""""" മൊബൈലിന്റെ ഡിസ്പ്ലേയിൽ പേരില്ലാ നമ്പർ തെളിഞ്ഞപ്പോൾ രാഘവനാകെ സംശയമായി
കോൾ എടുക്കണോ വേണ്ടയോന്ന്
ഫെയ്സ്ബുക്കിൽ അക്കൗണ്ട് തുടങ്ങീട്ട് ഏതാനും ആഴ്ചകളായുളളൂ
കൂട്ടുകാരെല്ലാം ഫെയ്സ് ബുക്കിൽ കയറണതു കണ്ടപ്പോൾ രാഘവനും പൂതിയേറി
പിറ്റേന്ന് തന്നെ കടയിലുപോയി ഇരുപതിനായിരം രൂപയുടെ നല്ലൊരു ഫോണും വാങ്ങി
എന്തായാലും തന്റെ ഫോൺ കൂട്ടുകാരെക്കാൾ മികച്ച ഒന്നായിരിക്കണമെന്ന ചിന്തയിലാണു oppo f3 മൊബൈലു തന്നെ വാങ്ങിയത്
ഇടക്കിടെ തന്റെ സുന്ദരൻ സെല്ഫിയെടുത്ത് ഫെയ്സ്ബുക്കിലുമിടാം
മകളുടെ കാലുപിടിച്ചൊരു അക്കൗണ്ടുമുണ്ടാക്കി
പിന്നെ ഇരുപത്തിനാലു മണിക്കൂറും ഫെയ്സ്ബുക്കിൽ തന്നെ
കുറച്ചൊക്കെ എഴുത്തിനോടു കമ്പമുണ്ടായിരുന്നതു കൊണ്ട് എഴുത്തിൽ ഗ്രൂപ്പിൽ കയറിപ്പറ്റി
തുടക്കത്തിൽ കവിതകളൊന്നും ആരും ശ്രദ്ധിക്കാതിരുന്നപ്പോൾ രാഘവൻ ഗുൽമോഹറിലൂടെ പ്രണയ തീവ്രതയേറിയ കവിതകൾ സൃഷ്ടിച്ചപ്പോൾ സ്വാഭാവികമായും ആരാധകരേറി
കവിതയും ലൈക്കും കമന്റും തലക്കു പിടിച്ചതു കാരണം വീട്ടിലെ കാര്യങ്ങളെല്ലാം താറുമാറായി
പാവം നളിനി ചേച്ചിയും മക്കളുമാകെ വലഞ്ഞു
പറമ്പീന്നു നല്ല ആദായമുളളതിനാൽ വീട്ടിൽ അന്നത്തിനൊരു ബുദ്ധിമുട്ടും ഉണ്ടായില്ല
ഇടക്കിടെ നളിനി ദേഷ്യം വരുമ്പോൾ പുലമ്പാറുണ്ട്
""" ഈ കുന്ത്രാണ്ടം ഞാനൊരു ദിവസം തല്ലിപ്പൊട്ടിക്കും..പറഞ്ഞില്ലെന്നു വേണ്ട""""
സത്യത്തിൽ രാഘവന്റെ ഉള്ളൊന്നു കാളി
അവൾക്കു ദേഷ്യം വന്നാൽ പിന്നെ രക്ഷയില്ല
പറഞ്ഞതു കൂട്ടു ചെയ്തുകളയും ഭ്രദകാളി
ഒരുദിവസം പെട്ടെന്ന് രാഘവനെ കാണാതെയായി
നളിനിയും രണ്ടു പെണ്മക്കളും കൂടി തിരഞ്ഞിട്ടും രാഘവന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ
നളിനി രണ്ടാമത്തെ മകളുടെ ഫോണിൽ നിന്നും രണ്ടാമത്തെ സിമ്മിൽ നിന്നും രാഘവനു കോൾ ചെയ്തു
അവളുടെ പേഴ്സണൽ നമ്പർ രാഘവനറിയില്ലായിരുന്നു
ആദ്യം വന്ന കോൾ കട്ടാക്കി
വീണ്ടും കോൾ വന്നപ്പോൾ രാഘവനൊന്നു ചിന്തിച്ചു
നാശം...ആർക്കാ ഇപ്പോൾ വിളിക്കാൻ ബുദ്ധിമുട്ടി നിൽക്കുന്നത്
കവിതയൊന്നു എഴുതി തീർന്നിട്ടെടുക്കാം
വീണ്ടും കട്ടു ചെയ്തു കവിതയെഴുത്ത് തുടങ്ങി
ദാ മൂന്നാമത്തെ കോൾ
ഈശ്വരാ ഇതെന്തു പരീക്ഷണം
രണ്ടും കൽപ്പിച്ചു രാഘവൻ കോൾ അറ്റൻഡ് ചെയ്തു
വായിൽ വന്ന മുഴുത്ത തെറി വിഴുങ്ങി
""" ഹലോ ഇതാരാ""
""" എന്താ മനുഷ്യാ..എന്റെ സ്വരം കേട്ടാൽ നിങ്ങൾക്കു മനസ്സിലാവില്ലേ"""
ഭഗവതീ...കെട്ടിയവൾ..ഇവൾക്കൊരു പണിയുമില്ലേ
""" ഹലോ നിങ്ങളെവിടാ"""
""" ഞാനിവിടെയുണ്ടെടീ...നമ്മുടെ വീട്ടിൽ""""
""" ഇവിടെങ്ങും നിങ്ങളെ കാണാനില്ലല്ലോ""
""" ഞാൻ നമ്മുടെ മുറിയിലുണ്ടെടീ"""
നളിനി ഫോൺ കട്ടു ചെയ്തു മക്കളുമായി മുറിയിലേക്കു വന്നു
അപ്പോഴതാ മുറിയിലെ കട്ടിലിൽ നിന്നൊരു രൂപം പുറത്തേക്കു വരുന്നു
ആകെ വിയർത്തു കുളിച്ചു രാഘവൻ
നളിനു കലി കയറി
"""" നിങ്ങളൊരു കാലത്തും നന്നാവില്ല മനുഷ്യാ...ഗുണം പിടിക്കാൻ പോണില്ല..വയസ്സു കാലമായപ്പോഴേക്കും ഇയ്യാൾടെ ഒടുക്കത്തെയൊരു ഫെയ്സ്ബുക്ക്.മക്കളെ രണ്ടിനെയും കെട്ടിക്കാറായപ്പഴാ അങ്ങേരുടെയൊരു കുന്ത്രാണ്ടം കളി"""
നളിനി അറിഞ്ഞു പ്രാകി
രാഘവൻ ഒരു ഇളിച്ച ചിരിയുമായങ്ങനെ നിന്നു
കുറച്ചീസം കൂടിയങ്ങനെ കഴിഞ്ഞു
രാഘവൻ ഫെയ്സ്ബുക്കു കലാപരിപാടികൾ അവസാനിപ്പിച്ചില്ല
ദിവസങ്ങൾ ഇങ്ങനെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു
രാഘവന്റെ ഫെയ്സ്ബുക്കിലെ കളിയവസാനിപ്പിക്കാൻ നളിനിയും മക്കളും കൂടിയാലോചന നടത്തി
ഇളയമകളാണു ആ കഥ നളിനിയെ കാണിച്ചത്
പ്രശ്സ്ത മാന്ത്രിക എഴുത്തുകാരിയും തൊട്ടതെല്ലാം പൊന്നാക്കുന്ന #വിനീതാ_അനിലിന്റെ #ഫിറ്റായ_ഭാര്യയുടെകഥ നളിനിയെ വായിച്ചു കേൾപ്പിക്കുന്നത്
കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നളിനി പിറ്റേന്ന് രാഘവൻ കഴിക്കാനായി വെച്ചിരുന്ന ഹണീബിയിൽ നിന്നും രണ്ടു പെഗ്ഗ് അങ്ങട് വീശി
എന്നിട്ടങ്ങട് ഉറഞ്ഞു തുളളി
കുടിച്ചു പൂസായ ഭര്യയെ കണ്ട് രാഘവൻ അന്തം വിട്ടു
വീട്ടിലന്ന് ഒന്നും ഉണ്ടാക്കിയില്ലാത്തതു കാരണം രാഘവൻ ഹോട്ടലിൽ നിന്നെല്ലാം വാങ്ങേണ്ടി വന്നു
ഒരാഴ്ചയീ നില തുടർന്നപ്പോൾ രാഘവന്റെ നില പരുങ്ങലായി
ഭാര്യ ബീവറേജസിൽ നിന്നും കുപ്പി വരെ വാങ്ങിക്കൊണ്ടു വന്നു കഴിക്കാൻ തുടങ്ങിയതോടെ രാഘവനു സഹിക്കാൻ കഴിഞ്ഞില്ല
നാട്ടുകാരുടെ പരിഹാസച്ചിരിയും അടക്കം പറച്ചിലും കാരണം രാഘവൻ നാണംകെട്ടു
വീടും പരിസരവും ആകെ അലങ്കോലമായി
പാചകം ചെയ്ത പാത്രങ്ങൾ കഴുകാതെ കിടന്നതു കാരണം ദുർഗന്ധം വമിച്ചു തുടങ്ങി
പെണ്മക്കൾ എന്തെങ്കിലും ചെയ്യാനൊരുങ്ങിയാൽ നളിനി ചൂലു എടുക്കും
അതുകാരണം അവരും മടിച്ചു
ഗത്യന്തരമില്ലാതെ വന്നപ്പോൾ ഫെയ്സ്ബുക്കിനോടു രാഘവൻ വിട പറഞ്ഞു
പക്ഷേ ഭാര്യയുടെ മദ്യപാനം നിർത്തിക്കുവാൻ രാഘവനു നല്ലൊരു തുക ചിലവാക്കേണ്ടി വന്നു
അതോടെ രാഘവൻ മര്യാദരാമനായി"""
#എന്തും ആവശ്യത്തിനാകാം.അധികമായാൽ അമൃതും വിഷമാണ്
A story by #സുധീമുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക