നമ്മൾ ഓരോരുത്തരുടെയും
ഹൃദയത്തിലെ ഒരിക്കലും വറ്റാത്ത ആശയിലാണ് പ്രണയത്തിന്റെ വിത്ത് പാകേണ്ടതെന്ന്.....,
ഹൃദയത്തിലെ ഒരിക്കലും വറ്റാത്ത ആശയിലാണ് പ്രണയത്തിന്റെ വിത്ത് പാകേണ്ടതെന്ന്.....,
എന്നെ പഠിപ്പിച്ച ഒരു പെൺകുട്ടിയുണ്ട്.... !
പ്രശ്നങ്ങളും പ്രതിസന്ധികളുമല്ല..., അതിനെയെല്ലാം തരണം ചെയ്തു കൊണ്ട്...,
നമ്മുടെ ഹൃദയത്തിന്റെ ഇഷടങ്ങളോട്
ഒത്തു ചേർന്നു ജീവിക്കാൻ കഴിയുന്നതാണ്
ഏറ്റവും മനോഹരമായ ജീവിതമെന്ന്...!
ഒത്തു ചേർന്നു ജീവിക്കാൻ കഴിയുന്നതാണ്
ഏറ്റവും മനോഹരമായ ജീവിതമെന്ന്...!
സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നവൾ..,
അവൾ ഏഴിൽ പഠിക്കുമ്പോൾ സ്‌കൂൾ ദിനങ്ങളിലൊന്നിലാണ് അവളവനെ കാണുന്നത്....!
അവനെ ടീച്ചർ ക്ലാസ്സ്‌റൂമിന് പുറത്തിറക്കി നിർത്തിയ നിലയിൽ.....,
അവൾക്കവനെ അറിയാം കുരുത്തക്കേടിന്റെ ആശാനാണ് അവൻ..., കൂടുതൽ സമയവും പുറത്തു തന്നെയാണ്...,
ഏതോ വലിയ വക്കീലിന്റെ മോനാണ് അതാണ് എല്ലാവരും ആ പിശാചിനെ സഹിക്കുന്നത്...!
അവൾ ക്ലാസ് റ്റീച്ചർ പറഞ്ഞ പ്രകാരം സ്റ്റാഫ് റൂമിൽ നിന്ന് ടീച്ചറുടെ ബാഗ് എടുക്കുന്നതിനായി വരുമ്പോഴാണ്
ആ കാഴ്ച്ച കണ്ടത്.
ആ കാഴ്ച്ച കണ്ടത്.
ഒരു സംശയ ദൃഷ്ടിയോടെയാണവൾ അവനെ നോക്കിയത്.
സംശയത്തോടെയുള്ള അവളുടെ നോട്ടം കണ്ടതും അവനതു പിടിച്ചില്ല അവനവളോട് ചോദിച്ചു....,
എന്താടി വെള്ളപ്പാറ്റേ .....?
നോക്കുന്നതെന്നു............?
നോക്കുന്നതെന്നു............?
അവന്റെ ചോദ്യം കേട്ടതും ക്ലസ്സിനകത്തു നിൽക്കുന്ന അവന്റെ ക്ലാസ്സ് ടീച്ചർ അവനോട് വിളിച്ചു ചോദിച്ചു
ജോയ്‌സ്.....?
നിനക്ക് പ്രിൻസിപ്പലിന്റെ റൂമിന് മുന്നിൽ പോയി നിൽക്കണോ എന്ന് ?
നിനക്ക് പ്രിൻസിപ്പലിന്റെ റൂമിന് മുന്നിൽ പോയി നിൽക്കണോ എന്ന് ?
ടീച്ചർ അത് പറഞ്ഞതും പിടിക്കപ്പെട്ടതിന്റെ ഒരു ചമ്മൽ അവന്റെ മുഖത്തു പ്രത്യക്ഷപെട്ടു.
പക്ഷെ...,
അവളെ അവൻ വെള്ളപ്പാറ്റേയെന്ന് വിളിച്ചത് അവൾക്കത്ര പിടിച്ചില്ല കുറച്ചു വെളുപ്പുള്ളത് അവളുടെ തെറ്റാണോ..?
പക്ഷെ...,
അവളെ അവൻ വെള്ളപ്പാറ്റേയെന്ന് വിളിച്ചത് അവൾക്കത്ര പിടിച്ചില്ല കുറച്ചു വെളുപ്പുള്ളത് അവളുടെ തെറ്റാണോ..?
അവൻ വിളിച്ചതിന്റെ നീരസം തന്റെ മുഖഭാവം കൊണ്ട് അവനെ അവൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
സ്റ്റാഫ്‌റൂമിൽ പോയി ബാഗ് എടുത്തു മടങ്ങി വരവേ അവളവനടുത്തെത്തിയതും അവൻ ടീച്ചർ കേൾക്കാതിരിക്കാൻ ശബ്ദവുമുണ്ടാക്കാതെ അവളെ നോക്കി വെള്ളപ്പാറ്റേയെന്ന് വീണ്ടും വിളിച്ചു....,
അത് കേട്ടതും അവളുടെ മനസ്സിലെ കോപം അങ്ങു കത്തി കയറി...
അവനിട്ടൊരു ചവിട്ടു വെച്ചു കൊടുത്താലോ എന്ന് പോലും അവൾക്ക് തോന്നി പോയി.
അവൾ കുറച്ചു ദൂരം മുന്നോട്ടു പോയി അവനെ തിരിഞ്ഞു ഒന്നു നോക്കിയതും വീണ്ടും അവനവളെ നോക്കി നിശബ്ദമായി വെള്ളപ്പാറ്റേയെന്ന് വിളിച്ചു.
അത് കേട്ടതും അതിന്റെ പ്രതികാരമെന്നോണം അവനെ നോക്കി അവളും വിളിച്ചു..
പോടാ പട്ടീ " ന്ന്.......!
അതുകേട്ടതും അവളെ അടിക്കാനെന്നോണംകൈ ചുരുട്ടി ആഗ്യം കാണിച്ചതും അവൾ തിരിഞ്ഞു നോക്കാതെ നടന്നു പോയി....
ആദ്യമൊന്നും അത്ര തോന്നിയില്ലെങ്കിലും ഇന്റർവെല്ലിനു ബെല്ലടിച്ചതോടെ അവൾക്കു ഭയമായി...,
അവനെങ്ങാനും തിരഞ്ഞു വന്നെങ്കിലോയെന്നു ???
അത് കൊണ്ടു തന്നെ കുറച്ചു അമാന്തിച്ചാണ് ക്ലാസിനു വെളിയിൽ ഇറങ്ങിയത്....!
ഒളിച്ചോളിച്ചാണ് വരാന്തയിലേക്ക് എത്തി നോക്കിയെങ്കിലും അവന്റെ പൊടി പോലും അവിടെ കണ്ടില്ല....
വൈകുന്നേരം സ്‌കൂൾ വിട്ട ശേഷം ബസ്റ്റോപ്പിൽ വെച്ചു പിന്നെയും അവളവനെ കണ്ടു.
അവന്റെ ചില നോട്ടങ്ങൾ അവൾക്കു നേരേ പാറി വന്നെങ്കിലും അവൾ അന്നേരം അതെല്ലാം കണ്ടില്ലയെന്നു നടിച്ചു.
പിറ്റേദിവസം ക്ലാസ്സിൽ എത്തിയ അവളെ നോക്കി എല്ലാവരും ചിരിക്കാൻ തുടങ്ങി.
പെട്ടന്ന് ആൺപിള്ളേരെല്ലാം ചേർന്ന് എണിറ്റു നിന്ന് വെള്ളപ്പാറ്റേയെന്ന് അവളെ നോക്കി ആർത്തു വിളിച്ചു.
അവളത് കേട്ട് ഞെട്ടി......!
അവരത് എങ്ങനെ അറിഞ്ഞു എന്നവൾക്കു മനസ്സിലായില്ല...,
അവൾ അന്നേരം കരച്ചിലിന്റെ വക്കോളം എത്തി അതു കണ്ട് ഒരു കൂട്ടുകാരി വന്ന് അവളെ പിടിച്ചു തിരിച്ചു നിർത്തിയതും അവൾ കണ്ടു ബോർഡിൽ
അവൾ അന്നേരം കരച്ചിലിന്റെ വക്കോളം എത്തി അതു കണ്ട് ഒരു കൂട്ടുകാരി വന്ന് അവളെ പിടിച്ചു തിരിച്ചു നിർത്തിയതും അവൾ കണ്ടു ബോർഡിൽ
ദൃശ്യ =വെള്ളപാറ്റ....!
എന്ന് എഴുതി വെച്ചിരിക്കുന്നത്....,
അതോടെ അവൾക്കു മനസ്സിലായി ഇത് അവന്റെ പണിയാണെന്ന്.
ഇന്നലെ അവനെ പട്ടിയെന്നു വിളിച്ചതിന്റെ പ്രതികാരമാണിതെന്ന്.
അങ്ങനെ സ്‌കൂൾ മുഴുവൻ അന്നു തൊട്ട് അവളെ ആ പേര് വിളിക്കാൻ തുടങ്ങി.
ഒരിക്കൽ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അവളെ എന്തോ ആവശ്യത്തിനു കുറെ പ്രാവശ്യം ടീച്ചർ ദൃശ്യ എന്ന് വിളിച്ചിട്ടും കേൾക്കാതെയായപ്പോൾ ടീച്ചർ മറ്റൊരുകുട്ടിയേ നോക്കി നീ ആ വെള്ളപ്പാറ്റയെ ഒന്ന് വിളിച്ചേ എന്നു പറഞ്ഞപ്പോൾ...!
നിങ്ങൾക്കു ഊഹിക്കാം ആ പേര് മറ്റുള്ളവരിൽ എത്രമാത്രം ആഴത്തിൽ ഇറങ്ങിയിരിക്കുന്നുവെന്ന്.....,
അതു കൂടി ആയതോടെ അവൾക്കവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു...,
ആരെങ്കിലും അവന്റെ മുന്നിൽ വെച്ചു അവളെ ആ പേര് വിളിക്കുമ്പോൾ അവന്റെ വക ഒരു ആക്കിയ ചിരിയുണ്ട് അതു കാണുമ്പോൾ അവൾക്കവനെ കുത്തി കൊല്ലാൻ തോന്നും...,
അവൾക്കാണേൽ തൊലി പൊളിഞ്ഞു പോകുന്ന പോലെയാണ് അവന്റെ മുന്നിൽ വെച്ചുള്ള ആ വിളി....,
ആ സമയം തന്റെ കൈയ്യിൽ ഒരു തോക്കുണ്ടായിരുന്നെങ്കിൽ അവളവനെ വെടി വെച്ചു കൊന്നേനെ.
കാലം മെല്ലെ കടന്നു പോയി....,
അവസാനം അവന്റെ സ്‌കൂൾ ജീവിതം അവസാനിക്കാൻ ഏഴു നാൾ മുന്നേ അവളുടെ ഒരു കൂട്ടുകാരിയുടെ കൈവശം അവൻ അവൾക്ക് ഒരു എഴുത്ത് കൊടുത്തയച്ചു.
അവളാദ്യം വിചാരിച്ചു ഇനി എന്ത് പുലിവാലാണ് ഇത് എന്ന്....
സ്കൂളിലെ ബാത്റൂമിലെത്തി കത്ത് തുറന്ന് വായിച്ചതും അവൾ ഞെട്ടി.
"ചെമ്പകപ്പൂ നിറമുള്ള എന്റെ സുന്ദരിക്ക്..
( ആ വിളി അവൾക്ക് ശരിക്കും സുഖിച്ചുട്ടോ )
( ആ വിളി അവൾക്ക് ശരിക്കും സുഖിച്ചുട്ടോ )
പറയാൻ പലപ്പോഴും ശ്രമിച്ചതാണ് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു വേണ്ടായെന്ന് വെച്ചതാണ്.
മറക്കാൻ കഴിയാത്ത ഒരു ഇഷ്ടം മനസ്സിലെവിടെയോ തങ്ങി നിൽക്കുന്നു..., ഇനിയും പറയാതെ പോയാൽ അതെന്നെ ഭ്രാന്ത് പിടിപ്പിക്കും...,
"എനിക്ക് ഇഷ്ടമാണ് നിന്നെ "
എന്നെ ഇഷ്ടമല്ലെങ്കിൽ ഒന്നും തന്നെ പറയണം എന്നില്ല ഞാൻ മനസിലാക്കിക്കോള്ളാം...!
പിന്നെ ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല....!
ജോയ്‌സ്....
ഹൃദയത്തിൽ ആരോ മഞ്ഞു കോരിയിട്ടത് പോലെ അവൾ നിന്ന് വിറക്കാൻ തുടങ്ങി.....,
കണ്ണുകൾ നിറഞ്ഞു.
മനസ്സിൽ അതുവരെ ഉണ്ടായിരുന്നത് എല്ലാം മാഞ്ഞ് അവന്റെ മുഖം മാത്രം നിറഞ്ഞു....!
തുടർന്ന് ക്‌ളാസ്സ്‌റൂമിലെത്തി നോട്ടു ബുക്കിന്റെ പേപ്പർ കീറി അവനു മറുപടി എഴുതി കൂട്ടുകാരിയുടെ കൈയ്യിൽ തന്നെ കൊടുത്തു അയച്ചു.
അവൾ അപ്പോൾ തന്നെ അവനു കൊണ്ടു പോയി കൊടുത്തു.
പിന്നാലെ അത് കാണാൻ ഒളിച്ചു അവളും.
കത്ത് വാങ്ങി വായിച്ചതും അവൻ ചിരിച്ചു....!
എങ്ങനെ ചിരിക്കാതിരിക്കും... ലോകത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പ്രണയലേഖനത്തിന് ഇങ്ങനെ ഒരു മറുപടി കിട്ടുന്നത്....
"എന്നെ നോക്കിയ അതെ കണ്ണുകൊണ്ട് ഇനി വേറേ ഏതെങ്കിലും പെണ്ണിനെ നോക്കിയാൽ നിന്നെ ഞാൻ കൊല്ലും "
അതായിരുന്നു അവളുടെ മറുപടി....!
പിന്നെങ്ങനെ അവൻ ചിരിക്കാതിരിക്കും.
എത്ര വല്യ ദേഷ്യവും മറികടക്കാൻ സ്നേഹത്തിനാവുമെന്നു ബോധ്യപ്പെടുത്തി പ്രണയം വിടർന്നു....,
ഒരിക്കലും പിരിയില്ലായെന്ന ദൃഢ നിശ്ചയത്തോടെ അവർ പ്രണയിച്ചു.
അവരുടെ അടുപ്പം അവളുടെ വീട്ടിൽ അറിഞ്ഞതും അവർ എതിർത്തു.....!
അവളുടെ അമ്മ കിടന്നു കലി തുള്ളി....!
അവളോടു പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ട് അവർ ഭർത്താവിനോട് പറഞ്ഞു...,
" നിങ്ങൾ എങ്ങാനും ഈ കല്യാണത്തിന് സമ്മതിച്ചാൽ ഞാൻ എന്റെ വീട്ടിൽ പോകും "
നാണംക്കെട്ടു ജീവിക്കാൻ എന്നെ കിട്ടില്ലായെന്ന്
അവർ ഭീഷണി മുഴക്കി.... !
നാണംക്കെട്ടു ജീവിക്കാൻ എന്നെ കിട്ടില്ലായെന്ന്
അവർ ഭീഷണി മുഴക്കി.... !
അച്ഛൻ പറഞ്ഞു..
നിനക്ക് പ്രേമിക്കാൻ ഒരു നസ്രാണി ചെറുക്കനെ മാത്രെ കിട്ടിയുള്ളോടീ...?
എന്നാൽ ഒന്നു നീ അറിഞ്ഞോ
ഇതു ഇവിടെ നടക്കില്ല
" ഇതിലും വലിയ അസ്ഥിക്ക് പിടിച്ച പ്രണയങ്ങൾ പിരിഞ്ഞിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ല.
അത് മനസ്സിലാക്കിയാൽ നിനക്ക് നല്ലത് ".
എന്നാൽ ഒന്നു നീ അറിഞ്ഞോ
ഇതു ഇവിടെ നടക്കില്ല
" ഇതിലും വലിയ അസ്ഥിക്ക് പിടിച്ച പ്രണയങ്ങൾ പിരിഞ്ഞിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ല.
അത് മനസ്സിലാക്കിയാൽ നിനക്ക് നല്ലത് ".
അതിനു ശേഷമാണ് അവളുടെ ഏട്ടന്റെ വരവ്....
അത് കണ്ടതും അച്ഛനുമമ്മയ്ക്കും സന്തോഷമായി.....,
ഇനി അവനും കൂട്ടുകാരും കൂടി സംഗതി ശരിയാക്കി കൊള്ളുമെന്ന്....
ദേഷ്യം കൊണ്ട് ചുവന്ന മുഖാവുമായാണ് അവൻ അവിടേക്ക് കേറി വന്നത്.
കൂടെ കൂട്ടുക്കാരായ നജീബും സജിയും മറ്റു കൂട്ടുക്കാരും കൂടിയുണ്ട് ..
അവളുടെ മുന്നിലേക്കെത്തും മുന്നേ അവർ അവനെ തടഞ്ഞു നിർത്താൻ ശ്രമിച്ചു കൊണ്ടു അവനോടു പറഞ്ഞു...,
നീ ചുമ്മാ കേറി പ്രശ്നം ഉണ്ടാക്കരുതെന്നും അവളെ പറഞ്ഞു മനസ്സിലാക്കിയാൽ മതിയെന്നും.....,
അതൊന്നും ചെവി കൊള്ളാതെ ഒരാങ്ങളയുടെ അധികാരത്തിന്റെ ബലത്തിൽ കൂടെയുള്ളവരെ വകഞ്ഞു മാറ്റിക്കൊണ്ട് അവൾക്കു നേരെ അവൻ വരുന്നതും നോക്കി അമ്മ അവൾക്കു നേരേ തിരിഞ്ഞു മുഖം കൊണ്ട്
"നിനക്കുള്ളത് അവന്റെ കൈയിൽ നിന്ന് ഇപ്പം കിട്ടും വാങ്ങിച്ചോ "
എന്നാഗ്യം കാണിച്ചു....!
അവനവൾക്കു മുന്നിൽ എത്തിയതും അവളെ നോക്കി അവൻ പറഞ്ഞു
ഞങ്ങളുടെ എല്ലാം മുഖത്ത് കരിവാരിത്തേച്ചു അങ്ങനെയങ്ങ് ഇറങ്ങി പോകാമെന്ന് നീ കരുതേണ്ട....
നിന്നെ കൊന്ന് ജയിലിൽ പോകേണ്ടി വന്നാലും ശരി ഞാനതിനു സമ്മതിക്കില്ല..
അവന്റെ വാക്കുകൾ കേട്ടതും അമ്മയുടെ മുഖം തെളിഞ്ഞു....,
കൂടെ
നീ ഇനി ഒന്നിറങ്ങി പോകുന്നത് ഞങ്ങൾക്ക് ഒന്ന് കാണണമെന്ന ഭാവവും അമ്മയുടെ മുഖത്തു തെളിഞ്ഞു....,
കൂടെ
നീ ഇനി ഒന്നിറങ്ങി പോകുന്നത് ഞങ്ങൾക്ക് ഒന്ന് കാണണമെന്ന ഭാവവും അമ്മയുടെ മുഖത്തു തെളിഞ്ഞു....,
അവൻ തുടർന്നു....
അങ്ങനെ കണ്ണീകണ്ട നസ്രാണികളുടെ കൂടെ ജീവിക്കാമെന്ന് നീ വ്യാമോഹിക്കണ്ട അതൊരിക്കലും ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല....,
അതൊരിക്കലും നീ സ്വപ്നം കാണണ്ട...,
അടങ്ങിയൊതുങ്ങി നിന്നാൽ നിനക്ക് നല്ലത്..,
ഇവിടുന്ന് നീ ഇനി ഒരിടത്തും പോകില്ല...,
അടങ്ങിയൊതുങ്ങി നിന്നാൽ നിനക്ക് നല്ലത്..,
ഇവിടുന്ന് നീ ഇനി ഒരിടത്തും പോകില്ല...,
അതു കൂടി കേട്ടതും അമ്മയുടെ മുഖം മാനം പോലെ തെളിഞ്ഞു...,
അവനതു പറഞ്ഞു തീർന്നതും അവന്റെ സുഹൃത്ത് സജി അവർക്കിടയിലെക്കു കയറി...,
" മതി ഇനി ഒന്നും പറയണ്ട അവൾക്കൊരു അബദ്ധം പറ്റിയതാ ഇപ്പോൾ അവൾക്കെല്ലാം മനസിലായി ഇനി അവൾ നിങ്ങൾ പറയുന്നത് അനുസരിച്ചോള്ളും "
വെറുതെ ഒരോന്നു പറഞ്ഞു ബഹളം വെച്ചു അടുത്തുള്ളവരെയൊന്നും അറിയിക്കണ്ട...,
അതു കേട്ടതോടെ അവനും ഒന്നടങ്ങി...,
അതു കണ്ടതും അവൾ അവരോടായി പറഞ്ഞു
" നിങ്ങൾ ഇനി എന്തോക്കെ പറഞ്ഞാലും ചെയ്താലും ജോയ്സ് വന്നു വിളിച്ചാൽ ഞാൻ ഇറങ്ങി പോകും....!!!!
അതു കേട്ടതും അവനവളെ തല്ലാനോങ്ങിയതും കൂട്ടുക്കാർ ചേർന്നവനെ പിടിച്ചു....!
തുടർന്നവളെ നോക്കി സജി പറഞ്ഞു..,
പെങ്ങളെ നിയൊന്നാലോചിക്ക് ഇവരെങ്ങനെ നാട്ടുക്കാരുടെ മുന്നിൽ തലയുയർത്തി നടക്കും...?
പ്ലീസ്......,
ഒന്നാലോചിക്ക്.....!
പ്ലീസ്......,
ഒന്നാലോചിക്ക്.....!
അതൊടെ അവളൊന്നടങ്ങി തുടർന്നവൾ പറഞ്ഞു...,
ശരി.......!!
അത് കേട്ടതും എല്ലാവരും ഒന്നയഞ്ഞു.
അപ്പോൾ ഏട്ടന്റെകൂട്ടുക്കാൻ സജിയെ നോക്കി അവൾ പറഞ്ഞു...,
നിങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ച് ഞാൻ ജീവിക്കാം....!
പക്ഷെ എന്റെ ഒന്ന് രണ്ടു ചോദ്യങ്ങൾക്ക് എനിക്ക് ശരിയുത്തരം വേണം തരുമോ...?
എല്ലാവരും പരസ്പരം എന്ത് പറയണമെന്നറിയാതെ നോക്കവേ സജി തന്നെ
ശരി നീ ചോദിക്ക് " എന്ന് പറഞ്ഞു....!
ശരി നീ ചോദിക്ക് " എന്ന് പറഞ്ഞു....!
അവൾ സംസാരിക്കുന്നതിന് ഇടക്ക് കേറി സംസാരിക്കരുത് എന്നവൾ ആവശ്യപെട്ടു....!
അവരെയെല്ലാം ഒന്നു നോക്കി കൊണ്ട് അതും സജി തന്നെ സമ്മതിച്ചു....,
അവൾ സജിയേ നോക്കി ചോദിച്ചു..,
ആറു മാസങ്ങൾക്ക് മുന്നേ ഈ സജി ചേട്ടൻ സ്നേഹിച്ചിരുന്ന ഗ്രീഷ്മയെ അന്ന് അവരുടെ വീട്ടുകാർ ഒരു മുറിയിൽ പൂട്ടിയിട്ടപ്പോൾ അവിടെ ചെന്ന് കൂട്ടുകാരന് വേണ്ടി അവളുടെ വീട്ടുക്കാരുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് അവളെ അവിടുന്ന് ഇറക്കി കൊണ്ട് വരാൻ അന്ന് എന്റെ ഈ ഏട്ടനും നജീബിക്കയും ഈ നിൽക്കുന്ന സകല കൂട്ടുക്കാരും ഒക്കെ ആയിരുന്നല്ലോ മുന്നിൽ....
അന്ന് ചങ്കിനു വേണ്ടി ധീരകൃത്യം ചെയ്തു ആത്മസംതൃപ്തി കൊണ്ട നിങ്ങൾക്ക് ഇന്നെന്തെ ആ മനസ്ഥിതി ഇല്ലാത്തത്....?
സ്വന്തബന്ധത്തിൽ ആയതു കൊണ്ട് ചങ്ക് പൊള്ളുന്നു ഇല്ലേ....?
അന്ന് ഈ അച്ഛനും പറഞ്ഞിരുന്നല്ലോ അവളുടെ അച്ഛനമ്മമാരെ കുറിച്ച് അവരൊക്കെ ഏതു യുഗത്തിലാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് ?
പരസ്പരം ഇഷ്ടപെടുന്നവർ തമ്മിൽ അല്ലെ ഒത്തു ചേരേണ്ടതെന്ന് ???
പരസ്പരം ഇഷ്ടപെടുന്നവർ തമ്മിൽ അല്ലെ ഒത്തു ചേരേണ്ടതെന്ന് ???
അച്ഛന്റെ ആ വാക്ക് കേട്ട് ഇതെ അമ്മ തന്നെയല്ലേ അന്ന് തല കുലിക്കി സമ്മതിച്ചത്...?
എന്നിട്ടിപ്പം സ്വന്തം കാര്യം വന്നപ്പോൾ ആ വിശാല മനസ്കതയും ഹൃദയ വിശാലതയും ഒക്കെ എവിടേ പോയി....?
കൂട്ടുക്കാരനു മാത്രമേ ഇഷ്ടമുള്ളവരോടൊത്ത് ജീവിക്കാൻ പാടുള്ളൂ.....?
പെൺക്കുട്ടികൾക്ക് ആശിച്ചവരോടൊത്ത് ജീവിച്ചൂടെ....?
കൂട്ടുക്കാരനു വേണ്ടി മരിക്കാനിറങ്ങുന്ന ചങ്ക് ചങ്ങായിമ്മാർക്ക് അവരുടെ പെങ്ങൾമ്മാർക്ക് ഇഷ്ടപ്പെട്ട ജീവിതം കിട്ടാൻ ഒരു ചെറു വിരലനക്കാൻ എന്താ ഇത്ര മടി...?
നിങ്ങൾ കാരണം എത്ര പെൺക്കുട്ടികൾ ഇഷ്ടമില്ലാത്ത എത്ര ആണുങ്ങളോടൊത്ത് കഴിയുന്നുണ്ടെന്നു ഇതു വരെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ....?
അവളെ പിൻ തിരിപ്പിക്കാനല്ലാതെ നിങ്ങൾ കൂട്ടുക്കാരിൽ എത്ര പേർ അവളുടെ അച്ഛനെയും അമ്മയെയും പറഞ്ഞു മനസിലാക്കി അവൾക്കിഷ്ടപ്പെട്ട ജീവിതം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.....?
ചങ്ങായിന്റെ ജീവിതം മാത്രം നന്നായാൽ മതി അവന്റെ പെങ്ങൾ എന്തു സഹിച്ച് ജീവിച്ചോള്ളണം അല്ലെ.....?
അതെല്ലാം കേട്ടും ഒരാളും ഒരക്ഷരം പോലും ശബ്ദ്ധിച്ചില്ല...,
അവൾ ഒന്നു നിർത്തി നജീബ്നെ നോക്കി ചോദിച്ചു...,
നാളെ ഈ നജീബിക്ക സ്നേഹിക്കുന്ന ഫാസിലയുടെ കാര്യത്തിൽ ഒരു പ്രശ്നം വന്നാലും എന്റെ ഈ ഏട്ടനും സജിയേട്ടനും നിങ്ങളൊക്കെ തന്നെയാണ് അതിനും ഉണ്ടാവുക എന്നെനിക്കറിയാം.
നജീബ് ഒന്ന് ഞെട്ടി....,
ഞങ്ങൾ കൂട്ടുക്കാർക്ക് മാത്രം അറിയാവുന്ന രഹസ്യം അവൾ എങ്ങനെ അറിഞ്ഞു എന്നതിൽ....?
അവൾ എല്ലാം മനസ്സിലാക്കി വെച്ചു തന്നെയാണ് സംസാരിക്കുന്നതെന്നവർക്ക് മനസ്സിലായി.... !
അവൾ തുടർന്നു.
നിങ്ങളെല്ലാവരും സൗഹൃദം തുടങ്ങിയത് ജാതിയും മതവും നോക്കിയാണോ ???
ലോകത്ത് ഏതു കാര്യവും ഒരു ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ ഇല്ലതെ തന്നെ നടത്താം,
വിവാഹം ഒഴിച്ച്......!
വിവാഹം ഒഴിച്ച്......!
അങ്ങിനെ ഒന്ന് സംഭവിക്കുമ്പോൾ മാത്രം ഉറങ്ങി കിടക്കുന്ന എല്ലാ വികാരങ്ങളും ഉണരും..... !!
ഒരു പായയിൽ കിടന്നുറങ്ങിയവരും...,
ഒരു പാത്രത്തിൽ ഉണ്ടവരും..,
എല്ലാം അപ്പോൾ
പല കൊടികൾക്കും കീഴിൽ അണിനിരക്കും അല്ലെ....?
ഒരു പാത്രത്തിൽ ഉണ്ടവരും..,
എല്ലാം അപ്പോൾ
പല കൊടികൾക്കും കീഴിൽ അണിനിരക്കും അല്ലെ....?
നിങ്ങളെല്ലാം ചേർന്ന് ആവശ്യപ്പെടുന്നത് ഞാൻ എന്റെ ജീവനായി കാണുന്ന അവന്റെ ഹൃദയം കീറിമുറിച്ചു എല്ലാവർക്കും തുല്ല്യമായി വീതിച്ചു കൊടുക്കാനാണ് അതു മാത്രം നടക്കില്ല...,
ജീവിതത്തിൽ കണ്ട ഒരേയോരു കുഞ്ഞു സ്വപ്നമാണ് അതു ഞാൻ തല്ലി പൊട്ടിച്ചു കളയണോ...?
നിങ്ങള് പറ......!
നിങ്ങള് പറ......!
ഒരാളും ഒരക്ഷരം മിണ്ടിയില്ല...
തുടർന്ന് അവളുടെ എട്ടനോട് സജി പറഞ്ഞു നിനക്ക് എന്ത് പ്രശ്നം വരുമ്പോളും ഞങ്ങൾ ഉള്ള പോലെ നിന്റെ പെങ്ങളുട്ടിക്ക് ഒരു പ്രശ്നം വരുമ്പോഴും ഞങ്ങൾ അവളുടെ ഭാഗത്തല്ല നിങ്ങളുടെ ഭാഗത്താണ് നിൽക്കാറുള്ളത്...,
പക്ഷെ ഇപ്പം ഈ നിമിഷം അതിവിടെ തെറ്റുകയാണ്....!
ചങ്കിനു മാത്രമല്ല അവന്റെ പെങ്ങൾക്കും അവൾ ഇഷ്ടപെടുന്നവനുമായി ജീവിക്കാൻ കഴിയണം...!
ഇതൊരു തുടക്കമാവട്ടെ...
അവരത് പറഞ്ഞതും
അച്ഛനും ഏട്ടനും ഒന്നും മിണ്ടിയില്ല...!
മിണ്ടിയിട്ടു കാര്യവുമില്ല...!
അമ്മ ചെറിയ പിണക്കം കാണിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല....!
അച്ഛനും ഏട്ടനും ഒന്നും മിണ്ടിയില്ല...!
മിണ്ടിയിട്ടു കാര്യവുമില്ല...!
അമ്മ ചെറിയ പിണക്കം കാണിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല....!
അവർ തന്നെ ജോയ്സ്നെ കണ്ടു സംസാരിച്ചു...!
അവൾ തന്റെ ഹൃദയത്തിലെ ഒരിക്കലും വറ്റാത്ത ആശയിലായിരുന്നു അവളുടെ പ്രണയത്തിന്റെ വിത്തുകൾ പാകിയിരുന്നത് അതു കൊണ്ടു തന്നെ അവൾ വിചാരിച്ച പോലെ തന്നെ അവളുടെ വിവാഹവും നടന്നു.....!
ഇന്ന് അവളുടെ വീട്ടിൽ എന്തു കാര്യമുണ്ടെങ്കിലും അച്ഛനും അമ്മയും ആദ്യം പറയാ ജോയ്സു കൂടി വന്നിട്ടു തീരുമാനിക്കാന്നാണ്...,
അവളുടെ ഏട്ടനു ആദ്യമൊക്കെ ജോയ്സിനെ അളിയാന്നു " വിളിക്കാൻ ചെറിയ മടിയുണ്ടായിരുന്നെങ്കിലും
ഇപ്പം രണ്ടാളും സോൾഗഡീസാണ്....!
ഇപ്പം രണ്ടാളും സോൾഗഡീസാണ്....!
ഇപ്പോൾ ഒരു കാര്യം വ്യക്തം...,
ദൈവം
ഒരാൾക്ക് തന്റെ പരിശ്രമത്തിന്റെ
മുഴുവൻ പാരിതോഷികങ്ങളും നൽകുന്നത്
ആ ഒരാൾ തന്റെ നിലപാടിൽ വിജയം വരെ ഉറച്ചു നിൽക്കുമ്പോൾ മാത്രമാണ്......!
ഒരാൾക്ക് തന്റെ പരിശ്രമത്തിന്റെ
മുഴുവൻ പാരിതോഷികങ്ങളും നൽകുന്നത്
ആ ഒരാൾ തന്റെ നിലപാടിൽ വിജയം വരെ ഉറച്ചു നിൽക്കുമ്പോൾ മാത്രമാണ്......!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക