എഴുത്ത് മത്സരം
#പ്രിയതമയ്ക്ക് ഒരു പ്രേമലേഖനം#
ഇന്നലെ ഞമ്മടെ വിവാഹ വാർഷികമായത് കൊണ്ട് ഞമ്മള് എന്നും ചെല്ലുന്നതിനെക്കാൾ കുറച്ചു നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി പ്രിയതമയ്ക്ക് ഒരു കുഞ്ഞി മുക്കൂത്തിയും വാങ്ങി വീട്ടിലേക്ക് ചെന്നു.....അവിടെ ചെന്ന് ഓളുടെ രൂപം കണ്ടപ്പോൾ ഞമ്മള് ഒരു നിമിഷം ഞമ്മടെ ഉമ്മയെ ഓർത്തുപോയി കാരണം ഉമ്മയാണല്ലോ ഞമ്മക്ക് ഓളെ കണ്ടുപിടിച്ചു തന്നത്(സത്യം പറഞ്ഞാൽ ഞമ്മള് ഓളെ പ്രണയിച്ചിരുന്നു എന്നാൽ ഞമ്മടെ വീട്ടുകാർക്കോ ഓളുടെ വീട്ടുകാർക്കോ.....ഓൾക്കോ ഞമ്മടെ പ്രണയം അറിഞ്ഞൂടാ)
ആ കോലം കണ്ട് ഞമ്മള് ഒളോട് ചോദിച്ചു എന്റെ സാഹിദ...... അനക്ക് ഇന്നത്തെ ദിവസം എങ്കിലും ഒന്നു ഒരുങ്ങി നിന്നോടാരുന്നൊ എന്നു.....
അപ്പോ ഓളുടെ മറു ചോദ്യം കേട്ട് ഒരു കീറങ്ങു കൊടുക്കാൻ ആണ് തോന്നിയത്...അതിനു മാത്രം എന്താന്നായിരിക്കും നിങ്ങടെ സംശയം... വേറൊന്നുമായിരുന്നില്ല.. ഇന്നെന്താ നിങ്ങടെ രണ്ടാം കെട്ടാരുന്നോ എന്നായിരുന്നു ഓളുടെ ചോദ്യം...പിന്നെ ഞമ്മള് അതങ്ങു ക്ഷെമിച്ചു. കാരണം അത്രക്കിഷ്ടമായത്കൊണ്ട് മാത്രമാണ് പലരും വേണ്ടാന്നു പറഞ്ഞിട്ടും ഞമ്മള് ഓളെ കെട്ടിയത് ....
ഈ ചോദ്യം കേട്ടപ്പോൾ ഞമ്മള് വന്ന കലിയെല്ലാം അടക്കി പിടിച്ചു ഫ്രഷ് ആകാൻ പോയി.. ഫ്രഷ് ആയി വന്നപ്പോൾ പടച്ചോനെ ഓള് വീണ്ടും കയ്യിലൊരു വെള്ള പേപ്പർ പിടിച്ച്(ഓൾക്കിത് എന്തുപറ്റി എന്നും വിചാരിച്ചു ഞമ്മള് കട്ടിലിൽ ഇരുന്നു പോയി) അപ്പോൾ വളരെ ശാന്തമായ ഓളുടെ ചോദ്യം ഇക്ക ഇങ്ങള് ആരെയേലും പ്രണയിച്ചിട്ടുണ്ടോയെന്നു.. ഞമ്മടെ മറുപടിക്കുള്ള ഓളുടെ ചോദ്യം കേട്ടപ്പോളാണ് ഞമ്മക് ഓളുടെ കയ്യിലുള്ള പേപ്പർ എന്താന്നു മനസിലായത്.. അതൊരു പ്രേമ ലേഖനം ആയിരുന്നു..
ആ ലെറ്റർ ആണ് ഇന്നത്തെ പ്രശ്‌നം എന്നു മനസ്സിലാക്കിയപ്പോൾ ഞമ്മക്ക് ഒളോട് പറയണമെന്നുണ്ടാരുന്നു എടീ പോത്തെ അതു അനക്ക് തന്നെ എഴുതിയതായിരുന്നുവെന്നു....
എന്നാൽ പെട്ടെന്ന് അങ്ങനെ പറഞ്ഞാൽ ഓളത് വിശ്വസിക്കില്ല എന്നറിയാവുന്നത് കൊണ്ട് ഞമ്മള് ഒളോട് ചോദിച്ചു എന്റെ സാഹിദ ആ പേപ്പറിൽ എഴുതിയത് നീ വായിച്ചോ...
ആ ലെറ്റർ ആണ് ഇന്നത്തെ പ്രശ്‌നം എന്നു മനസ്സിലാക്കിയപ്പോൾ ഞമ്മക്ക് ഒളോട് പറയണമെന്നുണ്ടാരുന്നു എടീ പോത്തെ അതു അനക്ക് തന്നെ എഴുതിയതായിരുന്നുവെന്നു....
എന്നാൽ പെട്ടെന്ന് അങ്ങനെ പറഞ്ഞാൽ ഓളത് വിശ്വസിക്കില്ല എന്നറിയാവുന്നത് കൊണ്ട് ഞമ്മള് ഒളോട് ചോദിച്ചു എന്റെ സാഹിദ ആ പേപ്പറിൽ എഴുതിയത് നീ വായിച്ചോ...
നിങ്ങൾ വല്ലവർക്കും എഴുതിയ കത്ത് ഞമ്മളെന്തിന് വായിക്കണം എന്ന ഓള് പറഞ്ഞപ്പോൾ ഓളുടെ കയ്യിൽ പിടിച്ചിട്ട് ഓളെ ഞമ്മളോട് ചേർത്തിരുത്തിയിട്ട ഞമ്മള് പറഞ്ഞു വാ ഞമ്മക്ക് ഒരുമിച്ച് വായിക്കാം!അപ്പോൾ ഓള് പറയുവ ഞമ്മള് വായിക്കാം വേണേൽ കേട്ട് ഇരുന്നോളാൻ.....
അങ്ങനെ ഓളത് വായിക്കാൻ തുടങ്ങി...
അങ്ങനെ ഓളത് വായിക്കാൻ തുടങ്ങി...
എന്റെ വെള്ളാരം കണ്ണുള്ള രാജകുമാരി
അങ്ങനെ വിളിക്കാൻ അർഹത ഉണ്ടോന്നറിയില്ല... കാലങ്ങളായി മറക്കാന് കഴിയാത്ത മനസ്സിന്റെ
താളുകളിൽ ഇന്നും ഞാന് ഒളിപ്പിച്ചു വെക്കുന്ന
ഒരാളുടെ മുഖമുണ്ട് . . . . . . . .
ആരും കാണാതെ . .
ആരോടും പറയാതെ . . . .
എന്റെ മനസിന്റയൊരു കോണിൽ...........ഒരുനാൾ എൻ അരികില്ൽ വരും...... അവൾ ... .എന്ന പ്രതീക്ഷയിൽ . . . . . ..................................................(ഞാൻ കാണത്ത എന്റെ സ്വപന സുന്ദരി )
താളുകളിൽ ഇന്നും ഞാന് ഒളിപ്പിച്ചു വെക്കുന്ന
ഒരാളുടെ മുഖമുണ്ട് . . . . . . . .
ആരും കാണാതെ . .
ആരോടും പറയാതെ . . . .
എന്റെ മനസിന്റയൊരു കോണിൽ...........ഒരുനാൾ എൻ അരികില്ൽ വരും...... അവൾ ... .എന്ന പ്രതീക്ഷയിൽ . . . . . ..................................................(ഞാൻ കാണത്ത എന്റെ സ്വപന സുന്ദരി )
നിന്നെ കണ്ടത് മുതൽ ആ സ്വപന സുന്ദരിക്ക് നിന്റെ മുഖമായിരുന്നു .
ഇതുവരെ ഞാൻ ആരോടും പറയാത്ത എന്റെ മനസിൽ സൂക്ഷിച്ച പ്രണയം നിന്നോട് പറയണം എന്ന് തോന്നി.. എനിക്കു നിന്നോട് തോന്നിയ വികാരം പ്രണയമോ അതോ വെറുമൊരു ഇഷ്ടമോ അറിയില്ല..നിന്നെ ഒരുനോക്ക് കാണുവാൻ വേണ്ടി മാത്രമാണ് സീറ്റ് കിട്ടിയിട്ടും ഇരിക്കാതെ ആ ബസിന്റെ ഡോറിൽ ഞാൻ നിൽക്കുന്നത്...
ഇതുവരെ ഞാൻ ആരോടും പറയാത്ത എന്റെ മനസിൽ സൂക്ഷിച്ച പ്രണയം നിന്നോട് പറയണം എന്ന് തോന്നി.. എനിക്കു നിന്നോട് തോന്നിയ വികാരം പ്രണയമോ അതോ വെറുമൊരു ഇഷ്ടമോ അറിയില്ല..നിന്നെ ഒരുനോക്ക് കാണുവാൻ വേണ്ടി മാത്രമാണ് സീറ്റ് കിട്ടിയിട്ടും ഇരിക്കാതെ ആ ബസിന്റെ ഡോറിൽ ഞാൻ നിൽക്കുന്നത്...
നിന്റെയാ വെള്ളാറം കണ്ണുകൾ തട്ടതിനിടയിലൂടെ നെറ്റിതടത്തിലേക്ക് വീണു കിടക്കുന്ന മുടി ഇഴകൾ എന്നൊടല്ലങ്കിലും ചിരിച്ചു കൊണ്ടുള്ള നിന്റെ സംസാരം എല്ലാം കാണുമ്പോൾ എന്റെ സ്വപനതിലൂടെ വന്ന് എന്നൊട് കിന്നാരം പറയുന്നാ ആ സ്വപന സുന്ദരി നിതന്നെയാണ് എന്ന് മനസ് പറയുന്നു
എന്റെ ഇഷ്ടം നിന്നോട് നേരിട്ട് പറയണംഎന്നു വിചാരിക്കും എന്നാൽ നിന്റെ മുഖത്തു നോക്കുമ്പോൾ എനിക്ക് വാക്കുകൾ കിട്ടില്ല. അതു കൊണ്ടു മാത്രമാണ് ഇങ്ങനെയൊരു കത്ത് എഴുതുന്നത്. എനിക്ക് ഈ സമയം വരെ നിന്റെ പേരറിയില്ല.. വീടറിയില്ല.... നാടറിയില്ല... അറിയാൻ ശ്രമിച്ചതാണ് പറഞ്ഞു തന്നില്ലാ ... നിന്നൊട് ചോദിക്കാനുള്ള ധൈര്യവും ഇല്ല ..... ഈ കത്ത് നിന്റെ കൈയിൽ കിട്ടിയാൽ മറുപടിയായി ഒരു പുഞ്ചിരി മാത്രം ... അത് മതി കാലങ്ങളൊള്ളം നിന്നെ കാത്തിരിക്കാൻ
ഇതിനു ഒരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല, എന്നാൽ എന്നെ ഇഷ്ടമാണെങ്കിൽ ഒരു ചിരി ഞാൻ പ്രതീക്ഷിക്കുന്നു.. ഇഷ്ടമാണെങ്കിൽ മാത്രം..
എന്നു....നിന്നോട് സ്നേഹമുള്ള...
..... നിന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരിയുടെ ഭാഷയിൽ (വായി നോക്കി)
ആ ലെറ്റർ വായിച്ചതിനു ശേഷം ഓള് ചോദിക്കുകയാണ് ആ വെള്ളാരം കണ്ണുള്ള രാജ കുമാരി എവിടെയാണെന്ന്... ഞമ്മള് ഒളോട് ചോദിച്ചു അനക്ക് കാണണോ ഓളെ... എങ്കിൽ കണ്ണടച്ചു എന്റെ കൂടെ വാ എന്നു പറഞ്ഞു ഞമ്മടെ റൂമിലെ കണ്ണാടിക്കു മുന്നിൽ ഓളെ നിർത്തിയിട്ട കണ്ണു തുറക്കാൻ പറഞ്ഞു......
കണ്ണു തുറന്നതും ഓള് എന്റെ നെഞ്ചിലോട്ട ചാഞ്ഞിട്ട് ചോദിക്കുകയ എന്തേ ഇത്രേം നാള് പറയാതിരുന്നത് എന്നു... അപ്പൊ ഞമ്മള് ചോദിച്ചു നേരത്തെ പറഞ്ഞിരുന്നേൽ അനാക്കിതു പോലെ ഒരു സർപ്രൈസ് ആകുമായിരുന്നോ എന്നു.. ചോദിച്ചുകൊണ്ടാ മുകുത്തി ഓളുടെ കൈയിൽ വെച്ച് കൊടുത്തു ....പടച്ചവന്നെ അപ്പോൾ ഓളുടെ മുഖത്ത് പതിനാലാരാവുതിച്ചതുപോലേയായിരുന്നു ... അന്നിട്ട് ഓളുടെ ഡയലോഗും ഞമ്മക്കയായിരുന്നു ഈ കത്ത് ഇങ്ങള് ഞമ്മക്ക് എഴുതിയിരുന്നു എന്ന് ... ഞമ്മള് വെറുതെ ഒന്ന് മൂളി......
ആസിഫ് നസിർ ആലങ്ങാട്ടുകാരൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക