അനന്താനന്ദാന്വേഷണം 1.
^^^^^^^^^^^^^^^^^^^^^^^^^
തലയുയർത്തി നോക്കീയാൽ
ഒരു വിശാലമായ തെങ്ങിൻ തോപ്പ്
നേരേ നോക്കുമ്പോൾ
അതി മനോഹരമായി സൃഷ്ടിച്ച
വലിയൊരു ജാതി തോട്ടം
^^^^^^^^^^^^^^^^^^^^^^^^^
തലയുയർത്തി നോക്കീയാൽ
ഒരു വിശാലമായ തെങ്ങിൻ തോപ്പ്
നേരേ നോക്കുമ്പോൾ
അതി മനോഹരമായി സൃഷ്ടിച്ച
വലിയൊരു ജാതി തോട്ടം
കാണുമ്പോഴേ അറിയാം
പൂർവ്വികരുടെ ദീർഘവീക്ഷണം
ജാതിമരങ്ങൾക്ക്
അമ്പത് വർഷമെങ്കിലും വളർച്ച
നല്ല കായ് ഫലവും
ഐശ്വര്യമുള്ള തണുത്ത ഒരന്തരീക്ഷം
വടക്കുകിഴക്കേ ഭാഗത്ത് വടക്കു ദർശനമായ
ഇരുനില തായ്പുരയുള്ള നാലുകെട്ട്
മനോഹരമായ പുലർകാല ദൃശ്യം
പുരാതനമായ ഇടത്തിൽ മന.
പൂർവ്വികരുടെ ദീർഘവീക്ഷണം
ജാതിമരങ്ങൾക്ക്
അമ്പത് വർഷമെങ്കിലും വളർച്ച
നല്ല കായ് ഫലവും
ഐശ്വര്യമുള്ള തണുത്ത ഒരന്തരീക്ഷം
വടക്കുകിഴക്കേ ഭാഗത്ത് വടക്കു ദർശനമായ
ഇരുനില തായ്പുരയുള്ള നാലുകെട്ട്
മനോഹരമായ പുലർകാല ദൃശ്യം
പുരാതനമായ ഇടത്തിൽ മന.
ആളനക്കം കാണാനില്ല
പാരമ്പര്യ പ്രൗഡി വിളിച്ചോതുന്ന
മുല്ലത്തറ പുറത്തു നിന്നാൽ
കാണാം
അരികിലായി വടക്കിനി കിണർ.
പാരമ്പര്യ പ്രൗഡി വിളിച്ചോതുന്ന
മുല്ലത്തറ പുറത്തു നിന്നാൽ
കാണാം
അരികിലായി വടക്കിനി കിണർ.
നിലവറ ഗ്രന്ഥാലയം താളിയോലകളാൽ
സമൃദ്ധം
തുറന്ന് വച്ചിരിക്കുന്ന വിവിധ മത ഗ്രന്ഥങ്ങൾ
സമൃദ്ധം
തുറന്ന് വച്ചിരിക്കുന്ന വിവിധ മത ഗ്രന്ഥങ്ങൾ
സമയം എട്ട് പതിനഞ്ച്
ബ്രാഹ്മ മുഹൂർത്തം മുതൽ
തുടരുന്ന പഠനാന്വേഷണങ്ങൾ
ഇപ്പോഴാണ്
ജിനദേവൻ അവസാനിപ്പിക്കുക
ജനിജാ....
അമ്മയുടെ നീട്ടിയുള്ള വിളിയാണ്
പഠനത്തിൽ നിന്നും ഉണർത്തുക
അച്ഛൻ വിട്ടു പിരിഞ്ഞിട്ട്
ഇന്ന് മൂന്ന് വർഷം തികയും
പഠനം ഇവിടെ
ഇന്നവസാനിക്കുന്നു
നാളെ സകല പിതൃക്കൾക്കുമുള്ള
മോക്ഷ കർമ്മങ്ങൾക്കും ശേഷം
യാത്രയാവുകയാണ്.
ബ്രാഹ്മ മുഹൂർത്തം മുതൽ
തുടരുന്ന പഠനാന്വേഷണങ്ങൾ
ഇപ്പോഴാണ്
ജിനദേവൻ അവസാനിപ്പിക്കുക
ജനിജാ....
അമ്മയുടെ നീട്ടിയുള്ള വിളിയാണ്
പഠനത്തിൽ നിന്നും ഉണർത്തുക
അച്ഛൻ വിട്ടു പിരിഞ്ഞിട്ട്
ഇന്ന് മൂന്ന് വർഷം തികയും
പഠനം ഇവിടെ
ഇന്നവസാനിക്കുന്നു
നാളെ സകല പിതൃക്കൾക്കുമുള്ള
മോക്ഷ കർമ്മങ്ങൾക്കും ശേഷം
യാത്രയാവുകയാണ്.
അമ്മ വിളമ്പിയ ചൂടു കഞ്ഞിയിൽ
സ്പൂൺ വച്ചു
സീതാലക്ഷ്മിയമ്മ
കഞ്ഞിയിലേക്ക് ഒരു കുറും സ്പൂൺ
നെയ്യിറ്റിച്ചു
അവരുടെ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്
ഏകമകനെ എന്തിനാണ് പറഞ്ഞയക്കുന്നത് എന്നവർക്കറിയില്ല
താന്ത്രിക ശ്രേഷ്ഠനും സത്കർമ്മിയും
പരമാത്മാന്വേഷകനുമായ
ഭർത്താവ് അനന്തനാരായണൻ
ഇത്രയുമേ പറഞ്ഞിട്ടുള്ളൂ
സ്പൂൺ വച്ചു
സീതാലക്ഷ്മിയമ്മ
കഞ്ഞിയിലേക്ക് ഒരു കുറും സ്പൂൺ
നെയ്യിറ്റിച്ചു
അവരുടെ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്
ഏകമകനെ എന്തിനാണ് പറഞ്ഞയക്കുന്നത് എന്നവർക്കറിയില്ല
താന്ത്രിക ശ്രേഷ്ഠനും സത്കർമ്മിയും
പരമാത്മാന്വേഷകനുമായ
ഭർത്താവ് അനന്തനാരായണൻ
ഇത്രയുമേ പറഞ്ഞിട്ടുള്ളൂ
ഞാനില്ലാതായാൽ
ആയിരം ദിനം കഴിഞ്ഞ പിതൃദിനപ്പിറ്റേന്ന്
ജനിജന് ഒരു യാത്രയുണ്ട്
ഏറ്റുമാനൂരപ്പന്റ്റെ കിഴക്കേ നടയിലേക്ക്
അതിന് അവനെ ഒരുക്കണം
സന്യാസ തുല്യ ജീവിതമാകണം
അവിടെയെത്തും വരെ .
ആയിരം ദിനം കഴിഞ്ഞ പിതൃദിനപ്പിറ്റേന്ന്
ജനിജന് ഒരു യാത്രയുണ്ട്
ഏറ്റുമാനൂരപ്പന്റ്റെ കിഴക്കേ നടയിലേക്ക്
അതിന് അവനെ ഒരുക്കണം
സന്യാസ തുല്യ ജീവിതമാകണം
അവിടെയെത്തും വരെ .
പ്രഭാതത്തിൽ എത്തി
ഏറ്റുമാനൂരപ്പനെ തൊഴുത് ഇറങ്ങി
കിഴക്കോട്ട് ഒരു ഫർലോങ്ങ് നടക്കുക
അവിടെ കിഴക്കേ ഇടത്തു
വീട്ടിലെത്തുക പിന്നീടുള്ള കാര്യങ്ങൾ
അവിടെ പറയുന്ന പോലെ
ഏറ്റുമാനൂരപ്പനെ തൊഴുത് ഇറങ്ങി
കിഴക്കോട്ട് ഒരു ഫർലോങ്ങ് നടക്കുക
അവിടെ കിഴക്കേ ഇടത്തു
വീട്ടിലെത്തുക പിന്നീടുള്ള കാര്യങ്ങൾ
അവിടെ പറയുന്ന പോലെ
ആ വീട് ഒരു ക്രിസ്ത്യൻ വീടാണെന്ന്
മാത്രം സീതാലക്ഷിക്ക് അറിയാം
നാളെമുതൽ ഏകയായിത്തീരുന്ന
തന്റ്റെ മുഖം
മകനിൽ നിന്നും
അവർ മറച്ചു പിടിച്ചു
VG.വാസ്സൻ തുടരും...
മാത്രം സീതാലക്ഷിക്ക് അറിയാം
നാളെമുതൽ ഏകയായിത്തീരുന്ന
തന്റ്റെ മുഖം
മകനിൽ നിന്നും
അവർ മറച്ചു പിടിച്ചു
VG.വാസ്സൻ തുടരും...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക