ആദ്യത്തെ പോസ്റ്റ് ആണ്... എഴുതി നോക്കിയതാണ്.. എഴുതാൻ ഒന്നുമറിയില്ല.. ഒരു ശ്രമം.. വായിച്ചു നോക്കി അഭിപ്രായം അറിയിക്കണെ...
-----------------------------------------------------------
-----------------------------------------------------------
ഭദ്രകാളി
********
********
കുട്ടിപട്ടാളങ്ങളുമായി ഹൈഡ് ആൻഡ് സീക്ക് കളിച്ചു തളർന്നു വീട്ടിലേയ്ക്ക് കയറിയപ്പോഴാണ് അമ്മയും വലിയമ്മയും അമ്മമ്മയും കൂടി എന്തോ കൂലങ്കഷിതമായി ചർച്ച ചെയ്യുന്നത് കണ്ടത്. സാധാരണ അവരുടെ ചർച്ചയ്ക്കിടയിൽ ഒരു കേൾവിക്കാരിയായി കൂടാനുള്ള എന്റെ തന്ത്രങ്ങൾ എല്ലാം അമ്മ വളരെ ശക്തമായി എതിർക്കുമായിരുന്നു. ഇന്ന് എല്ലാരുടെയും മുഖത്ത് വളരെയധികം ആകാംഷ നിറഞ്ഞിരുന്നു അതുകൊണ്ട് തന്നെ അത് എന്താണ് എന്നറിയാനുള്ള ത്വര എന്റെ മനസ്സിലും കൂടുകൂട്ടി.. എന്താണ് ഇത്ര വലിയ ചർച്ച എന്നറിയുന്നതിനായി ഞാൻ ചുമരിനു പുറകിൽ ഒളിച്ചു നിന്ന് പതിയെ ചെവിയോർത്തു..
"ചെക്കനൊക്കെ നല്ലതാ.. ചെറുക്കന്റെ അമ്മയും പാവം ആണ്.. അമേരിക്കയിൽ നല്ല ജോലി ആണെന്നാ പറഞ്ഞേ.. പോയി രണ്ട് വർഷം തികയുന്നതിന് മുൻപ് അല്ലേ അവൻ ആ വീട് വെച്ചത്.. "
വലിയമ്മ പറഞ്ഞു നിർത്തി..
"ആ.. ആ ജംഗ്ഷനിൽ ഉള്ള വീട് അല്ലേ.. ഞാൻ കണ്ടിരുന്നു.. എന്ത് വലിയ വീടാണ്.. "
അമ്മമ്മയുടെ മറുപടി..
ഇതെന്താ.. ഇവർ ഈ ചർച്ച ചെയ്യുന്നേ... ഏതോ കല്യാണ ആലോചന ആണ്.. പക്ഷെ ആർക്ക്.. ഒന്നും പിടികിട്ടാതെ ഞാൻ ചിന്തയിൽ മുഴുകിയപ്പോൾ ആയിരുന്നു അമ്മയുടെ ശബ്ദം..
"അതൊക്കെ ശരി.. പക്ഷെ ആ ഭദ്രകാളിയോട് ഇതാര് പറയും.. എനിക്ക് വയ്യ.. അവൾ എന്നെ കൊല്ലും... ചേച്ചി തന്നെ പറഞ്ഞാൽ മതി.. "
ഭദ്രകാളി എന്ന് കേട്ടപ്പോഴേ മനസ്സിലായി ഇവർ എനിക്കുള്ള കെട്ടാണ് മുറുക്കുന്നത് എന്ന്.. കോളേജിലും വീട്ടിലും സ്വഭാവഗുണം കൊണ്ട് ഞാൻ നേടിയെടുത്ത പേരാണ് അത്..
വലിയമ്മ പതിവില്ലാതെ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്നെ പൂട്ടിക്കാനുള്ള പൂട്ടുമായാണെന്ന് ഓർത്തപ്പോൾ എന്നിലെ ഭദ്രകാളി ഉണർന്നു.. പക്ഷെ അത് പൂർണരൂപം പ്രാപിക്കുന്നതിന് മുന്നേ ചെവിയിൽ ഒരു പിടി വീണു.. തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ഒരു ചിരിയുമായി അച്ഛൻ മുന്നിൽ..
"എന്താടി ഇവിടെ കള്ളിയെ പോലെ ഒളിച്ചു നിക്കുന്നെ.."
അച്ഛന്റെ സൗണ്ട് കേട്ട് അവരെല്ലാം എഴുനേറ്റു അങ്ങോട്ട് വന്നു..
കള്ളം കയ്യോടെ പിടിച്ചതിന്റെ ചമ്മൽ മറയ്ക്കാൻ ഞാൻ മുഖത്ത് ദേഷ്യം വരുത്തി..
"അച്ഛാ.. ഇവരെല്ലാം കൂടി എന്നെ കെട്ടിച്ചു വിടാനുള്ള പുറപ്പാടു ആണ്.. ഏതോ കല്യാണ ആലോചനയുമായിട്ടാണ് വലിയമ്മ വന്നത്.. "
"കല്യാണആലോചനയോ അതും നിനക്ക് എനിക്ക് വയ്യ... എന്താ.. പാറൂ ഇവൾ പറയുന്നേ.." അച്ഛൻ അമ്മയ്ക്ക് നേരെ ചോദിച്ചു.
"അമ്മ ഒന്നും പറയണ്ട.. എനിക്ക് കല്യാണം വേണ്ടന്ന് പറഞ്ഞാൽ വേണ്ട..
ഏതോ അമേരിക്കക്കാരൻ ചെക്കനാണ് എന്നൊക്കെ പറഞ്ഞപ്പോൾ അമ്മ അങ്ങ് വീണു.. എനിക്ക് പഠിക്കണം.. ഒരു മൂന്ന് വർഷം കഴിയാതെ എന്നോട് കല്യാണകാര്യം പറയരുത്...വലിയ വീട് ഒക്കെ ഉണ്ടെന്ന് കേട്ടപ്പോൾ ഈ പല്ലില്ലാത്ത അമ്മമ്മയും കുണുങ്ങുവാ..
അച്ഛാ.. എനിക്ക് ഇപ്പോൾ കല്യാണം വേണ്ട.. പ്ലീസ് അച്ഛാ.. "
ഏതോ അമേരിക്കക്കാരൻ ചെക്കനാണ് എന്നൊക്കെ പറഞ്ഞപ്പോൾ അമ്മ അങ്ങ് വീണു.. എനിക്ക് പഠിക്കണം.. ഒരു മൂന്ന് വർഷം കഴിയാതെ എന്നോട് കല്യാണകാര്യം പറയരുത്...വലിയ വീട് ഒക്കെ ഉണ്ടെന്ന് കേട്ടപ്പോൾ ഈ പല്ലില്ലാത്ത അമ്മമ്മയും കുണുങ്ങുവാ..
അച്ഛാ.. എനിക്ക് ഇപ്പോൾ കല്യാണം വേണ്ട.. പ്ലീസ് അച്ഛാ.. "
ഒറ്റ ശ്വാസത്തിൽ ഞാൻ ഇത്രയും പറഞ്ഞു തീർത്തിട്ടും ആരുടേയും മുഖത്ത് ഒരു ഭാവവ്യത്യാസവും വന്നില്ല.. എല്ലാരും പരസ്പരം കണ്ണ് മിഴിച്ചു നോക്കി നിന്നു.. കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു..
"ഇത് എന്നെ കെട്ടിക്കൂ.. എന്നെ കെട്ടിക്കൂ എന്ന് പറയാതെ പറയുന്നതാണോ... " എന്ന് പറഞ്ഞു വലിയമ്മ എന്റെ കവിളിൽ ഒന്ന് നുള്ളി..
പൊളിറ്റിക്കൽ സയൻസ് ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നപോലെ ഒന്നും മനസ്സിലാകാതെ ഞാൻ നിന്നു..
" ഏട്ടാ പ്രിയയ്ക്ക് ഒരു കല്യാണ ആലോചന വന്നു അത് പറയാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്.. അതാണ് ഇവൾ.. ഇവൾക്കാക്കിയത്.. "
"മൂന്ന് അല്ല ആറു വർഷത്തേയ്ക്ക് നിന്നെ കെട്ടിക്കൂല.. മൂന്ന് വർഷം കഴിഞ്ഞു കെട്ടാം എന്നുള്ള പൂതി അങ്ങ് കളഞ്ഞേരെ..."
അമ്മയുടെ ഡയലോഗ്..
അമ്മയുടെ ഡയലോഗ്..
ന്റെ കൃഷ്ണാ.. സസി ആയാലോ.. എങ്ങനെയെങ്കിലും അവിടെന്നു തടിയൂരിയാൽ മതി എന്നായി... ചമ്മി നാറി നിക്കുമ്പോൾ ആണ് അമ്മമ്മയുടെ ഡയലോഗ്..
" പെണ്ണിന്റെ മനസ്സിലെ പൂതി കണ്ടില്ലേ... മുട്ടേന്നു വിരിഞ്ഞില്ല അപ്പോഴേയ്ക്കും കല്യാണം. ഇപ്പോൾ നിന്നെ കെട്ടിച്ചു കൊടുത്താൽ നീ അവനെയും വഷളാക്കും. നീ പോയി ആ പിള്ളേരുടെ കൂടെ കഞ്ഞിയും കറിയും വെച്ചു കളിക്ക്.."
എന്നും പറഞ്ഞു എന്തോ വലിയ തമാശ പറഞ്ഞ പോലെ പല്ലില്ലാത്ത മോണയും കാണിച്ചു കുലുങ്ങി ചിരിക്കാൻ തുടങ്ങി.. ബാക്കി ഉള്ളവരും കൂടെ കൂടി
"എന്താ ഇവിടെ ഇത്ര ചിരിക്കാൻ.. കേട്ടപ്പോൾ ഞാൻ എനിക്കാണെന്ന് തെറ്റിദ്ധരിച്ചു അത്രയേ ഉള്ളൂ.. അതിന് എല്ലാരും കൂടെ ചിരിക്കേണ്ട.. "
" അല്ല മോൾ എന്ത് കേട്ടിട്ടാണ് തെറ്റിദ്ധരിച്ചത്.. "
അച്ഛന്റെ ചോദ്യം..
അച്ഛന്റെ ചോദ്യം..
"അത്...അത്... അതൊന്നുമില്ല... ഞാൻ വെറുതെ തെറ്റിദ്ധരിച്ചതാണ്.. നന്ദു.. ഗോപൂ.. ചിറ്റ ദാ വരുന്നു.. "
എന്ന് പുറത്തേയ്ക്ക് നോക്കി വിളിച്ചു പയ്യെ തടിയൂരി പുറത്തേയ്ക്ക് നടന്നു.. ഭദ്രകാളി എന്ന് പറഞ്ഞത് കേട്ടിട്ടാണെന്ന് പറഞ്ഞാൽ എല്ലാരും കൂടെ എന്നെ കൊന്നു കൊലവിളിക്കും ഞാൻ ആയിട്ട് എന്തിനാ വെറുതെ വടി കൊടുത്ത് അടി വാങ്ങിക്കുന്നെ.. പിന്നെ ഒരേയൊരു സമാധാനം മാത്രം ഉണ്ട്.. ഭദ്രകാളി എന്ന പേര് എനിക്ക് മാത്രമല്ല ഉള്ളത്.. പ്രിയേച്ചിയും ആ പേരിനു ഉടമയാണ്..
എന്ന് പുറത്തേയ്ക്ക് നോക്കി വിളിച്ചു പയ്യെ തടിയൂരി പുറത്തേയ്ക്ക് നടന്നു.. ഭദ്രകാളി എന്ന് പറഞ്ഞത് കേട്ടിട്ടാണെന്ന് പറഞ്ഞാൽ എല്ലാരും കൂടെ എന്നെ കൊന്നു കൊലവിളിക്കും ഞാൻ ആയിട്ട് എന്തിനാ വെറുതെ വടി കൊടുത്ത് അടി വാങ്ങിക്കുന്നെ.. പിന്നെ ഒരേയൊരു സമാധാനം മാത്രം ഉണ്ട്.. ഭദ്രകാളി എന്ന പേര് എനിക്ക് മാത്രമല്ല ഉള്ളത്.. പ്രിയേച്ചിയും ആ പേരിനു ഉടമയാണ്..
ഗുണപാഠം..
പതിനെട്ട് വയസ്സ് കഴിഞ്ഞു നിൽക്കുന്ന അവിവാഹിതമാർ കല്യാണ ആലോചന എന്ന് കേൾക്കുമ്പോഴേ എതിർക്കാൻ നിൽക്കരുത്.. ആർക്കാണ് എന്ന് പൂർണമായും ഉറപ്പ് വരുത്തിയിട്ട് മാത്രമേ അതിനെതിരെ പൊരുതാവൂ.. ഇല്ലേൽ പണി പാലും വെള്ളത്തിൽ കിട്ടും...
സാരംഗി...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക