മഴത്തുള്ളികൾ
മുറ്റത്ത് വീഴുന്ന മഴമുത്തുകൾ തൻ നാദം
മഴപ്പാട്ടുപോലെന്റെ കാതിൽ വീഴേ,
അറിയാതുണർന്നുപോയ് എൻ ചിത്തത്തിലോരോരൊ,
ഗതകാല സ്മരണതൻ വേലിയേറ്റം.
മഴപ്പാട്ടുപോലെന്റെ കാതിൽ വീഴേ,
അറിയാതുണർന്നുപോയ് എൻ ചിത്തത്തിലോരോരൊ,
ഗതകാല സ്മരണതൻ വേലിയേറ്റം.
കടലാസ്സു തോണിയിൽ ഞാനുമെൻ സ്വപ്നവും
കാറ്റിൻ ഗതിയിൽ ഉഴറിടുമ്പോൾ..,
ഒരു പെരുഞ്ചുഴിയിലൊന്നുലഞ്ഞുപോയ് കളിവഞ്ചി,
കൂടെ ചിതറിയെൻ സ്വപ്നങ്ങളുo.
കാറ്റിൻ ഗതിയിൽ ഉഴറിടുമ്പോൾ..,
ഒരു പെരുഞ്ചുഴിയിലൊന്നുലഞ്ഞുപോയ് കളിവഞ്ചി,
കൂടെ ചിതറിയെൻ സ്വപ്നങ്ങളുo.
ഓർക്കരുതെന്നു നിനച്ചതാമോർമ്മകൾ
ഓടിയണയുന്നു ഈ മഴയിൽ..
എന്നെ നനച്ചു കുളിരണിയിച്ചു ഈ മഴ
പിന്നെക്കരയിച്ചു തോരാമഴ.
ഓടിയണയുന്നു ഈ മഴയിൽ..
എന്നെ നനച്ചു കുളിരണിയിച്ചു ഈ മഴ
പിന്നെക്കരയിച്ചു തോരാമഴ.
ഒരു കുളിർതെന്നൽ വന്നാമഴത്തുള്ളിയെ
മൃദുലമായ് മെല്ലെത്തഴുകിയപ്പോൾ,
കുളിർക്കാറ്റിനോടൊത്ത് ആ മഴത്തുള്ളിയും
മഴനൂലുകൾക്കുള്ളിലലിഞ്ഞു ചേർന്നു.
മൃദുലമായ് മെല്ലെത്തഴുകിയപ്പോൾ,
കുളിർക്കാറ്റിനോടൊത്ത് ആ മഴത്തുള്ളിയും
മഴനൂലുകൾക്കുള്ളിലലിഞ്ഞു ചേർന്നു.
തകൃതിയായ് പെയ്തൊഴിഞ്ഞാ മഴയിൽ പിന്നെ
തപ്തമാം ഭൂമിയും കുളിരണിഞ്ഞു,
എന്നുള്ളിലാളുമാം അഗ്നിയണയ്ക്കുവാൻ
എന്നിട്ടുമീത്തുള്ളികൾക്കായില്ലല്ലോ..!
തപ്തമാം ഭൂമിയും കുളിരണിഞ്ഞു,
എന്നുള്ളിലാളുമാം അഗ്നിയണയ്ക്കുവാൻ
എന്നിട്ടുമീത്തുള്ളികൾക്കായില്ലല്ലോ..!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക