Slider

ടി വി

0
കഴിഞ്ഞ വർഷം എഴുതിയ ഒരു കുറിപ്പാണിത്‌. മനസ്സ്‌ ശൂന്യമാണു.
മനസ്സിലെ കഥകൾക്കിടയിൽ കദനം തകർത്താടുകയാണു..
എന്തോ ഈ കുറിപ്പിനൊരു ‌വർത്തമാന പ്രാധാന്യം..
ചെറുപ്പത്തിൽ കോഴൂർ ശ്രീനാരായണ വായനശാലയായിരുന്നു ടി വി കാണുന്നതിനുള്ള പ്രധാന മാർഗ്ഗം.
ടി വി എന്നാൽ കളിയും സിനിമയും..
എന്നാൽ മുതിർന്നവർക്ക്‌ എന്നും വാർത്താധിഷ്ഠിത പരിപാടിയാകും താൽപര്യം.
ടി വി റൂം തുറക്കാനും ടി വി പുറത്തേക്ക്‌ വെക്കാനും ഒക്കെ എല്ലാർക്കുമൊന്നും അനുമതിയും ഇല്ലായിരുന്നു അന്ന്.
പലപ്പോഴും ടി വിയുടെ റിമോർട്ട്‌ കൈവശപ്പെടുത്തി വെക്കുന്ന ഒരു "വല്ലാത്ത"ആളായിരുന്നു നമ്മൾ കുട്ടികൾക്ക്‌ "കരമണ്ണൻ നാരാണാട്ടൻ"(പേരു മനസ്സിലാകാൻ ആണു വച്ചത്‌, മോശമായി ചിത്രീകരിക്കരുത്‌)
"സിനിമ വെച്ച്‌ താ നാരാണാട്ടാന്ന്" കെഞ്ചുമ്പോ എപ്പൊളും ഓരോ വാർത്തയും കാണിച്ചിട്ട്‌ നാരാണാട്ടൻ പറയും "ഇതൊക്കെ
മനസ്സിലാക്കെടാന്ന്" ചിലപ്പോ വലിയ വാഗ്വാദങ്ങൾ ഒടുവിൽ നാരാണാട്ടന്റെ നല്ല പെടക്കുന്ന നുള്ളിലാണു അവസാനിക്കുക.
അത്‌ പിന്നെ കാരംസിലേക്ക്‌ മാറുകയും ഒച്ച കൂടുകയും കമ്മറ്റിക്കാർ വന്ന് ചെവിക്ക്‌ പിടിച്ച്‌ പുറത്തിടുകയും ചെയ്ത കുട്ടിക്കാലത്തെ വായനശാലയും ടി വി കാണലും.. ഓർക്കാൻ നല്ല സുഖമുള്ള ഓർമ്മകൾ.
അതിനിടയിൽ നല്ലൊരു സിനിമയുള്ള ദിവസം അത്‌ വച്ച്‌ തരാൻ വേണ്ടി മൂപ്പരോട് ചോദിച്ചപ്പോ നല്ലൊരു ചെപ്പലോട്‌ കൂടി മൂപ്പർ പറഞ്ഞു
"എണീറ്റ്‌ വീട്ടി പോടാ, അങ്ങ്‌ ആന്ധ്രേൽ മൊത്തം കാറ്റടിക്കുംബോളാ ഓന്റെ സിനിമാന്ന്"
ഞങ്ങൾ പഴയ പോലെ തന്നെ.. ടി വിയൊക്കെ കണ്ട്‌ എവറഡി ടോർച്ചും കൊണ്ട്‌ വീട്ടിലെത്തിയ നാരാണാട്ടൻ കണ്ടത്‌ ഒരു തെങ്ങ്‌ പൊട്ടി വീണു നാരാണാട്ടന്റെ അടുക്കള ഞാലി പോയ കാഴ്ചയാണു.
പിറ്റേന്ന് നാരാണാട്ടനോട്‌ ചിലർ (എല്ലാരും അല്ല)
"ചോദിച്ചു നാരാണാട്ടാ ആന്ധ്രേലെ കാറ്റെങ്ങനേണ്ടേനൂന്ന്"
കുറേ കാലം നാരായണാട്ടനെ കാണുമ്പോ പലരും
"ആന്ധ്രേൽ കാറ്റായിട്ട്‌"
എന്നും പറഞ്ഞ്‌ കളിയാക്കറുണ്ടായിരുന്നു.
നാട്ടിൻ പുറത്തെ നമ്മുടെ നന്മകളായിരുന്നു അവരൊക്കെ.. നമ്മുടെ മക്കൾക്ക്‌ അന്യമായി പോവുന്ന ഭാഗ്യങ്ങൾ..
ഇത്രയും ഇവിടെ സൂചിപ്പിച്ചത്‌ പോലെ തന്നെയാ ഞാനുൾപ്പെടെ ചിലരുടെ അഭിപ്രായങ്ങളിൽ പിന്നീട്‌ വന്ന് ഭവിക്കുന്ന കാര്യങ്ങൾ..സ്നേഹം നന്ദി...
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo