“ ശുഭം ...."
-------------------------
-------------------------
" അരുണേട്ടാ..."
ഉറക്കം കളയാനുള്ള വിളിയാണെല്ലോ ഭഗവാനേ.. വര്ഷങ്ങളായി കേൾക്കുന്നതായതുകൊണ്ട് ഇപ്പൊ ശീലമായി, വിളി കേൾക്കാതിരുന്നാൽ അതിനാകും വഴക്ക്
" ഉം.. എന്തേ.. "
" ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.."
" നിന്നോട് ഇന്നുവരെ മറിച്ച് ഞാൻ ചെയ്തിട്ടുണ്ടോ.. നീ ചോദിക്ക്.."
" ചെയ്തിട്ടുണ്ടോന്ന് ഞാൻ പിന്നെ പറയാം.. ഹാൻസം എന്ന് പറഞ്ഞാൽ എന്താ..."
അപകടമാണെല്ലോ മണക്കുന്നത്... ഇന്നും കാളരാത്രിയാകുമെന്ന് ഉറപ്പാണ്, അതിനുള്ള തുടക്കമാണീ അശരീരി...
എത്രെയൊക്കെ തിരക്കാണെങ്കിലും ഭർത്താവിന്റെ മൊബൈൽ ശബ്ദിച്ചാൽ തിരിഞ്ഞു നിന്ന് ആരാ എട്ടാന്നു ചോദിക്കാതെ പോകാത്തവളാണ്...
മറുതലക്കൽ സ്ത്രീയാണെന്നറിഞ്ഞാൽ തന്നെയും ചുറ്റിപ്പററി ഒരു കറക്കമാണ് പതിവ്.
മറുതലക്കൽ സ്ത്രീയാണെന്നറിഞ്ഞാൽ തന്നെയും ചുറ്റിപ്പററി ഒരു കറക്കമാണ് പതിവ്.
" കാണാൻ മോശമല്ല അല്ലെങ്കിൽ കാണാൻ കൊള്ളാം എന്നൊക്കെയാ അർത്ഥം..എന്താ ഇപ്പൊ ഇതൊക്കെ.."
" അല്ല ഇന്ന് രാവിലെ നിങ്ങടെ മൊബൈലിൽ ഒരു മെസ്സേജ് കണ്ട് .. " You look handsome ya " എനിക്കറിയാം നിങ്ങടെ ഏതെങ്കിലും അവളുമാരായിരിക്കുമെന്ന്..
വയസ്സായി മുടി നരച്ചു തുടങ്ങി എന്നിട്ടും ഹാൻഡ്‌സം ആണത്രേ...
ഞാനൊരു മെസ്സേജ് അയച്ചാ നിങ്ങളത് കാണുന്നേ മണിക്കൂറുകള് കഴിഞ്ഞാകും പറയുമ്പോ സ്ഥിരം പല്ലവി ബിസിയാത്രെ..
രാവിലെ ഞാനൊരു മെസ്സേജ് അയച്ചിട്ട് ഇതുവരെ നിങ്ങള് കണ്ടിട്ടില്ല...അതിന് നിങ്ങക്ക് സമയമില്ല..."
ഒന്നുകില് പഴയ ഏതെങ്കിലും വാരികയിലെ കോമഡി അല്ലെങ്കിൽ ഒരു സെൽഫി രണ്ടും സ്ഥിരമായൊണ്ട് ചിലപ്പോ മറുപടി മറക്കും...അത്യാവശ്യമില്ലെല്ലോന്നു കരുതി പിന്നീടാകാമെന്ന് കരുതും അത് പിന്നെ എപ്പോഴെങ്കിലുമാകും കാണുക...
ഒരു സെൽഫി തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്. അത് അറിഞ്ഞു തന്നെ തിരിച്ചും അയച്ച് കൊടുക്കും, മറന്നാൽ വൈകുന്നേരം ചെല്ലുന്ന വഴിക്ക് തന്നെ അറിയാനാകും
ചായക്ക് മധുരം കുറയും അല്ലെങ്കിൽ മക്കളാകും ചായയുമായി എത്തുക...
ചായക്ക് മധുരം കുറയും അല്ലെങ്കിൽ മക്കളാകും ചായയുമായി എത്തുക...
മകളാണ് തന്റെ പ്രധാന വാർത്താ വിതരണ കേന്ദ്രം അമ്മയുടെ മുഖം കറുത്താൽ അപ്പൊ അവൾ കാരണം കണ്ടെത്തും
" അച്ഛന്റെ മൊബൈലിന്റെ പാസ്‌വേഡ് അമ്മ കണ്ട് പിടിച്ചിട്ടുണ്ട് ഒന്ന് സൂക്ഷിച്ചോണം.. "
വൈകുന്നേരം വന്നപ്പോഴേ മകൾ പറഞ്ഞിരുന്നു...
വൈകുന്നേരം വന്നപ്പോഴേ മകൾ പറഞ്ഞിരുന്നു...
" നിനക്ക് നിന്റെ ഭർത്താവ് സുന്ദരനാണെന്ന് കേൾക്കുന്നേ ഇഷ്ടമല്ലേ സുജീ.."
അനക്കമൊന്നും കേൾക്കാതിരുന്നപ്പോ താൻ തുടക്കമിട്ടു
" ഒരുപാടിഷ്ടമാ... പക്ഷെ ഈ സംശയങ്ങളും ബഹളങ്ങളുമൊന്നും ഇല്ലെങ്കിൽ എന്നെ കൊള്ളില്ല അരുണേട്ടാ...
ഇതാണ് ഞാൻ.
നിങ്ങളോടിങ്ങനെ വഴക്കിടുമ്പോ ഞാനാ പഴയ കോളേജ് കുമാരിയാകും.
കാന്റീനിലും, കോളേജ് ലൈബ്രറിയിലുമൊക്കെ നിങ്ങൾക്ക് വേണ്ടി കൂട്ടുകാരോടൊക്കെ വഴക്കിട്ട് നടന്ന ആ കാലത്തിലെത്തും
അന്ന് നമുക്കൊരുപാട് സംസാരിക്കാനുണ്ടായിരുന്നു,
നമ്മൾ കഥകൾ കൈമാറിയിരുന്നു,
വഴക്കിട്ട് പിരിഞ്ഞാൽ നമ്മൾ കാലത്ത് എത്തുമ്പോ തന്നെ ഒരു നോട്ടത്തിലൂടെയോ, ഒരു പുഞ്ചിരിയിലൂടെയോ നമ്മുടെ പിണക്കങ്ങളെ അലിയിച്ച് കളയുമായിരുന്നു...
വഴക്കിട്ട് പിരിഞ്ഞാൽ നമ്മൾ കാലത്ത് എത്തുമ്പോ തന്നെ ഒരു നോട്ടത്തിലൂടെയോ, ഒരു പുഞ്ചിരിയിലൂടെയോ നമ്മുടെ പിണക്കങ്ങളെ അലിയിച്ച് കളയുമായിരുന്നു...
ഇന്ന് നമുക്കെല്ലാമുണ്ട് വിരൽത്തുമ്പിലാണ് സന്തോഷവും, ദുഃഖവും ഒക്കെയും പക്ഷെ മനസ്സമാധാനമെന്നത് അകലെയാണ്.
ഇന്നും ഞാനാ പഴയ സുജിയാണ് പക്ഷെ അരുണേട്ടന് മാറ്റങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു.
നമ്മുടെ വീട്ടിലിപ്പോ പൊട്ടിച്ചിരികളില്ല, വർത്തമാനങ്ങളില്ല അമ്മയോട് വഴക്കിടാനോ, അമ്മയുടെ കഥകൾ കേൾക്കുവാനോ നമ്മുടെ മക്കൾക്ക് സമയമില്ല പകരം മക്കൾ ഐപാഡിലും അരുണേട്ടൻ മൊബൈലിൽ അല്ലെങ്കിൽ ലാപ്ടോപ്പിൽ സന്തോഷം കണ്ടെത്തുന്നു അവിടെ അരുണേട്ടന് ഒരുപാട് സുഹൃത്തുക്കൾ, വലിയ ചർച്ചകൾ ഒക്കെയുണ്ട്. ഇതിനിടയിൽ നിങ്ങൾ മറന്നൊരു കാര്യമുണ്ട് ഇതിലൊന്നുമില്ലാത്ത രണ്ട് മനുഷ്യ ജീവനുകൾ ഈ വീടിനുള്ളിലുണ്ടെന്ന്, പരാതിയോ പരിഭവമോ ആരോടും പങ്കുവെക്കുവാനില്ലാതെ....
കഥകളും കവിതകളും നഷ്ടമായിരിക്കുന്നു ഒപ്പം സാങ്കല്പീകമായി നമ്മളുണ്ടാക്കിയ മനസ്സും നഷ്ടമായിരിക്കുന്നു...."
മറുപടിയില്ലാതെ അവൾ മനസ്സ് തുറന്നിരിക്കുന്നു ... ഇതല്ലേ യാദാർഥ്യം...
ഒന്നും പറയുവാനില്ല
" അരുണേട്ടാ ഉറങ്ങിയോ ....
വിഷമമായൊ ഞാൻ പറഞ്ഞത്... നമുക്ക് നമ്മുടെ പഴയ കാലം മതി ..
ചിരിയും തമാശകളും നിറഞ്ഞ നമ്മുടെ ചെറുപ്പകാലം .."
വിഷമമായൊ ഞാൻ പറഞ്ഞത്... നമുക്ക് നമ്മുടെ പഴയ കാലം മതി ..
ചിരിയും തമാശകളും നിറഞ്ഞ നമ്മുടെ ചെറുപ്പകാലം .."
" സമ്മതിച്ചു ... നിന്റെ ആ പഴയ അരുണേട്ടനായി തന്നെ തിരികെ വരാം...
നീ ഓർക്കുന്നില്ലേ പണ്ട് എന്നോട് മിണ്ടിയതിന് നീ വഴക്കിട്ട ഒരു രാജിയെ..അവളാണ് ഇന്ന് മെസ്സേജ് അയച്ചത് "
" നിങ്ങളൊരിക്കലും നേരെയാകില്ല മനുഷ്യാ.. ഇരുപത് കൊല്ലം മുൻപ് പ്രേമിച്ചവളെ ഇപ്പോഴും അങ്ങേര് മനസ്സിൽ വെച്ചോണ്ട് നടക്കുന്നു..."
വേണ്ടിയിരുന്നില്ല .... ഇതിപ്പോ ചോദിച്ചു വാങ്ങിയതാ...
തിരിഞ്ഞു കിടന്നുറങ്ങിയേക്കാം ......
തിരിഞ്ഞു കിടന്നുറങ്ങിയേക്കാം ......
Shaji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക