കരുതിവെച്ചൊരു പൂക്കാലം
കൊഴിഞ്ഞു വീണുപോയ് സഖാ.
കാറ്റിനടർത്തിമാറ്റാൻ
കഴിയാതെ പോയൊരിലയിൽ
എൻ പേര് കുറിക്കുന്നു ഞാൻ.
ദൂരങ്ങൾ താണ്ടി
നിന്നെ തേടിയെത്തുന്ന കാറ്റിൽ
അടർത്തിമാറ്റിയ എന്നിലെ ഗന്ധം നീയറിയും കാലം...
ഓർത്തെടുത്ത് തിരഞ്ഞു നീ വരുമ്പോൾ
ഇലഞ്ഞരമ്പുകൾ നിന്നോട് പറയുമോ?
അടുത്ത വസന്തക്കാലത്തിൽ
പേരറിയാത്ത പൂക്കളൊന്നിൽ
നീ തിരഞ്ഞ ഗന്ധംപേറി ഞാനുണ്ടാകുമെന്ന്?
****
Ritu
കൊഴിഞ്ഞു വീണുപോയ് സഖാ.
കാറ്റിനടർത്തിമാറ്റാൻ
കഴിയാതെ പോയൊരിലയിൽ
എൻ പേര് കുറിക്കുന്നു ഞാൻ.
ദൂരങ്ങൾ താണ്ടി
നിന്നെ തേടിയെത്തുന്ന കാറ്റിൽ
അടർത്തിമാറ്റിയ എന്നിലെ ഗന്ധം നീയറിയും കാലം...
ഓർത്തെടുത്ത് തിരഞ്ഞു നീ വരുമ്പോൾ
ഇലഞ്ഞരമ്പുകൾ നിന്നോട് പറയുമോ?
അടുത്ത വസന്തക്കാലത്തിൽ
പേരറിയാത്ത പൂക്കളൊന്നിൽ
നീ തിരഞ്ഞ ഗന്ധംപേറി ഞാനുണ്ടാകുമെന്ന്?
****
Ritu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക