Slider

സദാചാര ബോധമിലാത്ത യക്ഷി

0


സദാചാര ബോധമിലാത്ത യക്ഷി
**********************************
മധ്യവയസ്സ്ക്കനായ അയാൾക്കന്ന് വല്ലാത്തൊരു പൂതി. സമപ്രായക്കാരായ പലരും അവരുടെ അനുഭവങ്ങൾ പറയുമ്പോൾ അയാൾ ഒരുപാട് കൊതിച്ചിട്ടുണ്ട്. പക്ഷെ പറ്റിയ ഒരവസരം ഇതുവരെ കിട്ടിയില്ല. ഇന്ന് വീട്ടിൽ ആരുമില്ല. ഇത് നല്ല ചാൻസാണ്. പക്ഷെ ഈ പാതിരാത്രി എവിടെ പോയി തപ്പും? ഇതൊക്കെ മുൻക്കൂട്ട് അറേഞ്ച് ചെയ്ത് വെക്കേണ്ട കാര്യങ്ങളല്ലെ?
അയാളുടെ മനസ്സിലൊരു ആശയം ഉടലെടുത്തു. ഇത് ഓൺലൈൻ പർച്ചയ്സിൻെറ കാലമല്ലെ. വീട്ടിലിരുന്ന് നെറ്റിലൂടെ ഓർഡർചെയ്താൻ സാധനം വാതിൽ പടിക്കൽ ഡെലിവെറി ചെയ്യുന്ന കാലം. ഇതും ഇപ്പോൾ അങ്ങിനെയൊക്കെ ആയിട്ടുണ്ടെന്ന് ആരോ പറഞ്ഞ് അയാൾ കേട്ടിട്ടുണ്ട്.
ആയാൾ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കി.
ഒരുപാട് സൈറ്റുകൾ...!
ഫോട്ടോയും മറ്റു വിവരങ്ങളും സഹിതം ഒരുപാട് ചോയ്സ്!
നാട് ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്താൻ തനിക്കിതുവരെ തോന്നിയില്ലല്ലോ എന്നോർത്തപ്പോൾ അയാൾക്ക് നിരാശ തോന്നി. അയാൾ സൈറ്റുക ഓരോന്നായി സന്ദർശിക്കാൻ തുടങ്ങി. ഏറ്റവും നല്ലത് തന്നെ സെലക്ട് ചെയ്യാൻ.
കോളിങ്ങ് ബെല്ലിൻെറ ശബ്ദം കേട്ടപ്പോൾ സൈറ്റുകൾ ക്ലോസ് ചെയ്ത് അയാൾ വാതിലിനടുത്തേക്ക് ചെന്നു. ബന്ധു വീട്ടിൽ പോയ ഭാര്യയും മക്കളും രാവിലെ വരികയുള്ളൂ എന്നാണയാൾ കരുതിയത്. നിരാശയോടെ അയാൾ വാതിൽ തുറന്നു. പക്ഷെ, മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ കോരിത്തരിച്ചു പോയി.
അതി സുന്ദരിയായ ഒരു ചെറുപ്പക്കാരി!! ഇരുപത് വയസ്സ് പോലും പ്രായം വരില്ല!!
അവൾ അകത്തോട്ട് കടക്കാൻ ശ്രമിച്ചപ്പോൾ അയാൾ തടഞ്ഞില്ല. അമ്പരപ്പോന്ന് മാറിയപ്പോൾ അയാൾ ചോദിച്ചു.
"നീയാരാ....നിനക്കെന്താ വേണ്ടത്?"
"ഇത് നല്ല ചോദ്യം.... വേണ്ടത് നിങ്ങൾക്കല്ലെ? നിങ്ങളിപ്പോൾ ആഗ്രഹിക്കുന്നത് എന്നെ പോലൊരുത്തിയുടെ കൂട്ടല്ലെ?" അവൾ ഒരു കൊഞ്ചലോടെ ചോദിച്ചു.
"അത് നിനക്കെങ്ങിനെ അറിയാം?"
"അതെല്ലാം എനിക്കറിയാൻ കഴിയും! നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഈ രാത്രി ഞാനിവിടെ തങ്ങാം!"
അവളുടെ വാഗ്ദാനം അയാൾക്ക് നിരസിക്കാൻ കഴിയുമായിരുന്നില്ല. അവൾ ആരാണെന്നും എവിടെ നിന്നാണെന്നൊന്നും ആറിയില്ലെങ്കിലും അയാൾക്ക് വളരെയധികം സന്തോഷം തോന്നി. ഇതു തന്നെയല്ലെ അയാൾ ആഗ്രഹിച്ചതും.
ആ രാത്രി അയാൾക്ക് നിദ്രാ വിഹീനമായിരുന്നു. രാത്രിയുടെ വശ്യതയും അവളുടെ സൗന്ദര്യവും അയാളെ ഉന്മത്തനാക്കി. അവരുടെ സ്വകാര്യ നിമിഷങ്ങൾ കൂടുതൽ വിവരിക്കുന്നത് ഗ്രൂപ്പിൻെറ നിയമാവലിക്ക് എതിരാകുമെന്നതിനാൽ വളരെ ചുരുക്കി ലളിതമായി അവതരിപ്പിക്കാം!
ശരീരം ശരീരത്തോട് അലിഞ്ഞു ചേരുന്ന, രണ്ട് മനസ്സുകൾ ഒന്നാവുന്ന ആ നിമിഷത്തിൽ അയാൾക്ക് തോന്നി ലോകത്തിലെ ഏറ്റവും വീര്യം കൂടിയ ലഹരിയാണ് തൻെറ സിരകളിലുള്ളതെന്ന്. ആ ലഹരിയിൽ അവളിൽ നിന്ന് എന്തൊക്കേയോ തന്നിലേക്ക് ആവാഹിക്കപ്പെടുന്ന് പോലെ അയാൾക്കനുഭവപ്പെട്ടു. ഇന്ദ്രിയങ്ങൾ സ്തംഭിക്കുന്ന ആ വേളയിൽ അയാൾ പോലും അറിയാതെ അയാളുടെ ദേഹത്ത് പലതും സംഭവിച്ചു.
എല്ലാം കഴിഞ്ഞ് ക്ഷീണിതനായി കിടക്കുമ്പോൾ വെറുതെ അവളുടെ നേരെ ഒന്നു നോക്കി. അവിടെ കിടന്നിരുന്ന ആ രൂപത്തെ കണ്ടയാൾ അന്ധാളിച്ചുപോയി!!!
"ഈശ്വരാാ......ഇത്രയും നേരം ഈ ശരീരത്തിൻമേലായിരുന്നോ ഞാൻ......??"
അവിടെ അവളുടെ സുന്ദരമായ വടിവൊത്ത ശരീരത്തിനു പകരം കിടന്നിരുന്നത് പത്തെൺപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പടു കിളവിയുടെ നഗ്ന ശരീരമായിരുന്നു.
ചുക്കിചുളിഞ്ഞ് ശുഷ്ക്കിച്ച തൊലിയും, വെളുത്ത മുടിയും, കുഴിഞ്ഞ കണ്ണുകളോടും കൂടിയ ഒരു വിചിത്ര രൂപം. അത് അയാളുടെ നേരെ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.
അയാൾ ചാടിയെണീറ്റ് അവളുടെ നേരെ കൈ ചൂണ്ടികൊണ്ട് ചോദിച്ചു.
"നിങ്ങളാരാ......നിങ്ങളെങ്ങിനെ ഇവിടെയെത്തി?"
"ഓഹോ....കാര്യം കഴിഞ്ഞപ്പോൾ നിനക്കെന്നെ അറിയില്ല അല്ലെ? എല്ലാ ആണുങ്ങളു ഇങ്ങനെ തന്നെ! കാമം ശമിക്കുന്നത് വരെ ചക്കരേ മുത്തേ എന്നൊക്കെ വിളിക്കും. എല്ലാം സാധിച്ച് കഴിഞ്ഞാൻ പിന്നെ വേശ്യ, തേവിടിശ്ശി എന്നൊക്കെയാവും വിളി. നിന്നെ പോലുള്ള പുരുഷന്മാരുടെ സ്നേഹത്തിന് സ്ഖലനം വരേയേ ആയുസ്സുള്ളൂ !"
"അതുകൊണ്ടല്ല! യുവതിയായിരുന്ന നീയെങ്ങിനെ ഇത്ര പെട്ടെന്ന് വൃദ്ധയായത്?"
"എൻെറ യുവത്വം മുഴുവനും നീ ഊറ്റിയെടുത്തതുകൊണ്ട്!" അവൾ ഈർഷ്യത്തോടെ പറഞ്ഞു.
അപ്പോഴാണയാൾ അവൾക്ക് നേരെ ചൂണ്ടിയ തൻെറ കൈ ശ്രദ്ധിച്ചത്. അതിനുണ്ടായ മാറ്റം അത്ഭുതാവഹമായിരുന്നു . ആകാംശയോടെ അയാൾ തൻെറ കവിളുകൾ തടവി നോക്കി. പിന്നെ കിടക്കയിൽ നിന്നും ചാടിയിറങ്ങി, പോയി കണ്ണാടിയിൽ നോക്കി.
കണ്ണാടിൽ കാണുന്നത് തൻെറ രൂപം തന്നെയാണെന്നയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. മുഖത്തെ ചുളിവുകളും തലയിലെ നരയും അപ്രത്യക്ഷമായിരിക്കുന്നു. വാർധക്യത്തിൻെറ എല്ലാ ലക്ഷണങ്ങളും ഇല്ലാതായിരിക്കുന്നു. അയാളിൽ വന്ന മാറ്റങ്ങൾ അവിശ്വസനീയമായിരുന്നു. കാഴ്ചയിൽ അയാളൊരു യുവാവായി മാറിയിരിക്കുന്നു.
എന്താണ് ഇതെല്ലാമെന്നയാൾക്ക് മനസ്സിലായില്ല. തന്നെ നോക്കി പരിഭ്രമിച്ചു നിൽക്കുന്ന ആ മനുഷ്യന് അവളാ രഹസ്യം പറഞ്ഞ് കൊടുത്തു.
താനൊരു യക്ഷിയാണെന്ന് അവളയാളോട് പറഞ്ഞു. തനിക്ക് മരണമില്ലെന്നും, പക്ഷെ മനുഷ്യരെ പോലെ വാർദ്ധ്യക്യം യക്ഷികളെയും ബാധിക്കുമന്നും അവൾ പറഞ്ഞു. വാർദ്ധക്യത്തെ അതിജീവിക്കാൻ അവർ ചെറുപ്പക്കാരായ യുവാക്കളുമായി രമിക്കും. അവരുമായി ബന്ധപ്പെടുന്ന യുവാക്കളുടെ യുവത്വം അവരിലേക്ക് അവാഹിക്കപെടുകയു, ആ യുവാക്കൾ വൃദ്ധരായി തീരുകയും ചെയ്യുന്നു. അങ്ങിനെയാണെത്രേ യക്ഷികൾ എന്നെന്നും സുന്ദരിയും യുവതികളുമായിരിക്കുന്നത്. പക്ഷെ യക്ഷികൾ വയസ്സായ പുരുഷന്മാരുമായി സംഗമിക്കുമ്പോൾ അവരുടെ യൗവനം ആ പുരുഷനിലേക്ക് പ്രവഹിക്കുകയും അവർ വൃദ്ധകളായി തീരുകയും ചെയ്യുന്നു.
യക്ഷി പറഞ്ഞ കാര്യങ്ങൾ അയാൾക്ക് വിചിത്രമായി തോന്നിയെങ്കിലും അയാൾക്കുണ്ടായ അനുഭവം ഇതെല്ലാം വിശ്വസിക്കാൻ അയാളെ നിർബന്ധിതനാക്കി. യക്ഷിയാണെങ്കിലും, തൻെറ മുന്നിൽ കിടക്കുന്ന ആ ദയനീയ രൂപത്തോട് അയാൾക്ക് സഹതാപം തോന്നി. താനാണല്ലോ ഈ പാവത്തിൻെറ യുവത്വം അപഹരിച്ചത് എന്നോർത്തപ്പോൾ അയാൾക്ക് കുറ്റബോധമുണ്ടായി.
തനിക്ക് കിട്ടിയ യുവത്വം തിരിച്ചെടുക്കാൻ അയാൾ യക്ഷിയോട് ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നും ഒരു യഥാർത്ഥ യുവാവിൽ നിന്നേ തനിക്കത് സ്വീകരിക്കാൻ കഴിയ്യൂ എന്നും അവളറിയിച്ചു. പക്ഷെ തന്നെ കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ലെന്നും, ഏതെങ്കിലും യുവാക്കളെ കണ്ടെത്തി ഞാൻ പഴയ പോലെ ആയിക്കൊള്ളാമെന്നും അയാളെ‌ ആശ്വസിപ്പിച്ചു‌ കൊണ്ട്‌ അവൾ പറഞ്ഞു.
വിരൂപയും‌ വൃദ്ധയുമായ അവളുടെ കൂടെ ശയിക്കാൻ ആര് തയ്യാറാവും എന്നായി അയാളുടെ സംശയം.
ഇത് കേരളമല്ലെ? ഇവിടത്തുകാർക്ക് വയസ്സ് ഒരു പ്രശ്നമല്ലല്ലോ? എന്ന് മറുപടി കൊടുത്തുകൊണ്ടവൾ അപ്രത്യക്ഷയായി.
രാവിലെ തിരിച്ചെത്തിയ വീട്ടുകാർ യുവാവായി തീർന്ന ഗൃഹനാഥനെ കണ്ട് ഞെട്ടി. രാത്രി നടന്ന കാര്യങ്ങൾ ഭാര്യയറിഞ്ഞാൽ ജീവിതം കോഞ്ഞാട്ടയാവുമെന്നറിയുന്ന അയാളൊരു കള്ളം പറഞ്ഞു. ഉറങ്ങി കിടക്കുമ്പോൾ സ്വപ്നത്തിൽ ഒരു ദേവൻ പ്രത്യക്ഷപ്പെട്ടെന്നും, അദ്ദേഹമാണ് തന്നെ ഈ രൂപത്തിൽ ആക്കിയതെന്നും അയാൾ തട്ടിവിട്ടു.
അന്ന് രാത്രി അയാളുടെ വീട്ടിലേക്കൊരു വൃദ്ധൻ കയറി വന്നു. വാർദ്ധക്യം കാരണം തനിയെ നടക്കാൻ കഴിയാതെ ഒരു വടിയും കുത്തിപ്പിടിച്ചു കൊണ്ടാണ് നടന്ന് വന്നത്. അപരിചിതനായ ആ വൃദ്ധൻെറ മുഖം നല്ല പരിചയമുള്ള പോലെ അയാൾക്ക് തോന്നി.
ആളെ മനസ്സിലാവാതെ തന്നെ തുറിച്ച് നോക്കുന്ന അയാളോട് ആ വൃദ്ധൻ പറഞ്ഞു.
"അച്ഛാാ.....ഇതു ഞാനാ!!! അച്ഛൻെറ മോൻ വിഷ്ണു!!"
സിനിമ കാണാനാണെന്നും പറഞ്ഞ് പോയ പതിനെട്ട് വയസ്സുകാരൻ മകൻ എങ്ങിനെ ഈ അവസ്ഥയിലായെന്ന് അയാളൊഴികെ വീട്ടിൽ മറ്റാർക്കും മനസ്സിലായില്ല.
lalu pmna.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo