Slider

വാസന ( ചിലരുടെ )

0
വാസന ( ചിലരുടെ )
ഏതു വിശിഷ്ട സുഗന്ധത്തിനും
മനംപിരട്ടലിൻ്റെ മണമായി
നമ്മളെ പൊതിഞ്ഞു നിൽക്കും.
മരണത്തിൻ്റെ ഗന്ധം.
അതിനെ സഹിച്ചേ പറ്റു, കാരണം
നമുക്ക് കിട്ടുമെന്ന് ഉറപ്പുള്ളെരു സമ്മാനമാണത്.
കാത്തിരിക്കാൻ ക്ഷമയില്ലാത്തവർക്ക്
തട്ടിപ്പറിച്ചെടുക്കാം.
ജനനത്തിൻ്റെ ഗന്ധവും ചെറിയ വിമ്മിഷ്ടമാണ്.
പക്ഷേ..
കിട്ടിയ നിധി കണ്ട് മറക്കപ്പെടുന്ന
വിശിഷ്ട ഗന്ധമായി മാറുമത്.
അമ്മക്കും കുട്ടിക്കും ഒരേ ഗന്ധമാവും
പേറ്റു മുറികളിൽ,
എണ്ണ തേച്ച് കുളി കഴിഞ്ഞ്,
കണ്ണെഴുതി മോഹിപ്പിച്ച്
പഞ്ഞി പോലുടലുമായി
നാപ്പത്തൊന്ന് കാത്തിരിക്കുന്ന
തിരയിളക്കുന്നൊരു വശ്യഗന്ധം.
എന്നാൽ,
ദുർഗന്ധങ്ങൾ തേടി നടക്കുന്നവരും ചിലരുണ്ട്.
ആരോടാണ് പ്രണയമെന്നന്വേഷിച്ച്,
കമൻ്റുകൾക്കു മീതേ മണം പിടിച്ച്,
പ്രണയം ചാർത്തിക്കൊടുക്കാൻ ഇറങ്ങിയിരിക്കുന്നവർ.
എഴുതിയ വരികളെ എഴുത്തുകാരുടെ ജീവിതമായി വായിക്കുന്നതും,
ഒരു ശ്വാന പ്രവർത്തി തന്നെയാണ്.
മറ്റുള്ളവരുടെ വയസ്സും, പ്രവർത്തിയും, സൃഷ്ടിയും, അവസ്ഥയും,
മനസ്സിലിട്ടു പെരുപ്പിച്ച് മറ്റുള്ളവർക്ക്
ഓതിക്കൊടുക്കാനും മണം പിടിക്കുന്നു ചിലർ.
വിസർജ്ജ്യങ്ങൾക്കു മേലേ
മൂക്കുകുത്തി നോക്കുന്ന പന്നികളെപ്പോലെ.
NB: കണ്ണാടി പോലെ തോന്നിയാൽ എൻ്റെ തെറ്റല്ല.
Babu Thuyyam
10/11/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo