ഫോൺ റിങ് ചെയുന്നത് ശ്രദ്ധയിൽ പെട്ടത് അപ്പോഴാണ്.കിരൺ ആണ്,
എന്താണാവോ ഇപ്പോ,കുറെ നാളായി നേരിട് കണ്ടിട്ട് ,ഇവിടെ ഈ മരുഭൂമിയിൽ വന്നതിനെ ശേഷം പരിചയപ്പെട്ടതാണ്, ഒരു പാവം നാട്ടിൻ പുറത്തുകാരൻ,
"ഹലോ കിരൺ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ?"
ഫോൺ എടുത്ത് ഞാൻ ഫോര്മാലിറ്റി കാണിച്ചു,
''മനോജേട്ടാ ഞാൻ ഒരു സഹായം ചോദിക്കാൻ ആണ് വിളിച്ചത് നാട്ടിൽ പോവുയാണ് അടുത്ത മാസം കുറെ സാധനങ്ങൾ മേടിക്കാൻ ഉണ്ട് കുറച്ച ക്യാഷ് കടം തരാനുണ്ടോ ?''
അവന്റെ ദയനീയ അവസ്ഥ അവന്റെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് വ്യക്തമായി, അവനു കുറചു വലിയ അമൌന്റ്റ് വേണ്ടിയിരുന്നു .കൊച്ചു ജനിച്ചതിനു ശേഷമുള്ള ഫസ്റ്റ് നാട്ടിൽ പോവലാണു ഭാര്യക്കും വാവയ്ക്കും കണ്ണിൽ കണ്ടതൊക്കെ വാങ്ങി കൂട്ടണം അവൻ പറഞ്ഞു നിർത്തി , ഞാൻ തിരിച് എത്തിയാൽ പെട്ടെന്ന് തന്നെ തിരിചു തരാം, അവൻ എനിക്ക് ഉറപ്പ് നൽകി ,
തരാമെന്ന് പറഞ്ഞപ്പോ അവന്റെ ശബ്ദത്തിൽ വന്ന സന്തോഷം ഞാൻ ശ്രദിച്ചു ഒരുപാട് താങ്ക്സോകെ പറഞ്ഞ അവൻ ഫോൺ കട്ട് ചെയ്തത്.
ഒന്ന് രണ്ട് മാസം കഴിഞ്ഞ ഫേസ്ബുക്കിൽ സ്ക്രോൽ ചെയ്യുന്നതിന്റെ ഇടയ്ക് പെട്ടെന്ന് ഒരു വാർത്ത എന്റെ കണ്ണിൽ പതിഞ്ഞു ,വിവാഹം കഴിഞ്ഞ യുവതി ഓട്ടോകാരൻടോപ്പം ഒളിച്ചോടിയെന്നായിരുന്നു ഹെഡിങ് ,ചുമ്മാ ലിങ്ക് ഓപ്പൺ ചെയ്ത നോക്കിയപ്പോ പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി, കിരൺ അവന്റെ ഭാര്യ അവളായിരുന്നു ആ വാർത്തയിലെ ആ യുവതി, അവനെ വിളിക്കണോ വേണ്ടയോ എന്നു കുറെ ആലോചിച്ച നോക്കി ,വേണ്ട വിളിക്കണ്ട ഒരു പാവമാണ് അവൻ അവനു ഇത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും ഇങ്ങനൊരു അവസ്ഥയിൽ ഫോൺ വിളിച്ചിട്ടു ഞാൻ എന്ത് പറയാനാ?ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു ,ആ ദിവസം എനിക്ക് ശരിക്കും ഒന്ന് ഉറങ്ങാൻ പോലും കഴ്ഞ്ഞില്ല ജീവിതം അങ്ങനെയാ ചിലർക്ക് എപ്പോളും ദുരിതങ്ങൾ മാത്രമേ നാൾക്കു, വിധി ഈ 2 വാക്കിൽ ഒതുക്കാമല്ലോ എല്ലാം,, ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം ഒരു ഷോപ്പിൽ വച്ചു ഞാൻ അവനെ പിന്നെയും കണ്ടു. എന്തോ അങ്ങോട്ട് പോയി മിണ്ടാൻ എനിക്ക് തോന്നിയില്ല,തോന്നിയില്ല എന്നല്ല എന്നെ കൊണ്ട് അത് പറ്റുമായിരുന്നില്ല എന്നുള്ളതാണ് സത്യം.പക്ഷെ എന്നെ കണ്ടയുടൻ മനോജേട്ടാ എന്ന് വിളിച്ചു അവൻ ഇങ്ങോട്ടു വന്നു ,
''മനോജേട്ടാ ഞാൻ വിളിക്കാൻ ഇരിക്കുക ആയിരുന്നു പൈസ ഞാൻ ഉടനെ തിരിച്ചു തരാം,കുറച്ചു പ്രോബ്ലെംസിൽ പെട്ടു പോയി ,പിന്നെ അവൾക് വേണ്ടി വാങ്ങിയ സാധനങ്ങളൊക്കെ എന്റെ കയ്യിൽ തന്നെ ഉണ്ട് കൊടുക്കാൻ പറ്റി ഇല്ല മനോജേട്ടാ അപ്പോളെക് അവൾ പോയി...മനോജേട്ടൻ അറിഞ്ഞു കാണുവല്ലോ ,ഞാൻ വീട്ടിലോട് വരുമ്പോ അതൊക്കെ എടുക്കാം മനോജേട്ടാ നിങ്ങടെ ഭാര്യാങ്കെങ്കിലും ഉപകാരമുണ്ടാവട്ടെ അതൊക്കെ കൊണ്ട്,...പിന്നെ എന്റെ മോനെയിം എനിക് തന്നിട്ട അവൾ പോയത് ,അവനു ഒരു കുറവും വരുത്താൻ പാടില്ല,അവനെ നോക്കാൻ ഒരു സ്ത്രീയെ ജോലിക് വച്ചിട്ടുണ്ട് അവര്ക് ശമ്പളവും കൊടുക്കണം എന്റെ ഇപ്പോളത്തെ ജോലി കൊണ്ട് ഇതൊന്നും നടക്കൂല മനോജേട്ടാ,നല്ല വല്ല ജോലിയുമുണ്ടേൽ പറയണേ'' ,ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ നടന്നു പോയി,തിരിചു എന്തെങ്കിലും പറയണമെന്നും സമാധാനിപ്പിക്കണം എന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷെ മരവിച്ച പോലെ നിക്കണേ എനിക്ക് അപ്പോ സാധിച്ചുള്ളൂ. .എന്ത് കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞ ഒഴുകുന്നുണ്ടായിരുന്നു അപ്പോ,എന്റെ കണ്ണിൽ നിന്നു അവന്റെ രൂപം മായും വരെ ഞാൻ അവനെ നോക്കി നിന്നു ,ആദ്യമായി അവനെ കണ്ട ദിവസം എനിക്ക് ഓർമ ഇണ്ട് ,പ്രണയിച്ച വിവാഹം കഴിച്ചത് കൊണ്ട് വീട്ടിൽ നിന്ന് പുറത്താക്കി,ജീവിക്കാൻ ഒരു വഴി തേടി എത്തിയതാണ് ഈ മരുഭൂമിയിൽ, സംസാരിക്കുമ്പോ ഒക്കെ ഭാര്യയെ കുറിച്ച മാത്രമേ അവനു പറയാൻ ഉണ്ടായിരുന്നുള്ളു ,അവൾക് ഒരു കുറവും ഉണ്ടാകാൻ പാടില്ല, അതിനെ വേണ്ടി ഇവിടെ എന്ത് ജോലി ചെയ്യാനും ഞാൻ റെഡിയാണ് അന്നത്തെ അവന്റെ ആ വാക്കുകളിൽ മൊത്തം അവളോടുള്ള പ്രണയമായിരുന്നു ,അത്രയേറെ അവൻ അവളെ സ്നേഹിച്ചിരുന്നു ,അവളാണ് ഇന്ന് മറ്റൊരുത്തന്റെ ഒപ്പം. ..
അവന്റെ അവസ്ഥ ഓർത്തു എനിക്ക് തന്നെ ഭ്രാന്തു പിടിക്കുമ്പോലെ തോന്നി. എന്റെ എല്ലാ ബന്ധങ്ങളും ഉപയോഗിച്ചു അവനു നല്ലൊരു ജോബ് ഞാൻ വാങ്ങി കൊടുത്തു,മകൻ അത് മാത്രമായിരുന്നു പിന്നെ അവന്റെ ലോകം ,കാണുമ്പോളൊക്കെ പറയാനുണ്ടായിരുന്നതും അവനെകുറിച്ചായിരുന്നു ,അവസാനമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഏകദേശം 5 കൊല്ലം കഴിഞ്ഞു ഇന്നേക്ക് , അവസാനമായി കണ്ടപ്പോ അവൻ പറഞ്ഞ വാക്കുകൾ ഇന്നും എനിക്ക് ഓര്മ ഇണ്ട് മകന്റെ ഡോക്ടർ പഠനം കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കിരൺ ,എന്റെ സ്വപ്നം നടന്നു മനോജേട്ടാ ഞാൻ ഒറ്റയ്ക്കു അവനെ വളർത്തി വലുതാക്കി ഒരു ഡോക്ടറാക്കി,ഇനി എനിക്ക് തല ഉയർത്തി നടക്കണം അവൾ ഇറങ്ങി പോയ ആ ദിവസം മുതൽ തല താഴ്ത്തിയെ ഞാൻ നടന്നിട്ടുള്ളു,മകനെ കുറിച്ച ഓർത്തുള്ള അഭിമാനവും ചതിച്ചു പോയ ഭാര്യയോടുള്ള ദേഷ്യവും എല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു ,ഇന്ന് ഞാൻ അവനെ വീണ്ടും കണ്ടു മുട്ടി നമ്മുടെ കൊച്ചു കേരളത്തിലെ ആശാ വൃദ്ധസദനത്തിൽ വച്ച്,ഞാൻ ഇവിടെ എത്തി ചേർന്നിട്ട് കുറച്ച വര്ഷങ്ങളായി പക്ഷെ അവനെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ,മകനും ഭാര്യയും പോയതിനെ ശേഷം എന്റെ അടുത്ത വന്നിരുന്നു അവൻ പറഞ്ഞു "മനോജേട്ടാ അവനിപ്പോ എന്നെ വേണ്ട,പിന്നെ ഒരു ഭാരമായിട്ട് നമ്മൾ എന്തിനാ വെറുതെ അതാ അവൻ ചോദിച്ചപ്പോ ഞാൻ ഇങ് പോരാന്ന് വച്ചത് ..." ഇത് പറയുമ്പോ അവന്റെ മുഖത്തോട്ട് നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല,എനിക്ക് അറിയാം അവൻ ഇനി കരയില്ല, കണ്ണ് നീരുകളൊക്കെ എന്നോ ഉറചു പാറ കഷ്ണങ്ങളായി മാറി കാണും,ജീവിതം ഇങ്ങനെ ഒരു പിടിയും തരാതെ ഞെട്ടിച്ച കൊണ്ടിരിക്കുകയാണ് എപ്പോളും.ഒഴുക്കിനെ അനുസരിചു നീന്തുക അല്ലെങ്കിൽ മുങ്ങി ചാവുകയേ ഉള്ളു. പുറത്തു കാർ സ്റ്റാർട്ട് ചെയ്യുന്ന സൗണ്ട് കേട്ടപ്പോ പതിയെ എണീട്ടു പോയി ഞാൻ ജനൽ അരികിൽ നിന്നു,അവന്റെ പേരക്കുട്ടി ഇങ്ങോട് തന്നെ നോക്കി നിൽപ്പാണ്...കാർ മുൻപോട്ട് പോവുമ്പോളും ആ കുട്ടിയുടെ നോട്ടം ഇങ്ങോട് തന്നെ,എന്തായിരുന്നു ആ കൊച്ചുകുട്ടിയുടെ മുഖത്തെ ഭാവം,ഏത് വികാരമാണ് അത്? ആ കൊച്ചുകണ്ണുകൾക്കു എന്തൊക്കയോ ലോകത്തോട് വിളിചു പറയാൻ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി ,കാലം ഇനിയും ബാക്കി ഉണ്ടല്ലോ പറയാൻ ബാക്കി വച്ചതോകെ ആ കണ്ണുകൾ പറയുക തന്നെ ചെയ്യും
Midhun
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക