കിരീടം
ഹർത്താലിന്റെ ആലസ്യത്തിൽ ഉറങ്ങുകയായിരുന്നു വീട്...രാവിലെ തന്നെ യേശുദാസിനെ പാടിതോൽപ്പിച്ചു കൊണ്ട് ദോശയോടുള്ള മറ്റൊരു യുദ്ധക്കളരിയിൽ ആയിരുന്നു ഞാനും... നീട്ടിയും കുറുക്കിയും ദാസേട്ടനോടൊപ്പം എത്താൻ പറ്റാതായപ്പോൾ വിരലമർത്തി ദാസേട്ടന്റെ ശബ്ദം കുറച്ചു ഞാൻ......
പതിവില്ലാതെ ഒരു കാളിങ് ബെൽ ശബ്ദം കേട്ടാണ് ഞാൻ അടുക്കളയിൽ നിന്നും പുറത്തേക്കു ചാടിയത്...
അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഹോണടി പാടില്ലെന്ന് പത്രക്കാരനോടും... ബെല്ലടി പാടില്ലെന്ന് പാൽക്കാരനോടും... കൂവി വിളിക്കരുതെന്ന് മീൻകാരനോടും കരാറുള്ളതിനാൽ പതിവില്ലാതെ ആര് എന്ന ചോദ്യമുഖത്തോടെ ഭർത്താവും മക്കളും എത്തി നോക്കി...
എല്ലാമുഖങ്ങളിലും എന്റെ ഭാവം തന്നെ കണ്ട ഞാൻ ഭാവമൊന്നു മാറ്റിപ്പിടിച്ചു വാതിൽ തുറന്നു.
നിറചിരിയോടെ ജോയ്‌സി അമ്മച്ചി നിൽപ്പുണ്ട്. രാവിലെ പതിവില്ലാത്ത വരവാണ്... തന്റെ സെറ്റ് പല്ല് വെള്ളത്തിലിട്ടത് എടുത്തണിയാതെ അമ്മച്ചി പുറത്തിറങ്ങത്തില്ല.
നേരം വെളുത്തു ഒരു കട്ടൻചായ കുടിക്കാതെ അമ്മച്ചി അത് വെക്കാറുമില്ല. രാവിലെ തന്നെ വച്ചാൽ മോണ പുളിക്കുമത്രേ....
നേരം വെളുത്തു ഒരു കട്ടൻചായ കുടിക്കാതെ അമ്മച്ചി അത് വെക്കാറുമില്ല. രാവിലെ തന്നെ വച്ചാൽ മോണ പുളിക്കുമത്രേ....
ഇന്നു വൈകുന്നേരം അനിയന്റെ കൊച്ചിന്റെ റിസപ്ഷൻ ആണ്. അതിനു പോകാൻ ബ്ലൗസും ചട്ടയും പിന്നെ മുണ്ടിന്റെ കിലുന്തും തയ്ക്കണം.. ആവശ്യം ന്യായമാണ്.
അപ്പോഴാണ് എന്റെ സാരഥിയുടെ വരവ്.... അയ്യോ സച്ചിമോൻ ഉണ്ടായിരുന്നോ ഇവിടെ..?
അമ്മച്ചി പതിവിലും അധികം വിനീതയായി.....
അമ്മച്ചി പതിവിലും അധികം വിനീതയായി.....
എന്നാപ്പിന്നെ വേലിലെ രാധയോട് തയ്‌ക്കാൻ പറയാം... അമ്മച്ചി കയ്യിൽ തന്ന പൊതി തിരികെ വാങ്ങാൻ ഭാവിച്ചപ്പോൾ ഭർത്താവ് പറഞ്ഞു വേണ്ടമ്മച്ചി.... ഇത് ഇവള് തന്നെ തയ്ച്ചു കൊള്ളും... എന്നെയോർത്തു പേടിക്കണ്ട ഞാനൊരു ശല്യത്തിനും പോകത്തില്ല.. വൈകുന്നേരം അമ്മച്ചി ഇങ്ങ് പോന്നേക്കു ഒക്കെ റെഡിയായിരിക്കും....
അമ്മച്ചിയുടെ മുഖത്തു കണിക്കൊന്ന പൂത്തുലഞ്ഞ ഭാവം...
ഞാനാകട്ടെ ചോദ്യചിഹ്നം തലതിരിച്ചിട്ട പോലായി... കാലുവളഞ്ഞതാണോ അതോ തലവളഞ്ഞതാണോ എന്നറിയാത്ത അവസ്ഥ. അടുക്കളയിലെ യുദ്ധത്തിനിടയിൽ എങ്ങനെ... ?അപ്പോഴേക്കും രാവിലത്തെ യുദ്ധം തോറ്റുതുടങ്ങിയതിന്റെ മണം മൂക്കിലടിച്ചു... അടുക്കളയിലേക്കു നടക്കവേ....
സാരഥി.... മക്കളേ ഇന്നു നമ്മൾ അടുക്കള എന്ന മഹാസാമ്രാജ്യത്തിന്റെ ചെങ്കോൽ വാങ്ങാൻ പോകുന്നു... വിജയശ്രീ ലാളിതരായാൽ കിരീടവും അടിച്ചു മാറ്റാം...
******-
******-
അച്ഛനും മക്കളും അടുക്കളയിൽ കയറി... ബാത്റൂമിലേക്കു പോകാൻ അല്ലാതെ അവരെന്നെ അടുക്കളയിലേക്കു കയറ്റിയതേ ഇല്ല
തുണി വെട്ടുമ്പോഴും തയ്ക്കുമ്പോഴും അടുക്കളയിലേക്കു പാളി നോക്കി.. നോ രക്ഷ എന്നേ അടുപ്പിക്കുന്ന മട്ടില്ല
ചെറിയൊരു സന്തോഷത്തോടെ ആണെങ്കിലും ഞാൻ അമ്മച്ചിയുടെ ചട്ടയുടെ പിന്നാലെയായി..
ഇടയ്ക്കിടയ്ക്ക് മല്ലിപ്പൊടി എവിടെ ? ഉലുവാപ്പൊടി എവിടെ എന്നുള്ള ചോദ്യങ്ങൾ മാത്രം എന്നേ തേടി എത്തി.
ഒരു മണിയായി ഒന്നര ആയി ഒന്നേമുക്കാൽ ആയി.... വിശപ്പിന്റെ വിളി ബസും പിടിച്ചാണ് വരുന്നതെന്ന് തോന്നുന്നു... ഇടക്കിടക്ക് ബെല്ലടി കേട്ട് തുടങ്ങി...
എന്തായീ..... ഞാൻ നീട്ടി വിളിച്ചു ചോദിച്ചു...
വരുന്നൂ... മകനും മകളും ഒരേ സമയം വിളിച്ചോതി.
ഉം... മൂളലിൽ ഞാനും ഒതുക്കി
അമ്മേ കൈ കഴുകാൻ വാ.... മകൻ വിളിച്ചു പറഞ്ഞു.. അടുക്കള അലങ്കോലപ്പെട്ടിരിക്കുന്നത് മനസ്സിൽ കണ്ട് വഴക്കു പറയാൻ തയ്യാറായാണ് ഞാൻ ചെന്നത്...
ഞെട്ടിപ്പോയി... അടുക്കളയിൽ എല്ലാ പാത്രവും കഴുകി കമഴ്ത്തി വച്ചിരിക്കുന്നു. മൂന്നുലിറ്ററിന്റെ കുക്കർ പോലും കുളിച്ചു ഈറൻ മാറാതെ ഒരു മൂലയിൽ ഇരുന്നു നാണം കുണുങ്ങുന്നുണ്ട്....
എന്റെ മനസ് അങ്ങട് നിറഞ്ഞു.... പെട്ടെന്ന് കയ്യിൽ നാലു തൂശനിലയും പിടിച്ചു എട്ടാം ക്ലാസ്സുകാരി മകളും എത്തി. ഹോ.... ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാത്രം കഴുകി മടുക്കണ്ട.. നിറഞ്ഞ മനസൊന്നു കവിഞ്ഞു.... കൈ കഴുകി ഡൈനിങ് ടേബിളിൽ എത്തി...
ഇത് നിന്റെ സാമ്പാർ... സാരഥി ഒരു പാത്രം കൊണ്ട് വച്ചു... പിന്നാലെ കുടംപുളിയിട്ട മത്തികറി അയല വറുത്തത്... പീരയിട്ട നത്തോലി....
ദൈവമേ.... എന്റെ ഉള്ളൊന്നു കാളി.... മൂന്നാല് ദിവസത്തേക്ക് ഉള്ള മീൻ വാങ്ങി വൃത്തിയാക്കി ഓരോ കണ്ടെയ്നർറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതാ... എല്ലാം തീർത്തോ.... !!
ദൈവമേ.... എന്റെ ഉള്ളൊന്നു കാളി.... മൂന്നാല് ദിവസത്തേക്ക് ഉള്ള മീൻ വാങ്ങി വൃത്തിയാക്കി ഓരോ കണ്ടെയ്നർറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതാ... എല്ലാം തീർത്തോ.... !!
എന്നാലും സാരമില്ല നല്ല ഭക്ഷണം കഴിക്കാമല്ലോ...
വെണ്ടയ്ക്ക മെഴുക്കുപുരട്ടി, വഴുതിന തീയൽ, പുളിശ്ശേരി, രസം എന്നുവേണ്ട മേശ നിറഞ്ഞു...
മകൾ ഇല വച്ചു...
നിക്ക്... നിക്ക്... പപ്പടം കൂടെ വരാനുണ്ടല്ലോ എന്നും പറഞ്ഞു അടുക്കളയിൽ പോയ കെട്ടിയോനെ കാണാനില്ല...
സമയം രണ്ടുമണിയോടടുക്കുന്നു... വിശപ്പ് താങ്ങാവുന്നതിലും അപ്പുറമായി...
നിക്ക്... നിക്ക്... പപ്പടം കൂടെ വരാനുണ്ടല്ലോ എന്നും പറഞ്ഞു അടുക്കളയിൽ പോയ കെട്ടിയോനെ കാണാനില്ല...
സമയം രണ്ടുമണിയോടടുക്കുന്നു... വിശപ്പ് താങ്ങാവുന്നതിലും അപ്പുറമായി...
മോള് കറികൾ വിളമ്പി തുടങ്ങി... അച്ഛനെ കാണാഞ്ഞു മോൻ വിളിച്ചു...
അച്ഛാ..... ചോറ്...
പറഞ്ഞു തീർന്നതും പുറത്തു ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു ഒപ്പം ഇപ്പൊ വരാട്ടോ എന്നൊരു അശരീരിയും...
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം
അമ്മേ ഹോട്ടലിൽ നിന്നും ചോറ് മാത്രം കിട്ടുമോ... ?മോന്റെ നിഷ്കളങ്കമായ ചോദ്യത്തിന് എട്ടാം ക്ലാസ്സുകാരി ഉത്തരം കൊടുത്തു ..
കിട്ടും... കിട്ടും.. ഹർത്താലല്ലേ.....
ഒരു പൊട്ടിച്ചിരിയോടെ സ്റ്റോർ റൂമിലെ അരിക്കലം തേടി ഞാനും ബിസ്കറ്റ് പാത്രം തേടി മക്കളും നടക്കവേ...
നമ്രശിരസ്ക്കനായ രാജാവ് ചമ്മലോടെ വരുന്നുണ്ടായിരുന്നു കിരീടം അടിച്ചുമാറ്റാൻ.....
Sunitha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക