Slider

മീനു. [കവിത)

0
മീനു. [കവിത)
...........................
നമുക്കോർക്കാൻ ഇന്നെന്തുണ്ട് മീനു.?
പ്രേമത്തിന്റേയും കിനാവുകളുടെയും
സായൂജ്യത്തിനായ് കൺനിറയെ
കണ്ടിരിക്കാനായ്പിറകൊണ്ടമക്കളോ?
രക്ഷപക്ഷത്തുനിന്നും പക്ഷം കൂടാതെ
രക്ഷിക്കുന്ന രക്ഷിതാവിന്റെ
അനുഗ്രഹത്തിനായ് നമുക്കു നന്ദി
പറയാം.
മണത്തല പള്ളിയുടെ ഖബർസ്ഥാനിൽ
ഞാൻ നട്ടുവളർത്തിയ,
ആത്മാവുകൾ ഊഞ്ഞലാടുന്ന
പാലമരച്ചുവട്ടിൽ ,
വിധിയുണ്ടെങ്കിലാ അസ്ഥിമാടത്തിൽ
കിടന്നാശ്വസിക്കാൻ
നമുക്കാ സായൂജ്യം മതിയല്ലോ മീനു.?
നമുക്കു പറക്കാൻ ചിറകില്ലെങ്കിലും
നമ്മൾ പരസ്പരം പറന്നടുക്കുകയല്ലേ
പകുത്തു വെച്ചിട്ടല്ലാത്ത നമ്മുടെ
സ്വപ്നങ്ങളും, മോഹങ്ങളും ഇനിയും
ബാക്കി വെച്ചു പോകാൻ നാമിനി
ഏതു ബലിക്കല്ലുകൾ തേടണം ?
നാഗത്തറയിലേക്ക് പോകുന്ന
സർപ്പങ്ങളിഴയുന്ന മുറ്റത്ത്
മയിലുകളും കിളികളും പാറി നടക്കുന്ന
തൊടിയും, ആ മുറ്റത്ത് ഓടിക്കളിച്ചു
വളർന്ന മക്കളും
നമ്മുടെ സ്വപ്നത്തിന്റെ സുന്ദര
സാക്ഷാത്ക്കാരമല്ലേ.?
ഈ നിറഞ്ഞ നിർവൃതിയിൽ
ഇനിയാരോടു പരിഭവിക്കണം നാം?
ഒരു വലിയ പറമ്പിനു നടുവിൽ
ഇച്ചിരി പോന്ന കൂരയിൽ
തുലാവർഷം കനത്തു പെയ്യുന്ന
രാത്രികളിൽ
പരസ്പരം പുതപ്പായ് നമുക്കൊതുങ്ങാം മീനു.
കാത്തിരിക്കാം,
വൃശ്ചിക കാറ്റിന്റെ വരവിനായ്.!
.............................................!
അസീസ് അറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo