നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മ അകലെയല്ല.. 【കഥ】

അമ്മ അകലെയല്ല.. 【കഥ】
~~~~~~~~~~~~~~
ആകാശദൂത് സിനിമ കണ്ടുകഴിഞ്ഞതും ആരതിയുടെയും ആകാശിന്റെയും കണ്ണുകൾ നിറഞ്ഞുകഴിഞ്ഞിരുന്നു.ആറു വയസ്സുള്ള ആകാശ് ,സോഫയിൽ ഇരുന്നുകൊണ്ട് ആരതിയോടു ചോദിച്ചു.
"ഇത് പോലെ നമ്മുടെ അമ്മയും മരിക്കുമോ ചേച്ചി?"
പത്തു വയസ്സുള്ള ആരതിക്ക് എന്തുത്തരം പറയണമെന്ന് അറിയില്ലായിരുന്നു.
"പറയ് ചേച്ചി" അവൻ എണീറ്റ്‌ അവൾക്കരുകിലേക്ക് വന്നു.
"എനിക്കറിയില്ല. ഇത് സിനിമയല്ലേ.ഇതിൽ കാണുന്നതൊന്നും വിശ്വസികരുതെന്ന് അമ്മ പറഞ്ഞിട്ടില്ലേ."
"അമ്മ മരിച്ചുപ്പോയാൽ നമ്മളെയും ആരെങ്കിലും ഇതുപോലെ കൊണ്ടുപോകുമായിരിക്കും അല്ലെ ചേച്ചി?
ആകാശ് വീണ്ടും ചോദിച്ചു.ആരതി ഒന്നും മിണ്ടാതെയെണീറ്റു ടീവി ഓഫ് ചെയ്തശേഷം അവനോട് പറഞ്ഞു.
"വാ നമുക്ക് അമ്മയുടെ അടുത്തേക്ക് പോകാം"
രണ്ടുപേരും അമ്മ കിടക്കുന്ന റൂമിലേക്ക് പോയ്.റൂമിലെ അരണ്ട വെളിച്ചത്തിൽ മയക്കത്തിലായിരുന്നു അഞ്ജന. ആകാശും അരതിയും ബെഡിനരുകിൽവന്ന് അമ്മയെ വിളിച്ചു.
"അമ്മേ എണീക്കമ്മേ"
പാതിമായക്കത്തിലായിരുന്ന അഞ്ജന കണ്ണുകൾ തുറന്നു.രോഗത്തിന്റെ മൂർദ്ധന്ന്യം മുഖത്ത് കാണാമായിരുന്നു.
മുപ്പത്തഞ്ചു വയസ്സിലും ഒരുപാടു പ്രായം ചെന്നപോലെ.
"എന്താ മക്കളെ"... ഒന്ന് നിർത്തിയശേഷം ചോദിച്ചു.
"നിങ്ങൾ വല്ലതും കഴിച്ചോ?
"കഴിച്ചമ്മേ.ഉഷ ആന്റി ഭക്ഷണം എടുത്ത് വച്ചിട്ട്പോയ്.അത് കഴിച്ചു.ഞങ്ങൾ ടീവി കാണുകയായിരുന്നു".
ആരതി പറഞ്ഞു.
ഉഷയുടെ സഹായം ആ വീട്ടിൽ അനുഗ്രഹമായിരുന്നു.അഞ്ജനയുടെ ഭർത്താവിന്റെ സഹോദരിയാണ് ഉഷ .വീട്ടിൽ ഭക്ഷണം ഉണ്ടാക്കികൊണ്ടു വരുന്നതും മറ്റു സഹായങ്ങൾ ചെയ്യുന്നതും അവരാണ്.കുറച്ചപ്പുറത്താണ് താമസം.
കുട്ടികൾ രണ്ടുപേരും അമ്മക്കിരുവശത്തും വന്നിരുന്നു.
"നിങ്ങൾക്ക് പഠിക്കാനും ഹോംവർക്ക് ചെയ്യാനും ഇല്ലേ?. സമയമെന്തായി ഇപ്പോൾ.
ഇത്രയും ചോദിച്ചശേഷം അഞ്ജന ചുമരിലെ ക്ലോക്കിലേക്ക് നോക്കി. ആറുമണി കഴിഞ്ഞു.
"അച്ഛൻ ഇതുവരെ വന്നില്ലേ?
"ഇല്ലമ്മേ"
അവൾ ചെറുതായി നിശ്വാസിച്ചു.
"പിന്നമ്മേ ഞങ്ങൾ ടിവിയിൽ സിനിമ കാണുകയായിരുന്നു. "ആകാശദൂത്". അതിലെ ആന്റി അവസാനം മരിച്ചുപോകുന്നു. കുട്ടികളെ ആരൊക്കെയോ വന്നു കൂട്ടികൊണ്ടുപോകുന്നു.അമ്മയെപ്പോലെ ആന്റിടെ മൂക്കിൽനിന്നും ഇടക്ക് ചോര വരുന്നുണ്ടായിരുന്നു. അതുകണ്ടു ഈ ആകാശ് ചോദിക്കുവാ അമ്മ ഇതുപോലെ മരിച്ചുപോകുമൊന്ന്. നമ്മളെയും ആരെങ്കിലും കൂട്ടിക്കൊണ്ടു പോകുമോ എന്നും"
ആതിര പറഞ്ഞുനിർത്തി.
അഞ്ജന സത്യത്തിൽ ഞെട്ടി പോയ്.മാധ്യമങ്ങളും, സിനിമയും കുട്ടികളെ എത്രമാത്രം സ്വാധിനിക്കുന്നെന്നു അവൾ ഓർത്തു.
"അങ്ങനെ അമ്മയും മരിക്കുമോ അമ്മേ?.
ആകാശ് നിഷ്കളങ്കതയുടെ ചോദിച്ചു.
"നിങ്ങളോടാരാ ആ സിനിമ
യൊക്കെ കാണാൻ പറഞ്ഞത്. കാർട്ടൂണോ,കോമഡി സിനിമയോ കണ്ടാൽ പോരെ..ഇങ്ങനത്തെ സിനിമയൊന്നും കാണണ്ട."
അഞ്ജന വിറയാർന്ന സ്വരത്തിൽ പറഞ്ഞു.
"എന്നാലും അങ്ങനെ ഉണ്ടാകോ അമ്മേ"
"അത് സിനിമയല്ലേ മോനേ. അങ്ങാനൊന്നും ഇല്ല.ഇനി അതൊന്നും കാണണ്ട.അമ്മക്ക് പനി കൂടിട്ടാണ് രക്തമൊക്കെ വരുന്നത്.കുറച്ചുദിവസത്തിൽ മാറും.അമ്മ എണീറ്റു പഴയപോലെ ആകും."
"സത്യം".. ആകാശ് ചോദിച്ചു.
"സത്യം, അമ്മയല്ലേ പറയുന്നത്.എന്റെ മക്കൾപോയി പടിക്ക്.ഇനി ഇതൊന്നും ഓർത്തിരികരുത്.അതൊന്നും ഉണ്ടാകില്ല.ആരതി ആകാശിനെയുംകൊണ്ടു പഠിക്ക് പോയി
നേരം സന്ധ്യയായി.ടിവി കാണുന്നത് കുറക്കണം. എക്സമിനു മാർക്കൊന്നും കുറയരുത്."
കുട്ടികൾ രണ്ടുപേരും മുറിവിട്ടുപോയി.അഞ്ജനയുടെ മനസ്സു പിടഞ്ഞു.മക്കളുടെ ചോദ്യം.തനിക്ക് ലുക്കീമിയ ആണ്. അതും അവസാന സ്റ്റേജിൽ. ഏറിപോയാൽ രണ്ടോ മൂന്നോ മാസം.ഡോക്ടർമാർ വിധി എഴുതി കഴിഞ്ഞു. തന്റെ മക്കളുടെ അവസ്ഥ എന്താകും.
അവർക്ക് അച്ഛൻ ഉണ്ടാകുമോ കൂടെ..?
അവൾ ഭർത്തവിനെ കുറിച്ചോർത്തു.
അജയൻ പഞ്ചായത്ത് ഓഫീസിലെ എൽ. ഡീ. ക്ലർക്ക് ആണ്.സ്നേഹമുള്ളവൻ, ഭാര്യയെയും മക്കളെയും നല്ലപോലെ നോക്കും.ലഹരി ദുശീലങ്ങൾ ഒന്നും ഇല്ല.പക്ഷെ സ്ത്രീവിഷയത്തിൽ കുറച്ചു താല്പര്യം ഉണ്ട്.ഒരുപാട് സ്ത്രീകളുമായി അടുപ്പമുള്ളതായാണ് അറിവ്.ആദ്യം താനാത് വിശ്വസിച്ചില്ല.പിന്നെ പല സ്ത്രീകളുമായി പലയിടത്തും വച്ച് കണ്ടപ്പോൾ ബോദ്ധ്യമായി.വഴക്കുണ്ടായിട്ടുണ്ട്.
മക്കളുടെ ഭാവിയോർത്ത് ,വിഷമിക്കും, പിന്നെ ക്ഷമിക്കും.
ഒടുവിൽ ഓഫീസിൽ കൂടെ ജോലിചെയ്യുന്ന വിധവയായ സ്ത്രീയുമൊത്ത് പല കഥകളും കേൾക്കുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ നിഷേധിച്ചു.
ഇതിനിടയിൽ തനിക്ക് അസുഖവും വന്നു.അത് മരണത്തിലേക്ക് അടുക്കുന്നു.താൻ മരിച്ചാൽ അജയേട്ടൻ ആ സ്ത്രീയെ ഒപ്പം കൂട്ടോ. തന്റെ മക്കളുടെ അവസ്ഥ എന്താകും.
ഭർത്തവിന്റെ സഹോദരി ഉഷയോട് ഇതേപ്പറ്റി സംസാരിച്ചിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. സഹോദരനെ അവർ ഉപദേശിച്ചു.പക്ഷെ എന്തുഫലം.സുഖമില്ലാതായപ്പോൾ ഒരു സ്ത്രീയെ സഹായത്തിനു വയ്ക്കാതെ ഉഷാച്ചേച്ചി വന്നു സഹായിക്കുന്നത് പോലും സ്വന്തം സഹോദരന്റെ ദുശീലങ്ങളെ ഓർത്താണ്.
*****
ഓരോന്നും ചിന്തിച്ച് അഞ്ജനയുടെ മനസ്സിടറി.അപ്പോഴാണ് അജയൻ റൂമിനുള്ളിലേക്ക് കടന്നുവന്നത്.
"അജയേട്ടൻ എന്താ വരാൻ താമസിച്ചത്.കുട്ടികൾ കാത്തിരിക്കുവായിരുന്നു
ചോദികണ്ടന്നു വിചാരിച്ചെങ്കിലും ചോദിച്ചു.
'ഞാൻ ഡോക്ടറെ കാണാൻ പോയിരുന്നു.അതാ വൈകിയത്.'
അയാളുടെ ശബ്ദത്തിൽ നിരാശ ഉണ്ടായിരുന്നു.അഞ്ജന വിശ്വാസം വരാത്തപോലെ നോക്കിയപ്പോൾ, അയാൾ ചീട്ട് അവളുടെ കയ്യിൽ കൊടുത്തു.ആ ദിവസത്തെ ഡേറ്റിലെ ഡോക്ടറുടെ കുറിപ്പ് കണ്ടു.പതിവ് വേദനസംഹാരികൾ തന്നെ, കൂടെ ഒരു പ്രോട്ടീൻ പൗഡറും.നോക്കിയശേഷം ചീട്ട് അഞ്ജന തിരികെ ഏല്പിച്ചു.
"ഡോക്ടർ എന്തു പറഞ്ഞു എന്ന് തിരക്കുന്നില്ല.അവശ്യമില്ലലോ. ചെയ്യാവുന്നതിനപ്പുറം ചെയ്തില്ലേ.ഇനി ചികത്സകൊണ്ടൊന്നും ഫലം ഇല്ല."
ഇത്രയും പറഞ്ഞതും അഞ്ജനയുടെ കണ്ണുകൾ നിറഞ്ഞു.അത്കണ്ടതും അജയനും വിഷമം ആയി.അയാൾ കിടക്കയിൽ ഇരുന്നു.അഞ്ജനയുടെ കയ്യിൽപിടിച്ചു തഴുകി സമാധാനിപ്പിച്ചു.
"താൻ വിഷമിക്കാതിരിക്ക്. മരുന്നിനും അപ്പുറം ചില സത്യങ്ങൾ ഉണ്ട്.ചിലപ്പോൾ ദൈവം ഒരു അത്ഭുതം പ്രവർത്തിച്ചാൽ മതി. എല്ലാം ശരി ആകും."
"ഇല്ല അജയേട്ട . ദൈവങ്ങൾ എന്തുകാണിക്കാന ഇനി.വിധി അനുഭവിക്കണം.പിന്നെ എൻ്റെ കാര്യത്തിൽ വിഷമം ഇല്ല.മക്കൾ, അവരെകുറിച്ചോർക്കുമ്പോൾ മനസ്സ് പിളരുകയ.
"അതൊന്നും ഓർത്തു ടെൻഷൻ ആകാതെ അവർക്ക് അമ്മ മാത്രമല്ല.അച്ഛനുമുണ്ട്.പിന്നെ തനിക്ക് സംശയം കാണും ഞാൻ മറ്റു സ്ത്രീകളെ തേടിപോകുമെന്ന് , അതിനി എന്തായാലും ഉണ്ടാകില്ല.ഇതുവരെയുള്ള ഞാൻ അല്ല പറയുന്നത്. തന്റെ അവസ്ഥ എന്നെ അകെ മാറ്റിയിരിക്കുകയാണ്.അത് മനസ്സിലാക്കി തരാൻ എനിക്കറിയില്ല.താനും മക്കളും മാത്രമേ മനസ്സിലുള്ളു. സത്യം."
അവസാന വാക്കുകൾ പറയുമ്പോൾ അജയന്റെ ശബ്ദം ഇടറിപോയി.അഞ്ജന വിശ്വസിക്കാനും, അല്ലെന്നുമുള്ള അവസ്ഥയിലായി.
***
അന്നു രാവിലെ തന്നെ ഉച്ചക്കുള്ള ഭക്ഷണം ഉഷ കൊണ്ടുവന്നു. അഞ്ജനയുടെ അരുകിലെത്തി കുറേനേരം സംസാരിച്ചു. സഹോദരനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി എന്നും, എല്ലാം നല്ലാതിനാകൻ ദൈവം തുണക്കട്ടെ എന്നും.
"എന്തായാലും നന്നായിരിക്കട്ടെ ചേച്ചി.കുട്ടികളെ ഓർത്താണ് വിഷമം.അജയേട്ടൻ വേറൊരു വിവാഹം കഴിക്കരുതെന്ന് ഞാൻ പറയില്ല.പക്ഷെ അത് ഏതെങ്കിലും അവിഹിത ബന്ധത്തിലെ സ്ത്രീ ആകരുത്.എന്റെ മക്കളെ കൂടി നോക്കുന്നവരായിരിക്കണം"
അഞ്ജന പറഞ്ഞു
"നീ അതൊന്നും ചിന്തിക്കണ്ട അഞ്ജനേ. എല്ലാം നല്ല വഴിക്കാകും. പിന്നെ അവർക്ക് ഞാൻ ഇല്ലേ. എന്റെ കുട്ടികളെ ഞാൻ കൈവിടോ"
ഒന്ന് നിർത്തിയശേഷം
"ഉച്ചക്കുള്ള മരുന്ന് കഴിക്കണ്ടേ.. ഞാൻ എടുത്ത് തരാം'
അത്രയും പറഞ്ഞു ഉഷ മരുന്നെടുക്കാൻ പോയ്.അപ്പോഴാണ്
പെട്ടന്ന് അഞ്ജനക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്.ചുമച്ചപ്പോൾ രക്തം വായിൽനിന്ന് പുറത്തേക്ക് വന്നു ഉമിനീരായി.തലകറങ്ങുന്ന അവസ്ഥതയും.
"ചേച്ചി... ഉഷ.. ചേച്ചി... അവൾ വിളിച്ചുപോയി.
ഉഷ ഓടി അവൾകരുകിൽ വന്നു.
"എന്തുപറ്റി മോളേ... ഈശ്വര.... "
രക്തം കണ്ടു അവർ നിലവിളിച്ചു.കിടക്കായിലിരുന്നു അഞ്ജനയുടെ ശരീരം താങ്ങിപ്പിടിച്ചു. ശേഷം മൊബൈൽ എടുത്ത് അജയന്റെ നമ്പർ ഡൈൽ ചെയ്തു.
"അജയാ... ഓടി..വയോ...
******
സ്കൂൾ വിടാൻ അരമണിക്കൂർ മുൻപാണ് അരതിയെയും ആകാശിനേയും ഒരു ബന്ധു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
വീട് നിറയെ ആളുകൾ.ചന്ദനത്തിരിയുടെ മണം എങ്ങും.കുട്ടികൾ എന്ത് സംഭവിച്ചെന്നറിയാതെ വീട്ടിനുള്ളിൽ കയറിയതും ട്രൊയിങ് റൂമിൽ അമ്മയെ വെള്ളപുതച്ച് കിടത്തിയിരിക്കുന്നു.മുറിച്ച രണ്ടു നാളികേരവും വിളക്കും കത്തിച്ചു വച്ചിട്ടുണ്ട്.ഉഷ ആന്റിയും കുറെ ബന്ധു സ്ത്രീകളും അരുകിലിരുന്നു കരയുന്നു.അടുത്തൊരു കസേരയിൽ തലയിൽ കൈ താങ്ങി മുഖംകുനിച്ചിരുന്നു അജയൻ വിതുമ്പുന്നു.
(അവർ സ്കൂളിൽ പോയശേഷം അഞ്ജനക്ക് അസുഖം കൂടിയതും, ആശുപത്രിയിൽ കൊണ്ടുപോയി അഞ്ചുമിനിറ്റിനുള്ളിൽ മരണപ്പെട്ടതും, കുട്ടികൾ അറിഞ്ഞില്ലയിരുന്നല്ലോ)
സ്കൂൾബാഗുകൾ വലിച്ചെറിഞ്ഞശേഷം കുട്ടികൾ അമ്മയുടെ ശരീരത്തിൽ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. കണ്ടുനിന്നവർക്ക് അത് സഹിക്കാൻ പറ്റാതായി.
"അമ്മേ ഏണിക്കമ്മേ... ഉഷ ആന്റി ... അച്ഛാ.. അമ്മക്ക് എന്താ പറ്റിയെ... അമ്മ ഞങ്ങളെ വിട്ട് പോയോ... എണീക്കാൻ. . പറ....അമ്മേ..
ആകാശ് അലറിവിളിച്ചു.
അരതിക്ക് കാരച്ചിലല്ലാതെ വേറെ ശബ്ദമൊന്നും പുറത്തുവന്നില്ല.
*****
ദിവസങ്ങൾ കഴിഞ്ഞു. അഞ്ജനയുടെ മരണാന്തര കർമ്മങ്ങളും , മറ്റു ചടങ്ങുകളും ഇതിനുള്ളിൽ കഴിഞ്ഞു. ബന്ധുക്കൾ ഓരോന്നായി പിരിഞ്ഞു തുടങ്ങി. അവസാന ചടങ്ങുകൾ നടക്കുന്ന ദിവസത്തിൽ ഉഷയുടെ കുടുംബം കൂടാതെ രണ്ടോ മൂന്നോ പേർ മാത്രമേ ഉണ്ടായുള്ളൂ.രാത്രിയോളമായപ്പോൾ അവരും മടങ്ങാൻ തിടുക്കം കാട്ടി.
ഉഷ കുട്ടികളെയും ചേർത്തുപിടിച്ചു ആകത്തുള്ള കട്ടിലിൽ ഇരിപ്പുണ്ട്.അവർ ഉഷയെവിട്ട് മാറുന്നുണ്ടായിരുന്നില്ല. അടുത്ത ബന്ധുവായ ഭാര്യയും ഭർത്താവും അവൾക്കരുകിൽ വന്നു.
"ഉഷേ ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ.വീട്ടിൽ പോയിട്ട് ആവശ്യമുണ്ട്."
"ശരി നിങ്ങൾ പോയിട്ട് വാ" . ഉഷ വിഷാദത്തോടെ പറഞ്ഞു.
'",ഇനി ഈ കുട്ടികളുടെ കാര്യം എന്തുചെയ്യും ഉഷേ?
"അവർക്ക് ഞാനില്ല, അച്ഛനില്ലേ. അവർ നന്നായി ജീവിക്കും"
"ശരിയാ ഇനി നീയെ ഇവർക്ക് കാണു.അജയന്റെ സ്വഭാവം നോക്കിയാൽ അധികം വൈകാതെ ഒരു പെണ്ണിനെ കൂട്ടി കൊണ്ടുവരും, കുട്ടികൾക്ക് അമ്മയെന്ന് പറഞ്ഞ്.
ഇവരെ നോക്കുമെന്നു തീർച്ചയുണ്ടോ.പിന്നെ ഇവർക്ക് ആരാ ഉള്ളത്.കഷ്ട്ടം തോന്നുന്നു ഈ ചെറുപ്രായത്തിൽ....'
വന്ന സ്ത്രീയുടെ അർത്ഥം വച്ചുള്ള സംസാരം ഉഷക്ക് പിടിച്ചില്ല.
"എന്നാൽ നിങ്ങൾ ഇറങ്ങിക്കോ. നേരം രാത്രി ആയില്ലേ.
അവൾ പറഞ്ഞു.
"അജയൻ എവിടെ"
"അവൻ പുറത്തെവിടെങ്കിലും കാണും"
വന്ന രണ്ടുപേരും പുറത്തേക്ക് പോയ്.
ആകാശും അരത്യും ഈ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"അച്ഛൻ വേറെ അമ്മയെ കൂട്ടിക്കൊണ്ടു വരോ ആന്റി?
പെട്ടന്ന് ആകാശ് ചോദിച്ചു.
"ഹേയ്, അങ്ങാനൊന്നും ഇല്ല. അവർ വെറുതെ പറഞ്ഞതല്ലേ."
'ഞങ്ങളെ ഉഷയാന്റിയും അച്ഛനും നോക്കിയാൽ മതി.വേറെ അമ്മ വേണ്ട"
ആരതി പറഞ്ഞു.
"അങ്ങനെ തന്നെയാണ്.ഉഷ ആന്റി എന്റെ മക്കളെ നോക്കും.
******
വീടിനു പുറത്ത് കസേരയിൽ ആകാശത്തേക്ക് നോക്കിയിരിക്കുകയാണ് അജയൻ.
ആകാശുംആരതിയും അച്ഛന്റെ അടുത്തേക്ക് വന്നു.
'അച്ഛാ.. അച്ഛാ...
രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോഴാണ് അയാൾ നെട്ടിയത്പോലെ തോന്നിച്ചു വിളി കേട്ടത്.രണ്ടുപേരെയും തന്നോട് ചേർത്ത് നിർത്തി.
"എന്താ മക്കളെ,'
''അച്ചാ ,അച്ഛൻ വേറെ കല്യാണം കഴിക്കോ പറയ്... " .
ആകശാണ് ചോദിച്ചത്...
"ഞങ്ങൾക്ക് വേറൊരു അമ്മയെ വേണ്ട"
ആരതി പറഞ്ഞു.
കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നിൽ അയാൾ തളർന്നുപോയി.
"മക്കൾക്ക് വേറേ അമ്മ ഉണ്ടാകില്ല. സ്വന്തം അമ്മ തന്നെ ഉണ്ടാകും , കൂടെ അച്ഛനും"
അയാൾ ആശ്വസിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു.
"അതിനു ഞങ്ങളുടെ അമ്മ മരിച്ചുപോയില്ലേ,?
രണ്ടുപേരും ഒരുമിച്ചു ചോദിച്ചു.
",ശരിയാണ്. പക്ഷെ, അമ്മ എപ്പോഴും നമ്മുടെ കൂടെയുണ്ട്"
",എവിടെ?'
അയാൾ ആകാശത്തിലേക്ക് നോക്കിയശേഷം, നക്ഷത്രങ്ങൾ നിറഞ്ഞുനിൽക്കുന്നതിൽ ഒരു വലിയ നക്ഷത്രത്തെ കാണിച്ചു പറഞ്ഞു.
"അതാ, അത് കണ്ടില്ലേ.. . അതാണ് അഞ്ജന . നിങ്ങടെ അമ്മ.. ഇപ്പോൾ നക്ഷത്രമായി മാറിയിരിക്കുകയാണ്.
നമ്മളെ നോക്കുന്നത് കണ്ടോ?.
കുട്ടികൾ സന്തോഷത്തോടെ.ആകാശത്തേക്ക് നോക്കി ",അമ്മേ" എന്നുവിളിച്ചു. അത് കണ്ട അജയന്റെ കണ്ണുകൾ നിറഞ്ഞു.
",അമ്മ അകലയൊന്നും പോയിട്ടില്ല.എന്നും നമ്മുടെ കൂടെ ഉണ്ടാകും.അച്ഛനും, അമ്മയും, മക്കളും മാത്രം മതി. ഇനി.....
വീട്ടിനുള്ളിൽ നിന്നും ഇതുകണ്ട ഉഷ കണ്ണുകൾ തുടച്ചു അകത്തേക്ക് കയറിപ്പോയി..
***********
,രതീഷ് സുഭദ്രം ©®2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot