Slider

ഏഴാം മാസത്തിൽ പ്രസവത്തിന്

0
ഏഴാം മാസത്തിൽ പ്രസവത്തിന് ഭാര്യയെ അവളുടെ വീട്ടിലേക്ക് വിളിച്ചുക്കൊണ്ടു പോയതിന് ശേഷമാണ് അവളുടെ സാമീപ്യം എത്ര പ്രിയപ്പെട്ടതാണന്ന് മനസ്സിലായത്.
അതുവരെയും ബുദ്ധിമുട്ടിയാണങ്കിലും എന്റെ കാര്യങ്ങൾ അവൾ പരമാവധി ശ്രദ്ധിക്കാറുണ്ടായിരുന്നു. നടുവിന് കൈയ്യും കൊടുത്തു വയറും ഉന്തിപ്പോകുന്ന അവളെ ലോഡും വണ്ടിയും പോകുന്നെന്ന് പറഞ്ഞു കളിയാക്കുമായിരുന്നു. ഇതു കേൾക്കുമ്പോൾ അവളുടെ ദേഷ്യം പിടിച്ച സംസാരം കേൾക്കാൻ ത്തന്നെ ഒരു രസമുണ്ടായിരുന്നു. ഒരോന്ന് ആക്കി വെച്ചിട്ടു അനുഭവിയ്ക്കാൻ ഞാനുമെന്ന് പറയുന്നത് സ്ഥിരം പല്ലവി ആയിരുന്നു.
അവളെ ദേഷ്യം പിടിപ്പിക്കുമ്പോൾ അമ്മയും വഴക്കു പറയുമായിരുന്നു.
ഡാ ...
നിന്റെ കുട്ടിക്കളിയൊന്നും ഈ സമയത്ത് വേണ്ട .. ട്ടോ..
അവളുടെ പരിഭവത്തിന് രാത്രി വരെയുള്ള ആയുസേ ഉണ്ടായിരുന്നുള്ളു. കിടപ്പുമുറിയിൽ അവളുടെ വയറിൽ ചെവി ചേർത്തു കുഞ്ഞിനോട് സംസാരിക്കുമ്പോൾ അവൾ പറയുമായിരുന്നു , തന്തയുടെ അതേ മോനാണ് കണ്ടില്ലേ വയറ്റിൽ കിടന്നു കാണിക്കുന്ന കുസൃതികൾ.
............................
പീന്നീട് അവൾ കൈയ്യിൽ മുറുകേ പിടിച്ചു ലേബർ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴും വേദന നിറഞ്ഞ കണ്ണിൽ സ്നേഹം മാത്രമായിരുന്നു.
ആ വരാന്തയിൽ അക്ഷമയോടെ നടക്കുമ്പോഴും ആ നോട്ടം മനസ്സിൽ നിന്നു മാഞ്ഞില്ല. വിളിക്കാത്ത ദൈവങ്ങളെയെല്ലാം ഒരു നിമിഷം ക്കൊണ്ടു വിളിച്ചു പോയി.
ലേബർ റൂമിന്റെ വാതിൽ തുറന്നു കുഞ്ഞിനെ കൈ വെള്ളയിലേക്ക് തരുമ്പോഴും അവളെയൊന്ന് കണ്ടാൽ മാത്രമതിയെന്നായി.
അവസാനം ആ വാതിലിൽ തളർന്ന അവളുടെ രൂപം പ്രത്യക്ഷപ്പെട്ടപ്പോഴാണ് സമാധാനമായത്. ഓടി അവളുടെ അടുത്തെത്തുമ്പോൾ ആദ്യം അവൾ ചോദിച്ചത് , രാത്രി മുതൽ ഇവിടെ നിൽക്കുകയല്ലേ, വല്ലതും കഴിച്ചോന്ന്. ആ ഒറ്റ ചോദ്യത്തിൽത്തന്നെ ഏതു വേദനയിലും കടമകൾ മറക്കാത്തവളാണ് പെണ്ണെന്ന് മനസിലായി.
അവളുടെ നെറുകയിൽ സ്നേഹത്തിൽ പൊതിഞ്ഞൊരു ചുംബനം കൊടുക്കുമ്പോൾ അവളുടെ കാതോരം കുസൃതിയായി പറഞ്ഞു ഇനി അടുത്തത് പെൺകുട്ടി മതിയെന്ന് ....
രചന: ഷെഫി സുബൈർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo