ഒരു പൂട്ടിന്‍റെ കഥ
******************
******************
ഒരിടത്ത് ഒരു അമ്മയുണ്ടായിരുന്നു..
അവളുടെ മകന് നാലു വയസ്സായപ്പോള്‍ അവള്‍ക്കൊരു ആഗ്രഹം.. അവനെ നാട്ടിലെ പേരുകേട്ട ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കണമെന്ന്..
നാട്ടില്‍ പ്രശസ്തമായ വേറെയും ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ ഉണ്ടായിട്ടും ആ സ്കൂളില്‍ തന്നെ ചേര്‍ക്കണമെന്ന ആഗ്രഹത്തിന് പിന്നില്‍ ഒരു കഥയുണ്ടായിരുന്നു..
അവളുടെ മകന് നാലു വയസ്സായപ്പോള്‍ അവള്‍ക്കൊരു ആഗ്രഹം.. അവനെ നാട്ടിലെ പേരുകേട്ട ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കണമെന്ന്..
നാട്ടില്‍ പ്രശസ്തമായ വേറെയും ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ ഉണ്ടായിട്ടും ആ സ്കൂളില്‍ തന്നെ ചേര്‍ക്കണമെന്ന ആഗ്രഹത്തിന് പിന്നില്‍ ഒരു കഥയുണ്ടായിരുന്നു..
വീടിനടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലേക്ക് നടന്നു പോയിരുന്ന അവളെ നോക്കി സ്കൂള്‍ വാനില്‍ പോയിരുന്ന ആ കോണ്‍വെന്‍റ് സ്കൂള്‍ കുട്ടികള്‍ കൊഞ്ഞനം കുത്തിയ കഥ..
ആ കുട്ടികളെ കൊതിയോടെ നോക്കി നിന്ന അവളാണ് കൊതിക്കെറുവ് കൊണ്ട് ആദ്യം കൊഞ്ഞനം കുത്തിയത് എന്ന കാര്യം അവള്‍ മറന്നേ പോയി..
അന്ന് അവള്‍ മനസ്സില്‍ ഉറപ്പിച്ചതാ തനിക്കൊരു കുട്ടിയുണ്ടായാല്‍ ആ സ്കൂളിലേ ചേര്‍ക്കൂ എന്ന്..
ആ കുട്ടികളെ കൊതിയോടെ നോക്കി നിന്ന അവളാണ് കൊതിക്കെറുവ് കൊണ്ട് ആദ്യം കൊഞ്ഞനം കുത്തിയത് എന്ന കാര്യം അവള്‍ മറന്നേ പോയി..
അന്ന് അവള്‍ മനസ്സില്‍ ഉറപ്പിച്ചതാ തനിക്കൊരു കുട്ടിയുണ്ടായാല്‍ ആ സ്കൂളിലേ ചേര്‍ക്കൂ എന്ന്..
അവള്‍ കോളേജിലെത്തിയപ്പോള്‍ അന്നത്തെ കൊഞ്ഞനംകുത്തുകാരില്‍ പലരും അവളുടെ സഹപാഠികളും ചങ്ക്കളുമൊക്കെയായി മാറി എന്നുള്ളത് വേറൊരു കഥ..
അങ്ങനെ അവള്‍ മകനെ കോണ്‍വെന്‍റ് സ്കൂളില്‍ ചേര്‍ക്കാനുള്ള മോഹവുമായി കാത്തിരുന്നു.. അവളുടെ മോനാണെങ്കിലോ കുരുത്തക്കേടില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് അടുത്തത് എന്ത് എന്ന് നോക്കി നില്‍ക്കുന്നവന്‍..
വീട്ടുകാരൊക്കെ അവളെ നിരുത്സാഹപ്പെടുത്തി..
''അവിടെ എല്‍ കെ ജിയില്‍ ആകെ നൂറ് കുട്ടികളെയേ എടുക്കൂ.. അതും ഇന്‍റര്‍വ്യൂ ഒക്കെ കഴിഞ്ഞ് ഏറ്റവും സ്മാര്‍ട്ടായവരെ മാത്രം.. നിന്‍റെ മോന് എന്തായാലും കിട്ടില്ല.. വെറുതെ പോയിട്ട് നാണം കെടണ്ട..''
പക്ഷേ അവള്‍ പിന്‍മാറാന്‍ കൂട്ടാക്കിയില്ല..
''എന്‍റെ മകന്‍ പഠിക്കുന്നുണ്ടെങ്കില്‍ അത് ആ സ്കൂളില്‍ മാത്രം..''
അവള്‍ ഉറക്കെ പ്രഖ്യാപിച്ചു..
അങ്ങനെ അവള്‍ കാത്തിരുന്ന ആ സുദിനം വന്നെത്തി.. എല്‍ കെ ജി ക്ളാസിലേക്കുള്ള ഇന്‍റര്‍വ്യു നടക്കുന്ന ദിനം..
അവള്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ചെക്കനേയും പിടിച്ചു വലിച്ചുകൊണ്ട് ഗണപതി ഭഗവാനെ കാണാന്‍ ചെന്നു..
അവള്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ചെക്കനേയും പിടിച്ചു വലിച്ചുകൊണ്ട് ഗണപതി ഭഗവാനെ കാണാന്‍ ചെന്നു..
ആ നടയില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ ഭഗവാന്‍ അവളെ നോക്കി കെെമലര്‍ത്തിക്കൊണ്ട് പറഞ്ഞു..
''മകളേ.. ഞാന്‍ നിസ്സഹായനാണ്.. എല്ലാം നിന്‍റെ മകന്‍റെ കെെയ്യിലാണ്..''
അവള്‍ ആശ കെെവെടിയാതെ മകനെയും കൂട്ടി സ്കൂളിലേക്ക് പുറപ്പെട്ടു..
പോകുന്ന വഴിക്ക് ഇതുവരെ തല്ലിയും ചവിട്ടിയും പഠിപ്പിച്ച ഇംഗ്ളീഷ് വാക്കുകളൊക്കെ ചോദിച്ചു കൊണ്ടിരുന്നു.. ചെക്കനാണെങ്കില്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ മിഴിച്ചു നോക്കുന്നതല്ലാതെ കമാന്നൊരക്ഷരം മിണ്ടുന്നില്ല.. ഉള്ളില്‍ തികട്ടി വന്ന ദേഷ്യം പുറത്ത് കാണിക്കാതെ അവള്‍ സ്കൂളിലെത്തി..
പോകുന്ന വഴിക്ക് ഇതുവരെ തല്ലിയും ചവിട്ടിയും പഠിപ്പിച്ച ഇംഗ്ളീഷ് വാക്കുകളൊക്കെ ചോദിച്ചു കൊണ്ടിരുന്നു.. ചെക്കനാണെങ്കില്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ മിഴിച്ചു നോക്കുന്നതല്ലാതെ കമാന്നൊരക്ഷരം മിണ്ടുന്നില്ല.. ഉള്ളില്‍ തികട്ടി വന്ന ദേഷ്യം പുറത്ത് കാണിക്കാതെ അവള്‍ സ്കൂളിലെത്തി..
അവിടെ നിര നിരയിയായി ഇരുന്നിട്ടുണ്ടായിരുന്നു കുറേ മാതാപിതാക്കളും അവരുടെ കുട്ടികളും..
അവളും അവരിലൊരാളായി ഇരിപ്പുറപ്പിച്ചു..
അവളും അവരിലൊരാളായി ഇരിപ്പുറപ്പിച്ചു..
അവസാനം അവളുടെ മകന്‍റെ പേരും വിളിച്ചു.. നെഞ്ചിടിപ്പോടെ അവള്‍ മകനെയും കൊണ്ട് അകത്തേക്ക് കയറി..
രണ്ട് സിസ്റ്റര്‍മാറും ഒരു ടീച്ചറും അടങ്ങുന്ന ഇന്‍റര്‍വ്യൂ ബോര്‍ഡിനു മുന്‍പില്‍ ശക്തിയായി മിടിക്കുന്ന ഹൃദയവുമായി അവളിരുന്നു.. അരികിലായി കുരുത്തക്കേട് ഒപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നു ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് മകനും..
''ചോദ്യങ്ങള്‍ കുട്ടിയോട് മാത്രമാണ്.. അമ്മ ഉത്തരം പറയാന്‍ പാടില്ല..''
ഒരു സിസ്റ്റര്‍ പറഞ്ഞു.
അവള്‍ തലയാട്ടി..
''മോന്‍റെ പേരെന്താ..''
ആദ്യത്തെ ചോദ്യം വന്നു..
മകന്‍ നല്ല ശബ്ദത്തില്‍ തന്നെ പേര് പറഞ്ഞു..
'ഹൊ ഒരു കടമ്പ കടന്നു കിട്ടി..'
അവള്‍ ദീര്‍ഘമായി നിശ്വസിച്ചു..
''ഇതെന്തു കളറാണ്..''?
മഞ്ഞ നിറത്തിലുള്ള പേപ്പര്‍ ഉയര്‍ത്തിക്കാട്ടി അടുത്തയാള്‍ ചോദിച്ചു..
''ആ.. എനിക്കറീല..''
ചെക്കന്‍ ഒരു താല്പര്യവുമില്ലാത്ത മട്ടില്‍ പറഞ്ഞു..
'ഇത്രയും ദിവസം കുത്തിയിരുന്നു പഠിപ്പിച്ചതാ നിറങ്ങള്‍ മുഴുവന്‍.. എന്നിട്ടാ അവന്‍ അറിയില്ലെന്ന് പറയുന്നത്.'
അമ്മയുടെ നെഞ്ചില്‍ വീണ്ടും കൊള്ളിയാന്‍ മിന്നി..
തുടര്‍ന്നു വന്ന ചോദ്യങ്ങള്‍ക്കൊക്കെ ചെക്കന്‍ അതേ ഉത്തരം തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു..
''എന്നാ മോനൊരു പാട്ടു പാടിക്കേ.. സിനിമാപാട്ടായാലും മതി..''
''എനിക്ക് ഒരു പാട്ടും അറീല്ല..''
ചെക്കന്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ തന്നെ ഉറച്ചു നിന്നു..
'ടി വിയില്‍ കാണുന്ന പാട്ടൊക്കെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്ന ചെക്കനാ ഈ പറയുന്നത്.. '
എല്ലാം കെെവിട്ടു പോയി എന്ന് അമ്മയ്ക്ക് മനസ്സിലായി.. അവള്‍ ദയനീയമായി ഇതുവരെ ചോദ്യമൊന്നും ചോദിക്കാതെയിരിക്കുന്ന ടീച്ചറുടെ മുഖത്തേക്ക് നോക്കി..
അവളുടെ നോട്ടം കണ്ട് മനസ്സലിഞ്ഞിട്ടോ എന്തോ ടീച്ചര്‍ പറഞ്ഞു..
''നമുക്ക് കുട്ടിക്ക് പ്രായോഗിക ജ്ഞാനമുണ്ടോയെന്ന് നോക്കാം..''
മറ്റു രണ്ടുപേരും തലകുലുക്കി സമ്മതം അറിയിച്ചു..
''പ്രായോഗിക ജ്ഞാനമോ എന്‍റെ മോനോ.. ഈശ്വരാ.. എന്‍റെ ആഗ്രഹം ഒരിക്കലും നടക്കില്ല അല്ലേ ..''
അവള്‍ക്ക് തളര്‍ച്ച തോന്നി..
''മോന്‍റെ തലമുടിയുടെ നിറമെന്താ..?''
ഉടന്‍ വന്നു ടീച്ചറുടെ ചോദ്യം..
''ബ്ളേക്ക്..'' പക്ഷേ ടീച്ചറിന്‍റെ ഫുള്‍ ബ്ളേക്കല്ല.. കൊറച്ച് വെെറ്റുമുണ്ട്..''
ചെക്കന്‍റെ ഉത്തരം കേട്ട് ടീച്ചര്‍ വാപൊളിച്ചു പോയി..
അമ്മയ്ക്ക് ഒരു നേരിയ പ്രതീക്ഷ കെെവന്നു..
''ഇതെന്താണ്?''
ടീച്ചര്‍ ഒരു ലോക്ക് എടുത്ത് കാണിച്ചു കൊണ്ട് ചോദിച്ചു..
''ഇത് ലോക്ക്..''
ചെക്കന്‍ ലാഘവത്തോടെ ഉത്തരം പറഞ്ഞു..
''ഇത് എന്തിനാ ഉപയോഗിക്കുന്നത്..''
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് അമ്മയ്ക്ക് മനസ്സിലായി.. അവള്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോഴേക്കും അതാ വരുന്നു ചെക്കന്‍റെ ഉത്തരം..
''വാതിലും അലമാരയും പൂട്ടി വെക്കാന്‍..''
അമ്മ അഭിമാന പുളകിതയായി..
'ഇവന് ഇതൊക്കെ അറിയായിരുന്നോ..'?
''എന്തിനാ പൂട്ടി വെയ്ക്കുന്നത്.?''
ടീച്ചര്‍ വിടുന്ന മട്ടില്ല..
''പൂട്ടി വെച്ചില്ലെങ്കില്‍ കള്ളന്‍മാര്‍ വന്ന് എല്ലാം എടുത്ത് കൊണ്ടു പോവില്ലേ..?''
ഉത്തരം മറുചോദ്യമായിരുന്നു..
''അങ്ങനെ കള്ളന്‍മാര്‍ എടുത്ത് കൊണ്ടു പോവാന്‍ മാത്രം മോന്‍റെ വീട്ടില്‍ എന്താ ഉള്ളത്..?''
''എന്‍റെ വീട്ടില്‍ ഒരു വലിയ അലമാരയുണ്ട്.. അത് നിറച്ചും അമ്മയുടെ ഡ്രസ്സുകളാണ്..ഇനിയും ഡ്രസ്സ് വാങ്ങിയാല്‍ അതില്‍ കൊള്ളൂല വേറെ അലമാര വാങ്ങേണ്ടി വരും എന്ന് അച്ഛന്‍ പറഞ്ഞു ..''
''ഠിം..''
മോന്‍റെ ഉത്തരം കേട്ടതും തലയില്‍ ആരോ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചതുപോലെ അവള്‍ക്ക് തോന്നി..
മുന്നിലിരിക്കുന്ന ആറു കണ്ണുകളിലേക്ക് നോക്കാന്‍ മടിച്ച് അവള്‍ താഴേക്ക് നോക്കി..
''മോനെ സെലക്ട് ചെയ്തിട്ടുണ്ട്.. പോയി ഫീസടച്ചോളു..''
സിസ്റ്ററുടെ ശബ്ദം കേട്ട് അവള്‍ സന്തോഷത്തോടെ ചാടിയെഴുന്നേറ്റ് പുറത്തേക്കിറങ്ങനായി ഭാവിച്ചതും ഉടന്‍ വന്നു സിസ്റ്ററുടെ അടുത്ത ഡയലോഗ്..
''ഇനി പുതിയ അലമാര വാങ്ങാതെ ഡ്രസ്സ് വാങ്ങാന്‍ കഴിയില്ലല്ലോ.. അതുകൊണ്ട് ഒരു കാര്യം ചെയ്യ്.. ഈ ടീച്ചറുടെ ഭര്‍ത്താവിന് ഒരു ഫര്‍ണിച്ചര്‍ ഷോപ്പുണ്ട് പോകുന്ന വഴി അവിടെ കയറി വലിയൊരു അലമാര വാങ്ങിക്കോ.. ഇതാ അവിടുത്തെ കാര്‍ഡ്..''
അവള്‍ ഒന്നും മിണ്ടാതെ കാര്‍ഡ് വാങ്ങി പുറത്തേക്കിറങ്ങി..
ചെക്കന്‍റെ ചെവിയില്‍ പറഞ്ഞു..
ചെക്കന്‍റെ ചെവിയില്‍ പറഞ്ഞു..
''വീട്ടിലെത്തട്ടെ.. നിന്നെ ശരിയാക്കിത്തരാം..''
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക