ഒരു ദിവസം, നല്ലെഴുത്തിന്റെ കൂടെ...
................ part 2................
................ part 2................
നല്ലെഴുത്ത് തറവാട്ടിൽ കണ്ടുമുട്ടിയവരെല്ലാo നടുമുറ്റത്ത് വട്ടമിട്ടിരുന്ന് തമാശകളും പൊട്ടിച്ചിരികളുമായി സമയം പോയതറിഞ്ഞില്ല.
അതാ വരുന്നു ഒരറിയിപ്പ്...,
"ഹലോ.., ഹലോ.., എല്ലാവരും ഒന്നു ശ്രദ്ധിക്കൂ, ഇന്ന് നമുക്ക് വേണ്ടി ടീച്ചറമ്മ നല്ലൊരു സദ്യ ഒരുക്കുന്നതാണ്".
വല്ല്യേട്ടനാണ്.
അതാ വരുന്നു ഒരറിയിപ്പ്...,
"ഹലോ.., ഹലോ.., എല്ലാവരും ഒന്നു ശ്രദ്ധിക്കൂ, ഇന്ന് നമുക്ക് വേണ്ടി ടീച്ചറമ്മ നല്ലൊരു സദ്യ ഒരുക്കുന്നതാണ്".
വല്ല്യേട്ടനാണ്.
" എല്ലാവരും അവരവർക്കാകുo വിധം ടീച്ചറമ്മയെ സഹായിക്കണം. സ്ത്രീശക്തി വേഗം അടുക്കളയിൽ കയറിയാട്ടെ. ടാ, രാജേഷേ, ഗണേശേ, ഗോപാലാ, സുമു, ശൈലു, നിങ്ങൾ അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വേഗം എത്തിച്ചാട്ടെ. കൃത്യം ഒരു മണിക്ക് നമുക്ക് നടുത്തളത്തിൽ കൂടാം".
ഹോ! എന്റെ കണ്ണു തള്ളിപ്പോയി!
ഇത്രയും പേർക്ക് ഞാനെങ്ങിനെ ഒരു സദ്യയൊരുക്കും! അന്തം വിട്ട് തലക്ക് കയ്യും കൊടുത്തിരുന്നു പോയ്.
ദേ വരുന്നു ഒരു ബി.എം.ഡബ്ല്യൂ Car! പാഞ്ഞു വന്ന് മുറ്റത്ത് നിന്നു. എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി. കാറിൽ നിന്നും, വെള്ളമുണ്ടുo, വെള്ള full Shirt ഉം വെളുത്ത തലപ്പാവും, കയ്യിൽ ഒരു കാലൻ കുടയുമായി ഒരു ഹാജിയര് പുറത്തേക്കിറങ്ങി, കൂടെ, ഏകദേശം ഒരു നാല്പത് - നാല്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന മറ്റൊരാളും. കാരണവർ, കാക്ക ചാടിച്ചാടി നടക്കുന്ന പോലെ ധൃതിയിൽ നടന്ന്,ഞങ്ങളുടെ അടുത്തെത്തി.
" എടാ ബാബുവേ.., ജ്ജ് ന്തെ പണ്യാ കാണ്ച്ച? ങ്ങ്ളെല്ലാം ബ്ടെണ്ടാവൂന്ന് ഒരു ബാക്ക് പറഞ്ഞൂടേനോ അനക്ക് ശൈത്താനേ...? ഇബ്ളെ ഉണ്ണി ഞമ്മളെ ബിളിച്ചപ്പോളാ ഞമ്മളറീണത് ടീച്ചറമ്മേം ഇബ്ടെണ്ട്ന്ന്! പടച്ച റബ്ബ് നേര്, പിന്നെ ഞമ്മളമാന്തിച്ചീലാ...., മലപ്രത്ത്ന്ന് കാറീ കേറി പറപ്പിച്ച്, ബെക്കനെ ഈ മിറ്റത്ത് എത്ത്യപ്പളാ നേരേ ചൊക്വേ ബീപ്പ് ബിട്ടത് ന്റള്ളോ...!

" ടീച്ചറമ്മോ.. നമസ്തേ".
(ആരാന്ന് പിടികിട്ടിയോ..? )
മ്മ്ടെ മലപ്പുറം ഹാജിയാരെന്നേയ്. ഇനീം പുടികിട്ടീല്യേ..?
ന്റ ള്ളോ...! ഫ്രാ, ഭ്രാ, മ്രാ ന്ന് എയ്തണ ഭായ് തന്നെന്നേയ് !
ഇപ്പൊ പിടികിട്ടിയോ..??
കൂടെ വന്ന ആ പാവം മനുഷ്യൻ, പ്രായത്തിനേക്കാൾ പ്രായം തോന്നുന്ന ആൾ,
"വല്യേച്ചി...." ന്ന് വിളിച്ചും കൊണ്ട് എന്റടുത്തേക്ക് ഓടി വന്നു.
ഹോ.., ഇപ്പഴല്ലേ ആളെ പിടികിട്ടിയത്!
"വല്യേച്ചി...." ന്ന് വിളിച്ചും കൊണ്ട് എന്റടുത്തേക്ക് ഓടി വന്നു.
ഹോ.., ഇപ്പഴല്ലേ ആളെ പിടികിട്ടിയത്!
മലപ്പുറത്തുകാരൻ എന്റെ അനിയൻ കുട്ട്യേയ്! ങ്ങള് തമ്മിൽ ആദ്യായിട്ട് കാണാ.
"ന്നാലും വല്യേച്ചേയ് എന്നെ വിളിച്ചില്ലല്ലോ! ഇക്ക പറഞ്ഞപ്പഴാ ഞാനറിഞ്ഞേ "!
" അന്യേ.., അന്നെ ഞാൻ വിളിച്ചിരുന്നു, അപ്പൊ നീ നിന്റെ പെങ്ങളേം കൊണ്ട് കുജ്ജ്യണ്ണ യു.പി ഇസ്കൂളിൽ പോയേക്കാന്നറിഞ്ഞു."
" അന്യേ.., അന്നെ ഞാൻ വിളിച്ചിരുന്നു, അപ്പൊ നീ നിന്റെ പെങ്ങളേം കൊണ്ട് കുജ്ജ്യണ്ണ യു.പി ഇസ്കൂളിൽ പോയേക്കാന്നറിഞ്ഞു."
അനിയന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു, "സാരല്യന്യേ, നീ ഇപ്പൊ കണ്ടില്ലേ"? നി മ്മ്ക്ക് പിന്നെ കൊറേ ബർത്താനം പറയാംന്നേയ് ".
അതാ വരുന്നു ഒരു ഇരുപത്- ഇരുപത്തഞ്ച് കി.മീ സ്പീഡിൽ ഒരു സൈക്കിൾ !
കറുത്ത പാന്റും ഇളം പച്ച നിറത്തിലുള്ള ജുബ്ബയും, തോളിൽ ഒരു സഞ്ചിയും തൂക്കിയിട്ട ഒരാൾ, ബാബ്വേട്ടാന്ന് വിളിച്ചു കൊണ്ട് ഓടിയെത്തി. തൃശ്ശൂരുന്നാ പാവം സൈക്കിളും ചവിട്ടി എത്തിയത്.
കറുത്ത പാന്റും ഇളം പച്ച നിറത്തിലുള്ള ജുബ്ബയും, തോളിൽ ഒരു സഞ്ചിയും തൂക്കിയിട്ട ഒരാൾ, ബാബ്വേട്ടാന്ന് വിളിച്ചു കൊണ്ട് ഓടിയെത്തി. തൃശ്ശൂരുന്നാ പാവം സൈക്കിളും ചവിട്ടി എത്തിയത്.
ആളെ പിടികിട്ടിയോ..?
ഒറ്റനോട്ടത്തിലറിയാം എഴുത്തുകാരനാണെന്ന്. നല്ലൊരു സായിഭക്തനും!
" എല്ലാവർക്കും നമസ്ക്കാരം, പ്രേം സാർ വിളിച്ചിരുന്നു, അപ്പഴാ അറിഞ്ഞേ എല്ലാരുമുണ്ടിവിടെന്ന്! ബൈക്ക് വർക്ക്ഷാപ്പിലാ, സൈക്കിളും എടുത്ത് ഒരു പറപറന്നു. എല്ലാവരേയും കാണാറായീലോ!"
ഇനി അവിടെ നിന്നാൽ ശരിയാകൂല്ല.
"അന്യേ...,വിശേഷൊക്കെ പിന്നെ പറയാം ട്ടൊ".
സ്ത്രീശക്തിയും ഞാനും കൂടി അടുക്കളയിൽ കയറി. ഒരു മെനു തയ്യാറാക്കേണ്ടെ!
" മത്സ്യ മാoസാദികളൊന്നും വേണ്ട, നല്ലൊരു നാടൻ സദ്യ തയ്യാറാക്കാം നമുക്ക്, എന്താ അതുപോരെ..?" ഞാൻ ചോദിച്ചു. എല്ലാരും സമ്മതിച്ചു.
സാമ്പാർ, അവിയൽ, പച്ചടി, രസം, പയർ മെഴുക്കുപുരട്ടി, തൈര്, പുളിഞ്ചി, നാരങ്ങ, പപ്പടം, പിന്നെ
പാലട. ..., മെനു തയ്യാർ!
പാലട. ..., മെനു തയ്യാർ!
പെൺപട്ടാളം അടുക്കളയിലേക്ക്, ആൺ പട്ടാളം ചന്തയിലേക്കും.
പിന്നെന്താ പറയാ..! അടുക്കളയിൽ തട്ടലും മുട്ടലും! ഒരു മീൻ ചന്തയിൽ കയറിയ പ്രതീതി! ഒരാൾ സാമ്പാറിനരിയുന്നു, മറ്റൊരാൾ അവിയലിന്, വേറൊരാൾ നാരങ്ങനുറുക്കുന്നു, ഉള്ളി നന്നാക്കി നന്നാക്കി ചിലർ കരയുന്നു, അതു കണ്ട് മറ്റു ചിലർ ചിരിക്കുന്നു! ആൺ പട്ടാളം തേങ്ങ ചിരകുന്നു, ആകെ ഒരു തൃശ്ശൂർപൂരത്തിന്റെ തിരക്ക്!
ഏകദേശം പന്ത്രണ്ടു മണി ആയപ്പോഴേക്കും എല്ലാം റെഡി.
ഞാൻ നടുമുറ്റത്ത് വന്നിരുന്ന് ഫോണെടുത്ത് ഡാറ്റ ഓൺ ചെയ്തു. ന്റമ്മോ...., ടിങ്ങ്, ടിങ്ങ്, ന്ന് അടിയോടടി! മനസ്സിലായില്ലേ..., സന്ദേശങ്ങളേയ്..!
ഏകദേശം ഒരു നൂറെണ്ണം ഉണ്ടാകും, എല്ലാവർക്കും പരിഭവമേ പറയാനുള്ളൂ, "ന്നാലും ഞങ്ങളെ കൂട്ടാതെ ടീച്ചറമ്മ നല്ലെഴുത്ത് തറവാട്ടിൽ പോയല്ലോ" എന്ന്!
ഞാനിപ്പൊ ന്താ ചെയ്യാ...? ആകെ ഒരു വിഷമം. തലക്ക് കയ്യും കൊടുത്തവിടെ അങ്ങിരുന്നുപോയി.

" എന്തു പറ്റി ടീച്ചറേ ", ബാബുവും അനിയനും.
ഞാനെന്റെ സങ്കടം പറഞ്ഞു.
" അതിനൊക്കെ നമുക്ക് പോംവഴി ഉണ്ടാക്കാന്ന്, ടീച്ചർ എണീറ്റു വരൂ", ബാബു പറഞ്ഞു.
കൃത്യം ഒരു മണി ആയപ്പോഴേക്കും എല്ലാവരും നടുത്തളത്തിൽ ഹാജരായി. ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ബാബു ഒരു നിലവിളക്ക് ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഉണ്ണിമാഷും, പ്രേംജിയും ചേർന്ന് നിലവിളക്ക് തെളിയിച്ചു. എല്ലാവരുടെ മുഖത്തും പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം കാണാമായിരുന്നു.
ഊൺമേശയെല്ലാം റെഡിയായി, എല്ലാരും ചേർന്ന് എന്നെ പിടിച്ച് ഒരു കസേരയിൽ കൊണ്ടിരുത്താൻ ശ്രമിച്ചു,
"ടീച്ചറമ്മ ആദ്യം ഇരിക്കണം".
പക്ഷെ, ഞാൻ സമ്മതിച്ചില്ല.
"ടീച്ചറമ്മ ആദ്യം ഇരിക്കണം".
പക്ഷെ, ഞാൻ സമ്മതിച്ചില്ല.
" ആദ്യമായി ആണുങ്ങൾ ഭക്ഷണം കഴിക്കട്ടെ, പിന്നീട് ഞങ്ങളിരിക്കാം".
ഞങ്ങൾ എല്ലാവരും ചേർന്ന് ചോറും കറികളും അവർക്ക് വിളമ്പിക്കൊടുത്തു. അവർ കഴിക്കുന്നത് നോക്കി നിന്നപ്പോൾ മനസ്സ് നിറഞ്ഞു, കണ്ണു നിറഞ്ഞു.
ഞങ്ങൾ എല്ലാവരും ചേർന്ന് ചോറും കറികളും അവർക്ക് വിളമ്പിക്കൊടുത്തു. അവർ കഴിക്കുന്നത് നോക്കി നിന്നപ്പോൾ മനസ്സ് നിറഞ്ഞു, കണ്ണു നിറഞ്ഞു.
"ടീച്ചറേ, അവിയൽ സൂപ്പർ". " ഇച്ചിരി തൈരും രസവും ചേർത്ത് ഒന്നു കഴിച്ചു നോക്കടാ ബാബു,ന്താ ഒരു രുചിയെന്നോ"! പ്രേംജിയുടെ കമന്റ്.
" ടീച്ചറമ്മോ..., ആഹാ! ഏതാ ആദ്യം കഴിക്കേണ്ടതെന്ന് അറിയിണില്യ", ഗംഗൂട്ടന്റെ വക.
" വല്യേച്ചേയ്..., ഒരു ഗ്ലാസ്സ് രസം ഇങ്ങോട്ട് പോരട്ടെ..., കുടിക്കാനാ", എന്റെ അനിയൻ.
ന്റമ്മോ...., ദ്ന്താ ഞാനീ കാണുന്നേ..!
ഉണ്ണിമാഷിന്റെ ഇലക്ക് ചുറ്റും ഒരു നാലു ഗ്ലാസ്സ് പായസം!
മാഷ് ഒന്നും മിണ്ടാതിരുന്ന് പൂച്ച പാല് കടിക്കുന്ന പോലെ മ്ണക്ക്, മ്ണക്ക് ന്ന് തട്ടലോട് തട്ടലാ..!
എല്ലാരും പൊട്ടിച്ചിരിച്ചു.
മാഷ് ഒന്നും മിണ്ടാതിരുന്ന് പൂച്ച പാല് കടിക്കുന്ന പോലെ മ്ണക്ക്, മ്ണക്ക് ന്ന് തട്ടലോട് തട്ടലാ..!
എല്ലാരും പൊട്ടിച്ചിരിച്ചു.
അടുത്ത ഊഴം ഞങ്ങളുടേത്. ഞങ്ങളെല്ലാവരും ഇരുന്നു, ആൺ പട്ടാളം വിളമ്പിത്തരാൻ റെഡി. കാക്ക കൂട്ടത്തിൽ കല്ലിട്ട പോലെ കലപിലാന്ന് സംസാരിച്ചുകൊണ്ട്, തമാശയും പൊട്ടിച്ചിരിയുമായ് ഞങ്ങളും ഭക്ഷണം ആസ്വദിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് "ഡും, ഡും", തുടർച്ചയായ ശബ്ദം! തൃശ്ശൂർ പൂരത്തിന്റെ ഗുണ്ട് പൊട്ടിയ പോലെ.! വായിലേക്കെടുത്ത ഉരുള കയ്യിൽത്തന്നെ പിടിച്ച് ഞങ്ങൾ ചുറ്റും നോക്കി.
അപ്പോഴേക്കും ഉണ്ണീം ഗംഗൂട്ടനുമൊക്കെ ഓളിയിടുന്ന ശബ്ദം, "ബാബ്വേട്ടാ, ഉണ്ണിയേട്ടാ, എല്ലാരും ഓടിക്കോളിൻ...., മ്മ്ടെ തറവാട്ടില് ആരോ ബോംബിട്ടൂന്ന് തോന്നുണു.., വേഗം ഓടിക്കോ....." !
" എന്റെ വേട്ടക്കരന്മാരേ....., ഉണ്ണ്യേ..," ഞാൻ പിടഞ്ഞെണീറ്റ് ചുറ്റും നോക്കി.
" ഉണ്ണ്യേ, അന്യേ,, കോവാലാ..., എല്ലാരേയും വിളിച്ചു, അവിടെങ്ങും ആരേയും കാണുന്നില്ല. വീണ്ടും ഞാൻ ചുറ്റും നോക്കി. നല്ലെഴുത്ത് തറവാടുമില്ല, മറ്റാരുമില്ല!
" ഉണ്ണ്യേ, അന്യേ,, കോവാലാ..., എല്ലാരേയും വിളിച്ചു, അവിടെങ്ങും ആരേയും കാണുന്നില്ല. വീണ്ടും ഞാൻ ചുറ്റും നോക്കി. നല്ലെഴുത്ത് തറവാടുമില്ല, മറ്റാരുമില്ല!
വീണ്ടും "ഡും ഡും" എന്നുള്ള ശബ്ദം. വീണ്ടും ഞാൻ ചുറ്റും നോക്കി, ആരേയും കാണുന്നില്ല. സമയം രാത്രി എട്ടരയായിരിക്കുന്നു, വാതിൽ തുറന്നു പുറത്തേക്കിറങ്ങി , വർക്ക് ഏരിയയുടെ ടിൻ റൂഫിൽ തേങ്ങ വീണ ശബ്ദമായിരുന്നു. നല്ല കാറ്റും ഇടിമിന്നലും. ശക്തമായൊരു മഴയുടെ സൂചന. ഒറ്റക്കാണെന്ന ബോധം എന്നെ തളർത്തിക്കളഞ്ഞു. അപ്പോഴും ക്ലോക്കിന്റെ ടിക്ടിക് എനിക്ക് കൂട്ടിനായ് നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു.
Ambika Menon,
(13/11/17).
(13/11/17).
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക