"അച്ഛൻ"
...............................................
...............................................
കണ്ണടച്ചാൽ എന്നുള്ളിൽ പടരുന്ന
നോവിന്റെ നനവാണെനിക്ക് നീ,
തുള്ളികളായി അടരാനനുവദിക്കാതെ
ഇറുകെയടച്ച് കണ്ണിൽ കാക്കുന്ന
നിറമുള്ളൊരോരമ്മ നീ.
നോവിന്റെ നനവാണെനിക്ക് നീ,
തുള്ളികളായി അടരാനനുവദിക്കാതെ
ഇറുകെയടച്ച് കണ്ണിൽ കാക്കുന്ന
നിറമുള്ളൊരോരമ്മ നീ.
അലകടലിൻ കരയിലീ ഞങ്ങളെ തനിച്ചാക്കി,
അകലേക്ക് മറഞ്ഞ കളിവഞ്ചി നീ.
ഒരു യാത്രാമൊഴി പോലുമുരിയാടാതെ പോയെങ്കിലും,
തനിച്ചാകുമ്പോളെവിടെയും നിന്നെ വരയാനാണെനിക്കേറെ ഇഷ്ടം.
അകലേക്ക് മറഞ്ഞ കളിവഞ്ചി നീ.
ഒരു യാത്രാമൊഴി പോലുമുരിയാടാതെ പോയെങ്കിലും,
തനിച്ചാകുമ്പോളെവിടെയും നിന്നെ വരയാനാണെനിക്കേറെ ഇഷ്ടം.
ഇനിയൊരു ജന്മമുണ്ടാകുമോ?
ആ കൈയിലെൻ വിരൽ കോർത്തീ
മണ്ണിലൊന്നു കൂടി പിച്ച വച്ച് തുടങ്ങുവാൻ.
ഇനിയൊരു പ്രഭാതം പിറക്കുമോ?
കാലത്ത് നീ തന്ന പൊന്നുമ്മ മായ്ക്കാതെ
വഴികണ്ണുമായി രാവേറെ കാത്തിരിക്കാൻ.
ആ കൈയിലെൻ വിരൽ കോർത്തീ
മണ്ണിലൊന്നു കൂടി പിച്ച വച്ച് തുടങ്ങുവാൻ.
ഇനിയൊരു പ്രഭാതം പിറക്കുമോ?
കാലത്ത് നീ തന്ന പൊന്നുമ്മ മായ്ക്കാതെ
വഴികണ്ണുമായി രാവേറെ കാത്തിരിക്കാൻ.
ശാസനയിലൊതുങ്ങാതെ തല്ലാനും,
ഒടുവിൽ ചേർത്ത് പിടിച്ചൊന്ന് "മോനേ"ന്ന് വിളിക്കാനും
ഇനിയൊരു ജന്മം കൂടി നീയെനിക്ക്
"അച്ഛനായി" പിറക്കുമോ??
ഒടുവിൽ ചേർത്ത് പിടിച്ചൊന്ന് "മോനേ"ന്ന് വിളിക്കാനും
ഇനിയൊരു ജന്മം കൂടി നീയെനിക്ക്
"അച്ഛനായി" പിറക്കുമോ??

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക