Slider

ഭ്രാന്തി

0
ഭ്രാന്തി
...................
ഭ്രാന്താശുപത്രിയുടെ 125 ാം നമ്പർ മുറിയിൽ നിന്ന് അവൾ പുറത്തേക്ക് കണ്ണുനട്ടിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.
നഴ്സ് വന്ന് ടാബ്ലെറ്റ് എടുത്ത് വച്ച്, വിളിച്ചത് പോലും അവൾ അറിയുന്നുണ്ടായിരുന്നില്ല.
കണ്ണുനീർ വറ്റിയ ആ മുഖത്ത് നിസ്സംഗതയുടെ ഭാവo മാത്രമായിരുന്നു.
മഞ്ഞുമൂടിക്കെട്ടിയ പുലരിയിൽ സ്ക്കൂൾ യൂണിഫോമിൽ അമ്മയുടെ കൈയ്യുo പിടിച്ച് നടക്കുന്ന അഞ്ച് വയസ്സുക്കാരനിൽ അവളുടെ മനസ്സെത്തി.
"ഉണ്ണിക്കുട്ടൻ! "അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന 'പോലെ അവൾ തിരിഞ്ഞു നടന്നു ,തറയിലിരുന്ന് ബെഡ്ഡിൽ തലചായ്ച്ച് തേങ്ങിത്തേങ്ങിക്കരഞ്ഞു.
അവളുടെ ഓർമ്മകൾ അപ്പോൾ മൂന്നു വർഷങ്ങൾക്ക് മുമ്പത്തെ, മകന്റെ പിറന്നാളിന്റെ തലേന്നാളിലെത്തി.
"മോനുന്റെ പിറന്നാളിന് അമ്മ എന്താ വാങ്ങിക്കാ"? ഉണ്ണിക്കുട്ടന്റെ ശബ്ദം കാതുകളിൽ വന്ന് മന്ത്രിക്കുകയാണ്.
"എന്താ മോനുന് വേണ്ടത്?"
ഹരി നാളെ ഗൾഫിൽ നിന്നെത്തും . ധാരാളം സമ്മാനങ്ങൾ കൊണ്ടുവരാതിരിക്കില്ല .
അത് കൊണ്ട് അവന് വാങ്ങേണ്ട പിറന്നാൾ സമ്മാനത്തെക്കുറിച്ച് അവൾക്കൊരു ധാരണയുമുണ്ടായിരുന്നില്ല.
എന്നാലും എങ്ങനെയെങ്കിലും വീട്ടിന്ന് ഒന്ന് പുറത്തിറങ്ങണം,അതായിരുന്നു അവളുടെ ചിന്ത .
നാളെയാണ് ആ ദിവസo ഉണ്ണിക്കുട്ടന്റെ നാലാം പിറന്നാൾ.
കൂടെ അവളുടെ ഭർത്താവ് ഹരിയുടെ നാട്ടിലേക്കുള്ള വരവും.
ചിന്തകൾ കാടുകയറാൻ തുടങ്ങിയപ്പോൾ അവൾ മുഖമൊന്ന് അമർത്തിത്തടവി.
അതിനു മുൻപ് മനുവേട്ടൻ പറഞ്ഞതുനുസരിച്ച് ആ വീട്ടിൽ നിന്നും എന്നന്നേക്കുമായി യാത്രയാവണം".
സ്ഥിരമായി കമ്പ്യുട്ടർ ക്ലാസ്സിന് പോകാനുള്ള ബസ്സിലെ ബസ്സ് കണ്ടക്ടറായിരുന്ന''മനോജ് " അവളുടെ മനുവേട്ടൻ ആവാൻ അധികനാൾ വേണ്ടി വന്നില്ല.
അരികിലില്ലാത്ത ഭർത്താവിന്റെയും, നൊന്ത് പ്രസവിച്ച മകന്റേയും മുഖം എപ്പോഴൊക്കെയോ മറക്കാൻ തുടങ്ങിയിരുന്നു. ആരുമറിയാതെ , പ്രണയത്തിന്റെ മറ്റുതലങ്ങൾ കണ്ടെത്തുകയായിരുന്നു . ഒരുമിച്ചു ജീവിക്കാനുള്ള കൊതിയേറി വന്നു .
"എനിക്ക് പറക്കുന്ന വിമാനം മതിയമ്മേ..."
ഉണ്ണിക്കുട്ടന്റെ മറുപടി കേട്ട് ഒന്നു വേദനിച്ചെങ്കിലും, അത് പുറത്ത് കാണിക്കാതെ അവന്റെ നെറുകയിൽ ഉമ്മ വെച്ച് പുറത്തേക്കിറങ്ങി.
അവനറിയുന്നില്ലല്ലോ പിറന്നാൾ സമ്മാനം വാങ്ങാൻ പോയ അമ്മ ഇനി തിരിച്ചു വരില്ലെന്ന്.
വീട്ടിൽ നിന്നിറങ്ങുമ്പോൾ കാരണം ചോദിക്കുന്ന അച്ഛന്റേയും അമ്മയുടെയും മുന്നിൽ പൊള്ളയായിരുന്ന ഒരു നാട്യമായിരുന്നു,
"സമ്മാനം വാങ്ങാനുള്ള യാത്ര!.
മനു പറഞ്ഞതിനനുസരിച്ച് രണ്ടു ദിവസം ഹോട്ടൽ മുറിയിൽ തങ്ങിയതിനു ശേഷം പിറ്റേ ദിവസമാണ് രജിസ്ട്രേഷൻ ഓഫിസിലേക്ക് പോയത്. അവിടെയാണ് ശരിക്കും പരീക്ഷണം തുടങ്ങിയത്.
ഒരു വിവാഹം നിലനിൽക്കെ മറ്റൊരു വിവാഹം രജിസ്റ്റർ ചെയ്യാൻ പാടില്ലാന്ന ഓഫിസറുടെ മറുപടി പ്ലാനുകൾ ആകെ തകർത്തു.
പിന്നേയും ഹോട്ടൽ മുറിയിൽ താമസിച്ച് ഹരിക്ക് ഡൈവോഴ്സ് നോട്ടിസ് അയക്കുമ്പോഴും അവൾക്കൊരു കുറ്റബോധവും തോന്നിയില്ല.
ഉണ്ണിക്കുട്ടന്റെ മുഖം ഒരിക്കൽ പോലും അവൾ ഓർക്കാൻ തയ്യാറായില്ല എന്നതാണ് സത്യം.
ഡൈവേഴ്സ് നോട്ടിസിൽ ഒപ്പിടാൻ തയ്യാറാനാവാത്ത ഹരിക്കെതിരെ കള്ളക്കേസ് കൊടുത്തപ്പോൾ;
ഡൈവോഴ്‌സിന് താനൊരിക്കലും സമ്മതമല്ലെന്ന് അറിയിച്ച് മോനേയും കൊണ്ട് നടന്നകന്നപ്പോൾ,
ദയയ്ക്കായി കേഴുന്ന അമ്മയുടേയും, അച്ഛന്റേയും നോട്ടം ഒഴിവാക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.
ഭർത്താവിനേയും, മകനേയും ചതിച്ച സ്വന്തം മകൾക്ക് മാപ്പു കൊടുക്കാൻ അവർക്കും സമ്മതമല്ലായിരുന്നു. ഒടുവിൽ കൂടെക്കൂടിയവനും കയ്യൊഴിഞ്ഞു .
അവളുടെ നിസ്സഹായവസ്ഥയ്ക്ക് പരിഹാരം കാണാനാവാതെ മനോജും പോലിസിന്റെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു.
ഒരു ജുവൈനൽ ഹോംമിൽ താമസിപ്പിക്കാൻ!
അവളോർത്തു. എവിടെയാണ് തനിക്ക് തെറ്റിയത് . ഏ
കാന്തതയിൽ ഒരാശ്വാസമായി വന്ന മനുവേട്ടനെ സ്വീകരിക്കാൻ തയ്യാറായതോ . അതോ എല്ലാം വിട്ടെറിഞ്ഞു പോയതോ .
അവിടുത്തെ ഓരോ നിമിഷവും അവൾ ഉരുകി ഉരുകി തീരുകയായിരുന്നു.
ജൂവൈനൽ ഹോമിൽ പിറന്നാളാഘോഷം നടത്താൻ വരുന്ന കുട്ടികളിൽ അവൾ തന്റെ ഉണ്ണിക്കുട്ടനെ കണ്ടു തുടങ്ങി.
"ഉണ്ണിക്കുട്ടാ"ന്ന് വിളിച്ചു കൊണ്ട് അവരുടെ പിറകെ നടന്നപ്പോൾ ആരോ ഒരാൾ മന്ത്രിച്ച "ഭ്രാന്തി" യെന്നുള്ള പേര് എല്ലാരും ഏറ്റുപറയാൻ അധിക ദിവസം വേണ്ടി വന്നില്ല.
ഹരിയേട്ടനോടും, മകനോടും ചെയ്ത ക്രൂരത ദൈവം ഭ്രാന്തിയുടെ രൂപത്തിൽ അവൾ സന്തോഷിച്ചു.
" ഭ്രാന്തി."......
അതെ ഭ്രാന്തായിരുന്നല്ലോ എനിക്ക്. ജീവനു തുല്യം സ്നേഹിച്ച ഭർത്താവിനേയും, പൊന്നുമോനേയും ഉപേക്ഷിച്ച് എപ്പോഴോ കണ്ട കാമുകനോടൊപ്പം ഇറങ്ങി തിരിക്കാൻ തുടങ്ങിയ സമയം തൊട്ട് തുടങ്ങിയ ഭ്രാന്ത്.
അവൾ പിന്നേയും, കരഞ്ഞും, പരിതപിച്ചും ബെഡ്ഡിൽ തന്നെ തലതിരിച്ചും, മറിച്ചും ആലോചനയിലാണ്ടു..
ശ്യാമേ....
നഴ്സിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് ഹരിയെയാണ്, പിന്നിലായി നിൽക്കുന്ന കുട്ടിയെ കണ്ട് അവൾ ഒന്ന് സംശയിച്ചു.
"ഉണ്ണിക്കുട്ടൻ"
അവളുടെ ചുണ്ടുകൾ കുറച്ച് ഉച്ചത്തിൽ ശബ്ദിച്ചു. എന്തു ചെയ്യണമെന്നറിയാതെ കൈകൾ കൊണ്ട് മുഖമമർത്തി കരയുന്ന അവളെ ഹരി പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോടമർത്തി, മുടിയിൽ തഴുകി സമാധാനിപ്പിച്ചു.
ഹരിയേട്ട ഞാൻ......
അവളുടെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ ഹരി അവളുടെ വാ പൊത്തിക്കൊണ്ട് പറഞ്ഞു.
ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്ന തോന്നലാണ് ഏറ്റവും വലിയ പ്രായശ്ചിത്തം. എനിക്കും നിന്നെ വേണമായിരുന്നു ശ്യാമേ, നല്ലൊരു ഭാര്യയായിട്ട്. ഉണ്ണികുട്ടന്റെ നല്ലൊരമ്മയായിട്ട് അതിനാ ഇക്കാലമത്രയും ഞാൻ കാത്തിരുന്നത് . അവിവേകം കൊണ്ട് നിന്റെ മനസ്സിൽ തോന്നിയ ഒരു ആഗ്രഹം അത് നീയായിട്ട് തന്നെ തിരുത്തണമെന്നാഗ്രഹിച്ചു. ഈ കുറ്റബോധം അത് എല്ലാം തെളിയിച്ചു.
മൂന്നു വർഷമായി ഭ്രാന്താശുപത്രിയിൽ കഴിയുന്ന അമ്മയെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു ഉണ്ണിയുടെ മുഖത്തപ്പോൾ.
.....................................................................................
പത്മിനി നാരായണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo