"എന്റെ കണ്ണടയെവ്‌ടെ.. ഇനി ഈ വീട്ടിൽ നോക്കാൻ ഒരിടവും ബാക്കി ഇല്ല.."
ഈ മമ്മി രാവിലെതന്നെ ഒച്ചപ്പാടണല്ലോ എന്നോർത്ത് തലയിൽ നിന്ന് പുതപ്പു വലിച്ചു താഴ്ത്തി...
"എടാ നീ കണ്ടോ...?"
അതുശരി.. കൊല്ലം എത്ര കഴിഞ്ഞാലും പോത്തു പോലെ വളർന്നാലും ഇളയ സത്പുത്രന്മാർ എന്നും അങ്ങനെ തന്നെ.. എന്ത് കാണാതെ ആയാലും നമ്മള് സമാധനം പറയണം എന്നാ വ്യവസ്ഥിതിക്ക് ഇപ്പഴും വലിയ മാറ്റം ഒന്നും ഇല്യ..

"എന്റെ മമ്മി എനിക്കെന്തിനാ മമ്മീടെ കണ്ണട.. സ്വന്തമായിട്ട് ഒരു കണ്ണടയൊക്കെ വാങ്ങാനുള്ള വരുമാനം എനിക്കുണ്ട്.. പിന്നെ ആരാധകർക്ക് വിഷമം ആവണ്ടാ എന്വച്ചിട്ടലെ.."
. ചങ്കു ബ്രോസിനോ ട് ഇറക്കുന്ന ഡയലോഗ് ഒന്നിറക്കിനോക്കിയതാണ്...കിട്ടി ഉരുളക്കുപ്പേരിപോലെ തലയിണ വച്ച് ഒരേറും മാസ്സ് ഡിയലോഗും..
"നീ എന്നാടാ ഇത്ര വല്യ ഉദ്യോഗസ്ഥനായെ..ആദ്യം നീ എന്റെ മോൻ..എന്നിട്ടാണ് ഉദ്യോഗസ്ഥൻ..കേട്ടോടാ."
"ഓഹ് കേട്ടു ഹുസൂർ.."
ഇനിയും ഈ കിടപ്പു കിടന്നാൽ മമ്മി ആംഗ്‌രി ബർഡ് ആവും..എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ..അങ്ങനെ ഞാനും കൂടി തിരയാൻ..കൊറേ തിരഞ്ഞിട്ടും നോ രക്ഷ..ഒടുവിൽ ഞാൻ എഴുന്നേറ്റപ്പോൾ എണീക്കാതെ മടി പിടിച്ചു പുതച്ചുമൂടി കിടന്ന എന്നിലെ. ഷെർലക് ഹോം സ് ഉണർന്നു...ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.. "മമ്മീടെ കൊഞ്ചിപിള്ള കൾ എന്ത്യേ??"
മമ്മി പിന്നേം കൈമലർത്തി..വീണ്ടും ഇൻവെ സ്റ്റിക്കേഷൻ..ഒടുവിൽ അടുക്കള മിറ്റത്തിരുന്നു കിന്നാരം പറഞ്ഞു ലോകത്താ രും കണ്ടുപിടിക്കാത്ത എന്തോ പുതിയ കളി കളിച്ചോണ്ടിരുന്ന തരുണീ മണികൾ രണ്ടിനേം വാലിൽ തൂക്കിയെടുത്തു കൊണ്ടുവന്നു ഹാളിൽ നിർത്തി..ഓന്നാം പ്രതി നമ്മുടെ സ്വന്തം സത്പുത്രി കുഞ്ഞു എന്ന കുഞ്ഞു മുപ്പത്തി..വീട്ടിലെ സ്‌പൂൺ,ഫോൺ, അലാം,പേന ,കുപ്പി എന്ന്മ വേണ്ട സകലമാന സാധനങ്ങളും എടുത്ത് ഒളിപ്പിച്ചുവക്കൽ ആണ് മെയിൻ ഹോബി..ഒന്നര വയസ്..എന്നും ഉറങ്ങാൻ വേണ്ടി ഇപ്പൊ വീഴും എന്നാ അവസ്ഥയിൽ ചെല്ലുമ്പോൾ പുതപ്പും തലയിണയും കാണലുണ്ടാവില്ല.. ഒരു ദിവസം മാത്രം അതവിടെ സ്വസ്ഥാനത്തിരിക്കുന്ന കണ്ടു ആനന്ദശ്രു പൊഴിച്ച എന്നോട് മൈ ബ്രൂട്‌സ് ഭാര്യ പറയുവാ കൊച്ചിനെ കാണാനിലയ.. പോയി നോക്ക് മനുഷ്യനേ എന്ന്..ഒടുവിൽ ചേട്ടന്റെ കട്ടിലിന്റെ അടിയിൽ ഇരുന്നുറങ്ങുന്നു...പാവം കളിക്കിടയിൽ ഉറങ്ങിപോയതാണ്..അന്ന് കോരിയെടുത്തോണ്ടു പൊരുമ്പോ നെഞ്ചിൽ തീയായിരുന്നു...ഇപ്പോ ഓർകുമ്പോഴും.. ആഹ് അതവിടെ നിൽക്കട്ടെ...രണ്ടാം പ്രതി അമ്മുട്ടി എന്ന അമ്മുമോൾ...3 വയസ്..എന്റെ കയ്യിൽ കിടന്നു വളർ ന്നതാണ്..ചേട്ടന്റെ ഓമന ക്കുഞ്ഞു... അവളുടെ സ്ഥിരം വേട്ടമൃഗം ആയിരുന്നു ഞാൻ..എന്റെ തലയിൽ കയറി കളിക്കാനാണ് ഏറ്റവും ഇഷ്ടം..എനിക്കും അതേട്ടോ.. അവളാണ് എന്റെ ആദ്യത്തെ മോൾ...അവളുടെ കളിയും ചിരിയും കരച്ചിലും ചിത്താന്തോം ഒക്കെ ആയിരുന്നു ഒരു കാലത്തെ എന്റെ ബോറൻ ലൈഫിന് കൂട്ട്...
"മണ്ണിൽകളി ക്കരുതെന്നു പറഞ്ഞിട്ടില്ലേടി??"
വിരലിൽ അടി യുടെ ആക്ഷൻ കൊടുത്തു ഈയുള്ളവന്റെ ഭീഷണി.. "മണ്ണേൽ കലിച്ചില്ലാലോ.."
കുഞ്ഞുടുപ്പു രണ്ടും പൊക്കി പിടിച്ചു വിത്ത് എവിഡൻസ് നിരപരാധികൾ...അങ്ങനെ ചാച്ചു തുടക്കത്തിലേ ക്ലീൻ ബൗൾഡ്... ഔട്ട്....ശ്ശേ...ചമ്മിപോയി..
"അവടെ പിന്നെ എന്തോ എടുക്കുവാർന്നു രണ്ടും...?"
"വാവേ കിളിയെ കാച്ചുവാർന്നു..."
ഓഹ്.. രണ്ടിന്റേം ഒക്കത്ത് ഓരോ ബാർബി ടോൾ ഇരുന്നു കണ്ണ് ചിമ്മി...ഏതായാലും വീണു. ഇനിയിപ്പോ ഉരുളിയേക്കാം..
"ഓഹ് രണ്ടു മുത്യേമ്മമാരു വന്നേക്കാണ്.."
. രണ്ടിന്റേം പാവയെ തട്ടിപ്പറിച്ചു സെറ്റിൽ ഇട്ടു..
ചൂരൽ എടുത്തു പിടിച്ചു..അമ്മുനെ ഞാൻ തല്ലില്ലാന്നു അവൾക് നന്നായിട്ടറിയാം..അത്കൊണ്ട് അവളത് മൈൻഡ് ചെയ്യാതെ സെറ്റിയിലോടിട്ടു പെടച്ചുകേറി റിമോട്ട് എടുത്ത് കൊച്ചു tv വച്ചു... ഓഹോ എന്തൊരു ഭയ ഭക്തി ബഹുമാനം..ഓർത്തിട്ട് എനിക്ക് തന്നെ ചിരി വന്നു..നോക്കിയത്
നേരെ സത് പുത്രീടെ മുഖത്തും..അയ്യോ പാവം.. പേടിച്ചു നിൽപ്പാണ്..ഹ്ഹോ ഇവിടെ എന്നെ പേടി ഉള്ള ഒരാളെങ്കിലും ഉണ്ടല്ലോ. ആശ്വാസം..കാര്യം ഞാൻകുഞ്ഞൂനെയും ത ല്ലി യിട്ടൊന്നും ല്ലാ... പക്ഷെ അമ്മമാർക്രൂരകൾ നമ്മളെ പോലെ അല്ല ല്ലൊ..ഞാൻ പൊയ്കഴിയുമ്പോ നല്ലത് കിട്ടുന്നുണ്ടാവണം.. വടി എന്ന് കേട്ടാലേ പേടിയാണ്...ഏതായാലും കിട്ടിയ അവസരം പാഴാക്കണ്ട..
"ഇവിടെ വാടീ.. "
കുഞ്ഞു നീങ്ങി നിന്നു.. ചുണ്ടു കൂർപ്പിച്ചു വിതുമ്പൽ അടക്കി..ഇപ്പൊ കരയും..ന്നാലും ചോദിക്കണോലോ... "മമ്മീടെ കണ്ണട എന്ത്യേ...?"
കുഞ്ഞു ചൂര ലിലേ ക്കും എന്റെ മുഖത്തോട്ടും മാറി മാറി നോക്കി.പിന്നെ കുഞ്ഞികൈ മലർത്തി കാണിച്ചിട്ട് പറയുവാ....കുഞ്ഞു ഇടത്തില്യാ...
"പിന്നെ എവിടെപ്പോയി എടു ക്കാണ്ട്?"
"അരീല്യ..."
""സത്യം പറഞ്ഞോ എവിടെ ഒളിപ്പിച്ചു വച്ചേക്കാ?"
ആസ്ഥാന ഒളിപ്പിക്കൽ വിദഗ്ദ്ധ ആണല്ലോ.. അവൾ തന്നെ ഞാൻ ഉറപ്പിച്ചു...കുഞ്ഞു ഒരൊറ്റ ഓട്ടം..മാമ്മീടെ കാലേല് ചുറ്റി പിടിച്ചിട്ടു ഒരൊറ്റ കരച്ചിൽ...ദൈവമേ കാലു പിടിക്കലിന്റെ വല്ല വകഭേദവും ആണോ ?ഒന്നരവയസ്സിൽ കാളിൽവീഴാനൊക്കെ പഠിച്ചോ.."നീയൊന്നു പോയെടാ..ചുമ്മാ കൊച്ചിനെ പേടിപ്പിക്കാതെ..."
അതുശരി കുഞ്ഞുനെ എടുത്ത് ഒക്കത്ത് വച്ചിട്ട് മമ്മി ആണ്..പറ ചില് കേട്ടാൽ തോ ന്നും പോയ കണ്ണട എന്റെ ആണെന്ന്... വക്കാലത്തു പറയുമ്പോ മമ്മി മനഃപൂർവം മറകുവാണോ ഈവീട്ടിൽ എന്നേക്കാൾ ചെറിയ രണ്ടു ഭൂതങ്ങൾ ഉണ്ടെന്ന്... ഹ്മ്...വളർന്നാലും ഇല്ലേലും ഈ മമ്മിക് എന്നെ മാത്രം ഒരു വെലേം ഇല്യാ..ബാക്കി എല്ലാരും മമ്മീടെ പഞ്ചാരമക്ക ൾ....
ഞാൻ വാടി താഴെ ഇട്ടു..
"കുഞ്ഞുസേ ചാച്ചുനോട് പറ എവിടെയാ കണ്ണട?"
"കുഞ്ഞുനറില്യ..."
"നല്ല കുഞ്ഞു അല്ലേ..എവിടെയാ"
അതേതായാലും ഏറ്റു.. നല്ല കുഞ്ഞു കണ്ണ് തിരുമീട്ടു പറഞ്ഞു..
"കുഞ്ഞു അല്ല...മാലൂസാ..."
അവൾ ച്ചുണ്ടിയിടത്തേക്കു ഞാനും മമ്മിയും നോക്കിയപ്പോൾ ന്താ കഥ...അവൾ ഞാനൊന്നുമറിഞ്ഞില്ലേ രാമാ നാരായണ എന്നാ മട്ടിൽ കൊച്ചു ടിവി യും കണ്ടു കൈ കൊട്ടി ചിരിക്കുന്നു..
എടീ കുറുമ്പി... ഞാൻ നേരെ ചെന്ന് അവളുടെ വയറ്റിൽ ഇക്കിളി കൂട്ടി.. വടി പ്രയോഗം കൊണ്ട് കാര്യം ഇല്ലന്ന് നമുക്കറിയാലോ..
"എവിടെ മമ്മീടെ കണ്ണട?"
അവള് കിലുക്കിലാന്നു ചിരിക്കുന്ന കൂട്ടത്തിൽ പറയുവാ
""ബെല്ലത്തിൽ..."
വിച്ച് മീൻസ് വെള്ളം അഥവാ പാനി അഥവാ എച്ച് ടു ഓ...
"ഏത് വെള്ളത്തിലാ??"
"അരീല്യ...."
ഹ്ഹോ. ഇവടെ ഒള്ളതുങ്ങൾക്കൊന്നും അരി ഇല്ലല്ലോ...ഞാനും ചേട്ടനും കൊണ്ട്ബരണതൊക്കെ വല്ല ഗോതമ്പോ റാഗിയോ ഒക്കെ ആണെന്ന് തോന്നും പറയുന്ന കേട്ടാൽ...
"എന്റെ പോന്നു അമ്മൂസല്ലേ..പറയ്..."
എന്റെ ദയനീയമായ അപേക്ഷ കണ്ടിട്ടാവണം ആ മനസലിഞ്ഞു..വേഗം ഉരുണ്ടു പിരണ്ടു താഴെ ഇറങ്ങി എന്റെ കൈ പിടിച്ചു വലിച്ചു...ചെന്ന് നിന്നതോ വീടിന്റെ അടുത്തുള്ള ചിറയുടെ വേലിക്കൽ... ഞാൻ കണ്ണ് മിഴിച്ചു നോക്കി.."ബെല്ലം... "അവൾ വിരൽ ചൂണ്ടി.. എന്റെ ദൈവമേ..വല്ല ബക്കറ്റിലേ വെള്ളത്തിലൊന്നുമിട്ടാ പോരാർന്നോ എന്നാ ദയനീയ ഭാവത്തിൽ ഞാൻ അവളെ നോക്കി..."മീമിക്ക് കൊടുത്തു...ഹാഹാ..".അവള് കയ്യടിച്ചു തുള്ളികൊണ്ട് പറഞ്ഞു...
നന്നായി...
" മീന് വിശക്കണ്ടർണോ അമ്മൂസേ..?"
"ഇല്യാ.."
".പിന്നെന്തിനാ കൊടത്തെ?"
അത് പുള്ളിക്കാരിക്ക ങ്ങോടിഷ്ടായില്ല്ല....ദേ ഓടി പോണു വീട്ടിലേക്ക്...അല്ലേലും വളർന്നു വളർന്നു മൂന്നു വയസായ ...അതും ഒരു പെൺകുട്ടിയോട് അങ്ങനൊക്കെ ചോദിക്കാവോ..മോശം മോശം...ഏതായാലും രണ്ടു മിനിറ്റു കൂടെ ഞാനവിടെ നിന്നു.. മമ്മി രണ്ടു ദിവസം വീട് മുഴുവൻ അന്വേഷിച്ചുത്രേ...എന്തിനാവോ....ഈ കൊച്ചുങ്ങളെ കൊണ്ട് ഞാൻ തോറ്റു.. ഇതിങ്ങടെ അമ്മമാരെ പറഞ്ഞാമതിയല്ലോ...അച്ഛന്മാരെ പറയാൻ പാടില്ല കേട്ടോ...ഒൺലി അമ്മമാർ...
ഇങ്ങനെയൊക്കെ ആലോചിച്ചു ഞാനാ കരയിലങ്ങനെ നീക്കുമ്പോൾ അങ്ങ് താഴെ വെള്ളത്തിനടിയിൽ വയസായ ഒരു അമ്മമ്മ മീൻ ഒരു കണ്ണടയും വച്ച് പിള്ളേരുടെ പിറകെ നീന്തുവാരുന്നു.".നിക്ക് പിള്ളേരെ.... അവിടെ നിക്കാൻ...ഹ്ഹോ ഈ കണ്ണട കിട്ടിയില്ലാരുന്നേൽ കഷ്ടപ്പെട്ടുപോയേനെ.."

Shimitha
:::::::::;;;;::::::::::::;;;;;:::::::;;;;;;;:::::::😂
കൊച്ചു കുഞ്ഞുങ്ങളുടെ ഹൃദയം വളരെ വലുതാണ്..നമുക്കത് കാണാൻ കഴിയാത്തത് നമ്മുടെ തെറ്റല്ലേ.......പൊതു താല്പര്യർത്ഥം ബാലക്ഷേമ വകുപ്പ് പ്രസിദ്ധപ്പെടുത്തുന്നത്..😋😋😋
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക