പ്രയാണം (കഥ)
ആംബുലൻസിന്റെ വാതിൽ ശക്തിയായി അടഞ്ഞു..
റിഷി ഉണർന്നാലോയെന്ന ഭയത്താൽ ചെറിയൊരു ഞെട്ടലോടെ അവനെ ചേർത്ത് പിടിച്ചു.
പുറത്തു നിറകണ്ണുകളുമായി ഞങ്ങളെ യാത്രയയക്കാൻ നിഷ...
റിഷി ഉണർന്നാലോയെന്ന ഭയത്താൽ ചെറിയൊരു ഞെട്ടലോടെ അവനെ ചേർത്ത് പിടിച്ചു.
പുറത്തു നിറകണ്ണുകളുമായി ഞങ്ങളെ യാത്രയയക്കാൻ നിഷ...
ജനാല ചില്ലിലൂടെ പരസ്പരം കൈ വീശി..
വണ്ടി മെല്ലെ നീങ്ങി തുടങ്ങി..
വണ്ടി മെല്ലെ നീങ്ങി തുടങ്ങി..
എന്റെ പ്രയാണമാരംഭിക്കുകയായി...
പുറത്തുനിന്നു ശക്തമായി കാറ്റടിക്കുന്നു.. വിൻഡോ ഗ്ലാസ് ഉയർത്തി വെച്ച് റിഷിയുടെ ശിരസെടുത്തു മടിയിലേക്കു വെച്ചു ...കുനിഞ്ഞു, തണുത്ത നെറ്റിയിൽ ഒരുമ്മയും ..
റിഷി ..ഇനി നീയും ഞാനും മാത്രം!
ആ ഉമ്മ ഓർമകളുടെ വാതായനങ്ങൾ മെല്ലെ തുറന്നു.. ഇനി ഒരുപക്ഷെ ഞാൻ ജീവിക്കുന്നത് ഈ ഓര്മകളിലാവും.... ഓ ..ജീസസ്!
ആ ഉമ്മ ഓർമകളുടെ വാതായനങ്ങൾ മെല്ലെ തുറന്നു.. ഇനി ഒരുപക്ഷെ ഞാൻ ജീവിക്കുന്നത് ഈ ഓര്മകളിലാവും.... ഓ ..ജീസസ്!
***
നഴ്സിംഗ് കഴിഞ്ഞു ജോലി ഇല്ലാതെ വീട്ടിൽ നിൽക്കുന്ന സമയത്താണ് വളരെയടുത്ത ബന്ധു പറഞ്ഞറിയുന്നതു തെക്കേ വീട്ടില് രണ്ടാമത്തെ മരുമകളുടെ പ്രസവം കഴിഞ്ഞു. കുഞ്ഞിനേയും അമ്മയെയും നോക്കാൻ ഒരാളെ വേണം..
നഴ്സിംഗ് കഴിഞ്ഞു ജോലി ഇല്ലാതെ വീട്ടിൽ നിൽക്കുന്ന സമയത്താണ് വളരെയടുത്ത ബന്ധു പറഞ്ഞറിയുന്നതു തെക്കേ വീട്ടില് രണ്ടാമത്തെ മരുമകളുടെ പ്രസവം കഴിഞ്ഞു. കുഞ്ഞിനേയും അമ്മയെയും നോക്കാൻ ഒരാളെ വേണം..
പണത്തിനു നല്ല ആവശ്യമുണ്ടായിരുന്ന സമയം. ആവശ്യം എന്നല്ല അത്യാവശ്യം തന്നെ.... പലപ്പോഴും വീട്ടിൽ പട്ടിണിയായിരുന്ന നാളുകൾ.. അപ്പന്റെ കള്ളു കുടി കൊണ്ട് താറുമാറായ കുടുംബത്തെ കര കയറ്റേണ്ട ചുമതല കൂടിയുണ്ട്. ഇടവും വലവും നോക്കാതെ സമ്മതം മൂളി...
അങ്ങിനെയാണ് തെക്കേ വീട്ടിലേക്കു കടന്നു ചെല്ലുന്നത്..
അങ്ങിനെയാണ് തെക്കേ വീട്ടിലേക്കു കടന്നു ചെല്ലുന്നത്..
സമ്പന്നരുടെ അഹങ്കാരവും ആഡംബരവുമെല്ലാം കണ്ടു മനസു പലപ്പോഴും മടുത്തിട്ടുണ്ട്.എന്നിട്ടും കുടുംബത്തെയോർത്തു അവിടെ പിടിച്ചു നിന്നു ..
ഒടുവിൽ പോരുന്ന ദിവസം അവിടത്തെ അമ്മ വന്നു പറഞ്ഞു –
ഒടുവിൽ പോരുന്ന ദിവസം അവിടത്തെ അമ്മ വന്നു പറഞ്ഞു –
“സാന്ദ്ര, കുറച്ചുനാൾ കൂടെ നീ യിവിടെ നിൽക്കണം. റിഷിക്കു പനി .അവനെ നോക്കാൻ വേറെ ആളെ നോക്കണ്ടല്ലോ ?”
ആരാണ് റിഷി ? കഴിഞ്ഞ ഒരു മാസമായി അങ്ങിനെ യൊരാളെ ഈ വലിയ വീട്ടിൽ കണ്ടിട്ടിലല്ലോ .. .. ആരും ആ പേര് ഉച്ചരിച്ചു കേട്ടത് കൂടെയില്ല .
ആരാണ് റിഷി ? കഴിഞ്ഞ ഒരു മാസമായി അങ്ങിനെ യൊരാളെ ഈ വലിയ വീട്ടിൽ കണ്ടിട്ടിലല്ലോ .. .. ആരും ആ പേര് ഉച്ചരിച്ചു കേട്ടത് കൂടെയില്ല .
സംശയത്തോടെയാണ് മുകളിലേക്കുള്ള കോണിപ്പടികൾ ചവിട്ടി കയറിയത്
വലത്തേ അറ്റത്തെ മുറി തുറന്നതും കണ്ണിൽ പെട്ടത് ഒരു വീൽ ചെയർ !
വലത്തേ അറ്റത്തെ മുറി തുറന്നതും കണ്ണിൽ പെട്ടത് ഒരു വീൽ ചെയർ !
***
“ സിസ്റ്റർ നമുക്ക് ഒരു ചായ കുടിച്ചാലോ?”
ഡ്രൈവർ വണ്ടി നിർത്തിയപ്പോൾ പുറത്തേക്കു നോക്കി..
“ സിസ്റ്റർ നമുക്ക് ഒരു ചായ കുടിച്ചാലോ?”
ഡ്രൈവർ വണ്ടി നിർത്തിയപ്പോൾ പുറത്തേക്കു നോക്കി..
"എവിടെയായി?"
"പാലക്കാട്"
"ഉം "
"പാലക്കാട്"
"ഉം "
അയാൾ വാങ്ങി തന്ന ചൂട് ചായ കുടിച്ചു...
റിഷി ഉറക്കം തന്നെ.. റിഷിയുടെ നിഷ്കളങ്ക മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാത്ത കുറ്റബോധം.
ഇന്നലെ എന്തൊരവിവേകമാണ് കാണിച്ചത്?
റിഷി ഉറക്കം തന്നെ.. റിഷിയുടെ നിഷ്കളങ്ക മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാത്ത കുറ്റബോധം.
ഇന്നലെ എന്തൊരവിവേകമാണ് കാണിച്ചത്?
എനിക്കെന്നോട് വല്ലാത്ത വെറുപ്പ് തോന്നി. നിഷ വന്നില്ലായിരുന്നെങ്കിൽ റിഷിയിപ്പോൾ..
ഏതു ശപിക്കട്ട നിമിഷത്തിലാണ് പ്രാണന് തുല്യം സ്നേഹിക്കുന്നവരെ കൊല്ലാൻ തോന്നുന്നത് ? അവർ നിസ്സഹായരായി ഇതു പോലെ നമ്മുടെ മുന്നിൽ കിടക്കുമ്പോൾ ..ഇനിയവരുടെ ചിന്തകളിൽ നമ്മളില്ലെന്നറിയുമ്പോൾ..
എപ്പോഴാവും?
എപ്പോഴാവും?
എല്ലാ വേദനകളിലിൽ നിന്നും അയാളെ മോചിപ്പിക്കണമെന്ന് തോന്നിയ സ്വാർത്ഥത! അതിനു പിന്നിലും സ്നേഹം മാത്രം.
ഞാൻ നിരാശയോടെ തല കുടഞ്ഞു..
ഇന്നലെയിൽ നിന്നും മോചനം നേടാനായി വെറുതെ പുറത്തേക്കു കണ്ണ് പായിച്ചു..
ഇന്നലെയിൽ നിന്നും മോചനം നേടാനായി വെറുതെ പുറത്തേക്കു കണ്ണ് പായിച്ചു..
അവിടെ.. ദൂരെ വഴി വക്കിൽ ഒരു വീൽ ചെയർ .. അതിലിരിക്കുന്ന ആളെ വ്യക്തമല്ല..
ഇല്ല .ഓർമകളിൽ നിന്നുമെനിക്ക് മോചനമില്ല .വീണ്ടും ഓർമകളെ ഉണർത്താനായി ഒരു വീൽ ചെയർ..
കണ്ണുകൾ ഇറുക്കിയടച്ചു.
**
വീൽ ചെയറിന്റെ ഉടമയെ അന്വേഷിച്ചു കണ്ണുകൾ വലിയ മുറിയിലാകെ പരതി .പെട്ടെന്നാണ് കട്ടിലിൽ നിന്നും ഞെരക്കവും മൂളലുകളും ശ്രദ്ധിച്ചത്..
വീൽ ചെയറിന്റെ ഉടമയെ അന്വേഷിച്ചു കണ്ണുകൾ വലിയ മുറിയിലാകെ പരതി .പെട്ടെന്നാണ് കട്ടിലിൽ നിന്നും ഞെരക്കവും മൂളലുകളും ശ്രദ്ധിച്ചത്..
അടുത്തേക്ക് ചെന്നപ്പോൾ പുതച്ചു മൂടിയ രൂപത്തിൽ നിന്നാണ് ശബ്ദം. ഇതാവും റിഷി ..
ധൈര്യം സംഭരിച്ചു വിളിച്ചു –
“സർ..”
പുതപ്പു മാറ്റിയ ആൾ കണ്ണ് തുറന്നു തറപ്പിച്ചു നോക്കി .
ധൈര്യം സംഭരിച്ചു വിളിച്ചു –
“സർ..”
പുതപ്പു മാറ്റിയ ആൾ കണ്ണ് തുറന്നു തറപ്പിച്ചു നോക്കി .
“ റിഷി.. ഇതു സാന്ദ്ര ഇനി കുറച്ചു ദിവസം നിന്റെ കാര്യമിവൾ നോക്കും എനിക്കും വയ്യാതെ വരുവല്ലേ?” വാതിൽക്കൽ റിഷിയുടെ അമ്മ
റിഷി കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ സഹായിച്ചു.. താടിയും മുടിയും നീട്ടി വളർത്തിയ റിഷിയുടെ ദീപ്തമായ കണ്ണുകൾ എന്റെ കണ്ണുകളുമായുടക്കി .. റിഷി അതിസുന്ദരൻ തന്നെ.
റിഷി കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ സഹായിച്ചു.. താടിയും മുടിയും നീട്ടി വളർത്തിയ റിഷിയുടെ ദീപ്തമായ കണ്ണുകൾ എന്റെ കണ്ണുകളുമായുടക്കി .. റിഷി അതിസുന്ദരൻ തന്നെ.
ഒരപകടത്തിൽ റിഷിക്കു കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും റിഷിയെ നോക്കിയിരുന്നയാൾ പെട്ടെന്ന് വിദേശത്തു ജോലി ലഭിച്ചു പോയെന്നും പതിയെ ഞാൻ മനസിലാക്കി..
അമ്മക്കൊഴികെ, ആ വീട്ടിൽ റിഷി ഒരധികപ്പറ്റാണെന്നു എനിക്ക് വൈകാതെ ബോധ്യപ്പെട്ടു....
എല്ലാർവർക്കും ഭാരമായി കഴിയുന്ന ഒരു പാവം.. റിഷിയുടെ നേരെ എന്റെ ആദ്യ വികാരം.. സഹതാപം!
എന്നെ പോലെ ഒരു പെൺകുട്ടിയുടെ മുന്നിൽ ഒരു ചെറുപ്പക്കാരനുണ്ടാവുന്ന സങ്കോചം റിഷിക്കുമുണ്ടായിരുന്നു .ഞാൻ മേൽ തുടച്ചു കൊടുക്കുമ്പോൾ, ബാത്ത് റൂമിൽ കൊണ്ട് പോവുമ്പോൾ റിഷി ശരിക്കും വിഷമിക്കുന്നുണ്ടെന്നു മുഖം വിളിച്ചു പറഞ്ഞു..
റിഷിക്കു വേണ്ടി ലൈബ്രറിയിൽ പോയി തുടങ്ങി. ചിലപ്പോൾ വായിച്ചു കൊടുക്കും. അല്ലെങ്കിൽറിഷി എനിക്ക് വായിച്ചു തരും. എപ്പോഴും റിഷിക്കു പോസിറ്റീവ് എനർജി കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചു. അത് കൊണ്ടാവാം ഒരു പക്ഷെ റിഷിക്കു എന്നോട് ആ വികാരം തോന്നി തുടങ്ങിയത്.. പ്രണയം...
ഒരിക്കൽ ബെഡിലേക്കു കിടത്തുമ്പോഴാണ് റിഷി തണുത്ത ചുണ്ടുകളാൽ എന്റെ നെറ്റിയിൽ ആദ്യ പ്രണയ സമ്മാനം തന്നത്...
ഒരിക്കൽ ബെഡിലേക്കു കിടത്തുമ്പോഴാണ് റിഷി തണുത്ത ചുണ്ടുകളാൽ എന്റെ നെറ്റിയിൽ ആദ്യ പ്രണയ സമ്മാനം തന്നത്...
അഞ്ചു മിനിട്ടു ചെല്ലാൻ വൈകിയാൽ തുടങ്ങുന്ന പരിഭവങ്ങൾ, കൊച്ചു കൊച്ചു പിണക്കങ്ങൾ... അനോന്യം കൈ മാറിയ എണ്ണമില്ലാത്ത സ്നേഹ ചുംബനങ്ങൾ.. വാശിയായിരുന്നു.. പരസ്പരം സ്നേഹിക്കാൻ....
***
ആംബുലൻസിന്റെ വേഗത കുറഞ്ഞോ.. റിഷി ഒന്ന് ഞെരങ്ങിയോ ? ഇല്ല .നാട്ടിലെത്തും വരെ അവൻ ഉറക്കമായിരിക്കും... ഉറങ്ങട്ടെ.. ഇനി കാവലായി ഞാനുണ്ട് എന്നും കൂടെ..
റിഷിയുടെ മുഖം കണ്ടപ്പോൾ അവനെ നെഞ്ചോട് ചേർത്ത് പിടിക്കാൻ കൊതിച്ചു...

“ഫ ..വൃത്തികെട്ടവളേ !എന്ത് ധൈര്യത്തിനാണ് നീ എന്റെ മകനെ..”
“ഫ ..വൃത്തികെട്ടവളേ !എന്ത് ധൈര്യത്തിനാണ് നീ എന്റെ മകനെ..”
നെഞ്ചോട് ചേർത്ത് പിടിച്ച റിഷിയുടെ മുഖം ഞെട്ടലോടെ വിടുവിച്ചു.....മുറിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഒരിക്കൽ കൂടെ അവന്റെ മുഖത്തേക്ക് നോക്കാൻ ശക്തി ഉണ്ടായിരുന്നില്ല.. അത്രമാത്രം ഞാൻ ചുരുങ്ങി പോയിരുന്നു.... റിഷിയുടെ കണക്കറ്റ സ്വത്തു മോഹിച്ചാണ് പോലും ഞാനവനെ …
ശരിയാണ്.. കള്ളു കുടിയനായ ഒരപ്പന്റെ മകൾ , പല ദിവസങ്ങളിലും വെള്ളം കുടിച്ചു പട്ടിണി മാറ്റേണ്ടി വന്ന പ്രാരാബ്ധക്കാരി ..അൽപ്പം വിദ്യാഭ്യാസമല്ലാതെ മറ്റൊന്നും കൈവശമില്ലാത്ത നസ്രാണി പെണ്ണിന് റിഷിയെ സ്നേഹിക്കാൻ എന്തവകാശം?
വൃണിത ഹൃദയം മൗനമായി റിഷിയോട് സംവദിച്ചു-“എന്നെങ്കിലും ഞാൻ തിരിച്ചു വരും ഇവരുടെ അത്ര സ്വത്തു സമ്പാദിച്ചു ..റിഷി ഇവിടെ തന്നെയുണ്ടാവണം.എന്നെ കാത്തു..”
വൃണിത ഹൃദയം മൗനമായി റിഷിയോട് സംവദിച്ചു-“എന്നെങ്കിലും ഞാൻ തിരിച്ചു വരും ഇവരുടെ അത്ര സ്വത്തു സമ്പാദിച്ചു ..റിഷി ഇവിടെ തന്നെയുണ്ടാവണം.എന്നെ കാത്തു..”
**
പിന്നെയുള്ള പതിനഞ്ചു വർഷങ്ങൾ പോരാട്ടമായിരുന്നു. ജീവിക്കാനുള്ള പോരാട്ടം. ആരുടേയും മുന്നി ലും തോൽക്കില്ലെന്ന കാണിച്ചു കൊടുക്കാനുള്ള പോരാട്ടം.
പിന്നെയുള്ള പതിനഞ്ചു വർഷങ്ങൾ പോരാട്ടമായിരുന്നു. ജീവിക്കാനുള്ള പോരാട്ടം. ആരുടേയും മുന്നി ലും തോൽക്കില്ലെന്ന കാണിച്ചു കൊടുക്കാനുള്ള പോരാട്ടം.
ഇടക്ക് തെക്കേ വീട്ടിലെ വലിയ മുറിയിൽ ഒറ്റക്കായ റിഷി എന്റെ കണ്ണുകളെ ഈറനണിയിച്ചു..
“ഞാൻ വരും..വരും റിഷി ..”
“ഞാൻ വരും..വരും റിഷി ..”
മനസ് കൊണ്ട് എത്ര വട്ടം അവനു വാഗ്ദാനം കൊടുത്തു .എന്നിട്ടും അടുക്കലേക്കു എത്താൻ വൈകി..
ഒരുപാട് ...
****
ആവശ്യത്തിലധികം സമ്പാദിച്ചു വിദേശത്തുള്ള ജോലി മതിയാക്കി, സ്വന്തം നാട്ടിൽ നിന്നും ഒരുപാടകലെ ഒരു കൊച്ചു ആശുപത്രിയിൽ ജോലിക്കു ചെന്നപ്പോൾ ഓർത്തതേയില്ല.. വിധി വീണ്ടും പഴയതെല്ലാം വിളക്കി ചേർക്കുമെന്ന്..
ആവശ്യത്തിലധികം സമ്പാദിച്ചു വിദേശത്തുള്ള ജോലി മതിയാക്കി, സ്വന്തം നാട്ടിൽ നിന്നും ഒരുപാടകലെ ഒരു കൊച്ചു ആശുപത്രിയിൽ ജോലിക്കു ചെന്നപ്പോൾ ഓർത്തതേയില്ല.. വിധി വീണ്ടും പഴയതെല്ലാം വിളക്കി ചേർക്കുമെന്ന്..
**
“സാന്ദ്ര, ഐ സിയുവിലെ പേഷ്യന്റിനെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്..”
“സാന്ദ്ര, ഐ സിയുവിലെ പേഷ്യന്റിനെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്..”
റൂമിലേക്ക് കയറുമ്പോൾ വാതിൽക്കൽ തന്നെ വീൽ ചെയർ .. ചെറിയ ദേഷ്യത്തോടെ വലത്തേ കൈ കൊണ്ട് തട്ടി മാറ്റി രോഗിയുടെ കിടക്കരികെ ചെന്ന്ചാർട്ടിലേക്കാണ് ആദ്യം നോക്കിയത്..
“റിഷി മേനോൻ “
“റിഷി മേനോൻ “
“റിഷി….. “ വലിയൊരു നിലവിളിയോടെ കിടക്കയിലേക്ക് വീഴുകയായിരുന്നു..
അപ്പോൾ ഞാൻ അറിഞ്ഞില്ല തുടരെ തുടരെ വന്ന പനി എന്റെ ഓർമകളെ റിഷിയിൽ നിന്നുമകറ്റി എന്ന സത്യം..
അപ്പോൾ ഞാൻ അറിഞ്ഞില്ല തുടരെ തുടരെ വന്ന പനി എന്റെ ഓർമകളെ റിഷിയിൽ നിന്നുമകറ്റി എന്ന സത്യം..
****
വെറുമൊരെ ജീവ ഛവമായി റിഷി എന്റെ കൂടെ ഈ ആംബുലൻസിൽ.. റിഷി ഇനി എന്നെ ഒരിക്കലും തിരിച്ചിറിയില്ലേ? ഉതിർന്നു വീഴുന്ന കണ്ണീർ തുള്ളികളുമായി റിഷിയെ ചേർത്ത് പിടിച്ചു.. ജീസസ് ക്രൈസ്റ്റ്!
വെറുമൊരെ ജീവ ഛവമായി റിഷി എന്റെ കൂടെ ഈ ആംബുലൻസിൽ.. റിഷി ഇനി എന്നെ ഒരിക്കലും തിരിച്ചിറിയില്ലേ? ഉതിർന്നു വീഴുന്ന കണ്ണീർ തുള്ളികളുമായി റിഷിയെ ചേർത്ത് പിടിച്ചു.. ജീസസ് ക്രൈസ്റ്റ്!
**
“ജീസസ് ... ഇവന്റെ ആത്മാവിനു നിത്യ ശാന്തി നൽകണേ..”
“ജീസസ് ... ഇവന്റെ ആത്മാവിനു നിത്യ ശാന്തി നൽകണേ..”
പലയിടത്തു നിന്നായി ശേഖരിച്ച ഉറക്ക ഗുളികകൾ വെള്ളത്തിൽ ചേർത്ത് റിഷിയുട ഡ്രിപ്പിലേക്കു കടത്തുമ്പോഴാണ് നിഷ കടന്നു വന്നത്..
“Sandra What the hell are you doing .. എനിക്ക് സംശയം തോന്നിയിരുന്നു. അതാ ഞാൻ നിന്റെ പിന്നാലെ വന്നത്..” അവൾ ഡ്രിപ് തട്ടി തെറിപ്പിച്ചു.
സങ്കടം മുഴുവൻ അണപൊട്ടിയൊഴുകി.നിഷയെ കെട്ടിപിടിച്ചു എന്തൊക്കെയോ പുലമ്പി.
സങ്കടം മുഴുവൻ അണപൊട്ടിയൊഴുകി.നിഷയെ കെട്ടിപിടിച്ചു എന്തൊക്കെയോ പുലമ്പി.
അമ്മ മരിച്ചതിനു ശേഷം കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി റിഷി ആര്ക്കും വേണ്ടാതെ ഓരോ ആശുപത്രികളിൽ മാറി മാറി കിടക്കുന്നു. ഇടക്ക് ആരെങ്കിലും വന്നു പണം കൊടുക്കും.
'തീർത്തും ശയ്യാലംബിയായ റിഷി അവന്റെ ബന്ധുക്കൾക്ക് ബാധ്യതയാണ് .അവനൊരു ബാധ്യതയായി ജീവിച്ചു കാണാൻ അവനെ സ്നേഹിക്കുന്ന മനസ് സമ്മതിച്ചില്ല ..
'തീർത്തും ശയ്യാലംബിയായ റിഷി അവന്റെ ബന്ധുക്കൾക്ക് ബാധ്യതയാണ് .അവനൊരു ബാധ്യതയായി ജീവിച്ചു കാണാൻ അവനെ സ്നേഹിക്കുന്ന മനസ് സമ്മതിച്ചില്ല ..
അന്ന് രാത്രി ഭർത്താവിന്റെ അനുവാദം വാങ്ങി നിഷ ഹോസ്റ്റലിലേക്ക് വന്നു.
ഞാനിപ്പോഴും അവിവാഹിതയായി കഴിയാൻ കാരണം റിഷിയോടുള്ള പ്രണയം കൊണ്ട് മാത്രമെന്നു അവൾ പറഞ്ഞു..
ശരിയാണ്.. അവനെ ഞാൻ പ്രണയിക്കുന്നു.. അവന്റെ ഓർമകളിൽ ഞാനില്ലെന്ന സത്യത്തിൽ നിന്നുണ്ടായ സ്വാർത്ഥത കൊണ്ടല്ലേ അവനെ ഇല്ലാതാക്കാൻ ഞാൻ തുനിഞ്ഞത്?
“റിഷിയെ നിനക്കു വേണം സാന്ദ്ര. അവനു നിന്നെയും .. നിന്റെ സ്നേഹം അവനെ നിന്നിലേക്ക് മടക്കി കൊണ്ടുവരും . എനിക്ക് തീർച്ചയുണ്ട്.. ഞാനതിനു വേണ്ടി പ്രാർത്ഥിക്കും.. ദൈവം നിനക്ക് തുണയാവും”
ആംബുലൻസിന്റെ വാതിൽ അടയുന്നതിനു മുന്നേ നിഷ പറഞ്ഞ വാക്കുകൾ..
***
പ്രയാണം തുടങ്ങി.. റിഷിയിലേക്കുള്ള പ്രണയത്തിന്റെ പ്രയാണം. അതെ,. നിന്റെ അബോധ മനസിലേക്ക് എന്റെ പ്രണയത്തെ കടത്തി വിട്ടു നിന്റെ ഓർമകളിലേക്ക് എന്നെ തിരിച്ചു പിടിക്കാനുള്ള പ്രയാണം..
ഞാനിതിൽ വിജയിക്കും...
പ്രയാണം തുടങ്ങി.. റിഷിയിലേക്കുള്ള പ്രണയത്തിന്റെ പ്രയാണം. അതെ,. നിന്റെ അബോധ മനസിലേക്ക് എന്റെ പ്രണയത്തെ കടത്തി വിട്ടു നിന്റെ ഓർമകളിലേക്ക് എന്നെ തിരിച്ചു പിടിക്കാനുള്ള പ്രയാണം..
ഞാനിതിൽ വിജയിക്കും...
***
“ഇനി എത്ര ദൂരമുണ്ട് സിസ്റ്റർ.?” ഡ്രൈവറുടെ ക്ഷീണിച്ച സ്വരം.
“ഇനി എത്ര ദൂരമുണ്ട് സിസ്റ്റർ.?” ഡ്രൈവറുടെ ക്ഷീണിച്ച സ്വരം.
“അൽപ ദൂരം കൂടെ മാത്രം..”
പുറത്തെ ഇരുട്ടിനെ വിഴുങ്ങാനായ് വഴിവിളക്കുകൾ തെളിഞ്ഞു..എങ്ങും പ്രകാശം മാത്രം...
റിഷിയെ നോക്കിയ എന്റെ കണ്ണുകളിലും പ്രതീക്ഷയുടെ പ്രകാശം...** Sanee John
റിഷിയെ നോക്കിയ എന്റെ കണ്ണുകളിലും പ്രതീക്ഷയുടെ പ്രകാശം...** Sanee John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക