സാരിക്കിടയിലെ അജ്ഞാതവസ്തു
ക്ളിപ്പാണോ ചീർപ്പാണോ?
എന്തോ ഒന്ന് തടയുന്നു ...
സാരിയുടെ ഞൊറിക്കിടയിൽ ...
തുടയില്‍ വീണ്ടും ഒന്നു തലോടി നോക്കി ..
മുള്ളുകള്‍ പോലെ എന്തോ...ചീർപ്പിൻ്റെ മുള്ളുകളോ?അത് നീണ്ടു കിടക്കുന്നു ..തലയിലെ ക്ളിപ്പിൻ്റെ ആവുമോ?
എന്തോ ഒന്ന് തടയുന്നു ...
സാരിയുടെ ഞൊറിക്കിടയിൽ ...
തുടയില്‍ വീണ്ടും ഒന്നു തലോടി നോക്കി ..
മുള്ളുകള്‍ പോലെ എന്തോ...ചീർപ്പിൻ്റെ മുള്ളുകളോ?അത് നീണ്ടു കിടക്കുന്നു ..തലയിലെ ക്ളിപ്പിൻ്റെ ആവുമോ?
പള്ളിയാണ് രംഗവേദി..
കുർബാനക്കിടയിൽ
അച്ചന്‍ അറിയിപ്പ് തുടങ്ങീട്ട് നേരം കുറേയായി .കഴിഞ്ഞാഴ്ചയിലെ വരവ് .. ഇനി വരാന്‍ പോകുന്ന ചിലവ് .. അടുത്ത പണപ്പിരിവ്.. യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി നിൽക്കുന്ന ചെക്കൻ്റേം പെണ്ണിന്റെം കെട്ടറിയിപ്പ്..അങ്ങനെ അങ്ങനെ

വിശാലമായ പള്ളിക്കകത്ത് വാതിലിന് ചേർ ന്നാണ് എന്റെ ഇരുപ്പ്..അപ്പുറവും ഇപ്പുറവും ഒക്കെ കുറെ മൊഞ്ചത്തികൾ..തുണിക്കടയുടെയും സ്വർണകടയുടെയും പരസ്യം പോലെ ഇരിപ്പുണ്ട്...ഒറ്റയെണ്ണം പരസ്പരം നോക്കി ല്ല അഥവ നോക്കി പോയാൽ നോക്കുന്ന ആൾ മറ്റെയാളുടെ ഡ്രസ്സോ ആഭരണമോ സൌന്ദര്യമോ കണ്ടിട്ടാണ് നോക്കുന്നത് എന്ന് തോന്നില്ലേ! അങ്ങനെ ഒരു പെണ്ണും അഹങ്കരിക്കാൻ ഞങ്ങള്‍ പെണ്ണുങ്ങള്‍ സമ്മതിക്കില്ല ..അതുകൊണ്ട് ഇൗ പെണ്ണുങ്ങൾ എപ്പോഴും ഓട്ടകണ്ണിട്ട് മാത്രേ മറ്റൊരു പെണ്ണിനെ നോക്കൂ.. ഈ വക പെണ്ണുങ്ങളുടെ ഇടയിൽ ഇരിക്കുമ്പോ.. സാരി കുടഞ്ഞാൽ ക്ലിപ്പോ ചീർപ്പോ താഴെ വീണാൽ ...എന്റമ്മോ ഓർക്കാൻ വയ്യ .!
കുരുത്തം കെട്ട പിള്ളേർ ഉണ്ടായാൽ ..ഇതല്ല ഇതെന്റെ അപ്പുറം സഹിക്കേണ്ടി വരും..
ഒരിക്കല്‍ മഴ പെയ്തപ്പോ കുട തുറന്നതും തലയില്‍ മിക്ച്ചർ മഴ..
വീട്ടിലെ ഇളയ സന്താനത്തിൻ്റെ ചെയ്ത്താണ്
ഒരിക്കല്‍ മഴ പെയ്തപ്പോ കുട തുറന്നതും തലയില്‍ മിക്ച്ചർ മഴ..
വീട്ടിലെ ഇളയ സന്താനത്തിൻ്റെ ചെയ്ത്താണ്
അല്ലെങ്കിൽ തന്നെ എന്റെ മേത്ത് വീഴാത്തതായിട്ട് എന്ത് സാധനാ ഉള്ളത്..
ഇൗ ജീവികൾക്കൊക്ക നിന്നോടെന്താടീ ഇത്രേം ഇഷ്ടം....ഇവിടെ ഞങ്ങളും ജീവിക്കുന്നുണ്ടല്ലോ...ഒരെണ്ണം പോലും ഞങ്ങളുടെ മേത്ത് കേറുന്നില്ലല്ലോ...?
ഇൗ ചോദ്യം സ്ഥിരം എന്നോടാണ്....
ചോദ്യം ന്യായം...
തോന്നാതിരുന്നിട്ടില്ല..
അതിനും മാത്രം സഹിച്ച് കഴിഞ്ഞു . ആ വീട്ടിൽ വന്നിട്ട്..
ഞാനും ഇൗ വക ഐറ്റംസ് കൂടി യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞിട്ട് വർഷങ്ങൾ ആയി..
തോന്നാതിരുന്നിട്ടില്ല..
അതിനും മാത്രം സഹിച്ച് കഴിഞ്ഞു . ആ വീട്ടിൽ വന്നിട്ട്..
ഞാനും ഇൗ വക ഐറ്റംസ് കൂടി യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞിട്ട് വർഷങ്ങൾ ആയി..
ഒരു ഭാഗത്ത് വീരസേന ആയ ഞാൻ
മറുഭാഗം പല്ലി പാറ്റ..അരണ.. തേരട്ട ..പുഴു..ഇത്യാദി...ജന്തുക്കൾ..
മറുഭാഗം പല്ലി പാറ്റ..അരണ.. തേരട്ട ..പുഴു..ഇത്യാദി...ജന്തുക്കൾ..
ഇവിടെ വീടെന്ന് പറഞാൽ ഞാൻ കെട്ടി വന്ന വീട് ..ഞങ്ങൾടെ മാത്രമല്ല ഭൂമിയുടെ അവകാശികളുടെ കൂടി ആണെന്ന് ബഷീർ പറഞ്ഞ ആ വക ജന്തുക്കളും കൂടി അധിവസിക്കുന്നിടം...
പഴയ ഇൗ വീടിന്റെ തട്ടിൻപുറം മുതൽ... വിറകുപുര വരെ അവരുടെ സ്വൈര്യമായ വിഹാരരംഗം...
കാലാവസ്ഥയിൽ മാറ്റം വരുമ്പോ അവർ തങ്ങളുടെ ഗസ്റ്റ് ഹൗസിലേക്ക് മാറി മാറി കൊണ്ടിരിക്കും...താമസിക്കാനായി ഇഷ്ടം പോലെ സ്ഥലങ്ങൾ.. ഓലകളും...ചൂട്ടുകളും...കൊതുമ്പും...ഓടുംപിന്നെ കുറെ ജാംമ്പവന്റെ കാലത്തെ സാധന സാമഗ്രികളും...

യുദ്ധത്തിൽ ഞാൻ അടിയറവ് പറയാൻ ഒരുങ്ങി കഴിഞ്ഞ്...ഇനി അടുത്തത് പതൊമ്പതാമത്തെ അടവാണ്..എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന രംഗം ആണ്..വീട് ഇടിച്ച് നിരത്താൻ പോകുന്നു...അപ്പോ കാണാലോ ആരാ ജയിക്കുന്നെ എന്ന്...ആകെ ഉള്ള സമാധാനം ഇതു മാത്രം ..
എങ്ങനെ ഇവരെ വെറുക്കാതിരിക്കും
നുമ്മന്റെ മേത്ത് ചാടി പിടഞ്ഞ് കേറാത്ത ഐറ്റംസ് വീട്ടിൽ കുറവാണ്...
കാന്തം വെച്ചോണം അല്ലേ ഇതുങ്ങടെ വരവ് ..
ഒരു മുറീന്ന് അപ്പുറത്തെ മുറീൽക്ക് കടക്കുമ്പോ ആവും...പല്ലീടെ ബമ്പീ ജമ്പിങ്...എന്റെ തലയിലേക്ക്...
അല്ലെങ്കിൽ... പാറ്റയുടെയും തേരട്ടയുടെയും നുഴഞ്ഞ് കയറ്റം ഉടുപ്പിന്റെ ഉള്ളിലേക്ക് ..
വീടിന്റെ ഓരോ മൂലയും വൃത്തിയാക്കി വൃത്തിയാക്കി..വള്ളിപ്പയർ പോലെ ഇരുന്ന എന്റെ വിരലുകൾ..ഉണങ്ങി പോയ വെണ്ടക്ക പോലെയായി .

ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ഇവറ്റകൾ..എന്നൊക്കെ ആക്രോശിച്ചു ഞാൻ കെട്ട്യോനോട് പറയുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ചുണ്ടിൽ വിരിയുന്ന ഗൂഢമായ ചിരി കാണുമ്പോ...ഞാൻ എന്ന തലവേദന ഒഴിഞ്ഞ് പോകുന്നതിന്റെ സന്തോഷമാണോ അതെന്ന് എന്റെ ഉള്ളിൽ നിന്നൊരു അരുളപ്പാട് ഉണ്ടാകുന്നതിന്റെ വെളിച്ചത്തിൽ ആക്രോശം ഉണ്ടായില്ലാത്ത തോക്കിൽ നിന്നുള്ള കാഞ്ചി വലി മാത്രം ആയി അവശേഷിക്കും .
ഒരിക്കൽ പുറത്ത് പോയി വീട്ടിൽ വന്നപ്പോഴാണ് രണ്ട് പ്ലാസ്റ്റിക് ജാർ ചുമ്മാ വീടിന്റെ പുറത്ത് ഇരിക്കുന്നത് കണ്ടത്...കണ്ടപ്പോ സങ്കടം തോന്നി കുറെ ദിവസായി വെയിലും മഴയും കൊണ്ട് അതവിടെ ഇരിക്കുന്നു...ന്യൂട്ടന്റെ ചലന നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ വെളിച്ചത്തിൽ അതിന് മേൽ എന്റെ ശക്തി ചെലുത്താൻ തന്നെ ചെന്നു ...അതെടുത്തു പൊക്കി...രണ്ടടി മുന്നോട്ട് നടന്നതേ ഉള്ളൂ.. എന്തോ ഒന്ന് എന്റെ പുറകിൽ ഉടുപ്പിന്റെ ഇടയിൽ കൂടെ നുരച്ച് മേലോട്ട് കേറുന്നു
എന്താണ് കേറുന്നത് എന്നറിയാതെ കയ്യിലുള്ള ഡ്രം രണ്ടും വലിച്ചെറിഞ്ഞ്....അലറി വിളിച്ച് ഒപ്പം സ്പ്രിംഗ് പോലെ ചാടി കൊണ്ടിരുന്നു...പിന്നിൽ കൂടെ നുരച്ച് നുരച്ച് കേറുന്നത് കൊണ്ട് കയ്യെത്താനും വയ്യ..
അലറി വിളിച്ച് വീട്ടില്‍ കേറി ഉടുപ്പു വലിച്ചൂരി നോക്കുമ്പോ...ദേ പിന്നാമ്പുറത്തു നിന്നും കരി പോലൊരു പല്ലിയാശാൻ!

പറ്റിച്ചേ...എന്ന് എന്നെ നോക്കി പറച്ചിലും കഴിഞ്ഞു ഒരൊറ്റ ഓട്ടം ...കട്ടിലിന്റെ ഇടയിലേക്ക്...
മുറി തുറന്നു പുറത്ത് വന്നപ്പോൾ എൺപത്തിയ്യാറ് വയസ്സുള്ള അപ്പച്ചൻ എന്റെ അലർച്ച കേട്ട് കിടക്കുന്ന കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു വന്ന് ..ബി പി അടിച്ചു തളർന്നു കസേരയിൽ ഇരിപ്പുണ്ട്.
അപ്പച്ചനെ പറഞ്ഞ് ആശ്വസിപ്പിച്ച് വീടിന്റെ പുറത്തേക്ക് കടന്നപ്പോഴുണ്ട് ..വീടിന്റെ നാല് അതിര്‍ത്തിയിലും കുറെ തലകൾ...
അപ്പച്ചനെ പറഞ്ഞ് ആശ്വസിപ്പിച്ച് വീടിന്റെ പുറത്തേക്ക് കടന്നപ്പോഴുണ്ട് ..വീടിന്റെ നാല് അതിര്‍ത്തിയിലും കുറെ തലകൾ...
"എന്തിനാ അലറിയേ?""അവരുടെ സംശയം
പറയാൻ പറ്റുമോ പല്ലി ഉടുപ്പിന്നുള്ളിൽ കേറിയിട്ടാണെന്ന്..
ഞാൻ എന്നിട്ടും പറഞ്ഞു
"പല്ലിയേ നുമ്മടെ പല്ലി...""
"പല്ലിയേ നുമ്മടെ പല്ലി...""
എന്റെ മറുപടി കേട്ട് കൂട്ടത്തിൽ ഒരു കാരണവർ എന്റെ തന്തക്കും തള്ളക്കും വിളിക്കുന്നത് ഞാൻ എന്റെ ഉൾകണ്ണ് കൊണ്ട് കണ്ട്...
എല്ലാം കാണാനും കേൾക്കാനും സഹിക്കാനും ഈയുള്ളവളുടെ ശരീരം ബാക്കി..
ഇതിപ്പോ അതൊന്നും അല്ലല്ലോ....എന്തോ ഒരു സാമഗ്രി സാരിക്കിടയിൽ കേറി കൂടിയിട്ടുണ്ട് ...ക്ഷമിക്കാം...അല്ലാണ്ട് വേറെ വഴിയില്ല...കുർബാന തീരും വരെ
ഇടക്കിടെ കയ്യിൽ തടഞ്ഞ തുടയിലെ വസ്തുവിനെ. .ഒന്ന് കയ്യു കൊണ്ട് പരതി നോക്കി....പിടി വിട്ടില്ല .. മുറുക്കി പിടിച്ചു
എന്തൂട്ട് കുന്ത്രാണ്ടാണാവോ ഇനി കേറിയിരിക്കുന്നത്!
കുർബാന തീർന്നതും നേരെ. .സെമിത്തേരിയിലേക്ക് ഓട്ടം പിടിച്ചു
സമാധിയായ ഉറ്റവരെ നോക്കി പ്രാർത്ഥിക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിൽ..ഞാനും ..ഭയങ്കര പ്രാർഥന... പതിയെ പതിയെ ആളുകൾ ഒഴിഞ്ഞ് തുടങ്ങി ..
സെമിത്തേരിയിൽ ആരും താമസിക്കാൻ തയ്യാറാവില്ലല്ലോ എത്ര പ്രിയപ്പെട്ടവരാണെങ്കിലും ..

പതിയെ ഞാൻ എന്റെ സാരിയിൽ നിന്നുള്ള പിടി പതിയെ അയച്ചു ....സാരിയുടെ ഞൊറികൾക്കിടയിൽ കൂടെ ..അത് ഉൗർന്നു ഉൗർന്നു താഴോട്ട് . .
മണ്ണിലേക്ക്....
വേറൊന്നുമല്ല..
ഞാൻ ഞെക്കി ഞെക്കി പീച്ചി പീച്ചി
പകുതി പ്രാണൻ മാത്രമുള്ള..
മണ്ണിലേക്ക്....
വേറൊന്നുമല്ല..
ഞാൻ ഞെക്കി ഞെക്കി പീച്ചി പീച്ചി
പകുതി പ്രാണൻ മാത്രമുള്ള..
ഒരു പാവം ഓന്തച്ചൻ....
Shabna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക