Inbox ഒരു പൂട്ടില്ലാ പെട്ടിയല്ല..
( ഈ പോസ്റ്റ് എന്നെ കുറിച്ച് മാത്രം. ജീവിക്കുന്നവരും മരിച്ചവരുമായി ഇതിന് യാതൊരു സാദൃശ്യവുമില്ല. …)
രണ്ടു ദിവസമായി എന്റെ ചേട്ടൻ .. അതായതു ഭർത്താവ് ഔദ്യോഗികമായി ടൂറിലാണ്.. കുട്ടികളെ സ്കൂളിൽ വിട്ടാൽ പിന്നെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത പാവം വീട്ടമ്മയാണ് ഞാൻ.. ആകെയുള്ള നേരം പോക്ക് എഫ് ബിയും അതിലെ സുഹൃത്തുക്കളും മാത്രം.. എന്റെ പ്രാണനാണ് അവരൊക്കെ....
അങ്ങിനെ രാവിലെ പിള്ളേരെ സ്കൂളിലേക്ക് പാക്ക് ചെയ്തു .ബ്രേക്ഫാസ്റ് തന്നെ രണ്ടിനും ലഞ്ചിനും കൊടുത്തു വിട്ടു. അത്രയും സമയം കൂടെ എഫ് ബി യിൽ കൂടുതൽ ചിലവിടാം .
എനിക്കുള്ള ചോറും കറികളും രണ്ടു ദിവസം മുന്നേ ഫ്രിഡ്ജില് വെച്ചിട്ടുണ്ട്..
കുളിച്ചു make അപ്പ് ഇട്ടു ഞാൻ fb തുറന്നു.( make അപ്പ് ഇടുന്നതിൽ ഒരേ ഒരു ഉദ്ദേശം മാത്രം.. എപ്പോഴാണ് ഒരു സെൽഫി എടുക്കാൻ തോന്നുന്നത്എന്ന് പറയാൻ പറ്റൂല .അല്ലേൽ സ്മൂളിൽ കയറി ഒന്ന് പാടാൻ തോന്നുക.. അതുമല്ലെങ്കിൽ ഒന്ന് കണ്ണുരുട്ടി കാണിക്കേണ്ടി വരിക.. കർത്താവെ !എന്തോരം ആപ്പുകൾ ..ഇനി ഡാൻസിനും കൂടി ആപ്പ് വേഗം കണ്ടുപിടിച്ചാൽ മതി .. എന്നിട്ടു വേണം ജിമിക്കി കമ്മലിട്ടു ഒരു” തോം തോം” നടനമാടാൻ.. ആ xyz ഉണ്ടല്ലോ അവളുടെ വിചാരം അവൾക്കു മാത്രമേ ഇതൊക്കെ അറിയൂ എന്ന്. ഹും ..)
സത്യം പറഞ്ഞാൽ സെൽഫി എടുക്കുമ്പോൾ മാത്രം ഒരു ക്രിസ്ത്യാനി ആയി ജനിച്ചു പോയതിൽ സങ്കടം തോന്നും. ഹിന്ദു ആയിരുന്നേൽ ചന്ദന കുറി വരച്ചു ഒരു ശാലിന സുന്ദരി ആയി രണ്ടു പോട്ടം പിടിച്ചാൽ എന്ത് ചന്തമായെനെ?. ഇതിപ്പോൾ കൊന്തയും വെന്തിങ്ങയുമിട്ടു സെൽഫി എടുക്കാൻ പറ്റുമോ..
എഫ് ബി തുറന്നപ്പോൾ ഞെട്ടി. . ആകെ മൊത്തം 5000 കൂട്ടുകാരുണ്ട്. .ഒരു പോസ്റ്റ് ഇട്ടാൽ കിട്ടുന്ന ലൈകും കമെന്റും വെറും 200 .
എല്ലാവര്ക്കും മറുപടി കൊടുക്കാൻ ആകെ മൊത്തം അഞ്ച് മിനിട്ടു മതി.. പിള്ളേര് സ്കൂളിൽ നിന്ന് വരാൻ പിന്നേം സമയം ഒരു പാട് ബാക്കി.. ഇന്ന് തന്നെ കുറച്ചു കൂട്ടുകാരെ കൂടെ ആഡ്ണം ..
ഇൻ ബോക്സ് തുറന്നപ്പോൾ കണ്ണ് നിറഞ്ഞു ..വളരെ ശുഷ്കം..!
ഇന്നലെ 98 മേസേജ് കുത്തിയിരുന്ന് എണ്ണിയതാണ് .
ഇന്ന് നോക്കട്ടെ.. ഒന്നേ , രണ്ടേ , മൂന്നേ .. ..ശേ.. എല്ലാം കൂടി 110 ഇതു പോരാ .. എല്ലാത്തിലും ഒന്ന് കണ്ണോടിച്ചു .ഒരു പോസ്റ്റിനു വക ഒന്നിലുമില്ല.. ഡെയിലി ഒരേഴു പോസ്റ്റെങ്കിലും ഇടണം അതാണ് പതിവ്.. inbox ആണ് പലപ്പോഴും സഹായിക്കുന്നത് .. അതിലെ ചില ചേട്ടന്മാരെ ഒക്കെ അങ്ങ് നാറ്റിച്ചാൽ ഉറങ്ങാൻ നേരം നല്ല സമാധാനം!
ഇന്ന് നോക്കട്ടെ.. ഒന്നേ , രണ്ടേ , മൂന്നേ .. ..ശേ.. എല്ലാം കൂടി 110 ഇതു പോരാ .. എല്ലാത്തിലും ഒന്ന് കണ്ണോടിച്ചു .ഒരു പോസ്റ്റിനു വക ഒന്നിലുമില്ല.. ഡെയിലി ഒരേഴു പോസ്റ്റെങ്കിലും ഇടണം അതാണ് പതിവ്.. inbox ആണ് പലപ്പോഴും സഹായിക്കുന്നത് .. അതിലെ ചില ചേട്ടന്മാരെ ഒക്കെ അങ്ങ് നാറ്റിച്ചാൽ ഉറങ്ങാൻ നേരം നല്ല സമാധാനം!
ഞാൻ ഫോണുമായി (കഴിഞ്ഞ മാസം ചേട്ടനോട് തല്ലു പിടിച്ചു രണ്ടു ദിവസം പട്ടിണി കിടന്നു ലോൺ എടുത്ത് വാങ്ങിപ്പിച്ച ഫോണാണ്.. അടിപൊളി കാമറ.. സെൽഫി എടുത്താൽ എന്റെ ഒരു ഛായയുമില്ല .അത്രക്ക് മനോഹരം.. അല്ലേൽ തന്നെ ഈ fb friends നമ്മളെ കാണാൻ പോവാ ) ..വീട്ടിൽ വൃത്തിയുള്ള ഒരു ഭാഗം നോക്കി നടന്നു. സത്യം പറഞ്ഞാൽ ചേട്ടൻ പോയിട്ട് വീട് വൃത്തിയാക്കിയിട്ടില്ല..
സോഫയിൽ കിടന്ന തുണികൾ വാരി ഒരു മൂലക്കിട്ടു സെൽഫി എടുത്തു.. ഇന്നലെ xxx പറഞ്ഞു തന്ന ആപ്പ് വെച്ച് കവിൾ തുടുപ്പിച്ചു. കണ്ണ് കറുപ്പിച്ചു. സ്കിൻ മൊത്തം വലിച്ചു നീക്കി.. ഹായ്.. വിശ്വസിക്കാൻ പറ്റുന്നില്ല.. ഇതു ഞാൻ തന്നെയോ?
Profile pic മാറ്റി.. സ്റ്റാറ്റസ് വന്നു കഴിഞ്ഞു-
Sanee John changed her profile photo..
നോക്കിയിരുന്ന പോലെ രണ്ടു ചേട്ടന്മാർ ലവ് ..അല്ല ലൈക് അടിച്ചു.. കണ്ണിലെണ്ണ ഒഴിച്ച്.. ശേ.. കണ്ണും മിഴിച്ചു ഞാൻ നോക്കിയിരിക്കെ.. വന്നു തുടങ്ങി comments ..
അതിനേക്കാൾ നല്ല comments ഇൻബോക്സിൽ.. പുറത്തു “സുന്ദരീ” എന്ന കംമെന്റിട്ട ചേട്ടൻ അകത്തു വന്നു ഒരു ചോദ്യം.. “കഴിഞ്ഞ തവണത്തേക്കാൾ ചെറുപ്പമായല്ലോ..”
ആപ് പുതിയതല്ലേ ചേട്ടാ എന്ന് തിരിച്ചു ചോദിക്കാൻ പറ്റുമോ?
പുറത്തു പോയി ഒരു സ്മൈലി ഇട്ടു.
ഇനി പോസ്റ്റ് ഇടണം.. ഇന്നലെ നിലാവ് നോക്കി ഒരു സ്മൂളി പോസ്റ്റിയതാണ്..
“സുഖമാണീ നിലാവ് ..”
“സുഖമാണീ നിലാവ് ..”
അത് കണ്ടു ഒരു ചേട്ടൻ ഇൻബോക്സിൽ പറഞ്ഞു ..”നാളെ എത്രയോ ജന്മമായി പാടണമെന്നു..”
ചേട്ടന് മറുപടി കൊടുത്തില്ല. അത് കേട്ട് വേണം പാവത്തിന് ഉറങ്ങാൻ.. ഞാനായി ഒരു നല്ല മനുഷ്യന്റെ ഉറക്കം കളയണ്ട....പാവം ചേട്ടൻ. ആഗ്രഹമല്ലേ. ഉടനെ പാടി.. പാട്ടു കേട്ട് എല്ലാം മനസ്സിലാക്കട്ടെ കള്ളൻ!
ചേട്ടന് മറുപടി കൊടുത്തില്ല. അത് കേട്ട് വേണം പാവത്തിന് ഉറങ്ങാൻ.. ഞാനായി ഒരു നല്ല മനുഷ്യന്റെ ഉറക്കം കളയണ്ട....പാവം ചേട്ടൻ. ആഗ്രഹമല്ലേ. ഉടനെ പാടി.. പാട്ടു കേട്ട് എല്ലാം മനസ്സിലാക്കട്ടെ കള്ളൻ!
പ്രൊഫൈൽ പിക്ചർ മാറ്റി.. പാട്ടും പാടി.. എന്നിട്ടും ഇന്ന് സമയം പോവാനുള്ള യാതൊരു വഴിയും തെളിയുന്നില്ല കർത്താവെ.. ഒടുവിൽ ഗതിയില്ലാതെ ഞാൻ ഷൂക്കൂർ അണ്ണനെ വിളിച്ചു..
“അണ്ണോ എന്താ എനിക്ക് മാത്രം ലൈകും കമെന്റും വരുന്നില്ല. ആ YY ക്ക് എന്തോരും കമന്റ്”
“സാനി ഇന്ന് എത്ര പോസ്റ്റിട്ടു..? “
“മൊത്തം ഏഴു..”
“ഹെന്റെ ദേവിയെ.. ഒരു ദിവസം ഏഴു പോസ്റ്റോ..? നിന്റെfb കൂട്ടുകാർക്കു വേറെ പണിയുണ്ട്.. അത് മല്ല നിന്നെ പോലെ സുന്ദരിമാർ വേറെ ഇല്ലേ.. അവരേം സുഖിപ്പിക്കണ്ടേ.. എല്ലാം പാവങ്ങള് തന്നെ ചെയ്യണ്ടേ.. അതാണ്. വിഷമിക്കേണ്ട.. വരും.. കാത്തിരിക്കൂ”
“സാനി ഇന്ന് എത്ര പോസ്റ്റിട്ടു..? “
“മൊത്തം ഏഴു..”
“ഹെന്റെ ദേവിയെ.. ഒരു ദിവസം ഏഴു പോസ്റ്റോ..? നിന്റെfb കൂട്ടുകാർക്കു വേറെ പണിയുണ്ട്.. അത് മല്ല നിന്നെ പോലെ സുന്ദരിമാർ വേറെ ഇല്ലേ.. അവരേം സുഖിപ്പിക്കണ്ടേ.. എല്ലാം പാവങ്ങള് തന്നെ ചെയ്യണ്ടേ.. അതാണ്. വിഷമിക്കേണ്ട.. വരും.. കാത്തിരിക്കൂ”
“എന്നാലും ഇൻബോക്സിൽ.. ദേ നോക്കിയേ .. തുമ്മിയോ..പനി ഉണ്ടോ എന്നെല്ലാം എന്തോരം മെസ്സേജ് ..ശോ മടുത്തു ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേ അണ്ണോ? ”
ഞാൻ ചുമ്മാ ഒന്ന് മുഖം വീർപ്പിച്ചു.. (കർത്താവെ ഈ ഇൻബോക്സിൽ ഇല്ലേൽ എന്റെ കാര്യം കട്ട പൊക .അത് അണ്ണൻ അറിയണ്ട..)
“അതിപ്പം സാനി, നീയല്ലേ ഇന്നലെ പത്തു പ്രാവശ്യം തുമ്മി എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടതു. നിന്റെ കൂട്ടുകാർ ന്യായമായും ചോദിക്കില്ലേ അസുഖം എങ്ങിനെ എന്ന്. അല്ലേൽ നീ തന്നെ വേറെ പോസ്റ്റ് ഇടില്ലെ .. തുമ്മിയിട്ട് ആരും ഒന്നും ചോദിച്ചില്ലെന്നു.. സ്നേഹമില്ലാത്തോരെന്നു “
“അണ്ണനോട് ഞാൻ സത്യം പറയാം.. ചേട്ടൻ പോയിട്ട് രണ്ടു ദിവസം മുന്നേ വെച്ച് ചോറുണ്ടു വയറിളക്കം പിടിച്ചു.. തൂ .. ഇടാൻ പറ്റോ.. അത് കൊണ്ട് ഇച്ചിരി മാറ്റി പിടിച്ചതാ”
“പിന്നെ Sani വേറൊരു കാര്യം ..മൊത്തം 5000 കൂട്ടുകാരെ എടുക്കുമ്പോൾ ഓർക്കണം കുട്ട്യേ.. നോക്കീം കണ്ടും കൂട്ടുകാരെ ആടൂ .അല്ലേല് അങ്ങിനൊക്കെ ഉണ്ടാവും.. . കല്യാണം കഴിച്ചു .രണ്ടു പെറ്റു എന്ന് വെച്ച് വിവരം വേണമെന്നില്ല..”
അണ്ണൻ ചൂടാവുന്നു (ശേ.. വിവരമില്ലാത്തവൻ ..ഞാൻ സുന്ദരിയും ചെറുപ്പക്കാരിയുമാണെന്ന് അറിയിക്കാൻ ഇടക്ക് ഇങ്ങിനെ ഓരോ പോസ്റ്റ് ഇടേണ്ട .അതിനുള്ള ബോധോം കൂടിയില്ല.. അതുമല്ല അതൊക്കെ അല്ലെ എന്റെ ആത്മവിശ്വാസം കൂട്ടുന്നത് ..മാസത്തിൽ 25 ദിവസം ടൂർ ആണെന്നും പറഞ്ഞു ചുറ്റി നടക്കുന്ന ചേട്ടന് എന്നെ ഒന്ന് നോക്കാൻ പോലും നേരമില്ല.. ആകെയുള്ള സമാധാനമാണ് ഈ ചേട്ടന്മാർ..)
അണ്ണൻ ചൂടാവുന്നു (ശേ.. വിവരമില്ലാത്തവൻ ..ഞാൻ സുന്ദരിയും ചെറുപ്പക്കാരിയുമാണെന്ന് അറിയിക്കാൻ ഇടക്ക് ഇങ്ങിനെ ഓരോ പോസ്റ്റ് ഇടേണ്ട .അതിനുള്ള ബോധോം കൂടിയില്ല.. അതുമല്ല അതൊക്കെ അല്ലെ എന്റെ ആത്മവിശ്വാസം കൂട്ടുന്നത് ..മാസത്തിൽ 25 ദിവസം ടൂർ ആണെന്നും പറഞ്ഞു ചുറ്റി നടക്കുന്ന ചേട്ടന് എന്നെ ഒന്ന് നോക്കാൻ പോലും നേരമില്ല.. ആകെയുള്ള സമാധാനമാണ് ഈ ചേട്ടന്മാർ..)
അടുത്ത് ചോദ്യം ചോദിക്കാൻ ഒരുങ്ങിയതും ഇൻബോക്സിൽ ഒരനക്കം.
ഫോൺ വെച്ച് ഞാൻ ഓടി അങ്ങോട്ട് പോയി.. ഏതേലും ചേട്ടൻ ഫോട്ടോ കണ്ടു കമന്റ് ഇട്ടതാവും.. ഓ ചേട്ടനല്ല
ഇന്നലെ ഫ്രണ്ട് ലിസ്റ്റിൽ ചേർത്ത ഒരുത്തി.. 5000 തികക്കാൻ വേണ്ടി അവളെ ചേർത്തതാണ്
“സാനി ഇൻബോക്സിൽ വലിയ ശല്യമാണല്ലേ..?”
“സാനി ഇൻബോക്സിൽ വലിയ ശല്യമാണല്ലേ..?”
“അതെ ഒന്നും പറയണ്ട .. സ്വരൈര്യം തരില്ല. ഇവന്മാർക്ക് അമ്മയും പെങ്ങമ്മാരുമില്ലേ..?”
“പോസ്റ്റ് കണ്ടപ്പോൾ തോന്നി സാനി.... സാനിക്കറിയില്ലേ.. inbox ബ്ലോക്ക് ചെയ്യാൻ.. ?
“ ങേ അത് എങ്ങിനെ..” ഞാൻ ഇള്ള കുട്ടിയായി.
അവള് തുടങ്ങി.. പുരാണം... പിന്നാലെ inbox ബ്ലോക്ക് ചെയ്യേണ്ട വിധത്തെ കുറിച്ച് ഒരു സ്ക്രീൻ ഷോട്ടും..
ഒടുവിൽ ..ഞാൻ അവളെ അങ്ങ് ബ്ലോക്കി..
ഒടുവിൽ ..ഞാൻ അവളെ അങ്ങ് ബ്ലോക്കി..
അവൾക്കു അറിയോ.. ഈ ഇൻബോക്സിൽ ആണ് എന്റെ ജീവിതമെന്നു... അല്ല നിങ്ങള് പറയ്. ഇതെല്ലാം പൂട്ടിവെച്ചാൽ....വെറുതെ വീട്ടിലിരിക്കുന്ന ഞാൻ എങ്ങിനെ സമയം കളയും ?
ഫോണ് അടിക്കുന്നു.. ഞാൻ വീണ്ടും എടുത്തു..
വീണ്ടും അണ്ണൻ ! ഇയ്യാൾക്കിനി എന്നാ വേണമോ?
വീണ്ടും അണ്ണൻ ! ഇയ്യാൾക്കിനി എന്നാ വേണമോ?
“എടീ സാനി.. നല്ലതു പറഞ്ഞു തന്നാൽ നിനക്ക് കേൾക്കാൻ പറ്റില്ല അല്ലെ.. ഇനി മേലിൽ ഇൻബോക്സിൽ അയാൾ അങ്ങിനെ ഇട്ടു ഇങ്ങിനെ എഴുതി എന്ന് പറഞ്ഞാൽ പോസ്റ്റിയാൽ ഉണ്ടല്ലോ.... നിന്റെ എഫ് ബിഞാൻ പൂട്ടും .. പറഞ്ഞില്ലെന്നു വേണ്ട..”
എന്റെ നെഞ്ചിടിപ്പ് കൂടി.. കൈയും കാലും വിറച്ചു.. കർത്താവെ.. അണ്ണൻ പണി പറ്റിക്കുമോ? ..
നിങ്ങള് പറഞ്ഞെ ഈ അണ്ണനെ പൂട്ടാൻ വല്ല ആപ്പും ഉണ്ടോ..** Sanee John.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക