടു ദിവസത്തേക്കല്ലേ.. വെജ് ആയിക്കളയാം'
ഇഡ്ഡലി തട്ടിലേക്ക് മാവ് കോരിയൊഴിക്കാന്‍ ദുര്‍ഗ രുദ്രയെ സഹായിച്ചു.
' നീയുള്ളത് കൊണ്ട് പണികള്‍ വേഗത്തില്‍ തീരുന്നുണ്ട്.. അടുക്കളയില്‍ സഹായിക്കാനാ ആരുമില്ലാത്തത്. മുറ്റമടിക്കാന്‍ ഒരു തള്ള വരും. പറമ്പിലും പണിക്കാരുണ്ടാകും.. വെച്ചു വിളമ്പി മടുക്കും. ഇതിനിടെ നെറ്റ് എഴുതാനുള്ള കോച്ചിംഗിനും പോകണം.. തലയ്ക്ക് ഭ്രാന്ത് പിടിക്കും'
രുദ്ര പരാതിക്കെട്ടഴിച്ചു.
' ഒരു സര്‍വെന്റിനെ നിര്‍ത്താന്‍ പറയെടി രുദ്രേച്ചീ' ദുര്‍ഗ നിര്‍ദ്ദേശിച്ചു
' നിന്റെ വലിയമ്മാമ്മയ്ക്കും ദത്തേട്ടനും വാലിയക്കാരികള്‍ ഉണ്ടാക്കുന്ന ഭക്ഷണം ഇറങ്ങില്ല.. അതറിയില്ലേ' രുദ്ര പരിഹസിച്ചു.
' ഇനി ഒരു വഴിയേയുള്ളു തങ്കം .. ദത്തേട്ടനോട് വേളി കഴിക്കാന്‍ പറയ്യാ..'
രുദ്ര പരിഹാരവും കണ്ടെത്തി.
' അല്ലാതെ എന്നെക്കൊണ്ട് പഠിത്തവും അടുക്കളപണിയും ഒന്നിച്ച് പറ്റില്ല'
' രുദ്രേച്ചീടെ വേളി കഴിയാതെ ഏട്ടന്‍ സമ്മതിക്കില്ല' ദുര്‍ഗ പറഞ്ഞു
' അത് നേരത്തേ പറഞ്ഞതാണല്ലോ'
' ചൊവ്വാ ദോഷക്കാരിയായ എന്റെ വേളി നോക്കി നിന്നാല്‍ ഏട്ടന്റെ മൂക്കില്‍ പല്ലുവരും.. നീ പറഞ്ഞേക്ക്'
രുദ്ര വെന്ത ഇഡ്ഡലികള്‍ പ്ലേറ്റിലേക്ക് എടുത്ത് വെച്ച് കൊണ്ട് പറഞ്ഞു.
അവളുടെ മുഖത്തെ വിഷാദ ഭാവം ദുര്‍ഗയുടെ മന്ദഹാസം കെടുത്തി.
വലിയമ്മാമ്മ നേരത്തെ ഗണിച്ചു പറഞ്ഞിരുന്നു.
രുദ്രേച്ചിയുടെ ജാതകദോഷം.
പത്തില്‍ എട്ടു പൊരുത്തമെങ്കിലുമുള്ള മറ്റൊരു ദോഷജാതകവുമായേ ചേര്‍ക്കാനാവൂ.
' പുലര്‍ച്ചെ അമ്പലത്തില്‍ പോക്ക് മുടങ്ങി. ഇന്നെന്തായാലും വൈകിട്ട് ദീപാരാധന തൊഴാന്‍ പോകണം.. നീ വരില്ലേ..'
രുദ്ര വിഷയം മാറ്റി.
' പോകാം.. ദേവിക്ഷേത്രത്തില്‍ തൊഴുതിട്ട് എത്ര നാളായി' ദുര്‍ഗ പറഞ്ഞു.
പ്രഭാത ഭക്ഷണം കഴിഞ്ഞതും ദുര്‍ഗ മൊബൈലുമെടുത്ത് തൊടിയിലേക്ക് പോയി.
' എന്താ തൊടിയിലൊരു ചുറ്റികറക്കം'
ചുറ്റു വരാന്തയിലിരുന്ന പത്മനാഭന്‍ ഭട്ടതിരി തിരക്കി
' ഒന്നൂല്യ വലിയമ്മാമ്മേ.. കുറച്ച് ഫോട്ടോസ് എടുക്കാനാണ്.. കിളികളേം അണ്ണാനേയുമൊക്കെ'
' സര്‍പ്പക്കാവില്‍ കയറിയാല്‍ സൂക്ഷിക്കണം.. വിഷജാതിയുണ്ട്‌ട്ടോ'
അയാള്‍ മുന്നറിയിപ്പ് നല്‍കി.
അയാളെ നോക്കി വിടര്‍ന്നു മന്ദഹസിച്ച് ദുര്‍ഗ തൊടിയിലേക്ക് ഓടിപ്പോയി.
ഒന്നരയേക്കറാണ് സര്‍പ്പക്കാവ്.
നിറയെ മരങ്ങള്‍ തിങ്ങി പകലും നേര്‍ത്ത ഇരുട്ടു പോലെ തോന്നും.
ചാമ്പയ്ക്ക, പേരയ്ക്ക്, പലതരം മാവുകള്‍, സപ്പോട്ട തുടങ്ങി അതിന്റെ ഉള്ളിലില്ലാത്തതൊന്നുമില്ല.
കാവിനകത്തു നിന്നും ഒരു ചുള്ളിപോലും ഒടിക്കരുതെന്നാണ് പ്രമാണം
എന്നാലും പഴങ്ങള്‍ പറിച്ചെടുത്ത് തിന്നാന്‍ വലിയമ്മാമ്മ അനുവാദം നല്‍കിയിട്ടുണ്ട്.
കാവിലേക്ക് കയറിയാല്‍ തന്നെ കണ്ണില്‍ പെടുന്നത് കൂറ്റന്‍ ആല്‍മരമാണ്.
വിഷുവിന്റെ വരവറിയിച്ച് കാവുമുഴുവന്‍ സ്വര്‍ണം പൂത്തതു പോലെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.
കാവിന് മൊത്തം മഞ്ഞ നിറമാണെന്ന് തോന്നി.
ദുര്‍ഗ കുറേ സെല്‍ഫികളെടുത്തു.
ആല്‍മരത്തിന്റെ തൂങ്ങിക്കിടന്ന വേരില്‍ പിടിച്ച് ഒരു സെല്‍ഫിയ്ക്ക് പോസ് ചെയ്യുമ്പോള്‍ കാതിനരികെ ഒരു നിശ്വാസം കേട്ടു.
ദുര്‍ഗ ഞെട്ടിത്തിരിഞ്ഞു നോക്കി.
ഇല്ല ഒന്നുമില്ല...
കാറ്റില്‍ പേരാലിലകള്‍ ചലിക്കുന്നു.
അതിന്റെ ശബ്ദമാകുമെന്നോര്‍ത്ത് അവള്‍ സമാധാനിച്ചു.
പിന്നില്‍ കരിയിലകള്‍ ഞെരിയുന്ന ശബ്ദം .
ആരോ നടന്നു പോകുന്നതു പോലെ.
അന്തരീക്ഷത്തില്‍ പെട്ടന്ന് പേരറിയാത്തൊരു ഗന്ധം വന്നു നിറഞ്ഞു
നിലത്തു നിന്നും ചൂഴ്ന്നു വന്നതു പോലെ ഒരു കാറ്റില്‍ കരിയിലകള്‍ വട്ടം കറങ്ങി
ദുര്‍ഗ അതും ക്യാമറയില്‍ പകര്‍ത്തി.
ഓതോ ഒരു പക്ഷി ഭയന്നിട്ടെന്നതു പോലെ അപശബ്ദമുണ്ടാക്കി.
അതെവിടെ നിന്നെന്ന് പരതി അവള്‍ അല്‍പ്പം കൂടി മുന്നോട്ട് നടന്നു.
കരിയിലകള്‍ക്കിടയിലൂടെ എന്തോ ഒരു ജീവി കുതിച്ചു പാഞ്ഞു.
കാറ്റില്‍ അതേ അപൂര്‍വ ഗന്ധം അവളെ വന്നു പൊതിഞ്ഞു.
' ഇഴജന്തുക്കള്‍ ഉണ്ടാകും.. വെറുതേ രണ്ടു ദിവസം നില്‍ക്കാന്‍ വന്നിട്ട് പാമ്പുകടിയേറ്റ് മരിക്കേണ്ട കാര്യമില്ലല്ലോ'
ദുര്‍ഗ ആത്മഗതത്തോടെ പിന്തിരിഞ്ഞതും പിന്നില്‍ ഒരു സ്ത്രീരൂപം കണ്ട് ഭയന്നു പോയി.
ഒന്നുകൂടി നോക്കുമ്പോള്‍ രുദ്ര.
' ഹോ.. പേടിപ്പിച്ചു കളഞ്ഞല്ലോ'
കൈയ്യില്‍ നിന്നും താഴെ വീണ മൊബൈല്‍ എടുത്തു കൊണ്ട് ദുര്‍ഗ കോപിച്ചു.
'വലിയമ്മാമ്മ പറഞ്ഞു വിട്ടതാ.. തങ്കം ഇങ്ങോട്ട് വന്നിട്ട് നേരം കുറേയായെന്ന് പറഞ്ഞിട്ട്.. 'ഏട്ടനും അവിടെ കിടന്ന് കയറു പൊട്ടിക്കുന്നു'
രുദ്ര പറഞ്ഞു.
' വെറുതേയല്ല അന്തരീക്ഷത്തിന് ഒരു ഹൊറര്‍ മൂഡായിരുന്നു ഇതുവരെ.. കരിയിലയില്‍ ചവുട്ടി ആരോ നടക്കുന്നത് പോലെ.. രുദ്രേച്ചിയായിരുന്നു അല്ലേ'
ദുര്‍ഗ ചിരിച്ചു.
' കളിയാക്കണ്ട.. കാവിലിങ്ങനെ ചുറ്റി കറങ്ങുകയൊന്നും വേണ്ട.. വിളക്കു വെക്കുന്നുണ്ടെങ്കിലും ദേവകള്‍ക്കു പോലും ഇഷ്ടമുള്ള ചില ആത്മാക്കളുണ്ടാകും ഇവിടെ.. മുത്തച്ഛന്‍ പറഞ്ഞിരുന്നത് ഓര്‍മ്മയുണ്ടോ തങ്കത്തിന്'
' നല്ല ഓര്‍മ്മയുണ്ട്.. അന്നും ഇന്നും ഞാനതിന് ഒരു പേരേ ഇട്ടിട്ടുള്ളു.. വട്ട്'
രുദ്രയെ പിന്തുടരുന്നതിനിടെ ദുര്‍ഗ പരിഹസിച്ചു.
' എല്ലാത്തിനേം നിന്ദിക്കരുത് തങ്കം.. ഞാനും പുറത്ത് പോയി പഠിച്ചവളാണ്. ദത്തേട്ടനെ പോലെ ഒരു പ്രൊഫസറാകാന്‍ വേണ്ടി നെറ്റ് എഴുതാന്‍ ട്രൈ ചെയ്യുന്നവളാണ്.. പക്ഷെ ..പഴമക്കാരു പറയുന്നതൊന്നും കണ്ണടച്ച് തള്ളികളയാന്‍ ഞാന്‍ തയാറല്ല'
രുദ്ര ശാസിച്ചു.
' രുദ്രേച്ചി പഠിപ്പിക്കാന്‍ പോണ കുട്ടികളുടെ ഗതികേട്'
ദുര്‍ഗ കളിയാക്കി.
ദേവദത്തന്‍ നോക്കി നില്‍ക്കുകയായിരുന്നു.
' എവിടെ പോയിരിക്കുകയായിരുന്നു'
ഒരല്‍പ്പം ദേഷ്യത്തിലാണ് അയാള്‍ ചോദിച്ചത്.
' തൊടിയില്‍..'
ദുര്‍ഗ ചിരിക്കാന്‍ ശ്രമിച്ചു
' ഉം... എന്നെ വിളിച്ചൂടായിരുന്നോ തങ്കത്തിന്'
' ഒന്നു പോ ദത്തേട്ടാ.. ഇതെന്തൊരു ശല്യാണ്.. സ്വസ്ഥമായി ഇവിടൊന്ന് നടക്കാനും പറ്റില്ലേ'
കുറുമ്പോടെ അവള്‍ അകത്തേക്ക് പോകുന്നത് നോക്കി ദേവദത്തന്‍ നിന്നു.
' ഒന്നും പറയണ്ട.. ദത്തേട്ടന്‍ തന്നെയാ പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കിയത്.. അനുഭവിച്ചോ'
രുദ്ര ചിരിയോടെ ഏട്ടന്റെ മുഖത്തൊന്ന് തോണ്ടി.
' അവളെ മാത്രമല്ല നിന്നേം'
ദേവദത്തന്‍ തിരിച്ചടിച്ചു.
' ആയ്‌ക്കോട്ടെ..വെറുതേ വഷളാക്കാന്‍ ഞങ്ങള് പറഞ്ഞില്ലല്ലോ'
സ്വര്‍ണക്കൊലുസ് കിലുക്കി അവള്‍ അകത്തേക്കോടി പോകുന്നത് നേര്‍ത്ത ചിരിയോടെ ദേവദത്തന്‍ നോക്കി നിന്നു.
' ദുര്‍ഗ വന്നാല്‍ ഇവള്‍ക്കും കുസൃതിയിത്തിരി കൂടുതലാ:'
കാഴ്ചക്കാരനായി ചുറ്റു വരാന്തയിലിരുന്ന പത്മനാഭന്‍ നമ്പൂതിരി പറഞ്ഞു.
' ഏതെങ്കിലും കോളജില്‍ പ്രഫസറായിട്ട് വേണം വേളി നടത്താന്‍. ഇപ്പോത്തന്നെ ഇരുപത്തിനാല് വയസായി ഇനി അധികം നീട്ടണതില്‍ അര്‍ഥല്യ'
' ഞാനും അത് ആലോചിക്കാതിരുന്നില്ല. രണ്ടുമൂന്ന് പ്രൊപ്പോസല്‍ എന്റെയടുത്ത് തന്നെ വന്നു. ഒക്കെ പുറത്ത് ജോലി ചെയ്യുന്നവരാണ്. ഓസ്‌ട്രേലിയയിലും അമേരിക്കയിലുമൊക്കെ.. അവളുടെ പ്രകൃതത്തിന് അതൊന്നും ചേരില്ല.. ഈ നാട്ടില്‍ ഉള്ളവരു തന്നെ മതി'
അനിയത്തിയെ ദൂരെ നാട്ടിലേക്കയക്കാന്‍ ദേവദത്തന് മനസില്ലെന്ന് പത്മനാഭന്‍ ഭട്ടതിരിയ്ക്ക് മനസിലായി.
ആഗ്രഹം തോന്നുമ്പോള്‍ അവരെ ചെന്നു കാണാന്‍ കഴിയണം അതുതന്നെയായിരുന്നു അയാളുടെയും മോഹം.
' എന്തായാലും ഇനിയിപ്പോ അധികം വൈകണ്ട കുട്ടാ.. ചൊവ്വാദോഷം ഉള്ള കുട്ടിയല്ലേ.. യോജിച്ച വരനെ കണ്ടെത്താന്‍ ചിലപ്പോ
തടസം വന്നാലോ.. ശുഭസ്യ ശീഘ്ര.. അതാ വേണ്ടത്.'
' ഞാനും ചിന്തിക്കാത്തതല്ല വലിയമ്മാമ്മേ'
ദേവദത്തന്‍ തെല്ല് ആലോചനയോടെയാണ് പറഞ്ഞത്.
' എന്നിട്ട് വേണം നിന്റെ വേളി നടത്താന്‍.. അതും വൈകാന്‍ പാടില്ല.. ഇപ്പോ തന്നെ ഇരുപത്തിയേഴ് വയസായില്ലേ'
' എന്റെ വേളി' ദേവദത്തന്‍ ഒന്നു ചിരിച്ചു.
' അതിനി നടക്ക്വോ വലിയമ്മാമ്മേ'
അവന്‍ പെട്ടന്ന് അകത്തേക്ക് കയറിപ്പോയി.
പത്മനാഭന്‍ നമ്പൂതിരിയുടെ മുഖ്രസാദം മാഞ്ഞു.
അയാള്‍ക്ക് പവിത്രയെ ഓര്‍മ്മ വന്നു.
വെളുത്ത സാരിയുടുത്ത് നെറ്റിയില്‍ ഭസ്മക്കുറി തൊട്ട് ഒഴിഞ്ഞ കഴുത്തും കാതുമായി നടക്കുന്ന പവിത്ര
നിലാക്കീറ് പോലെയുള്ള അവളുടെ ചിരി.
' പരദേവതമാരെ..' പത്മനാഭന്‍ ഭട്ടതിരി ഒന്നു നിശ്വസിച്ചു.
തന്റെ മുറിയിലെ ചാരുകസേരയിലിരുന്ന് ദേവദത്തനും അവളെ കുറിച്ചു തന്നെ ഓര്‍ക്കുകയായിരുന്നു.
ചെറിയമ്മാമ്മയുടെ മകള്‍ പവിത്ര.
കുട്ടിക്കാലം മുതല്‍ മുറപ്പെണ്ണാണെന്ന് കേട്ടാണ് വളര്‍ന്നത്.
ഒരുപാട് മോഹങ്ങളും അവളെ കുറിച്ച് മനസില്‍ സൂക്ഷിച്ചിരുന്നു.
പവിത്ര നന്നായി എഴുതും.
വായിക്കും.
നൃത്തം ചെയ്യും.
പഠനത്തിനായി കുറേക്കാലം വലിയേടത്ത് നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു.
കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ പോലും മറ്റൊരു പെണ്‍കുട്ടിയോടും ഒരടുപ്പവും സൂക്ഷിച്ചില്ല.
മനസില്‍ അവള്‍ മാത്രമായിരുന്നു.
അവള്‍ എന്റെ കൃഷ്ണാ എന്ന് സംബോധന ചെയ്‌തെഴുതിയ കവിതകളെല്ലാം തന്നെ കുറിച്ചുള്ളതാണെന്ന് കരുതി.
ആരും കാണാതെ അവള്‍ നീട്ടുന്ന മന്ദഹാസങ്ങളും നേരില്‍ കാണുമ്പോഴുള്ള ഒന്നോ രണ്ടോ വാക്കുകളും നിധി പോലെയായിരുന്നു മനസില്‍ സൂക്ഷിച്ചിരുന്നത്.
ഒരു അവധിക്കാലത്ത് വലിയേടത്ത് എത്തുമ്പോള്‍ വലിയമ്മാമ്മ പറഞ്ഞു
' ഇനി നീയാ മോഹം അങ്ങട് ഉപേക്ഷിച്ചേക്ക്'
അവള്‍ സഹപാഠിയുടെ കൂടെ ഇറങ്ങിപ്പോയെന്ന് കേട്ടപ്പോള്‍ മനസു വിങ്ങി.
അതിലേറെ തകര്‍ന്നു പോയത് നാലുമാസം കഴിഞ്ഞ് വിധവാ വേഷത്തില്‍ അവള്‍ കൊച്ചുമനയിലേക്ക് തിരിച്ചു വന്നപ്പോഴാണ്.
അവളുടെ ഭര്‍ത്താവ് ആക്‌സിഡന്റില്‍ മരിച്ചത്രേ.
പവിത്രയുടെ ജാതകദേഷം എന്ന് ആരോപിച്ച് അയാളുടെ വീട്ടുകാര്‍ ഇറക്കി വിട്ടു.
ആകെയുള്ള മകളെ ചെറിയമ്മാമ്മ കൈവിട്ടില്ല.
എല്ലാം കഴിഞ്ഞ് നാലഞ്ചു വര്‍ഷമായി.
ഇന്നും അവള്‍ ആ വെളുത്ത വസ്ത്രവുമണിഞ്ഞ് കഴിയുമ്പോള്‍ തനിക്കൊരു വിവാഹം.
ദേവദത്തന്‍ തലകുടഞ്ഞു.
എത്ര നേരം ആ ഇരിപ്പിരുന്നുവെന്നറിയില്ല.
ദീപാരാധനയ്ക്ക് പോകാന്‍ അണിഞ്ഞൊരുങ്ങിയ ദുര്‍ഗയും രുദ്രയും വന്നപ്പോഴാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.
'ഏട്ടന്‍ വരുന്നുണ്ടോ ക്ഷേത്രത്തിലേക്ക്'
രുദ്ര തിരക്കി
' ഇല്ലെടാ.. നിങ്ങള്‍ പോയിട്ട് വാ'
ദേവദത്തന്‍ പറഞ്ഞു.
' എന്താ ദത്തേട്ടന്റെ മുഖത്തൊരു വിഷാദം' ദുര്‍ഗ അടുത്ത് വന്ന് നെറ്റിയില്‍ കൈവെച്ചു നോക്കി.
' പനിയുണ്ടോ'
' ഒന്നുമില്ല.. മോള്‍ പോയിട്ട് വരൂ'
ദേവദത്തന്‍ പറഞ്ഞു
' ഇതു പവിത്രേച്ചിയെ ഓര്‍ത്തിട്ടുള്ള സങ്കടാണ്. ഞാനിടയ്ക്കിടയ്ക്ക് കാണുന്നതല്ലേ'
രുദ്ര കളിയാക്കി.
' ഏട്ടന്‍ അവിടെ ദു:ഖിച്ചിരിക്ക്.. ഞങ്ങള്‍ തൊഴുതിട്ട് വരാം'
രുദ്ര ദുര്‍ഗയുടെ കൈപിടിച്ചു.
രണ്ടുപേരും മുറിവിട്ട് പോയി.
ദിപാരാധനയ്ക്ക് പതിവില്ലാത്ത തിരക്കുണ്ടായിരുന്നു.
ക്ഷേത്രത്തിന് ചുറ്റും ദീപങ്ങള്‍ തെളിയിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ രുദ്ര ദുര്‍ഗയെ തോണ്ടി
' ദേ.. പവിത്രേച്ചി'
അമ്മയുടെ സഹോദരന്റെ മകളാണ്.
എന്നാലും രുദ്ര പവിത്രയോട് അല്‍പ്പം അകലം പാലിച്ചിരുന്നു.
തന്റെ ഏട്ടനെ വേദനിപ്പിച്ചവളാണ്.
ആ കുറ്റത്തിന് രുദ്രയുടെ നിഘണ്ടുവില്‍ മാപ്പില്ല.
ദീപങ്ങളുടെ നിറവില്‍ വെളുത്ത സാരിയില്‍ ജ്വലിച്ചു നില്‍ക്കുന്ന പവിത്രയെ ദുര്‍ഗ നോക്കി.
ആ മുഖത്ത് ശാന്തമായ ഒരു മന്ദഹാസം കണ്ടു
' തങ്കം എപ്പോ വന്നു'
അവള്‍ തിരക്കി
' ഇന്നലെ.. അമ്മ മരിച്ച ദിവസമായിട്ടും ചെറിയമ്മാമ്മയെ ആ വഴി കണ്ടില്ല' ദുര്‍ഗ പരിഭവിച്ചു.
' അച്ഛന് സുഖമില്ല .. പനിയായിട്ട കിടക്കുകയാണ്'
പവിത്ര പറഞ്ഞു.
' ഞാന്‍ നാളെ പോകും.. പറ്റുമെങ്കില്‍ ചെറിയമ്മാമ്മയെ കാണാന്‍ വരുമെന്ന് പറഞ്ഞേക്കു'
ദുര്‍ഗ ചിരിച്ചു.
പവിത്രയും.
ദീപങ്ങള്‍ കൊളുത്തി രുദ്ര ഏറെ മുന്നിലെത്തിയിരുന്നു.
ദുര്‍ഗ വേഗം അവള്‍ക്കൊപ്പമെത്തി.
ദേവിയെ തൊഴുതിറങ്ങുമ്പോഴാണ് ദുര്‍ഗ എതിരെ പടികള്‍ കയറി വരുന്ന വേദവ്യാസിനെ കണ്ടത്.
അവള്‍ രുദ്രയെ തോണ്ടി
' ദേ..ആ സാമദ്രോഹി വരുന്നു' ദുര്‍ഗ പിറുപിറുത്തു.
' പൂജയെന്നും പറഞ്ഞ് എന്നെ വേദനിപ്പിച്ചത് മറന്നിട്ടില്യ ഞാന്‍'
രുദ്രയും അയാളെ കണ്ടു
കസവു മുണ്ടുടുത്ത് വേഷ്ടി പുതച്ച് വരുന്ന വേദവ്യാസിന് മുമ്പത്തെക്കാള്‍ തേജസ് തോന്നി.
അയാള്‍ തൊട്ടടുത്തെത്തി.
ദുര്‍ഗ മുഖം വീര്‍പ്പിച്ചു നിന്നു.
' എങ്ങനെയുണ്ട് പ്രേതങ്ങളുടെ കൂട്ടുകാരിയ്ക്ക്'
അയാള്‍ ദുര്‍ഗയെ നോക്കി സൗഹൃദത്തോടെ ചിരിച്ചു.
' എങ്ങനെയുണ്ടാവാന്‍ .. നിങ്ങളല്ലേ പൂജ ചെയ്ത് പ്രേതത്തെ ഓടിച്ചത്'
ദുര്‍ഗ അനിഷ്ടം മറച്ചു വെച്ചില്ല.
വേദവ്യാസ് ചിരിയോടെ രുദ്രയെ നോക്കി.
പച്ചകരയുള്ള കസവുസാരിയില്‍ അതീവ സുന്ദരിയായിരുന്നു അവള്‍
' ദേവി ശ്രീകോവിലിനകത്തോ ..അതോ ഇവിടെയോ'
വേദവ്യാസ് കണ്ണിമയ്ക്കാതെ അവളെ നോക്കികൊണ്ട് ചോദിച്ചു
രുദ്രയുടെ മുഖം ചുവന്നു.
' ദേവദത്തനെ ഒന്നു കാണണമെനിക്ക്.. എന്നിട്ടുവേണം വലിയേടത്തിന്റെ അനുമതി വാങ്ങാന്‍.. ഞാനുടനെ മനയിലേക്ക് വരണുണ്ടെന്ന് ഏട്ടനോട് പറഞ്ഞേക്കൂ'
അയാള്‍ ചിരിയോടെ പടികയറിപ്പോയി.
' ഒരു കല്യാണാലോചന മണക്കുന്നുണ്ടല്ലോ'
ദുര്‍ഗ രുദ്രയെ നോക്കി.
ആ ചോദ്യം കേട്ടാണ് കുസൃതിയോടെ വേദവ്യാസ് തിരിഞ്ഞു നോക്കിയത്.
അയാള്‍ ഞെട്ടി.
രുദ്രയുടെ അരികില്‍ നില്‍ക്കുന്ന ദുര്‍ഗയ്‌ക്കൊപ്പം നിഴല്‍ പോലെ ഒരു രൂപം.
അയാളുടെ നെറ്റി ചുളിഞ്ഞു

.............. തുടരും..................................................
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക