ഞാനും നീയും
കവിത
സ്വരമായെൻ
കണ്ഠത്തിൽ
നിറഞ്ഞുനിന്നു നീ
കണ്ഠത്തിൽ
നിറഞ്ഞുനിന്നു നീ
മധുവായെൻ
ആധരത്തിൽ
തുളുമ്പിനിന്നു
ആധരത്തിൽ
തുളുമ്പിനിന്നു
സപ്തസ്വരമായ്
കാലിൽ ചിലങ്കയായ്
കാലിൽ ചിലങ്കയായ്
നൃത്തത്തിൽ മുദ്രയായ്
കരിങ്കല്ലിൽ ശില്പമായ്
കരിങ്കല്ലിൽ ശില്പമായ്
എന്റെ നിശ്വാസത്തിൽ
മൃദുമന്ദഹാസത്തിൽ
മൃദുമന്ദഹാസത്തിൽ
അടർന്നോരാ അശ്രുവിൽ
നിറഞ്ഞ ഗദ്ഗദങ്ങളിൽ
നിറഞ്ഞ ഗദ്ഗദങ്ങളിൽ
തുണയായി തൂണായി
വരമായ് നിർവൃതിയായ്
വരമായ് നിർവൃതിയായ്
പുലരിയിൽ സൂര്യനും
ഇരുട്ടിൽ നിലാവുംപോൽ
ഇരുട്ടിൽ നിലാവുംപോൽ
എല്ലായിടവും നീ
പടർന്നിരുന്നു
പടർന്നിരുന്നു
ആറടിമണ്ണിന്റെ ആഴത്തിലെന്തിന്
എന്നെ തനിച്ചാക്കി നീമടങ്ങി ?
എന്നെ തനിച്ചാക്കി നീമടങ്ങി ?
മണ്ണിൻ പുതപ്പുവലിച്ചെറിഞ്ഞിട്ടു നീ
ഒന്നുകിൽ പിന്നെയും ഉണർണീടുക
ഒന്നുകിൽ പിന്നെയും ഉണർണീടുക
അല്ലെങ്കിൽ ആമണ്ണിൽ നിന്നോട്
ചേർന്നുറങ്ങാനെനിക്കും
ഇടംതരുക.......... .
ചേർന്നുറങ്ങാനെനിക്കും
ഇടംതരുക.......... .
Jaya.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക