Slider

ഒരു നിരീശ്വരവാദിയുടെ മരണം കഥ

0
ഒരു നിരീശ്വരവാദിയുടെ മരണം
കഥ
ഗോവിന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയാണ്. ഈശ്വരൻ ഇല്ലെന്നു അടിയുറച്ചു വിശ്വസിക്കുന്ന ആൾ. അമ്പലവും പള്ളിയും ചർച്ചും വെറും വ്യവസായ സ്ഥാപനങ്ങൾ ആണെന്ന് പ്രസംഗിച്ചു നടക്കുന്ന നിഷേധി.
നാട്ടുകാർക്ക്‌ ഗോവിന്ദനെ പുച്ഛമാണ്. പരുക്കൻ ജുബ്ബയും കാവിയും ഉടുത്തു തെമ്മാടിത്തരം പറയുന്ന വഞ്ചകൻ. അവർ അയാളെ കാർക്കിച്ചു തുപ്പും.
അയാളുടെ വീട്ടിലെ കല്യാണത്തിന് ആരും പങ്കെടുക്കരുത്. ആരും ഒരു കാര്യത്തിനും അയാളെ സഹായിക്കരുത്. അയാൾ അമ്പല കമ്മറ്റിക്ക് പിരിവു കൊടുക്കുന്നില്ല. കാവിൽ പൂരത്തിന് പോകുന്നില്ല. ശബരിമല യിൽ പോകുന്ന അയ്യപ്പന്മാരെ പരിഹസിക്കുന്നു. കറുത്ത വാവിന് ബലിയിടുന്നില്ല. ഇതൊക്കെയാണ് സമുദായക്കാർ അയാളിൽ കണ്ട കുറ്റം.
എന്നാൽ ഗോവിന്ദന് ഇതൊന്നും വലിയ പ്രശ്നമാക്കി എടുത്തിട്ടില്ല. അയാൾ നിരീശ്വര വാദം തുടർന്നു കൊണ്ടേയിരുന്നു.
പെട്ടെന്നു ഒരു ദിവസം ഗോവിന്ദൻ മരിച്ച വർത്തയുമായാണ് ഗ്രാമം ഉണർന്നത്. അപ്പോൾ ആൾക്കാർ പറഞ്ഞു. ഗോവിന്ദനെ ഇവിടെ സംസ്‌കരിക്കും. സമുദായശ്‌മശാനത്തിൽ ഒരിക്കലും ഇടം കൊടുക്കാൻ പാടില്ല. ദൈവത്തേയും ആചാരങ്ങളെയും നിഷേധിച്ചവൻ. അവന്റെ ബോഡി പുഴുത്തു നാറാണം. ഇനി ഒരു ദൈവ നിഷേധി ഉണ്ടാകാൻ പാടില്ല. അവന്റെ ഓളും മക്കളും പഠിക്കണം.
അപ്പോൾ ഒരു ആംബുലൻസ് ഗോവിന്ദന്റെ വീടിനു മുന്നിൽ വന്നു നിന്നു. നാട്ടുകാർ അത്ഭുതപ്പട്ടു. അവർ അതു തടയാൻ ചെന്നു.
അപ്പോൾ ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
ഗോവിന്ദൻ അയാളുടെ കണ്ണുകളും മറ്റും ധാനം ചെയ്തു. ബോഡി മെഡിക്കൽ കോളേജിനും.

Krishnan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo