ബൈക്ക് എന്ന സ്വപ്നം മനസിൽ ഉദിച്ചപ്പൊ തന്നെ കൊല്ലൻ എനിക്കു വേണ്ടിയുള്ള മരണത്തിൻ്റെ താക്കോൽ പണിയാൻ തുടങ്ങിയിരുന്നുവെന്ന് തോന്നുന്നു.
പക്ഷെ ഞാനതറിയുമ്പോഴേക്കും വൈകി ,ഏറെ വൈകി...
ഇന്ന് കൈകാലുകൾക്ക് ചലനമില്ലാതെ, ഈ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയത് എൻ്റെ മാത്രം സ്വപ്നങ്ങളല്ല.എൻ്റെ കൂടെ രണ്ട് പേരുടെ സ്വപ്നങ്ങൾ കൂടിയാണ് എരിഞ്ഞടങ്ങിയത്.
അച്ഛനും ..അമ്മയും..
ഇന്ന് കൈകാലുകൾക്ക് ചലനമില്ലാതെ, ഈ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയത് എൻ്റെ മാത്രം സ്വപ്നങ്ങളല്ല.എൻ്റെ കൂടെ രണ്ട് പേരുടെ സ്വപ്നങ്ങൾ കൂടിയാണ് എരിഞ്ഞടങ്ങിയത്.
അച്ഛനും ..അമ്മയും..
"മരിച്ചിരുന്നെങ്കിൽ കുറച്ച് കഴിഞ്ഞാൽ എല്ലാം മറക്കാമായിരുന്നു.ഇതിപ്പൊ ഇങ്ങനെ കിടക്കുമ്പൊ.. "
കാണാൻ വന്ന ബന്ധുക്കളുടെ അടക്കം പറച്ചിൽ...
സത്യമല്ലേ....?
ആണെന്ന് എൻ്റെ കണ്ണുനീർത്തുള്ളികൾ സമ്മതിച്ചു. അല്ലെങ്കിലും ഞാനിപ്പോൾ ജീവിക്കുന്നതിൻ്റെ തെളിവ് അതു മാത്രമാണ്.
ആണെന്ന് എൻ്റെ കണ്ണുനീർത്തുള്ളികൾ സമ്മതിച്ചു. അല്ലെങ്കിലും ഞാനിപ്പോൾ ജീവിക്കുന്നതിൻ്റെ തെളിവ് അതു മാത്രമാണ്.
മക്കളുടെ ഏതാഗ്രഹവും എന്ത് വില കൊടുത്തും സാധിപ്പിച്ചു കൊടുക്കുന്ന വലിയ കുടുംബത്തിലൊന്നും അല്ല കേട്ടോ ഞാൻ.,
പക്ഷെ, എൻ്റെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സന്തോഷത്തോടെ സാധിച്ച് തരുന്ന അച്ഛനും അമ്മയുമുണ്ടെനിക്ക്. അവരായിരുന്നു എൻ്റെ എല്ലാം.ബൈക്ക് എന്ന മോഹം പറഞ്ഞപ്പോൾ അമ്മ ആദ്യം എതിർത്തെങ്കിലും എൻ്റെ ശാഠ്യത്തിൽ പിന്നെ വഴങ്ങി.

അങ്ങനെ പുതുബൈക്കിൽ ചെത്തി നടന്നു.ദിവസം മുക്കാൽ ഭാഗവും ബൈക്കിനോടൊപ്പം.
അമ്മയും അച്ഛനും മാത്രമായിരുന്ന ലോകം, ബൈക്കിലും കൂട്ടുകാരിലേക്കും മാത്രമായൊതുങ്ങി. അമ്മയുടെ കൂടെയുള്ള നിമിഷങ്ങളേക്കാൾ വലുതായി കൂട്ടുകാരോടൊത്തുള്ള റേസിങ്.
അമ്മയും അച്ഛനും മാത്രമായിരുന്ന ലോകം, ബൈക്കിലും കൂട്ടുകാരിലേക്കും മാത്രമായൊതുങ്ങി. അമ്മയുടെ കൂടെയുള്ള നിമിഷങ്ങളേക്കാൾ വലുതായി കൂട്ടുകാരോടൊത്തുള്ള റേസിങ്.
സ്പീഡ് കൂട്ടുന്നത് ഒരു ഹരമായിരുന്നു... മയക്കുമരുന്ന് പോലും അത്രയും ഹരം പകരുമായിരിക്കില്ല.. എൻ്റെ പ്രായം അതായിരുന്നു, എന്നെയും കുറ്റം പറയാൻ പറ്റില്ല കെട്ടോ..,
പക്ഷെ പലയാവർത്തി അമ്മ പറഞ്ഞിരുന്നു.
"ശ്രദ്ധിക്കണേ മോനെ ഞങ്ങൾക്ക് നീയേ ഉള്ളൂന്ന്."
അതിൻ്റെ അർത്ഥം മനസിലായപ്പോൾ വൈകിപ്പോയി.
"ശ്രദ്ധിക്കണേ മോനെ ഞങ്ങൾക്ക് നീയേ ഉള്ളൂന്ന്."
അതിൻ്റെ അർത്ഥം മനസിലായപ്പോൾ വൈകിപ്പോയി.
ഒരു ദിവസം രാത്രിയിൽ, അന്നവസാനമായി മിണ്ടിയത് ഞാനെൻ്റെ അമ്മയോടാണ്. പിന്നീടങ്ങോട്ട് ചിരിയും സംസാരവും കൂട്ടും ഒക്കെ ഈ കണ്ണുനീർതുള്ളിയോടാണ്.
ആ രാത്രിയിലുണ്ടായ അപകടത്തിൽ എൻ്റെ രണ്ടു കൂട്ടുകാരുടെ ജീവൻ പൊലിഞ്ഞു... ഞാൻ മാത്രം ജീവച്ഛവമായി അവശേഷിക്കുന്നു. മരിച്ചാ മതിയായിരുന്നു അന്ന്..
എൻ്റമ്മ കരയണത് കാണാൻ വയ്യെനിക്ക്..
എൻ്റമ്മ കരയണത് കാണാൻ വയ്യെനിക്ക്..
ചിരിച്ച് കൊണ്ട് മാത്രം കണ്ടിരുന്ന എൻ്റെ അമ്മ, നിറകണ്ണുകളോടല്ലാതെ..,
അമ്മ എപ്പോഴും പറയുമായിരുന്നു.
" നിനക്ക് ജോലി കിട്ടി നീയൊരു പെണ്ണ് കെട്ടിട്ട് വേണം എനിക്കും നിൻ്റച്ഛനും വിശ്രമിക്കാൻ എന്ന്.. "
അച്ഛൻ ചികിത്സാ ചിലവിനായുള്ള പണത്തിനായി വിശ്രമമില്ലാതെ ഓടുകയാണ്, എങ്കിലും എൻ്റെ മുന്നിൽ ഒരു വിഷമവും കിട്ടാതെ ചിരിക്കുന്നു. പുഞ്ചിരിക്കുന്ന മുഖമെങ്കിലും മനസിൻ്റെ തേങ്ങൽ എനിക്ക് കേൾക്കാം.
"കല്യാണം കഴിഞ്ഞിന്നുവരെ, ഞാനിവളെ കരയിച്ചിട്ടില്ല എൻ്റെ കാലം കഴിഞ്ഞാലും നീ നിൻ്റമ്മയെ വേദനിപ്പിക്കരുതെന്ന് ,പൊന്നുപോലെ നോക്കണമെന്ന് .. "
അച്ഛൻ്റെ വാക്കുകൾ എൻ്റെ കാതിലിപ്പൊഴുമുണ്ട്..
അച്ഛൻ്റെ വാക്കുകൾ എൻ്റെ കാതിലിപ്പൊഴുമുണ്ട്..
ആ ഞാനാണ്..പരസഹായമില്ലാതെ ഒന്നനങ്ങാൻ പോലും പറ്റാതെ..
എന്നെ കുഞ്ഞുനാളിലെ പോലെ പരിചരിക്കയാ എൻ്റെ അമ്മ. ഒരു വ്യത്യാസം മാത്രം കുഞ്ഞുനാളിൽ പുഞ്ചിരിയോടെയാണെങ്കിൽ. ഇപ്പൊ കണ്ണീരിനാൽ.
ഓരോ തുള്ളി കണ്ണുനീരും എൻ്റെ ഹൃദയത്തെ കുത്തിനോവിക്കുന്നു.
ഓരോ തുള്ളി കണ്ണുനീരും എൻ്റെ ഹൃദയത്തെ കുത്തിനോവിക്കുന്നു.
ശപിക്കുന്നു ഞാനിന്ന് ,ബൈക്ക് മോഹം മനസിലുദിച്ച ആ സമയത്തെ... വേഗത എന്ന ലഹരി എന്നെ കാർന്നു തിന്ന് വെറുമൊരു മാംസപിണ്ഡമാക്കിയ ആ ദിവസത്തെ.
എന്നെ എന്തിനാണിങ്ങനെ ബാക്കിയാക്കിയത്... എൻ്റ അമ്മ ഉരുകിത്തീരുന്നത് കാണാനോ..? എന്നെയൊന്ന് അവസാനിപ്പിച്ചു കൂടെ അമ്മേ എന്ന് പലയാവർത്തി എൻ്റെ കണ്ണുനീർ ചോദിച്ചു കഴിഞ്ഞു.
അമ്മയ്ക്കത് മനസിലായിക്കാണണം. എൻ്റെ കണ്ണുനീർ തുടച്ച് എന്നെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ് അമ്മ എൻ്റെ ചോദ്യത്തിനുള്ള ഉത്തരം നൽകി.
എൻ്റെ പൊന്നുമോനെ എനിക്ക് കാണാൻ കഴിഞ്ഞാ മതി.എൻ്റെ ജീവിതം എന്നൊടുങ്ങുന്നോ ,അന്ന് നമുക്കൊരുമിച്ച് പോകാമെന്ന അച്ഛൻ്റെ ഉറപ്പ്.. ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.
ഒരു മകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടവനാണ്. മകൻ്റെ ഒരു കടമയും നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല. ഇനി കഴിയുകയുമില്ല. ശ്വാസം നിലയ്ക്കുന്നതു വരെ ഇങ്ങനെ കിടക്കണം. എൻ്റെ ഈ കൈകൾക്കെങ്കിലും ശേഷിയുണ്ടെങ്കിൽ... എൻ്റെ മാതാപിതാക്കൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു വലിയ സഹായം ഞാൻ ചെയ്ത് കൊടുത്തേനെ.. അവസാനിപ്പിച്ചേനെ ഞാനീ നശിച്ച ജന്മം.
ബാക്കിയായ സ്വപ്നങ്ങൾ വരും ജന്മത്തിൽ പൂർത്തിയാക്കാമല്ലെ?
ഞാൻ ജീവിച്ച് തീർക്കയാണ് എൻ്റെ ഈ ജീവിതം... നിങ്ങൾക്കേവർക്കും ഒരു പാഠമാകട്ടെ..
ഞാൻ ജീവിച്ച് തീർക്കയാണ് എൻ്റെ ഈ ജീവിതം... നിങ്ങൾക്കേവർക്കും ഒരു പാഠമാകട്ടെ..
ഞാനാകട്ടെ അമിതവേഗതയിൽ സ്വപ്നങ്ങൾപൊലിഞ്ഞ അവസാനത്തെ നിർഭാഗ്യവാൻ.
ആഗ്രഹങ്ങൾക്ക് വേണ്ടി ജീവിക്കാതെ, നമ്മെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കൂ. നമുക്ക് വേണ്ടി ജീവിക്കൂ. ജീവിതം ഒന്നേ ഉള്ളൂ.
പുനർജന്മം എന്നത് എൻ്റെ കാഴ്ചപ്പാടിൽ ഒരു സ്വപ്നം മാത്രമാണ്. മിഥ്യാ ധാരണ... ശ്വാസം നിലച്ചാൽ അവിടെ തീർന്നു നാം..
ഇതൊരു ഉപദേശമായ് കാണരുത്. ജീവിച്ച് കൊതി തീരാത്ത ഒരുവൻ്റെ വിലാപമായ് കാണൂ..
ജിഷ രതീഷ്
15 / 11/17

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക