ജന്നത്തുൽ ബഖി. [കവിത]
*******************
ജന്നത്തുൽ ബഖി*യുടെ ചാരത്ത് നിന്നപ്പോൾ
ചിന്തിച്ചു പോയ് ഞാൻ അസൂയയോടെ.
എന്നിട്ടു ചോദിച്ചു ഞാനെന്റെ റബ്ബോട്
തരില്ലേ എനിക്കൊരിടം ഇവിടെ.?!
എന്റെ റസൂലടുത്തുണ്ടല്ലോ പിന്നെ
നല്ല സഹാബാക്കളൊട്ടേറെയും.
പിന്നെ ഞാൻ നാണിച്ചു ചിന്തിച്ചു പോയി
ഇല്ലായെനിക്കതിനർഹതയൊട്ടും.!
പച്ചമി നാരത്തിൻ കീഴേ കിടക്കുന്ന
മുത്ത് റസൂലരെ, സിദ്ധീഖ്, ഉമറേ.....,
ഒരു പാപിനിന്നിതാ വല്ലാതെ മോഹിച്ചു
പോകുന്നു ഈ മണ്ണിലലിഞ്ഞു ചേരാൻ.!
അർഹതയില്ലെന്നറിഞ്ഞിട്ടും വല്ലാതെ
വല്ലാതെ മോഹിച്ചു പോയതാണേ.!
അള്ളാഹു അല്ലാതെ ഇല്ലാ ഇലാ ഹെന്നും
മനസിൽ ഉറപ്പിച്ച നാളു തെട്ടെ,
വള്ളർ നബിയുടെ റൗളയിൽ വന്നൊന്ന്
പൊട്ടിക്കരയാൻ മോഹിച്ചവൻ.!
റബ്ബിന്റെ കഅബയിൽ ചെന്നു നിന്നാൽ
വല്ലാത്ത നെഞ്ചിടിപ്പാണെ.സത്യം!
കില്ലാ പിടിച്ചെത്ര പൊട്ടിക്കരഞ്ഞാലും
തീരില്ല ആ പേടി ഖൾബിലൊട്ടും.!
മുത്തിന്റെ റൗള യിൽ ചെന്നു നിന്നാൽ
എത്ര സുരക്ഷിത ബോധമാണേ .!
ഇവിടെന്റെ പരലോക നായകനുണ്ടല്ലോ .
മാനവരാശിക്കും രക്ഷകനായ്.!
അമ്മ തൻ ചാരത്തണയുന്ന കുഞ്ഞിന്റെ
നിർഭയത്വം നിറയും മനസിൽ.!
അതു കൊണ്ടു തന്നെ ഞാൻ മോഹിച്ചു പോയി.
ഈ മണൽ കാട്ടിലലിഞ്ഞു ചേരാൻ .!
ഒരു പാപി വന്നിതാ മോഹിച്ചു നില്ക്കുന്നു
സ്വീകരിക്കേണമേ തംബുരാനേ .!
തൗഫീക് ചെയ്യണേ നാഥാ റഹീമേ,
തട്ടിക്കളയല്ലേ എന്റെ മോഹം.!!
*********************
അസീസ് അറക്കൽ
****************
* ജന്നത്തുൽ ബഖി. മദീന മുനവ്വറയുടെ അടുത്തുള്ള ഖബർസ്ഥാൻ!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക