****സുന്ദരിമാർ****
നീണ്ട മുടിയുള്ള ........ നല്ല ആകാര ഭംഗിയുള്ള..... മയിൽപീലി കണ്ണുകളുള്ള...... ഒരു സുന്ദരി കുട്ടി...... ഇത് പോലെ എല്ലാ വാർഡിലും, ജില്ലയിലും, സ്കൂളിലും, കോളേജിലും, പള്ളിയിലും, അമ്പലത്തിലും എന്ന് വേണ്ട അയൽക്കൂട്ടത്തിൽ പോലും കാണും ഒരു ഐശ്വര്യ റായ്. ഇവരുടെ ഒരു ഓവർ റേറ്റിംഗ് കാരണം പൊലിഞ്ഞു പോകുന്നത് ബാക്കി ഉള്ളവരുടെ കൗമാരവും ബാല്യവും ഒക്കെ ആണ്.
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കൂട്ടുകാരി..... ആള് പാവമായിരുന്നു പക്ഷെ ഇതാ പ്രശ്നം. അവളോടൊപ്പം ഒരു ദിവസം സെന്റ് അന്തോണീസ്ഇൽ കയറി ശവക്കോട്ടപ്പാലത്തിലേക്കു ടിക്കറ്റ് എടുത്തു. ബസ്സിൽ ഉണ്ടായിരുന്ന വിയർത്തത് കുളിച്ച കാക്കി ഷർട്ട് ഇട്ട കണ്ടക്ടർ ഒരു ചെറു ചിരിയോടെ തൂണിൽ വന്നു ചാരി എന്നിട്ടു ടിക്കറ്റ് കീറി. നല്ല സ്പീഡിൽ പോകുന്ന ബസ് ആയിരുന്നു. ഒരിടത്തും പിടിക്കാതെ നിൽക്കുന്ന ആ ചേട്ടനെ നോക്കി ഞങ്ങൾ അമ്പരപ്പോടെ നിന്നു. കിട്ടിയ ചാൻസിൽ ചേട്ടൻ ഷൈൻ ചെയാൻ തുടങ്ങി. നാല് വർഷമായി ഈ ബസ്സിൽ യാത്ര ചെയ്യുന്ന എന്നെ തിരിഞ്ഞു നോക്കിട്ടില്ല ഇപ്പോൾ ആനിയെകണ്ടപോൾ എന്തൊരു കുന്താളിപ്പ്. പണ്ടാരകാലൻ എന്ന് മനസ്സിൽ വിചാരിച്ചു. ഒരു പൂച്ച കുറുകെ ചാടിയ പോലെ തോന്നിയിട്ട് ഡ്രൈവർ ചേട്ടൻ ആഞ്ഞു ബ്രേക്ക് ചവിട്ടി. മറ്റേ പുള്ളി തെറിച്ചു നിലത്തും.അതോടെ ആ സീൻ കട്ട്.
ബസ് ഇറങ്ങി ഒരു രണ്ടടി വച്ചതേ ഉള്ളു. ആനി ക്ക് ഉള്ള ഇന്നത്തെ ആദ്യത്തെ ലവ് ലെറ്റർ വന്നു ഇങ്ങനെ എത്ര എത്ര എഴുത്തുകൾ, കവിതകൾ വല്ല ആഴ്ചപ്പതിപ്പിലും കൊടുത്തിരുന്നേൽ ഏതേലും ഒക്കെ പ്രസിദ്ധീകരിച്ചേനെ...എന്നാൽ ഈ പറയുന്ന ജില്ലയിലും, താലൂക്കിലും, പഞ്ചായത്തിലും ഒക്കെ എന്നെ പോലെ ഉള്ള കുട്ടികൾഉം ഉണ്ട്. ഒരു ശരാശരി മലയാളി ലുക്ക് ഉള്ള, ഇരുനിറത്തിൽ അത്യാവശ്യം മുടി ഒക്കെ ഉണ്ട് പക്ഷെ ഷാംപൂ ന്റെ പരസ്യത്തിലെ പോലെ ഒന്നും പാറി നിൽക്കില്ല. ഒരു കോട്ടൺ ചുരിദാറും , പെരുന്നാളിന് വാങ്ങിയ കണ്മഷിയും പൊട്ടും ഒക്കെ വച്ചു പറ്റുന്ന പോലെ മേക്കപ്പ് ഇടാൻ ശ്രമിക്കുന്ന സാദാരണ പെൺകുട്ട്യോൾ. പറഞ്ഞിട്ട് എന്തു കാര്യം, കൗമാരം മുഴുവൻ സൈഡ് റോൾ ചെയ്തു തീർക്കുന്ന പാവങ്ങൾ . മറ്റേ സുന്ദരി ഗ്ലാമർ ക്വീൻ കുട്ടികൾ ഷൈൻ ചെയ്യും.
കോളേജ് കാലഘട്ടം ആയാൽ. അപ്പൊ പിന്നെ ബുദ്ധി ജീവികളുടേം ഫ്രീക് ഗേൾസ്ന്റെ ടൈം ആയി. കീറിയ ജീൻസ് ഉം,ടീഷർട് ഉം, സ്കർട്ടും, ജുബ്ബയും ഒക്കെ ഇട്ടു വിമൻസ് ലും, മിക്സഡ് ലും ഒക്കെ കാണും ഇവർ. അപ്പോഴും നമ്മൾ ചെയ്യുന്നത് വെറും സൈഡ് റോൾ.അങ്ങനെ ആരേലും ഒക്കെ ഒന്നു നമ്മളെയും നോക്കിയിരുനെങ്ങിൽ, ലവ് ലെറ്റർ നമ്മൾക്കും കിട്ടിയിരുന്നെങ്കിൽ, സിനിമയിലെ പോലെ മണി കിലുങ്ങുന്ന ശബ്ദവും ഇളയരാജ ബാക്ക്ഗ്രൗണ്ട് സ്കോർ ഒന്നും വേണം എന്നില്ല എന്തേലും ഒരു എൻട്രി കിട്ടിയ മതി ആയിരുന്നു എന്ന് കരുതി നിന്നിരുന്ന കാലഘട്ടങ്ങൾ. എത്ര എത്ര.പക്ഷെ കാര്യമായ മാജിക് ഒന്നും നടന്നില്ല.
കൂട്ടുകാരികളുടെ കാമുകൻമാരെ കണ്ടു വെള്ളം ഇറക്കിയതല്ലാതെ നമ്മൾക്ക് ഒരെണം പോലും സെറ്റ് ആയില്ല. പിന്നെ കല്യാണം കഴിഞ്ഞു ചേട്ടനോട് കോളേജ്ഇൽ ഒരു പ്രേമം ഉണ്ടായിരുന്നു എന്നൊക്കെ തള്ളി മറിച്ചു. ഒരു ചെക്കനെ പോലും വളക്കാൻ കഴിവില്ലാത്തവൾ ആണെന്ന് കരുതണ്ട എന്നോർത്താണ്. ഇതൊക്കെ ഇന്ന് ഓർക്കാൻ ഒരു പ്രത്ത്യേക കാരണം ഉണ്ട് . ഇന്ന് അനിയത്തിക്ക് കല്യാണാലോചനക്കായി ചവറ മാട്രിമോണിയൽ വഴി ഒരു പ്രൊഫൈൽ ഇട്ടു. സുന്ദരനായ ഒരു അമേരിക്കകാരൻ. പെണ്ണിനോട് കാര്യം പറഞ്ഞപ്പോൾ അവൾക്ക് ഇഷ്ടക്കേടൊന്നും ഇല്ല. പക്ഷെ ഭയങ്കര ടെൻഷൻ ഒരു ഓക്കേ പറയാൻ പറ്റണില്ല. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ആണ് മിഥുൻചേട്ടൻ പലപ്പോഴും അവളുടെ സാരോപദേശകനാകുന്നത്. അധികം ലുക്ക് ഒന്നും ഇല്ലാത്ത ആവറേജ് ആയ പെൺകുട്ടിയെ ഇത്രയും ഗ്ലാമർ ഉള്ള ചെക്കന് ഇഷ്ടാവോ എന്നാണ് അവൾക്ക് സംശയം. അതിനു ചേട്ടൻ കൊടുത്ത മറുപടി എന്താണെന്നോ "ഐശ്വര്യ റായ് നെ എല്ലാവർക്കും ഇഷ്ടമാണ്..... പക്ഷെ കല്യാണ കാര്യം വരുമ്പോൾ ഏതു ഒരു പുരുഷനും അതിനേക്കാളും മുകളിൽ വരും ബാക്കി ഉള്ള പല കാര്യങ്ങളും പ്രത്യേകിച്ചു സ്വഭാവം പെരുമാറ്റം മുതൽ ഉള്ള കാര്യങ്ങൾ. "
ആദ്യമായി ഐശ്വര്യറായ് നെ തഴഞ്ഞു കല്പന ചേച്ചിയും, ബിന്ദു പണിക്കരും ഒക്കെ ലൈം ലൈറ്റ്ഇൽ വന്നപോലെ.... ദൈവമേ ഇവരുടെ വർത്താനം കേട്ടു നിന്നു.... ഓരോന്ന് ആലോചിച്ചു സമയം പോയതറിഞ്ഞില്ല...... ഇപ്പോൾ കിടന്നുറങ്ങിഇല്ലെങ്കിൽ നാളെ പോയി വല്ലവനേം തെറ്റായ മരുന്ന് കൊടുത്തു കൊല്ലും.......ചേട്ടനേം വിളിച്ചു പുതച്ചു മൂടി ഉറങ്ങിയപ്പോൾ കണ്ട സ്വപ്നത്തിൽ ഷാരൂഖ് ഖാൻ ഐശ്വര്യ റായ് നെ വേണ്ട വച്ചിട്ട് കല്പന ചേച്ചി യെ സ്വീകരിച്ചു......... ദി ഏൻഡ്.....ടൈറ്റിൽ ഉം...... ആളുകൾ ഒക്കെ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നു.......... ഒരു ചെറു ചിരിയോടെ ഞാനും മയക്കത്തിലേക്ക് ആണ്ടു വീണു..
****ജിയ ജോർജ് ****
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക