Slider

കുട്ടീ....കുട്ടി ഇവിടെ വന്ന അന്ന് മുതൽ കുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നു

0
"കുട്ടീ....കുട്ടി ഇവിടെ വന്ന അന്ന് മുതൽ കുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നു. കുറേ നാളായി പറയാൻ ശ്രമിക്കുന്നു. ഇന്നാണ് അതിനുള്ള അവസരം കിട്ടിയത് . മറ്റൊന്നുമല്ല എനിക്ക് കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. really I love you"
"കുട്ടി...അയ്യേ കുട്ടി വേണ്ട. അഞ്ജലി... പേര് മതി. കുട്ടിയൊക്കെ പഴഞ്ചനാണ് "
"അഞ്ജലി, താനിവിടെ വന്നത് മുതൽ.... ആ മതി മതി.
ഇന്നെങ്കിലും ഒന്ന് പറയാൻ പറ്റണേ ഈശ്വരാ...."
"എന്തോന്നാടാ രാവിലെ തന്നെ കണ്ണാടിയുടെ മുന്നിൽ നിന്ന് കഥാപ്രസംഗം നടത്തുന്നത് ?" പിന്നിൽ നിന്ന് അമ്മയുടെ ശബ്ദം.
"ഏയ് ഒന്നുല്ല...ഞാൻ വെറുതെ...."
"ഉം...വാ, വന്ന് കാപ്പി കുട്ടിക്ക്."
"ദാ വരുന്നു...'അമ്മ പൊക്കോളൂ...."
തിരിഞ്ഞ് നടക്കുമ്പോളും വല്ലാത്ത മട്ടിൽ അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു .
"ഇനി അമ്മ വല്ലതും കേട്ട് കാണുമോ...? ഏയ് ഉണ്ടാവില്ല"
മുടി ചീകുന്നതിനിടയിൽ കൈകൾ കവിളത്തുകൂടെ സഞ്ചരിച്ചു.
"ശ്ശെടാ...പേരിനുപോലും ഒരിത്തിരി താടി ഇല്ലല്ലോ ദൈവമേ. ആ തെണ്ടികൾക്കാണെങ്കിൽ ഒടുക്കത്തെ താടിയും."
"ഡാ...ഡാ മനു " രാവിലെ തന്നെ കയറിവന്ന് മിസ്സ് ഭൂമിയുടെ സ്പന്ദനത്തെപ്പറ്റി പഠിപ്പിക്കുന്നതിനിടയിൽ ഉറക്കം തൂങ്ങിയ എന്നെ ചങ്ക് ബ്രോ അജിത് വിളിച്ചു. "നീ ഇന്നെങ്കിലും അവളോട് പറയുമോ?"
"പറയും ബ്രോ...നീ കണ്ടോ ഞാനിന്ന് പറഞ്ഞിരിക്കും"
"ഒന്ന് പോടാ പേടിതോണ്ടാ....ഇത് കൊറേ കാലമായി. നീ ഇന്നും പറയൂല." പിന്നിൽ നിന്ന് അശ്വിൻ കളിയാക്കി.
"നീ കണ്ടോ മോനേ...ഞാനിന്ന് പറഞ്ഞിരിക്കും" പിന്നിലേക്ക് തിരിഞ്ഞ് ഞാൻ പറഞ്ഞു.
"മനൂ എന്താ അവിടെ സംസാരിക്കുന്നത്" മിസ്സിന്റെ ശബ്ദമാണ്.ഞാൻ തിരിഞ്ഞിരുന്നു. "ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പൊക്കോളൂ"
"ഒന്നുല്ല മിസ്സ്...രണ്ട് പെൻ ഉണ്ടോന്ന് ചോദിച്ചതാ"
"പേന ഇല്ലാതെ ആണോ രാവിലെ തന്നെ ക്ലാസ്സിൽ വന്നിരിക്കുന്നത്....കഷ്ടം"
മിസ്സ് പറഞ്ഞത് കേട്ട് അശ്വിൻ കുടുകുടാ ചിരിക്കാൻ തുടങ്ങി. ബോർഡിൽ എഴുതനായി മിസ്സ് തിരിഞ്ഞ തക്കത്തിന് പിന്നിലേക്ക് തിരിഞ്ഞ് അശ്വിനെ "പോടാ പാട്ടീ" എന്ന് വിളിച്ച് ഞാൻ നിർവൃതി അടഞ്ഞു.
രണ്ടാമത്തെ പിരീഡും കഴിഞ്ഞ് ബെല്ലടിച്ചതും എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.കൂടെ നടക്കുന്ന രണ്ടെന്നതിനും കാലങ്ങളായി നല്ല കട്ട പ്രേമം ഉണ്ട്.എനിക്കൊട്ടില്ലാതാനും. ഡിഗ്രി രണ്ടാം വർഷം എത്തിയിട്ടും ലൈൻ ഇല്ലല്ലോ എന്ന് പറഞ്ഞുള്ള അവന്മാരുടെ കളിയാക്കൽ സാഹിക്കാതായപ്പോളാണ് ഒരുത്തിയെ വളക്കണം എന്ന മോഹം ഉടലെടുത്തത്. അങ്ങനെ ഇരിക്കുമ്പോളാണ് ജൂനിയേഴ്‌സ് വന്നത്. അക്കൂട്ടത്തിൽ ഒരുത്തിയെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അവരുടെ മുന്നിൽ പിടിച്ച് നിക്കാൻ വേണ്ടി മർത്തമല്ല, ശെരിക്കും ഇഷ്ടമായിട്ട് തന്നെയാണ്. അഞ്ജലി... കാണാൻ തരക്കേടില്ല. നല്ല ബോൾഡ് ക്യാരക്ടർ. റാഗ് ചെയ്യാൻ പോയവർ വരെ അവളുടെ വാക്കുകൾക്ക് മുന്നിൽ വാ പൊളിച്ചു നിന്നിട്ടുണ്ട്. അത്കൊണ്ട് തന്നെ എനിക്ക് അവളോട് തുറന്ന് പറയാൻ പേടി ആയിരുന്നു. പിന്നെ....ഫേസ്ബുക്കിൽ കണ്ട തേപ്പ് കഥകൾ ഒക്കെ വായിച്ച് വായിച്ച്, അവസാനം അവളെങ്ങാനും എന്നെ തെച്ചിട്ട പോകുമോ എന്നായിരുന്നു മറ്റൊരു പേടി. ഏതായാലും ഇന്ന് അവളോട് തുറന്ന് പറയണം.
കോളേജിലെ പഴയ ബിൽഡിങ്ങും പുതിയ ബിൽഡിങ്ങും തമ്മിൽ ചേരുന്നിടത്ത് ഒരു സ്ഥലമുണ്ട്. ഇന്റർവെൽ സമയങ്ങളിൽ എല്ലാവരുടെയും താവളം അതാണ്. ഞങ്ങൾ മൂന്നാളും അവൾ വരുന്നതും നോക്കി ഇരിപ്പായി.
"അളിയാ...അതാ അവൾ വരുന്നു" രാഹുൽ എന്റെ തോൾ കുലുക്കിക്കൊണ്ട് പറഞ്ഞു.
"പോടാ..പോയി പറ" രണ്ടുപേരും എന്നെ തള്ളിവിട്ടു.
"എടാ...ഇന്ന് വേണ്ട. പിന്നെ ഒരു ദിവസം പറയാം" ഞാൻ തിരിഞ്ഞനിന്ന് അവരോട് പറഞ്ഞു. എന്നാൽ അശ്വിന്റെ രൂക്ഷമായ നോട്ടത്തിൽ ഞാൻ എന്റെ വാക്കുകൾ പിൻവലിച്ച് മുന്നോട്ട് നടന്നു.
"ശ്ശെ...അവളുടെ കൂടെ ആ അനിത ഉണ്ടല്ലോ...ആ എന്തെങ്കിലും പറഞ്ഞ ഒഴിവാക്കാം" ഞാൻ മനസ്സിൽ പറഞ്ഞു.
"ആഞ്ജലീ....ഒന്ന് നിന്നേ" ഞാൻ വിളിച്ചു
"ഉം...എന്താ...." ചോദിച്ചത് അനിതയാണ്
"താൻ പൊയ്ക്കോളൂ എനിക്ക് അഞ്ജലിയോടാണ് സംസാരിക്കാൻ ഉള്ളത്"
"എന്നാ ശെരി....എടി ഞാൻ ക്ലാസ്സിൽ ഉണ്ടാകും" ഇതും പറഞ്ഞ് അനിത പോയി
"അഞ്ജലി....എനിക്ക് തന്നോടൊരു കാര്യം...."
"എന്നാ ചേട്ടായി കൈയൊക്കെ വിറക്കുന്നുണ്ടല്ലോ...." അവൾ ഇത് ചോദിച്ചതും ഞാൻ കൈകൾ പിന്നിലൊട്ടാക്കി
"അത്..പിന്നെ....എന്താണെന്ന് വച്ചാ..."
"ആ പറഞ്ഞോ...."
"വേറൊന്നുമല്ല....എനിക്ക് അഞ്ജലിയെ....എനിക്ക് അഞ്ജലിയെ ഒരുപാട് ഇഷ്ടമാണ്...."
"അത്...ചേട്ടായി ഞാൻ...."
"അയ്യോ...പെട്ടന്നൊരു തീരുമാനം പറയണ്ട. ആലോചിച്ച പറഞ്ഞാ മതി"
"അതല്ല ചേട്ടായി...." അവളുടെ ശബ്ദം മാറി
"പിന്നെ..."
"ചേട്ടായി അവരെ നോക്കിക്കേ" അശ്വിനെയും അജിത്തിനെയും ചൂണ്ടി കാണിച്ച് അവൾ പറഞ്ഞു
"ആ...അവർ എന്റെ ഫ്രണ്ട്‌സ് ആണ്....എന്തേ....?"
"അത് പിന്നേ...എനിക്ക് അവരെപ്പോലെ നല്ല കട്ട താടി ഉള്ള ഒരാളെ പ്രേമിക്കണം എന്നാണ് ആഗ്രഹം. ചേട്ടയിക്ക് താടി...."
"അത്....അതാണോ കാര്യം..."
"ചേട്ടായി വേറൊന്നും വിചാരിക്കരുത്...."
എന്റെ ബാലഹീന്നതയിൽ ഏറ്റ പ്രഹരത്തിൽ ഞാൻ ആകെ വല്ലാണ്ടായി.
"ഏയ് കോഴപ്പില്ല.... എന്നാപ്പിന്നെ ഞാൻ പോട്ടെ. പിന്നേ ഈ പറഞ്ഞറ്റൊന്നും ആരോടും പറയണ്ട ട്ടോ" ഞാൻ എന്തോക്കെയോ പറഞ്ഞൊപ്പിച്ചു.
"ഏയ് ഞാൻ ആരോടും പറയില്ല."
"എന്നാ താൻ പൊക്കോളൂ."
അവൾ പോകുന്നതും നോക്കി ഞാൻ ആഒരു നിപ്പ് നിന്നു
"ഹൊ...എല്ലാം വളരെ പെട്ടന്നായിരുന്നല്ലോ ദൈവമേ. അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി. എത്തവനാണോ ഈ താടി കണ്ട് പിടിച്ചത്" ഞാനങ്ങനെ മനസ്സിൽ ഓരോന്ന് പറഞ്ഞകൊണ്ടിരുന്നു.
"എന്തായെടാ...അവൾ എന്ത് പറഞ്ഞു" അജിത് ചോതിച്ചു
"ഏയ്...അതൊന്നും ശെരിയവില്ല. അവക്ക് വേറെ ആൾ ഉണ്ടെന്ന്."
"എന്നാ പോട്ടെ...നമുക്കെ വേറെ കുട്ടിയെ നോക്കാം" അശ്വിൻ പറഞ്ഞു
"ഏയ് ഞാനില്ല. അവളോട് എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നിയതാ. ഇനി വേറൊരുത്തിയെ നോക്കാൻ എന്നെക്കൊണ്ട് വയ്യ."
"എന്നാ വേണ്ടാ....വിട്ട് കള മച്ചാനെ....എല്ലാവരുടേം ആദ്യത്തെ പ്രേമം അങ്ങാനാ...." അവർ എന്ന സമധാനിപ്പിച്ചു.
എന്നാൽ അതൊന്നും എനിക്ക് ആശ്വാസ വാക്കുകൾ ആയിരുന്നില്ല. യഥാർത്ഥ കാരണം എനിക്കല്ലേ അറിയൂ.
നാളുകൾ പിന്നെയും കടന്ന് പോയി. കോളേജിൽ പലയിടത്തും വച്ച് അവളെ പലവട്ടം കണ്ടു. അപ്പോഴെല്ലാം ഒരു ചിരിയിൽ എല്ലാം ഒതുക്കി. എന്നാലും എന്താന്ന് അറിയില്ല...അവളെ മറക്കാൻ പറ്റുന്നുമില്ല താടിയൊട്ട് വരുന്നുമില്ല.
അന്നൊരു ഉച്ച സമയം. ഞാൻ പുറത്തു വരന്തയിൽകൂടി നടക്കുകയായിരുന്നു.
"ചേട്ടായി...." പരിചയമുള്ള ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി
അഞ്ജലി....!!
ഞാനൊന്ന് ചിരിക്കുക മാത്രം ചെയ്തു.
"എന്തിനാ എന്നെ കാണുമ്പോൾ ഇങ്ങനെ ഒഴിഞ്ഞ് നടക്കുന്നെ" അവൾ ചോദിച്ചു
"ഏയ് അങ്ങാനൊന്നുല്ല....തനിക്ക് തോന്നുന്നതാ" ഞാൻ പറഞ്ഞൊപ്പിച്ചു
"എനിക്കല്പം സംസാരിക്കാനുണ്ട്...ഒരു കാപ്പി വാങ്ങി തരുമോ..."
ഞങ്ങൾ കാന്റീൻ ലക്ഷ്യമാക്കി നടന്നു
"എനിക്ക് വേറെ ആൾ ഉണ്ടെന്ന് ആരാ ചേട്ടയിയോട് പറഞ്ഞത്...?"
നടക്കുന്ന വഴിക്കവച്ച എടുത്തടിച്ചത് പോലെ അവൾ ചോദിച്ചു.
ഞാൻ ആകെ വല്ലാണ്ടായി. എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.
"ചേട്ടാ...രണ്ട് കാപ്പി..." കാന്റീനിൽ എത്തിയതും അവൾ വിളിച്ചുപറഞ്ഞു.
അവൾ കാപ്പിയുമായി എന്റെ മുന്നിൽ വന്നിരുന്നു. "പറ...ചേട്ടായി എന്തിനാ അവരോട് അങ്ങനെ പറഞ്ഞത്...?"
"അത്...താടിക്കാര്യം പറഞ്ഞാൽ അവർ എന്നെ കളിയാക്കും...അതാ..."
അവൾ കപ്പ് ചുണ്ടോടടുപ്പിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു. എനിക്കൊന്നും മനസിലായില്ല.
"ചേട്ടായി വെറുതെ നേരംപോക്കിന് വേണ്ടി നോക്കുന്നതാണെന്നാ ഞാൻ കരുതിയത്...കഴിഞ്ഞ ദിവസം അശ്വിൻ ചേട്ടനെ ടൗണിൽ വച്ച് കണ്ടു. പുള്ളി എല്ലാം പറഞ്ഞു. ഞാൻ അങ്ങനെ പറഞ്ഞിട്ട് ചേട്ടയിക്ക് എന്നെ മറക്കാൻ പറ്റുന്നില്ലെന്നോ വേറെ ആരേം നോക്കാൻ മനസ്സ്‌ വരുന്നില്ലെന്നോ....അതെന്നാ ചേട്ടായി അങ്ങനെ" അവൾ ചെറു പുഞ്ചിരിയോടെ ചോദിച്ചു.
"ഏയ്...അത് ഒന്നുല്ല" ഞാൻ പറഞ്ഞു
"എന്നെ അത്രക്ക് ഇഷ്ടമാണോ...."
"ഇഷ്ടമൊക്കെ ഉണ്ടായിരുന്നു...."
"ചേട്ടായി താടി വളരാൻ ഏതോ മരുന്നൊക്കെ വാങ്ങീട്ടുണ്ടെന്ന് അശ്വിൻ ചേട്ടൻ പറഞ്ഞു.... ഇനി ഏതായാലും കണ്ട മരുന്നൊന്നും വാങ്ങി തേച്ച് ഉള്ള ഭംഗി കളയണ്ട. എനിക്ക് താടി ഉള്ളവരെതന്നെ വേണമെന്ന് യാതൊരു നിർബന്ധവും ഇല്ല....ട്ടോ"
"ഏ...സത്യയിട്ടും...!!" എന്റെ മുഖം നൂറ് വാട്ടിന്റെ ബൾബ് കത്തിയത് പോലെ പ്രകാശിച്ചു.
"അല്ല കള്ളം. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം...ചുമ്മാ പൈങ്കിളി അടിച് മരംചുറ്റി പ്രേമം ആയിട്ട് നടക്കാൻ ആണെങ്കിൽ എന്നെ കിട്ടില്ല. കെട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പ്രേമിച്ചാ മതി. പറയാനുള്ളത് പറഞ്ഞു, ഞാൻ പോവാ. ഈ കാപ്പിയുടെ പൈസ കൊടുത്തേക്കണേ..."
അവൾ പോയിട്ടും എനിക്ക് ഹാങ്ങോവർ മാറിയിരുന്നില്ല. ഞാൻ മെല്ലെ എഴുന്നേറ്റ് പൈസ കൊടുത്ത് പുറത്തിറങ്ങി.
അതാ നിക്കുന്നു അശ്വിനും അജിത്തും. അവന്മാർ പരസ്പരം നോക്കി ഒരു ആക്കിയ ചിരി എനിക്കിട്ട് വിട്ടു.
"അപ്പൊ എങ്ങനാ അളിയാ.... ഇതിന്റെ ചെലവ് എപ്പൊ എങ്ങനെ എന്ന് മാത്രം പറഞ്ഞാ മതി"
"അതൊക്കെ ചെയ്യടാ തെണ്ടികളെ..."
ഈ സംഭവത്തോടെ കോളേജിൽ എനിക്കൊരു പേര് വീണു....താടിക്കാരൻ
താടി ഇല്ലാത്ത താടിക്കാരൻ

Jis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo