കവിത
സ്നേഹ ബന്ധനം
സ്നേഹ ബന്ധനം
ഇണങ്ങിയും പിണങ്ങിയും നമുക്കിരിക്കാം;
പൊട്ട തമാശകൾ പറഞ്ഞു ചിരിക്കാം,
സ്നേഹനൂലിനദൃശ്യ ബന്ധനത്താൽ കോർത്ത പൂമാലയാകാം!
അകലങ്ങളിലിരുന്നു കൈകോർത്തു പിടിക്കാം;
സാഹോദര്യത്തിന്റെ തെളിനീരിൽ കാലിട്ടടിക്കാം!
പൊട്ട തമാശകൾ പറഞ്ഞു ചിരിക്കാം,
സ്നേഹനൂലിനദൃശ്യ ബന്ധനത്താൽ കോർത്ത പൂമാലയാകാം!
അകലങ്ങളിലിരുന്നു കൈകോർത്തു പിടിക്കാം;
സാഹോദര്യത്തിന്റെ തെളിനീരിൽ കാലിട്ടടിക്കാം!
ഭാഷയുടെ അതിർവരമ്പുകളില്ലാത്ത -
ഹൃദയ ഭാഷ കൊണ്ട് സംസാരം നെയ്യാം!
മൗനത്തിലും സ്നേഹത്തിന്റെ സംഗീതമുണ്ടെന്ന് മനസ്സിലാക്കാം!
കാണാതെയും സ്നേഹിക്കാമെന്ന് തിരിച്ചറിയാം!
ഹൃദയ ഭാഷ കൊണ്ട് സംസാരം നെയ്യാം!
മൗനത്തിലും സ്നേഹത്തിന്റെ സംഗീതമുണ്ടെന്ന് മനസ്സിലാക്കാം!
കാണാതെയും സ്നേഹിക്കാമെന്ന് തിരിച്ചറിയാം!
ഇരമ്പും മനസ്സിൻ ഗദ്ഗദങ്ങൾ പങ്കു വയ്ക്കാം;
ആരോരുമില്ലെന്ന ചിന്ത വെടിയാം;
ഒടുവിലവസാന ശ്വാസമെടുക്കുന്നേരം
ഒഴുകുന്ന കണ്ണുനീരിലവളേയും കൂട്ടാം!
ആരോരുമില്ലെന്ന ചിന്ത വെടിയാം;
ഒടുവിലവസാന ശ്വാസമെടുക്കുന്നേരം
ഒഴുകുന്ന കണ്ണുനീരിലവളേയും കൂട്ടാം!
ഇന്ദു പ്രവീൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക