വീടിനടിയിലുള്ളവ(ര്‍)
(കഥ)
സുനു.
പത്ത് പതിമൂന്ന് കൊല്ലം മുമ്പ് നടന്നൊരു സംഭവമാ, അന്ന് നമ്മടെ നാടിനേം എടവഴികളേമൊന്നും ഇത്രകണ്ടങ്ങോട്ട് വികസനം വിഴുങ്ങീട്ടില്ലാരുന്നു. കുന്നഞ്ചേരി മാത്തുക്കുട്ടീടെ കൈയ്യീന്ന് ഞാനൊരു ഒന്നരയേക്കര്‍ സ്ഥലോം വീടൂടെ മേടിച്ചാരുന്നു. കഴിഞ്ഞയാഴ്ച അവരങ്ങോട്ട് താമസം മാറിപോയതേയൊള്ളൂ, വീട് കണ്ടാലിപ്പം നാലഞ്ച് കൊല്ലം ആള്‍ത്താമസമില്ലാതെ കെടന്നപോലൊണ്ട്. ഓടിന് മോളിലെല്ലാം ചപ്പും കുപ്പേം അടിഞ്ഞുകൂടി പച്ചെല കിള്ത്ത് കേറീട്ടൊണ്ട്.
ഞാന്‍ മൂന്ന് ബാറ്ററീടെ ടോര്‍ച്ചും മിന്നിച്ചോണ്ട് മിറ്റത്തോട്ട് കേറിയപ്പോഴേക്കും പെരക്ക് മേളിലൊള്ള പ്ലാവിന്‍റെ എകരത്തേന്ന് വാവലെല്ലാം കൂടെ പടപടാന്ന് ചെറകടിച്ച് പറന്നു.
ഒരൊണക്കക്കമ്പൊടിഞ്ഞ് ഓടിന്‍റെ പൊറത്തേക്ക് 'പൊട്ടോന്ന്' വീണു. ഈ കാലമത്രേം എത്ര പ്രാവശ്യം ഇതുങ്ങളിങ്ങനെ പടപടേന്ന് പറന്നിട്ടൊണ്ടാരിക്കും, അന്നേരമൊന്നുമൊടിയാത്ത കമ്പെങ്ങനെ ഞാനിപ്പം മുറ്റത്തോട്ട് വന്ന് കേറീതേ ഒടിഞ്ഞുവീണു എന്നാലോചിച്ചോണ്ട് ഞാന്‍ പെരപൊറത്തോട്ടൊന്ന് ടോര്‍ച്ചടിച്ച് നോക്കി.
പഴയ ഓടായോണ്ടായിരിക്കും ഒടിഞ്ഞ് വീണ കമ്പിനെ കുനുകുനാ നുറുക്കിക്കളഞ്ഞ് വീടങ്ങനെ തലയെടുത്ത് തന്നെ നിന്നു.
വെട്ടം താഴ്ത്തി എളം തിണ്ണേലോട്ട് കേറീതും എന്‍റെ അകവാള് വെട്ടി പോകുന്നൊരു കാഴ്ച ഞാന്‍ കണ്ടു. ഒരാളോളം പോന്നൊരു കടവാവല് ഞാന്നെറങ്ങി വീടിന്‍റെ എളം തിണ്ണേന്നൊള്ള വാതിക്കപ്പടിയേ കുത്തിയിരിക്കുന്നു.
'എന്‍റീശോയേന്ന്' ഞാനങ്ങ് ഉള്ള്കാളി വിളിച്ചുപോയി. എന്നിട്ടും പറന്ന് പോകാതത് അവടെത്തന്നെ ഇരിക്കുന്നു. ഞാന്‍ മുറ്റത്തോട്ട് ചാടിയെറങ്ങി ടോര്‍ച്ചടിച്ച് സൂക്ഷിച്ച് നോക്ക്മ്പഴൊണ്ട് പത്ത് തിനേഴ് വയസൊള്ളൊരു പയ്യനായിട്ടത് പതുക്കെ മുട്ടേന്ന് തല പൊക്കുന്നു
'നീയേതാടാന്ന്' ഞാന്‍ പേടിച്ച സൗണ്ടില്‍ ചോദിച്ചേലും അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. അവന്‍ കരയുവാരുന്നു. ഞാന്‍ പതുക്കെ അവന്‍റടുത്ത് ചെന്ന് പേടിമാറാതെ, മയത്തിച്ചോതിച്ചു :
''എട മോനേ നീ ഏതാ, ഈ ഇരുട്ടത്തെന്നേത്തിനാ ഇവിടെ വന്നിരിക്കുന്നെ ?'
ഒന്നുവില്ല ചേട്ടാ'ന്ന് പറഞ്ഞ് കണ്ണ് തൊടച്ചോണ്ടവന്‍ എഴുന്നേറ്റ് പോകാകാനൊരുങ്ങി
' 'ഹ കാര്യം പറഞ്ഞേച്ച് പോടാന്ന്'' പറഞ്ഞ് ഞാനവന്‍റെ കയ്യേ കേറിപിടിച്ചു. ഒരു കോഴിക്കുഞ്ഞിന്‍റെ ബലവേ അവന്‍റെ കൈകൊണ്ടാര് ന്നൊള്ളൂ. എളം ചൂടൊള്ള കൈ.
സ്ഥലം തന്നേച്ച് പോയോരടെ പിള്ളാരാരേലും ഇതിനാത്ത് കെടന്ന് ചത്തതാണോന്നാരുന്നു എന്‍റെ ബലവായ സംശയം.
സിസിലി മിക്കവാറും പറയുവാരുന്നു നിങ്ങളൊരു സൈസ് സംശയരോഗിയാണെന്ന്. എന്ന് പറഞ്ഞാ പെണ്ണുംപിള്ളക്ക് ജാരനൊണ്ടോന്നൊള്ള സാധാരണ സംശയ രോഗവല്ല, ഇതുപോലത്തെ തലതിരിഞ്ഞൊരെനമാണത്.
ഇവനെന്നതായാലും ചത്തതോ കെട്ടതോ ആക്കാന്‍ വഴിയില്ല. മനുഷന്‍റെ മാത്രവായ ഒരു മണവൊണ്ടാരുന്നവന്.
'ചേട്ടനാണോ പുതിയതായിട്ട് ഈ വീട് മേടിച്ചത് ?'
കരച്ചില്‍ നിര്‍ത്തി പതറുന്ന സ്വരത്തി അവനെ ന്നോട് ചോതിച്ചു, എന്‍റെ കണ്ണിനോക്കാന്‍ പേടിച്ച് പേടിച്ച്....
' 'ആണെങ്കി എന്നതേലും പ്രശ്നവൊണ്ടോ?''
അവനതിന് എതിര്‍ത്തോ അല്ലാതെയോ മറുപടിയൊന്നും പറഞ്ഞില്ല. ഞാനവന്‍റെ കൈയ്യേലെ പിടി അയച്ചേലും അവനൊടനെയാ കൈ വലിച്ചുമില്ല.
''ചേട്ടനെന്നെ ഈ വീടൊന്ന് തൊറന്ന് കാണിക്കുവൊ ?''
അവനവന്‍റെ നനഞ്ഞ സ്വരത്തി ചോദിച്ചു. അവന്‍റെയാ ചോദ്യത്തില്‍ ഉള്ളി തട്ടുന്ന എന്തോ ഒരു വെഷമവൊള്ളതായിട്ടെനിക്ക് തോന്നി.
'നീ വാന്ന് പറഞ്ഞ് ഞാനവന്‍റെ കൈയ്യേ മുറുകെ പിടിച്ചോണ്ട് പോയി വീടിന്‍റെ രണ്ട് മുറി തൊറന്ന് കൊടുത്ത്, അകത്തെ ലൈറ്റും ഇട്ട് കൊടുത്തു.
ലൈറ്റ് തെളിഞ്ഞതും തറേലും ഭിത്തിയിലും നോക്കി അവന്‍ പിന്നേം കരയാന്‍ തൊടങ്ങി. സംഗതി എന്നതാന്ന് എനിക്കൊരെത്തും പിടീം കിട്ടിയില്ല.
'നീ വാന്ന് പറഞ്ഞ് ഞാനവന്‍റെ കൈയ്യേ മുറുകെ പിടിച്ചോണ്ട് പോയി വീടിന്‍റെ രണ്ട് മുറി തൊറന്ന് കൊടുത്ത്, അകത്തെ ലൈറ്റും ഇട്ട് കൊടുത്തു.
ലൈറ്റ് തെളിഞ്ഞതും തറേലും ഭിത്തിയിലും നോക്കി അവന്‍ പിന്നേം കരയാന്‍ തൊടങ്ങി. സംഗതി എന്നതാന്ന് എനിക്കൊരെത്തും പിടീം കിട്ടിയില്ല.
അവനാ എണ്ണമയം പൊരണ്ട് കറത്ത ഭിത്തിയേല്‍ കവിളുരുമ്മിക്കരഞ്ഞു. ചുണ്ടുരുമ്മി കരഞ്ഞു. എനിക്കാകെ ഒരു പേടീം വല്ലായ്മേം ഒക്കെ തോന്നി.
''എന്‍റേടാ മോനേ നീ ഒള്ള കാര്യമെന്നതാന്ന് വെച്ചാ പറ എന്നതേലും കൊഴപ്പവൊള്ള വീടാണോ ഇത് ?''
അവനൊന്നും പറഞ്ഞില്ല.
" എട മറ്റന്നാള് ഞങ്ങളിങ്ങോട്ട് താമസിക്കാന്‍ വരാനിരിക്കുവാ.. "
അവന്‍ കണ്ണ് നീരോടെ എന്‍റെ നേരെ തിരിഞ്ഞ് നിന്നു, സങ്കടം കൊണ്ടവന്‍റെ ചുണ്ടുകള്‍ വെറച്ചു.
"ഇവിട്ത്തെ ജൂലിയായെ എനിക്കിഷ്ടവാരുന്നു".
അത്രയും പറഞ്ഞപ്പോഴേക്കും അവന്‍റെ സങ്കടം പൊട്ടിയൊഴുകി. അങ്ങനെ വരട്ടെ അപ്പം അതാണ് കാര്യം എനിക്ക് ചെറുതായിട്ടൊരു ചിരിവന്നു.
വീടിന് മോളീന്നൊരു ബാധ ഒഴിഞ്ഞ് പോയ ആശ്വാസത്തിലൊള്ള ചിരിയാരുന്നത്.
ഞാന്‍ ടോര്‍ച്ചും തെളിച്ചോണ്ട് വീടിന്‍റെ പരിയമ്പറത്തോട്ട് പോയി. ഇന്നലെ ഞാനും സിസിലീം പിള്ളാരും കൂടെ വീടിനകം ക്ലീന്‍ ചെയ്തോണ്ടിരുന്നപ്പം കിട്ടിയ ഒരു ഫോട്ടോ ഒണ്ടാരുന്നു. ഞാനതൊരു പലകക്കടീന്ന് തപ്പിയെടുത്തു. അതില്‍ മാത്തുക്കുട്ടീടെ എളേമകള്‍ ജൂലിയായും, അവടെ ചേടത്തിക്കൊച്ചും മാത്തുക്കുട്ടീടമ്മച്ചി ത്രേസ്യാമ്മച്ചേടത്തീം,
പിള്ളാര് രണ്ടും ചേടത്തിടെ എടോം വലോം നിക്കുന്നൊരു പടം.
വീടിന് മോളീന്നൊരു ബാധ ഒഴിഞ്ഞ് പോയ ആശ്വാസത്തിലൊള്ള ചിരിയാരുന്നത്.
ഞാന്‍ ടോര്‍ച്ചും തെളിച്ചോണ്ട് വീടിന്‍റെ പരിയമ്പറത്തോട്ട് പോയി. ഇന്നലെ ഞാനും സിസിലീം പിള്ളാരും കൂടെ വീടിനകം ക്ലീന്‍ ചെയ്തോണ്ടിരുന്നപ്പം കിട്ടിയ ഒരു ഫോട്ടോ ഒണ്ടാരുന്നു. ഞാനതൊരു പലകക്കടീന്ന് തപ്പിയെടുത്തു. അതില്‍ മാത്തുക്കുട്ടീടെ എളേമകള്‍ ജൂലിയായും, അവടെ ചേടത്തിക്കൊച്ചും മാത്തുക്കുട്ടീടമ്മച്ചി ത്രേസ്യാമ്മച്ചേടത്തീം,
പിള്ളാര് രണ്ടും ചേടത്തിടെ എടോം വലോം നിക്കുന്നൊരു പടം.
ജൂലിയായെ കണ്ടാ പത്ത് പന്ത്രണ്ട് വയസ്സൊള്ളൊരു മാലാഖ കൊച്ചിനെപ്പോലൊണ്ട്. അവടെ തലമുടീടൊരുഭാഗം കൊറച്ച് പെയിന്‍റെളകി പോയിട്ടൊണ്ട്. എന്നാലും സാരവില്ല ഫോട്ടോയ്ക്ക് വേറെ കേട്പാടൊന്നുമില്ല.
ഞാന്‍ ഫോട്ടോ ചെറുക്കന് കൊണ്ടെ കൊടുത്തപ്പം അവന്‍റെയുള്ളിലെ കൊടുങ്കാറ്റൊന്ന് ശമിച്ചപോലെ തോന്നി.
' ' നീ കൊറച്ച് നേരം കൂടെ ഇവിടിരുന്നോ ഞാനപ്പറത്തൊണ്ട് കേട്ടോ''..
എന്ന് പറഞ്ഞേച്ച് ഞാന്‍ തിണ്ണേലോട്ട് പോന്നു. അരപ്രൈസെക്കേറിയിരുന്ന് ഒരു ബീടി കത്തിച്ച് വലിച്ച് പൊകയൂതുമ്പം എനിക്കെന്‍റെ കൊച്ചുനാളിലെ വീടോര്‍മ്മവന്നു. അതിന്‍റെ മങ്കട്ട കെട്ടിയ ഭിത്തീം, ചാണകം മെഴുകിയ തറേം എറമ്പടിക്ക് മഴവെള്ളം വീഴുന്നതുമൊക്കെ..
പുതിയ വീട് പണിയാനായിട്ട് അതിടിച്ചപ്പം അതിന്‍റെ മങ്കട്ട കൊറച്ച് ഞാനെടുത്തങ്ങ് തിന്നു, അത്രയ്ക്ക് സഹിക്കാനാകാത്തൊരു പഴക്കമണമാരുന്നതിന്.
പുതിയ വീടിന് വാനം മാന്തിയപ്പം എന്‍റെ പഴയൊരു പുള്ളിയുടുപ്പും അമ്മച്ചീടെ മഞ്ഞപ്പൂക്കളൊള്ള സാരിമുറീം തോഷിബാടൊരു ബാറ്ററീം, ഒരു പൗടര്‍ ടിന്നുമൊക്കെ മണ്ണിനടീന്ന് കിട്ടിയാരുന്നു.
അതൊക്കെ ഇപ്പഴും ഞാനൊരു ചെറിയ തടിപ്പെട്ടിക്കാത്ത് സൂക്ഷിച്ച് വെച്ചിട്ടൊണ്ട്. എടക്കൊക്കെ അതെടുത്ത് നോക്കുമ്പഴെനിക്ക് ചാച്ചന്‍റേം അമ്മച്ചീടേം അടുത്ത് ചെന്നിരിക്കുന്നു പോലൊരു തോന്നലാണ്.
അതൊക്കെ ഇപ്പഴും ഞാനൊരു ചെറിയ തടിപ്പെട്ടിക്കാത്ത് സൂക്ഷിച്ച് വെച്ചിട്ടൊണ്ട്. എടക്കൊക്കെ അതെടുത്ത് നോക്കുമ്പഴെനിക്ക് ചാച്ചന്‍റേം അമ്മച്ചീടേം അടുത്ത് ചെന്നിരിക്കുന്നു പോലൊരു തോന്നലാണ്.
അമ്മച്ചീടോര്‍മ്മ ഞാന്‍ കണ്ണീന്ന് തൊടച്ച് കളഞ്ഞേച്ച് ലൈറ്റുമെടുത്ത് എഴുന്നേറ്റപ്പഴൊണ്ട് ചെറുക്കന്‍ എന്‍റെ തൊട്ടടുത്തിരുപ്പൊണ്ടാരുന്നു. ചാച്ചനേം അമ്മച്ചിയേമൊക്കെ അവന്‍ കണ്ടു കാണുവോന്ന് സംശയിച്ച് ഞാന്‍ ലൈറ്റ് തെളിച്ച് അവന്‍റെ കണ്ണിലേക്കൊന്ന് നോക്കി. ഞാനവന്‍റെ കഴുത്തേലും മുഖത്തുമൊക്കെ സ്നേഹത്തോടൊന്ന് തടവി.
''നീ വെഷമിക്കണ്ടടാ കൊച്ചേ. അവള് നെനക്കൊള്ളതാണേല്‍ ഈ ഭൂമീടെ ഏതറ്റത്ത് പോയാലും ദൈവം അവളെ നിന്‍റെ മുന്നിലെത്തിക്കും, നിന്‍റെ പേരെന്നതാ ?''
'അരവിന്ദെന്നാ ചേട്ടാ','
അവനെന്നോട് പറഞ്ഞു.
''അതൊന്നും ഒരു പ്രശ്നോമില്ല അരവിന്ദേ ദൈവത്തിനും സ്നേഹത്തിനുമൊന്നും ജാതീം മതോമില്ല. നിന്‍റെ സ്നേഹം സത്യമാണെങ്കി നീ അവളെ ഇനീം കാണും ചെല്ല്, സമാധാനത്തോടെ പോയിക്കെടന്നൊറങ്ങിക്കോ..''
അവന്‍ പോകുന്നേന് മുമ്പ് എന്‍റെ കൈപിടിച്ചവന്‍റെ ചൂടും നനവുമൊള്ള കണ്ണ്കളി ചേര്‍ത്ത് വെച്ചു.
അവന്‍ പോകുന്നേന് മുമ്പ് എന്‍റെ കൈപിടിച്ചവന്‍റെ ചൂടും നനവുമൊള്ള കണ്ണ്കളി ചേര്‍ത്ത് വെച്ചു.
അത് കഴിഞ്ഞിട്ടിപ്പം പത്ത് പതിമൂന്ന് കൊല്ലങ്ങള് കടന്ന് പോയി നാളെയെന്‍റെ പുതിയ വീടിന്‍റെ പാലുകാച്ചലാണ്.
പുതിയ വീടിന് വാനം മാന്തിയപ്പം കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കൊന്തേം വെന്തിങ്ങേം, കളര്‍പേനയുമൊക്കെ കിട്ടി. ആര്‍ക്ക് വേണ്ടീട്ടാണെന്നൊരു നിശ്ചയോമില്ലാരുന്നേലും ഞാനതെല്ലാം കൂടൊരു തുണിക്കാത്ത് കെട്ടിപ്പൊതിഞ്ഞെടുത്ത് വെച്ചിട്ടൊണ്ട് ..എന്റെ നരക്കാത്ത രണ്ട് തലമുടീം. ..
Sunu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക