"നിനക്ക് ചപ്പാത്തി പരത്താന് അറിയാമോ?" ചോദ്യം എന്നോട്. മറ്റാരുമല്ല എന്റെ അമ്മായിയമ്മ.
കല്യാണപിറ്റേന്ന് ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നതാണ് രംഗം.
"അറിയാം" ഞാൻ പറഞ്ഞു.
"എന്നാൽ നീ ചപ്പാത്തി പരത്തിക്കെ വേഗമാവട്ട് സമയം ഒത്തിരി ആയി".
"അമ്മേ ഞാൻ പല്ല് തേച്ചില്ല, കുളിച്ചില്ല"
"ഓ അതിപ്പോ സാരമില്ല ആദ്യം നീ മുഖം കഴുകി ചായ കുടിക്ക് എന്നിട്ട് ഇത് പരത്ത്... കുളിക്കുന്നത് പിന്നെ എന്തെങ്കിലും കഴിച്ചിട്ട് സാവകാശം മതി"
അച്ഛൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം അച്ഛനു വേണ്ടി ചപ്പാത്തി ഉത്സവം നടത്തിയിരുന്ന എന്റെ വീട്ടില്
"ഒരു കല്യാണം കഴിച്ചാല് ഈ ചപ്പാത്തി പരത്തലില് നിന്ന് രക്ഷപ്പെടാമായിരുന്നു" എന്ന എന്റെ ആത്മഗതം പോകെപ്പോകെ അമ്മ കേൾക്കാൻ വേണ്ടി ഞാൻ വിളംബരമാക്കി. ചപ്പാത്തി പരത്താന് ആണ് വിളിക്കുന്നതെന്ന് മനസ്സിലായാല് പലപ്പോഴും സമയക്കുറവ് അഭിനയിച്ചു... ഇതിപ്പോ അമ്മ പകരം വീട്ടിയതാണോ... ഏതെങ്കിലും ബ്രോക്കര്മാരെ സ്വാധീനിച്ചു വശത്താക്കി ചപ്പാത്തി പരത്തി കൊടുക്കേണ്ടിടത്തേക്ക് തന്നെ ഇവളെ വിടണം എന്ന് അമ്മ പറഞ്ഞിരുന്നോ...
ഞാൻ ആലോചിച്ച് നില്ക്കുമ്പോള് ഒരു ഗ്ലാസ്സ് ചായ കൈയിൽ തന്നിട്ട് അമ്മ പറഞ്ഞു "നീ ഇത് കുടിക്ക്".
ഞാൻ പല്ല് തേച്ചു വന്ന് ചായ കുടിക്കാന് തുടങ്ങിയപ്പോള് ആണ്
പെട്ടെന്ന് ഇന്നലെ എനിക്ക് കിട്ടിയ ഭർത്താവിനെ ഓര്മ വന്നത്... "അമ്മേ ചേട്ടന് ചായ കൊടുത്തില്ല" ഞാൻ പറഞ്ഞു.
"ഓ അവന് എഴുന്നേല്ക്കുമ്പോള് വേറെ ഉണ്ടാക്കാം നീ ഇത് ചൂടോടെ കുടിക്ക്"... അത് കേട്ടതും ഞാൻ വേഗം ചായ കുടിച്ചു...
സിനിമയിലെ ഭാര്യമാരെ പോലെ ചേട്ടന് കൊടുത്തിട്ടേ ഞാൻ കുടിക്കൂ
എന്നൊന്നും വാശി പിടിക്കാൻ പോയില്ല... അങ്ങനെ എന്റെ ഭർത്താവിന്റെ വീട്ടിലെ അടുക്കളപ്പ ണി ചപ്പാത്തി ഉണ്ടാക്കല്എന്ന അറു ബോറന് പരിപാടിയോടെ ഞാൻ ഉത്ഘാടനം ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞ് വീട്ടില് പോകുമ്പോൾ ഇതേപ്പറ്റി അമ്മയോട് ചോദിക്കാം എന്ന് ഓര്ത്തു ഞാൻ ചപ്പാത്തി ചുട്ടെടുക്കുമ്പോള് മുറ്റത്ത് ഒരു ബഹളം. ചെന്ന് നോക്കുമ്പോള്അമ്മയും മകനും ആണ്..
മുറ്റത്ത് നിന്നിരുന്ന ഒരു വഴുതന ചെടി
യില് ആഞ്ഞ് പിടിക്കുന്ന അമ്മ... കല്ല് പാകി ഉറപ്പിച്ച ഭാഗത്തേക്ക് വേര് നന്നായി പിടിച്ചിരുന്ന ആ ചെടിയില് പിഞ്ചു വഴുതനങ്ങ കുറെ ഉണ്ടായിരുന്നു.
യില് ആഞ്ഞ് പിടിക്കുന്ന അമ്മ... കല്ല് പാകി ഉറപ്പിച്ച ഭാഗത്തേക്ക് വേര് നന്നായി പിടിച്ചിരുന്ന ആ ചെടിയില് പിഞ്ചു വഴുതനങ്ങ കുറെ ഉണ്ടായിരുന്നു.
"വയ്യാതെ കിടന്ന് എന്തോന്ന് കാണിക്കുവാ മാറി നില്ക്ക്." .. മോന് അമ്മയെ പിടിച്ചു മാറ്റാൻ നോക്കുന്നു.
അമ്മ പക്ഷേ പിടി വിട്ടില്ല... ഒടുവില് മകന്റെ കൈയിൽ അമ്മ... അമ്മയുടെ കൈയിൽ ചെടി...ഈ സര്ക്കസ് നടക്കുമ്പോൾ ആണ്
ഞാൻ ചെന്നതും കണ്ടതും.. മകന്റെ വായില് നിന്ന് ആവശ്യത്തിന് കിട്ടിയത് ഒന്നും വക വയ്ക്കാതെ അമ്മ ആ ചെടി ദൂരേക്ക് എറിഞ്ഞു.
.
പതിവില്ലാതെ നേരത്തെ എഴുന്നേറ്റ മകനും അമ്മയും ആ നാട്ടിലുള്ള ഏതോ ഒരാളുമായി (അന്ന് എനിക്ക് ആരെയും പരിചയമില്ല) മുറ്റത്ത് സംസാരിച്ച് നല്കുകയായിരുന്നു. ആ മനുഷ്യന് തിരികെ പോകാൻ ഇറങ്ങുമ്പോള് മുറ്റത്തിന്റെ ഒരു കോണില് തുപ്പി... അതാണ് കാര്യം.. തുപ്പിയത് ഒരിടത്ത്... ചെടി നിന്നത് വേറെ എവിടെയോ ഒരിടത്ത്... പക്ഷേ അമ്മ അത് പിഴുതെടുത്ത് എറിഞ്ഞു കളഞ്ഞു. മകനുമായുണ്ടായ മല്പിടുത്തത്തില് അമ്മ നന്നേ ക്ഷീണിച്ചു. എന്റെ ഒപ്പം അടുക്കളയിലേക്ക് വരുമ്പോള് അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു "എന്റെ ചെറുക്കന് വല്ലപ്പോഴും ഒരു തോരനോ മെഴുക്ക് പുരട്ടിയോ ഉണ്ടാക്കി കൊടുത്തോണ്ടിരുന്നതാ... അവന് തുപ്പാന് കണ്ട സ്ഥലം"

പിറ്റേ ദിവസം രാവിലെ അമ്മ കുറെ തുണികള് കഴുകി മുറ്റത്ത് അയയില് വിരിച്ചു.. ഏകദേശം പകുതി ഉണങ്ങിയപ്പോള് അമ്മ അത് വീണ്ടും നനയ്ക്കുന്നു. ഞാൻ ചോദിച്ചപ്പോള് അമ്മ പറഞ്ഞു "റോഡില് കൂടി ഒരു പട്ടി പോയെടീ അത് മുറ്റത്ത് കേറി സാരിയില് തൊട്ടോന്ന് ഒരു സംശയം"
ആദ്യമായി അവിടെ
ചിക്കൻ കറി ഉണ്ടാക്കാന് ശ്രമിച്ച എന്റെ അടുത്ത് തന്നെ അമ്മ നിന്നു. ചിക്കൻ കറി കഴിക്കാത്ത അമ്മ നന്നായി ചിക്കൻ കറി ഉണ്ടാക്കും എന്നാണ് മകന്റെ സാക്ഷ്യം.
ചിക്കൻ കറി ഉണ്ടാക്കാന് ശ്രമിച്ച എന്റെ അടുത്ത് തന്നെ അമ്മ നിന്നു. ചിക്കൻ കറി കഴിക്കാത്ത അമ്മ നന്നായി ചിക്കൻ കറി ഉണ്ടാക്കും എന്നാണ് മകന്റെ സാക്ഷ്യം.
ഞാൻ ചിക്കൻ എടുത്തപ്പോള് മുതൽ അമ്മ എന്റെ കൂടെ ഉണ്ട്.. എവിടെ വച്ച് കഴുകണം ഏത് പാത്രത്തില് കഴുകണം ഏത് പാത്രത്തില് ഉണ്ടാക്കണം ഏത് തവി ഇടണം ഇങ്ങനെയുള്ള നിർദ്ദേശങ്ങളുമായി...
പാല് അരിക്കാന്, ചായ അരിക്കാന്, പുളി വെള്ളം അരിക്കാന്,എണ്ണ അരി ക്കാന്....അങ്ങനെ അരിപ്പകള്പത്തോളം. വീട്ടില് ഉള്ളവര്ക്കും വരുന്നവര്ക്കുമായി പല തരത്തിലുള്ള ഗ്ലാസുകളും പാത്രങ്ങളും..
പെട്ടുപോയി എന്ന് മനസ്സിലായ ഞാൻ വേറെ നിവൃത്തിയില്ലാതെ അനുസരിച്ചു. അമ്മ പറയുന്നതൊക്കെ അതേപടി അനുസരിച്ച് ജീവിച്ച് വൃത്തിയുടെയും അനുസരണയുടെയും കാര്യത്തില് അമ്മേടെ ഗുഡ് സര്ട്ടിഫിക്കറ്റ് വാങ്ങിച്ചു കഴിയുമ്പോഴാണ് ഒരിക്കല് മകൾ (എന്റെ ഭർത്താവിന്റെ അനുജത്തി ) ഒരു വരവ് വന്നത്.. അവൾ വന്ന് ചിക്കൻ കറി ഉണ്ടാക്കിയ കുക്കര് കഴുകി എടുത്ത് കുറച്ച് പച്ചക്കറികള് മുറിച്ചിട്ട് ഒരു സാമ്പാര് ഉണ്ടാക്കി.. അമ്മ ഓടിവന്ന് ചോദിച്ചു. "നീ ഈ കുക്കറാണോ എടുത്തത്, ഇത് ചൂടു വെള്ളത്തിൽ കഴുകിയോ?" അവള്ക്ക് ഒരു കുലുക്കവുമില്ല "എല്ലാം ഒരു വയറ്റിലോട്ടല്ലെ പോന്നത് ഇത്രയും വൃത്തി ഒക്കെ മതി" ഇതും പറഞ്ഞ് അവൾ അവളുടെ പാട്ടിന് പോയി. കുറച്ച് കഴിഞ്ഞ് ഞാൻ നോക്കുമ്പോ ആ സാമ്പാറും കൂട്ടി അമ്മ ചോറുണ്ണുന്നു!!!!! എന്റെ അടുത്തും അടുക്കള പണിക്ക് വരുന്നവരുടെ അടുത്തും മാത്രം ചിലവാകുന്ന വിദ്യയും കൈയിൽ വച്ച് അമ്മ നല്ല സന്തോഷമായി മകളോട് കിന്നാരം പറഞ്ഞിരുന്ന് ചോറുണ്ണുന്നു.!!!കൂടെ നല്ല സാമ്പാര് ആണെന്നുള്ള പ്രഖ്യാപനവും!!!!!
എന്റെ അമ്മയെ ഒരു കാര്യവുമില്ലാതെ
പേടിപ്പിച്ചിരുന്ന എനിക്ക് ഇത് തന്നെ വേണം... ഞാൻ മനസ്സിൽ ചിന്തിച്ചു.
(കല്യാണം കഴിച്ച് അയച്ച മകള് വന്ന് ഒരു സാമ്പര് ഉണ്ടാക്കി, അത് കഴിക്കു മ്പോള് മനസ്സിൽ ഉണ്ടായ സന്തോഷത്തില് അമ്മ മറ്റുള്ളതൊക്കെ മറന്നുപോയതാവാം)

രണ്ട് കിണര് ഉണ്ട്... ഒന്നില് നിന്ന് മോട്ടോര് വച്ച് കണക്ഷന്എടുത്തിരിക്കുന്നു.. ഒന്ന് മുറ്റത്ത് തന്നെ... പൈപ്പില് വരുന്ന വെള്ളം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാതെ അമ്മ മുറ്റത്തെ കിണറ്റില് നിന്ന് കോരി എടുക്കുകയാ യിരുന്നു. അമ്മയ്ക്ക് താല്പര്യ മില്ലാത്ത ആരെങ്കിലും വന്ന് ആ കലത്തിന്റെ അടുത്ത് നിന്ന് സംസാരി ച്ചാല് അവർ പോയിക്കഴിഞ്ഞ് ആ വെള്ളം എടുത്ത് കളഞ്ഞ് വേറെ വെള്ളം കോരി വയ്ക്കും.. വീട്ടുജോലിക്കാരി കോരിയാല്ബോധിക്കില്ല.. (അമ്മയുടെ ആരോഗ്യം പരുങ്ങലിലായപ്പോള്മകന് ഒരു കുഴൽ കിണര് കുഴിപ്പിച്ച് അതിൽ നിന്ന് ഒരു ടാപ്പ് വച്ചു കൊടുത്തു.. അതിലെ വെള്ളവും എടുക്കാഞ്ഞിട്ടായിരിക്കും മുറ്റത്തെ കിണറില് നിന്ന് ഒടുവില്ഒരു മോട്ടോര് വച്ച് നേരിട്ട് ഒരു പൈപ്പ് അടുക്കളയിലേക്ക് വച്ചിട്ടുണ്ട്. ചുരുക്കിപ്പറഞാല് ഇപ്പോൾ നിലവില് ഞങ്ങളുടെ വീട്ടില് മൂന്ന് മോട്ടോര് വരെ ഉണ്ട്.. എന്നിട്ടും അമ്മ വെള്ളം കോരുകയായിരുന്നു അമ്മയ്ക്ക് കഴിയുന്നത് വരെ. മോട്ടോര്എല്ലാം തുരുമ്പ് പിടിച്ചത് മിച്ചം)
ഏതെങ്കിലും കാരണത്താല് വീടിന് പുറത്ത് പോകേണ്ടി വന്നാൽ പഴം മാത്രമേ അമ്മ പുറത്ത് നിന്ന് കഴിക്കൂ.
ഇങ്ങനെ പല കാര്യങ്ങളിലും അമ്മ ഒരു 'സ്പെഷ്യല് 'ആയി എനിക്ക് തോന്നി. "വട്ടാണോ ഈ അമ്മയ്ക്ക്" "ഈ മരുമകള്ആയത് കൊണ്ട് എല്ലാം നടക്കുന്നു" തുടങ്ങിയ ഇടിവെട്ട് ഡയലോഗ്സ് ഇടയ്ക്കിടെ എന്റെ ഭർത്താവ് (മൊത്തത്തിൽ ഞാൻ ഒരു മര്യാദക്കാരി ആണെന്നും പക്ഷേ പിണക്കിയാല്പിശകാണെന്നും നന്നായി അറിയാവുന്നത് കൊണ്ട്) അത്യാവശ്യം ബന്ധുക്കൾ ഒക്കെ കേള്ക്കേ എന്നെ പ്രീതിപ്പെടുത്താന് പറഞ്ഞിരുന്നു. എങ്കിലും പരിഹാരം കാണാന് ആര്ക്കും പറ്റിയില്ല..

ഓരോരുത്തര്ക്കും ഓരോ സ്വഭാവങ്ങ ള് ആയിരിക്കും. പ്രകൃതി അങ്ങനെയാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അത് മനസ്സിലാക്കാന് ഉള്ള പക്വത എനിക്ക് ഉണ്ടായിരുന്നു.. ചില വീട്ടു പ്രശ്നങ്ങ ളില് നിലനില്പിനു വേണ്ടി അമ്മ എന്റെ ഭാഗത്ത് പരസ്യമായി നിന്നില്ല എന്നതൊഴിച്ചാല് ഞാനും അമ്മയുമായി ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല.. ഒരിക്കല് പോലും അമ്മ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. എനിക്ക് തന്ന് ഞാൻ കഴിച്ചു എന്ന് ബോധ്യം വരാതെ അമ്മ ഒന്നും കഴിച്ചി രുന്നില്ല. എപ്പോൾ എത്ര നേരം കിടന്ന് ഉറങ്ങിയാലും ഒന്നും പറഞ്ഞിട്ടില്ല.
വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി ഭർത്താവിനും വീട്ടുകാര് ക്കും ആഹാരം ഉണ്ടാക്കുന്ന ഒരു മരുമകള്അമ്മയുടെ സങ്കല്പത്തി ല് പോലും ഇല്ലായിരുന്നു...(അതൊ മകന്റെ അടുത്ത് വുഡായിപ്പുകള് ഒന്നും നടക്കില്ല എന്നും മകന് അവന്റെ ഭാര്യയെ കഷ്ടപ്പെടുത്താന് ഒട്ടും ഇഷ്ടമില്ലാത്ത ആളാണെന്നും നന്നായി മനസ്സിലാക്കിയ അമ്മ എന്ന നിലയ്ക്ക് ഒന്നും മിണ്ടാതിരുന്നതോ )

ആകെ അമ്മയ്ക്ക് അന്ന് ഞാൻ കണ്ടുപിടിച്ച പ്രശ്നം മകനോട് ഉള്ള സ്നേഹക്കൂടുതല് ആണ്. ഇടയ്ക്കിടെ ഒരു ചെറിയ പാത്രം എടുത്ത് കാണിച്ച് പറയും "നീ ഇത് കണ്ടോ.." മോന് കുറുക്ക് ഉണ്ടാക്കിയ പാത്രമാ.. ഇരുപത്തിയേഴ് വര്ഷം പഴക്കമുണ്ട് "സ്ഥിരം ഇത് കേട്ട് മടുത്ത ഞാൻ ആ പാത്രം ഒഴിവാക്കാന് ഉള്ള വഴികള് ആലോചിച്ചു.. അമ്മയാരാ മോള്.. ആ പാത്രം തിരഞ്ഞ് പിടിച്ച് രാവിലെ അതിൽ തന്നെ ചായ ഉണ്ടാക്കി കുടിക്കും.. ഓരോ ചായയുടെ കൂടെയും മേൽ പറഞ്ഞ ഡയലോഗ് ഫ്രീ...
ഹാളില് ഭിത്തി മേല് ഫിറ്റ് ചെയ്തിരിക്കുന്ന ഒരു ഫാന് ഉണ്ട്.
ആരൊക്കെ ഇരുന്നാലും മകന് വന്നി രിക്കുമ്പോള് അമ്മ ഓടിവന്ന് ആ ഫാ ന് മകന് മാത്രം കാറ്റ് കിട്ടുന്ന പോലെ ആക്കും. മറ്റുള്ളവര്ക്ക് കാറ്റ് കിട്ടുന്നുണ്ടോ എന്നത് അമ്മയുടെ വിഷയമേയല്ലായിരുന്നു!!!!!
ആരൊക്കെ ഇരുന്നാലും മകന് വന്നി രിക്കുമ്പോള് അമ്മ ഓടിവന്ന് ആ ഫാ ന് മകന് മാത്രം കാറ്റ് കിട്ടുന്ന പോലെ ആക്കും. മറ്റുള്ളവര്ക്ക് കാറ്റ് കിട്ടുന്നുണ്ടോ എന്നത് അമ്മയുടെ വിഷയമേയല്ലായിരുന്നു!!!!!
അവധിക്ക് നാട്ടില് ചെല്ലുമ്പോൾ കാറില് നിന്ന് ലഗ്ഗേജ് എടുത്ത് വീടിനുള്ളിലേക്ക് വയ്ക്കുമ്പോള് അമ്മ എന്റെയും എന്റെ മകന്റേയും അടുത്തേക്ക് ഓടി വന്നിട്ട് പറയും "നിങ്ങള് എന്തോ നോക്കി നില്ക്കുവാ ആ ചെറുക്കന് തന്നെ അത് എടുക്കുന്നത് കണ്ടില്ലേ അവന്റെ നടുവ് വെട്ടും അവനെ കൊണ്ട് എടുപ്പിക്കാതെ നിങ്ങൾ പോയി എടുത്തേ" ഞങ്ങളുടെ നടുവ് അമ്മയ്ക്ക് ഒരു പ്രശ്നമേയല്ലായി രുന്നു!!!!!
ഒരുപാട് നാളുകള് കഴിഞ്ഞു മകനെ കാണുന്നത് കൊണ്ട് മകന് ഇഷ്ടമു ള്ളതൊക്കെ കഴിക്കാന് ഉണ്ടാക്കി കൊടുത്തിട്ട് വലിയ ഒരു ഗ്ലാസില് നിറയെ പാലുമായി മകന് ഉറങ്ങുന്നതിനു മുന്നേ പോയി "എല്ലാം കൂടി തന്ന് കൊല്ലാന് ആണോ എനിക്ക് വേണ്ട" എന്ന മകന്റെ മറുപടി കേട്ട് ആരോ പറഞ്ഞ പോലെ ചമ്മി ചപ്ലാച്ചിയടിച്ചു തിരിച്ച് വരുമ്പോഴും മകന്റെ കുഞ്ഞുങ്ങള് പാല് കുടിച്ചോ എന്നത് അമ്മയുടെ ചിന്തയിലേയില്ലായിരുന്നു!!!!!!!
കുടുംബപ്രശ്നങ്ങളില് രണ്ടു വള്ളത്തില് കാല് ചവിട്ടാനും, അഭിപ്രായങ്ങള് മാറ്റി മാറ്റി പറയാനും എന്റെ ഭർത്താവ് മിടുക്കന് ആയത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും വഷളായില്ല.
എന്റെ മക്കളെ ആദ്യമായി ഇടുവിച്ച ഉടുപ്പുകളും അവര്ക്ക് കുറുക്ക് കൊടുത്ത പാത്രങ്ങളും നിധി പോലെ ഇന്ന് ഞാൻ സൂക്ഷിച്ചു വയ്ക്കു ക്കുമ്പോള് അമ്മ അന്ന് പറഞ്ഞതൊക്കെ ഞാൻ ഓര്ക്കാ റുണ്ട്. അമ്മ കാണിച്ച ആ കുറുക്ക് പാത്രത്തിന്റെ വിലയും മനസ്സിലാകുന്നു. മത്സ്യമാംസാദികള്പാചകം ചെയ്തിട്ട് ആ പാത്രങ്ങള് ഒക്കെ ചൂട് വെള്ളത്തില് കഴുകി വച്ചില്ലെങ്കില് ഇന്ന് എനിക്ക് ഒരു മനസ്സമാധാനവും ഇല്ല..

മുഖവുരയായി ഇത്രയും പറഞ്ഞെങ്കിലും
ഞാൻ പറയാന് ഉദ്ദേശിച്ച പ്രധാനപ്പെട്ട കാര്യം മറ്റൊന്നാണ്. ആദ്യമായി ആ വീട്ടില് വച്ച് പീരീഡ്സ് ആയപ്പോ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു. അമ്മയോട് പറഞ്ഞാൽ എന്റെ കിടപ്പ് മുറ്റത്തോ, റബര് തോട്ടത്തിലോ എവിടെ ആകുമെന്ന് ഒരു പിടിയുമില്ല.
വൃത്തിയുടെ പേര് പറഞ്ഞ് എന്നെ എന്റെ വീട്ടിലേക്ക് പറഞ്ഞു വിടാനും മതി. എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ ചെന്ന് പറഞ്ഞപ്പോ അമ്മ പറഞ്ഞു "വയ്യെങ്കില് പോയി എവിടെങ്കിലും ഇരുന്നോ"
കുളിക്കാന് കുളിമുറിയിലേക്ക് കയറുമ്പോള് ദാ ചൂട് വെള്ളവുമായി അമ്മ വാതില്ക്കല്.. സാക്ഷാൽ അമ്മായിയമ്മ.. "ചൂട് വെള്ളത്തില് കുളിക്ക്" കുളിച്ച് ഇറങ്ങി വന്ന എനിക്ക് കുടിക്കാന് ചൂട് വെള്ളം!!!!എനിക്ക് ആകെ തലയ്ക്ക് അടിയേറ്റ പോലെ ഒരു തോന്നല്... ഞാൻ അമ്മയെ അമ്മ അറിയാതെ ഒളിഞ്ഞും തെളിഞ്ഞും നോക്കിക്കൊ ണ്ടിരുന്നു... അമ്മയ്ക്ക് ഒരു ഭാവഭേദ വുമില്ല..( കല്യാണ പിറ്റേന്ന് കു ളിക്കാത്ത എന്നെ അടുക്കളയിലേക്ക് വിളിച്ച് ചപ്പാത്തി ഉണ്ടാക്കിച്ച കഥ ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ)

എനിക്ക് ചെറിയ വയര് വേദന തോന്നി.. അമ്മയോട് പറഞ്ഞിട്ട് ഞാൻ കിടക്കാന് പോയി. എന്റെ പുറകെ വന്ന അമ്മ ഞങ്ങളുടെ മുറിയിലേക്ക് കയറി വന്ന് മകനോട് പറഞ്ഞു "എടാ അവള്ക്ക് വയ്യാത്തതാ.. സ്വസ്ഥമായി കിടക്കട്ടെ നീ പോയി വേറെ എവിടെയെങ്കിലും കിടക്ക് അല്ലെങ്കില് ഇറങ്ങി നിലത്ത് വിരിച്ച് കിടക്ക്... അവൾ കട്ടിലില് കിടക്കട്ടെ..."
അമ്മ പോയിക്കഴിഞ്ഞപ്പോള് "എടീ പീരീഡ്സ് ആയത് നിനക്കൊ എനിക്കോ?" എന്ന് ചോദിച്ചുകൊണ്ട് ഉറക്കപ്രാന്തനായ ഭർത്താവ് മുറി വിട്ട് എങ്ങോട്ടോ പോയി...
പിറ്റേന്ന് എഴുന്നേറ്റ് വന്നത് നേരം നന്നായി പുലര്ന്നിട്ടാണ്.. അപ്പോഴേക്ക് അമ്മ ഒഴികെ എല്ലാരും പ്രഭാത ഭക്ഷണം കഴിഞ്ഞിരിക്കുന്നു.. "നീ വാ നമുക്ക് കഴിക്കാം" എന്റെ കുളി അവിടെയും അമ്മയ്ക്ക് പ്രശ്നമില്ലാ യിരുന്നു. ഞങ്ങൾ കഴിച്ചു..

അന്ന് എനിക്ക് മനസ്സിലായി എനിക്ക് എവിടെയും ഇരിക്കാം, എപ്പോൾ വേണമെങ്കിലും കുളിക്കാം എപ്പോൾ വേണമെങ്കിലും ഉറങ്ങാം, എത്ര നേരം വേണമെങ്കിലും ഉറങ്ങാം. ആ സ്വാതന്ത്ര്യം...അത് ഞാൻ പ്രതീക്ഷിച്ച തില് നിന്നും സ്വല്പം വ്യത്യസ്തമായിരുന്നു.
മരുമകളുടെ ആര്ത്തവം അമ്മായിയമ്മയെ ദേഷ്യം പിടിപ്പിച്ചിരു ന്നതില് നിന്ന് കാലം ഒരുപാട് മുമ്പോട്ട് പോയി എങ്കിലും
കഥകളിലും സിനിമകളിലും ഇപ്പോഴും കാണുന്ന പല അമ്മായിയമ്മമാരും അവരുടെ അനുഭവം മരുമക്കളിലേ ക്ക് അടിച്ചേല്പിക്കുന്നു... ഒരു തരം പക പോക്കല് പൊലെ... കാതോര്ത്താല് എവിടെ നിന്നൊക്കെയോ കുറെ മരുമക്കളുടെ തേങ്ങലുകള് കേള്ക്കുന്ന പോലെ....

ഇത്രയും എഴുതണം എന്ന് തോന്നി... അമ്മായിയമ്മ ആകുവാന്
തയാറെടുക്കുന്ന ആരെങ്കിലുമൊ ക്കെ വായിക്കുമല്ലോ...
തയാറെടുക്കുന്ന ആരെങ്കിലുമൊ ക്കെ വായിക്കുമല്ലോ...
വിശ്വാസങ്ങള് സംരക്ഷിക്കാൻ മനുഷ്യന് അന്ധ വിശ്വാസി ആകരു തെന്നും, സ്നേഹം,സഹാനുഭൂതി, മനുഷ്യത്വം.... ഇതൊക്കെ ആവണം വിശ്വാസങ്ങളെന്നും ഈ അമ്മായിയമ്മമാര്ക്ക് ഇനി ആര് പറഞ്ഞു കൊടുക്കുമോ എന്തോ.....
സാധാരണ സ്ത്രീകളെക്കാള് കൂടുതല് വൃത്തിയും വെടിപ്പും ഒക്കെ ഉണ്ടായിരുന്ന എന്റെ അമ്മായിയമ്മ, അതിനേക്കാള്ഉപരിയായി, തന്നെ പോലെ ഉള്ള ഒരു സ്ത്രീയുടെ ശാരീരിക മാറ്റങ്ങളും അത് മൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും മനസ്സിലാക്കി പെരുമാറി...വർഷങ്ങൾക്ക് മുന്പ്....
അമ്മയുടെ മരണ ശേഷവും അമ്മ യുടെ നല്ല ഓര്മകള് എന്നില്നില നിര്ത്താന് ഈ സ്വഭാവ വൈരുദ്ധ്യം ഒരു കാരണമാണ്.
അതുകൊണ്ടാണ് ഇത് എഴുതുന്നതും.....
ഇതിനെ ഒരു അനുഭവ കഥയെന്നോ ഓര്മക്കുറിപ്പെന്നോ വിളിക്കാം. നിങ്ങളുടെ ഇഷ്ടം പോലെ....
അതുകൊണ്ടാണ് ഇത് എഴുതുന്നതും.....
ഇതിനെ ഒരു അനുഭവ കഥയെന്നോ ഓര്മക്കുറിപ്പെന്നോ വിളിക്കാം. നിങ്ങളുടെ ഇഷ്ടം പോലെ....
Written by
ശശികല @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക