നീറുന്നൊരോർമ്മ !!
" വന്ദൂ.. നിന്നെ ആശാ മാം അന്വേഷിക്കുന്നുണ്ടായിരുന്നു .. എന്താ കാര്യമെന്നറിയില്ല "..
ഡ്യൂട്ടിക്ക് ചെന്നപ്പോൾ സ്വപ്ന പറഞ്ഞു ..
ആശ മാം ഞങ്ങളുടെ നഴ്സിംഗ് ഡയറക്ടർ ആണ് ..
ഈ അടുത്ത കാലത്തൊന്നും പ്രത്യേകിച്ച് കുരുത്തക്കേടുകളൊന്നും ഒപ്പിച്ചതായി എനിക്കൊർമയില്ല.. പിന്നെ എന്തിനാണാവോ എന്നെ അന്വേഷിക്കുന്നത് ?
ഞാൻ പതിയെ ഡിപ്പാർട്മെന്റ് ഹെഡ് നേഴ്സ് ഓഫീസിലോട്ട് ചെന്നു .. ഡയറക്ടറും ഡിപ്പാർട്മെന്റ് ഹെഡ് സിസ്റ്റർ ജോളിയും ഓഫിസിലുണ്ട് .. എന്നെ കണ്ടപ്പോൾ സിസ്റ്റർ ജോളി പറഞ്ഞു
" ആ നിന്നേം പ്രതീക്ഷിച്ച് ഇരിക്കുവായിരുന്നു.. ഒരു സഹായം വേണം ... പറ്റില്ലാന്ന് അറുത്തു മുറിച്ച് പറയരുത് "

സാധാരണ ഇങ്ങനെ സഹായം ചോദിക്കുന്നതൊക്കെ അവസാനം എനിക്കിട്ട് ഉഗ്രൻ പാരയായേ വരാറുള്ളൂ ... അതുകൊണ്ട് ഞാൻ ചാടികയറി വാഗ്ദാനങ്ങളൊന്നും നടത്തിയില്ല
" എന്താ കാര്യം സിസ്റ്റർ ?"
"ദാ ആശാ .. ഇവിടെ പറഞ്ഞാൽ മതി .. "
സിസ്റ്റർ ജോളി ആശമാം നോട് പറഞ്ഞു
സിസ്റ്റർ ജോളി ആശമാം നോട് പറഞ്ഞു
" വന്ദന .. ഒരു പേഷ്യന്റ് ഷിഫ്റ്റിംഗ് ഉണ്ട് .. പോകാമോ ?"
ഡയറക്ടർ ചോദിച്ചു
ഡയറക്ടർ ചോദിച്ചു
സാധാരണ ആംബുലൻസ് ഷിഫ്റ്റിങ്ങിനൊക്കെ ഞാൻ പോകാറുള്ളതാണ് .. ഒരു എമർജൻസി നേഴ്സ് എന്നനിലയിൽ അതെന്റെ ജോലിയുടെ ഭാഗവുമാണ് .. അതിനൊരു നഴ്സിംഗ് ഡയറക്ടർ അപേക്ഷ രീതിയിൽ എന്നോട് ചോദിക്കേണ്ട കാര്യമില്ല
" ഏതു ഹോസ്പിറ്റലിലോട്ടാണ് മാം ??"
ഞാൻ ചോദിച്ചു
ഞാൻ ചോദിച്ചു
" ബോംബെ ട്രസ്റ്റ് ഹോസ്പിറ്റൽ "
അതേതു ഹോസ്‌പിറ്റൽ ?? അങ്ങനെയൊരു ഹോസ്പിറ്റൽ അബുദാബിയിലെങ്ങും ഉള്ളതായി അറിവില്ല ..
ഞാൻ ചോദ്യഭാവത്തിൽ ഡയറക്ടറെ നോക്കി
ഞാൻ ചോദ്യഭാവത്തിൽ ഡയറക്ടറെ നോക്കി
" മുംബൈ യിൽ ആണ് .. ഐർക്രാഫ്റ്റ് ഷിഫ്റ്റിംഗ് ആണ് "
ഓ .. അപ്പം അതാണ് കാര്യം .. പേഷ്യന്റിനെ ഇന്ത്യയിലോട്ടാണ് ഷിഫ്റ്റ് ചെയ്യേണ്ടത്
" വന്ദന .. ഐസിയു പേഷ്യന്റ് ആണ് .. കുറച്ചു സിക്ക് ആണ് .. ഒരു വലിയ ട്യൂമർ ബ്രയിനിൽ.. ഫിറ്റ്സ് ഇടക്കിടക്ക് വരും .. വിസിറ്റിങ് വിസയിൽ അവരുടെ മകന്റെയടുത്ത് വന്നതാണ് .. അവർക്ക് ഇവിടെ ട്രീറ്റ്മെന്റ് തുടരാൻ താത്പര്യമില്ല .. അതാ ഷിഫ്റ്റിംഗ് "
ഡയറക്ടർ പറഞ്ഞു നിർത്തി പ്രതീക്ഷയോടെ എന്നെ നോക്കി
ഡയറക്ടർ പറഞ്ഞു നിർത്തി പ്രതീക്ഷയോടെ എന്നെ നോക്കി
"ഞാൻ പേഷ്യന്റിനെ ഒന്നുപോയി കണ്ടീട്ട് പറഞ്ഞാൽ മതിയോ തീരുമാനം ??"
ഞാൻ ചോദിച്ചു
ഞാൻ ചോദിച്ചു
" ശരി .. ഇപ്പോൾ തന്നെ പോയി കണ്ടോളൂ .. അവർക്ക് നാളെ തന്നെ ഷിഫ്റ്റ് ചെയ്യണമെന്നാ പറയുന്നെ " സിസ്റ്റർ ജോളി പറഞ്ഞു
ഞാൻ ഐസിയു വിലോട്ട് ചെന്നു .. നമ്മുടെ സ്വന്തം സീനിയർ ജീനച്ചേച്ചി ഡ്യൂട്ടിയിലുണ്ട് ..
എന്നെ കണ്ടു ചോദിച്ചു
" എന്താണാവോ എമർജൻസിക്കാരൊക്കെ ഈ വഴിക്ക് ?? വല്ല പേഷ്യന്റിനേം കൊണ്ട് വന്നതാണോ ?? എങ്കിൽ നീയീ അടിച്ചതിന്റകത്തോട്ട് കയറണ്ട . പറഞ്ഞേക്കാം "
എന്നെ കണ്ടു ചോദിച്ചു
" എന്താണാവോ എമർജൻസിക്കാരൊക്കെ ഈ വഴിക്ക് ?? വല്ല പേഷ്യന്റിനേം കൊണ്ട് വന്നതാണോ ?? എങ്കിൽ നീയീ അടിച്ചതിന്റകത്തോട്ട് കയറണ്ട . പറഞ്ഞേക്കാം "
" എന്റെ ചേച്ചീ .. പേടിപ്പിക്കാതെ .. ഞാനൊരു പേഷ്യന്റിന്റെ കാര്യമറിയാൻ വന്നതാ " ഞാൻ പറഞ്ഞു
" ഹാവൂ .. പേടിപ്പിച്ചാൽ പേടിക്കുന്ന ഒരു സാധനം !! ഏതു പേഷ്യന്റിന്റ കാര്യമാ?"
"നാട്ടിലോട്ട് ഷിഫ്റ്റ് ചെയ്യാനുള്ള പേഷ്യന്റ് "
"ആ അപ്പം ആ നറുക്ക് നിനക്ക് വീണു അല്ലെ ?"
" വീണീട്ടില്ല .. പക്ഷെ വീഴുന്ന ലക്ഷണമാ .. ഡയറക്ടർ പിറകെ കൂടിയിട്ടുണ്ട് .. ഞാൻ പേഷ്യന്റിനെ കണ്ടീട്ട് പറയാമെന്ന് പറഞ്ഞു .. ചേച്ചി ആ പേഷ്യന്റിന്റ ഡീറ്റയിൽസ് ഒന്ന് താ "
" ന്നാ ... ഫയൽ .. ബെഡ് നമ്പർ 3.. ഇച്ചിരി സിക്കാ .. ഷിഫ്റ്റിംഗ് കുറച്ചു റിസ്കാ "
" കോൺഷ്യസ് ആണോ ?"
കോൺഷ്യസൊക്കെയാ .. പക്ഷെ ഇന്നലെ ഇവിടെ വന്ന ശേഷം മൂന്നു പ്രാവിശ്യം ഫിറ്റ്സ് വന്നു "
" ഞാനൊന്ന് സംസാരിച്ചോട്ടെ ?"
" അതിനെന്താ .. നീ ചെല്ല്.. കാര്യം എമർജൻസിക്കാരൊക്കെ ഞങ്ങളുടെ ശത്രുക്കളാണെങ്കിലും നീ ഞങ്ങടെ മുത്തല്ലേ "
"അതിനിടക്ക് കൂടി എന്റെ ഡിപ്പാർട്മെന്റിനിട്ട് വെച്ചു അല്ലെ .. ഹ ഹ "
ഞാൻ ചിരിച്ചുകൊണ്ട് പേഷ്യന്റിന്റ അടുത്തേക്ക് ചെന്നു ..
അറുപത്തിയഞ്ചു വയസു പ്രായം .. നല്ല ആരോഗ്യമുള്ള ശരീരം.. പൊന്നുപോലത്തെ നിറം.. ഞാൻ ഫയലിലെ പേര് നോക്കി ..
' ദേവ്കി ബായ് '.. നമ്മുടെ നാട്ടിലെ ഒരു പാവം ദേവകിയമ്മയുടെ ലുക്ക് .
കണ്ണുതുറന്ന് കിടക്കുകയാണ് .. നോട്ടം മുകളിൽ മേൽക്കൂരയിൽ എവിടെയോ തറച്ചിരിക്കുന്നു.. മനസ്സിൽ നടക്കുന്ന വികാരവിക്ഷോഭങ്ങൾ ആ മുഖത്തും കണ്ണിലും കാണാം ..
ഞാൻ അടുത്തു ചെന്ന് ഒന്ന് സംശയിച്ച് നിന്നു.. ഞാൻ അത്രയടുത്ത് എത്തിയിട്ടും അവർ അറിഞ്ഞീട്ടില്ല .
ജീനച്ചേച്ചി അടുത്ത് വന്ന് പതിയെ പറഞ്ഞു ... "ഹിന്ദി മാത്രമേ അറിയൂ "

ഞാൻ പതിയെ അവരുടെ തോളത്ത് കൈ വെച്ചു വിളിച്ചു " മാജീ "
അവരൊന്നു ഞെട്ടി .. പിന്നെ എന്നെ നോക്കി പതിയെ ചിരിച്ചു
" കൈസേ ഹോ ?? "
അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
" അച്ഛാ ഹും ബേട്ടീ "
" അച്ഛാ ഹും ബേട്ടീ "
ഞാൻ ആരാണെന്നും , എന്തിനു വന്നുവെന്നും അവരോട് പറഞ്ഞു .. നാട്ടിൽ പോകാൻ സാധ്യതയുണ്ടെന്ന് കേട്ടപ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം .. മുഖത്തോരു സന്തോഷം ..
ഞാനവരോട് പിന്നെകാണാം എന്ന് പറഞ്ഞ് നഴ്സസ് സ്റ്റേഷനിൽ വന്നിരുന്ന് അവരുടെ കേസ് ഫയൽ വായിക്കാൻ തുടങ്ങി ..
ഞാനവരോട് പിന്നെകാണാം എന്ന് പറഞ്ഞ് നഴ്സസ് സ്റ്റേഷനിൽ വന്നിരുന്ന് അവരുടെ കേസ് ഫയൽ വായിക്കാൻ തുടങ്ങി ..
" നീ എന്തു തീരുമാനിച്ചു " ജീനചേച്ചിയാണ്
" ഞാൻ ഈ റിസ്ക്കങ് ഏറ്റെടുത്താലോ എന്നാലോചിക്കുവാ .. അവരെ കണ്ടീട്ട് പാവം തോന്നുന്നു ... അവർക്ക് നാട്ടിൽ പോകാൻ വല്ലാത്ത ആഗ്രഹമുണ്ട് "
" നീയവരെ കാണാൻ പോയപ്പഴേ ഞാൻ കരുതിയതാ ഇത് ഇങ്ങനെയൊക്കെയെ വരൂന്ന്.. ഈ അപ്പൂപ്പന്മാരും അമ്മൂമ്മമാരും പണ്ടേ നിന്റെ വീക്നസ് ആണല്ലോ ?"
ജീനച്ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു
ജീനച്ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു
ശരിയാണ് .. പ്രായമായവരോട് എനിക്കല്പം സിമ്പതി കൂടുതലാണ് ... കാരണമെന്താണെന്ന് എനിക്കും അറിയില്ല
കേസ് ഫയൽ വായിച്ചപ്പോൾ ഷിഫ്റ്റിംഗ് അത്ര നിസാരമല്ലെന്ന് മനസിലായി .. ഇടക്ക് വരുന്ന ഫിറ്റ്സ് ഒരു പ്രശ്നമാണ് .. ഫ്ളൈറ്റിനുള്ളിലെ പ്രെഷർ വ്യതിയാനങ്ങൾ ചിലപ്പോൾ പ്രശ്നമായേക്കാം .. ആ അമ്മയുടെ ശരീരത്തിന്റെ ഒരു വശം തളർച്ച ബാധിച്ചീട്ടുമുണ്ട്.. ഏററവും പ്രശ്നം ഡോക്ടർ കൂടെ ഇല്ല എന്നുള്ളതാണ് .. ഡോക്ടറിനുള്ള ടിക്കറ്റും കൂടി ചിലവാക്കാൻ ആ അമ്മയുടെ മകന് പറ്റില്ലത്രേ .. എനിക്ക് വേണമെങ്കിൽ പറ്റില്ല എന്നുപറയാം .. പക്ഷെ ആ അമ്മയുടെ കണ്ണുകളിൽ കണ്ട പ്രതീക്ഷ , അത് എന്നെ വല്ലാതെ കുഴക്കി .
ജീനച്ചേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ തിരികെ വന്നു .. ഡയറക്ടർ എന്നെയും പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരിപ്പുണ്ട് ..
ഞാൻ പറഞ്ഞു
ജീനച്ചേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ തിരികെ വന്നു .. ഡയറക്ടർ എന്നെയും പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരിപ്പുണ്ട് ..
ഞാൻ പറഞ്ഞു
" ശരി മാം ... അവരോട് ടിക്കറ്റ് എടുക്കാൻ പറഞ്ഞോളൂ .. പിന്നെ ഡയസിപാം( സാധസരണ ഫിറ്റ്സ് വരുമ്പോൾ കൊടുക്കുന്ന മരുന്ന്.. ഉറക്ക മരുന്നുകളുടെ ഗണത്തിൽ പെടുന്നതായത് കൊണ്ട് പ്രിസ്‌ക്രിപ്‌ഷൻ നിർബന്ധം ) സ്റ്റാൻഡ് ബൈ വേണം .. ഇടക്ക് ഫിറ്റ്സ് വന്നാലോ .. എമർജൻസി കിറ്റ് കയ്യിൽ വെക്കാനുള്ള പെർമിഷനും വേണം "
ഡയറക്ടർ എല്ലാം സമ്മതിച്ചു
" വന്ദനാ .. അവരുടെ മകൻ എത്തിഹാദ് എയർവെയ്സിൽ ആണ് വർക് ചെയ്യുന്നത് .. അതേ ഫ്‌ളൈറ്റിൽ തന്നെയാ ടിക്കറ്റും .. അയാളോട് പറഞ്ഞ് എല്ലാം ശരിയാക്കാം .. പ്രിസ്‌ക്രിപ്‌ഷൻ നാളത്തേക്ക് റെഡിയാക്കാം"
പിറ്റേന്ന് ഉച്ചതിരിഞ്ഞായിരുന്നു ഫ്‌ളൈറ്റ് .. ആ അമ്മയെ ഐസിയുവിൽ നിന്നും താഴെ കൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി .. മകൻ മാത്രമേ കൂടെ വരുന്നുള്ളൂ .. മരുമകൾ കുറച്ചു മാറി ഈവക കാര്യങ്ങളിലൊന്നും എനിക്ക് പങ്കില്ല എന്ന ഭാവത്തിൽ നിൽപ്പുണ്ട്.. ഞാൻ ആംബുലൻസിനുള്ളിൽ കയറി ഡോർ അടച്ചു ..
അപ്പോൾ അമ്മ മകനോട് ചോദിക്കുന്നത് കേട്ടു..
" ദേവ് .. ധന്യാ ക്യാ ബോലാ ?? വോ അകേലാ കൈസേ ബേട്ടാ ??" അവർ പകുതിക്കു വെച്ച് നിർത്തി
" ദേവ് .. ധന്യാ ക്യാ ബോലാ ?? വോ അകേലാ കൈസേ ബേട്ടാ ??" അവർ പകുതിക്കു വെച്ച് നിർത്തി
മരുമകൾ ഒറ്റക്ക് അന്യനാട്ടിൽ രണ്ടുദിവസം എങ്ങനെ കഴിയും എന്നായിരുന്നു ആ അമ്മയുടെ വേവലാതി .
പക്ഷെ എന്തുകൊണ്ടോ അവരുടെ മകൻ ആ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല !!
പക്ഷെ എന്തുകൊണ്ടോ അവരുടെ മകൻ ആ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല !!
ഫ്ളൈറ്റിലും മകൻ അമ്മയോട് പ്രത്യേകിച്ച് ഒന്നും സംസാരിച്ചു കണ്ടില്ല . അയാൾ ഒരിക്കൽ എന്നോട് ചോദിച്ചു
" ആർ യു കംഫർട്ടബിൾ വിത്ത് ഹിന്ദി ??"
" ആർ യു കംഫർട്ടബിൾ വിത്ത് ഹിന്ദി ??"
അയാളോട് സംസാരിക്കാൻ എനിക്കെന്തോ താത്പര്യം തോന്നിയില്ല . അതുകൊണ്ട് ഞാൻ ഹിന്ദി അത്ര നന്നായറിയില്ല എന്നുപറഞ്ഞു..
ഫ്ലൈറ്റിൽ ആഹാരം കൊണ്ടുവന്നപ്പോൾ അമ്മ കഴിച്ചോ എന്നുപോലും അയാൾ അന്വേഷിച്ചില്ല.. ആഹാരം ഞാൻ എടുത്തുതരാമെന്ന് പറഞ്ഞപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞ് അമ്മ നിരസിച്ചു ..
ഞാൻ ഭയപ്പെട്ടപോലെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല .. ഞങ്ങൾ കൃത്യ സമയത്തു തന്നെ മുംബൈ എയർപോർട്ടിൽ ലാൻഡ് ചെയ്തു ..
എമിഗ്രെഷൻ ക്ലിയറൻസു കഴിഞ്ഞ് എയർപോർട് വീൽചെയറിൽ അമ്മയെ എയർപോർട്ടിന് വെളിയിൽ കൊണ്ടുവന്നു .
ആംബുലന്സുമായി അമ്മയുടെ മൂത്ത മകൻ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു .
ആംബുലൻസ് എന്ന പേരുമാത്രമേ ഉള്ളൂ ... ഒരു സാധാരണ വാനിന്റെ സൗകര്യം മാത്രം .. ഒരു ഓക്സിജൻ സിലിണ്ടർ പോലുമില്ല .. ഞാൻ സകല ദൈവങ്ങളേം വിളിച്ചു .. കാരണം ഇന്ത്യ എത്തിയെങ്കിലും ബോംബെ ഹോസ്പിറ്റലിൽ രോഗിയെ എത്തിച്ച് അവിടുത്തെ സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കും വരെ ആ രോഗിയുടെ
മേലുള്ള എന്റെ ഉത്തരവാദിത്വം തീരില്ല .. അവിടെവരെ സുരക്ഷിതമായി അവരെ എത്തിക്കേണ്ടത് എന്റെ കടമായാണ് ..!!

മുംബൈ നഗരത്തിന്റെ തിരക്കുള്ള ഇടുങ്ങിയ വഴികളിൽ കൂടി ആംബുലൻസ് എന്ന് പേരുള്ള ആ വാഹനം ബോംബെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു .. ആംബുലൻസ് സ്ട്രക്ച്ചറിന് സേഫ്റ്റി ബെൽറ്റൊന്നും ഇല്ലായിരുന്നു .. പലപ്പോഴും ആ പാവം അമ്മ അതിൽനിന്നും വീഴാൻ ഭാവിച്ചു .!
മക്കളെ രണ്ടുപേരെയും കണ്ടാൽ അത്ര സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉള്ളവാരായി തോന്നുന്നില്ല ..അമ്മയെ ഹോസ്പിറ്റൽ വരെ എത്തിക്കാൻ ഒരു നല്ല ആംബുലൻസൊക്കെ വാടകക്കെടുക്കാൻ വേണമെങ്കിൽ അവരെകൊണ്ട് സാധിക്കും !!
അമ്മ ഒന്നും സംസാരിക്കുന്നില്ല .. എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോ എന്ന എന്റെ ചോദ്യത്തിന് ഒരു ചെറുചിരിയായിരുന്നു മറുപടി.

ഞങ്ങൾ ബോംബെ ഹോസ്പിറ്റലിൽ എത്തി... അമ്മയെ ആംബുലൻസിൽ നിന്നും പുറത്തിറക്കാൻ സഹായിക്കാതെ മാറിനിന്ന പുത്രന്മാരെ അല്പം ദേഷ്യത്തോടെ ഞാൻ നോക്കി.
ആധുനീക സൗകാര്യങ്ങളൊന്നും ഇല്ലാത്ത ആംബുലൻസ് ആണ് .. നല്ല ആംബുലന്സുകളിൽ നിന്നും രോഗിയെ സ്ട്രക്ച്ചറിൽ പുറത്തിറക്കാൻ ഒരാൾ മാത്രം മതിയാകും .. പക്ഷെ സാധാരണ സ്ട്രക്ച്ചർ ആംബുലൻസിൽ നിന്നും പുറത്തിറക്കാൻ ഞാനൊരാൾ വിചാരിച്ചാൽ സാധിക്കില്ല .

" കം ആൻഡ് ഹെൽപ് മി " ... ഞാൻ അല്പം ഉറക്കെ തന്നെ അവരോട് പറഞ്ഞു
രണ്ടുപേരും എന്നോടെന്തോ ദയ കാണിക്കുന്ന ഭാവത്തിൽ വന്ന് സ്‌ട്രെക്ചറിൽ പിടിച്ചു .
ഹോസ്പിറ്റൽ വരാന്തയിൽ ഞങ്ങൾ ഡോക്ടറെയും പ്രതീക്ഷിച്ച് കാത്തുകിടന്നു.. അമ്മ ഹിന്ദിയിലും മറാഠിയിലും ഒക്കെ മൂത്ത മകനോട് കൊച്ചുമക്കളെയും മരുമകളെയും പറ്റി തിരക്കുന്നുണ്ടായിരുന്നു .. അയാൾ എല്ലാത്തിനും ഒറ്റവാക്കിൽ മറുപടി കൊടുത്തു.
ഡോക്ടർ വന്ന് പരിശോധനക്ക് ശേഷം സിടി സ്കാൻ ചെയ്യാൻ പറഞ്ഞു .. അതിനു ശേഷം അഡ്മിറ്റ് ചെയ്യാമത്രേ .. അല്ലെങ്കിലും ഒരു ഹോസ്പിറ്റൽ മറ്റൊരു ഹോസ്പിറ്റലിന്റെ മെഡിക്കൽ റെക്കോർഡുകൾ അങ്ങനെ പൂര്ണമായൊന്നും വിശ്വസിക്കില്ല .. പുതിയതായി എവിടെ ചെന്നാലും എല്ലാം ആദ്യം മുതൽ തന്നെ തുടങ്ങേണ്ടി വരും .. പിന്നീട് എന്തെങ്കിലും മെഡിക്കോ ലീഗൽ പ്രശ്നങ്ങൾ വന്നാൽ നേരിടാൻ വേണ്ടിയുള്ള മുൻകരുതൽ.. പക്ഷെ പലപ്പോഴും രോഗികളുടെ പണം കുറെ ഇങ്ങനെ വെറുതെ പോകും !!

സിടി സ്കാൻ എടുക്കാൻ അമ്മയെ സിടി റൂമിൽ കയറ്റി .. ഞങ്ങൾ പുറത്തുനിന്നു .. അമ്മയുടെ മക്കൾ രണ്ടുപേരും ഹിന്ദിയിൽ സംസാരം തുടങ്ങി .. എനിക്ക് ഹിന്ദിയറിയില്ല എന്ന വിശ്വാസത്തിൽ അവർ ഉറക്കെ തന്നെയാണ് സംസാരിക്കുന്നത് .. സംസാരത്തിന്റെ ചുരുക്കം ഇതായിരുന്നു
' അമ്മയെ നോക്കാൻ രണ്ടുപേർക്കും താത്പര്യമില്ല .. ഇളയ മകന്റെ ഭാര്യക്ക് ജോലി കിട്ടിയപ്പോൾ കുട്ടിയെ നോക്കാൻ വേണ്ടിയാണ് അമ്മയെ അബുദാബിക്ക് കൊണ്ടുപോയത് .. അതിപ്പോൾ അയാൾക്ക് ഇരട്ടി ചിലവായത്രേ.. മൂത്ത മകൻ അധ്യാപകനാണ് .. അയാളുടെ ഭാര്യക്കും ജോലിയുണ്ട് .. ഇപ്പോൾ ഒരു വശം തളർന്ന് അമ്മ വീട്ടിൽ കിടന്നാൽ നോക്കാൻ ആരുമുണ്ടാവില്ല .. കഴിഞ്ഞ വർഷം അച്ഛന് സുഖമില്ലാതെയായി മരിക്കുന്നവരെ നോക്കിയത് താനായതുകൊണ്ട് ഇപ്പോൾ അമ്മയെ നോക്കേണ്ട ബാധ്യത ഇളയ മകനാണെന്ന് മൂത്ത പുത്രൻ .. അച്ഛന്റെ പേരിൽ ബാങ്കിൽ കിടന്നിരുന്ന പണം മുഴുവൻ ഏട്ടൻ എടുത്തുവെന്ന് അനിയൻ ...'

എനിക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി .. ഇത്രയൊക്കെ വഴക്കുണ്ടാക്കി സംസാരിക്കുമ്പോൾ മുഖത്ത് ഭാവഭേദമൊന്നും വാരുത്താതിരിക്കാൻ രണ്ടുപേരും ശ്രമിക്കുന്നുണ്ട്.. അവർ വഴക്കിടുകയാണെന്ന് എനിക്ക് മനസിലാവരുതല്ലോ .. ഇടക്ക് എന്നെ നോക്കി ചിരിക്കുന്നുപോലും ഉണ്ട് .. എനിക്ക് വല്ലാത്ത അമർഷം തോന്നി .. പക്ഷെ എന്ത് ചെയ്യാൻ ?? അതവരുടെ കുടുംബ കാര്യം .. !! എനിക്കതിൽ ഒന്നും ചെയ്യാനില്ല .
അവരുടെ തുടർന്നുള്ള സംസാരത്തിൽ നിന്നും ഇവിടെ നിന്നും ഡിസ്ചാർജ്ജ് ചെയ്‌താൽ അമ്മയെ ഓൾഡേജ് ഹോമിൽ ആക്കാനാണ് തീരുമാനമെന്ന് എനിക്കു മനസിലായി !
അവരുടെ തുടർന്നുള്ള സംസാരത്തിൽ നിന്നും ഇവിടെ നിന്നും ഡിസ്ചാർജ്ജ് ചെയ്‌താൽ അമ്മയെ ഓൾഡേജ് ഹോമിൽ ആക്കാനാണ് തീരുമാനമെന്ന് എനിക്കു മനസിലായി !
അമ്മയെ അവിടെ ഹൈ ഡിപ്പന്റെൻസി ഏരിയായിൽ ( വാർഡിൽ കൂടുതൽ ശ്രദ്ധ വേണ്ട രോഗികളെ കിടത്തുന്ന യൂണിറ്റ് ) അഡ്മിറ്റ് ചെയ്തു ... ഇതുവരെയുള്ള മെഡിക്കൽ റെക്കോര്ഡുകളെല്ലാം വാർഡ് സ്റ്റാഫിന് ഹാൻഡ് ഓവർ ചെയ്തു ..
യാത്ര പറയാനായി ഞാൻ ആ അമ്മയുടെ അടുത്ത് ചെന്നു ..
അമ്മ പറഞ്ഞു
" ബേട്ടി .. മുജ്‌ചെ മാലൂംഹേ ... മേം ഖർ വാപസ് നഹി ജാ സക്തെ... സബ് കോ അപ്നാ അപ്നാ കാം ഹേ ബേട്ടാ !! "
( എനിക്കറിയാം ഞാൻ വീട്ടിലൊട്ട് തിരികെ പോവില്ലെന്ന് .. എല്ലാവര്ക്കും തിരക്കുകളല്ലേ )
അമ്മ പറഞ്ഞു
" ബേട്ടി .. മുജ്‌ചെ മാലൂംഹേ ... മേം ഖർ വാപസ് നഹി ജാ സക്തെ... സബ് കോ അപ്നാ അപ്നാ കാം ഹേ ബേട്ടാ !! "
( എനിക്കറിയാം ഞാൻ വീട്ടിലൊട്ട് തിരികെ പോവില്ലെന്ന് .. എല്ലാവര്ക്കും തിരക്കുകളല്ലേ )
മക്കൾ ഒന്നും പറയാതെ തന്നെ അമ്മക്കെല്ലാം മനസിലായിരിക്കുന്നു .. !!
അവരുടെ കണ്ണിൽ നിന്നും ഒഴുകിവന്ന കണ്ണുനീർ തുടച്ച് ആ കൈകൾ മെല്ലെയൊന്നമർത്തി ഞാൻ പെട്ടെന്ന് തന്നെ ആ മുറിയിൽ നിന്നും പുറത്തു കടന്നു .. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു .. പുറത്തു കാത്തു നിന്ന അമ്മയുടെ മക്കൾക്ക് മുഖം കൊടുക്കാതെ എനിക്കായി കാത്തു കിടന്ന കാറിലേക്ക് ഞാൻ നടന്നു !!
വന്ദന
🖌

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക