ഇന്ന് ചുമ്മ വീട്ടിലെ പൂങ്കാവനത്തിൽ കുടി ഉലാത്തുമ്പൊഴാണ് പെട്ടെന്ന് ആ കാഴ്ച കണ്ണിൽപ്പെട്ടത് ഒരു നിശാഗന്ധി പൂവ്...
ഇനി നമുക്ക് കുറച്ച് പുറകോട്ട് പോകാം
2011- 12 കാലഘട്ടം പ്ലസ്ടൂ പരീക്ഷ എഴുതി റിസൾട്ടും കാത്തിരിക്കുന്ന കാലം.....
അന്നും രാവിലെ ചുമ്മ പൂങ്കാവനത്തിൽ ഉലാത്തുമ്പൊൾ ദാ രണ്ട് നീശാഗന്ധി മൊട്ടുകൾ
ഞാൻ അതിൽ ഒന്നു തൊട്ടു നോക്കി അതിൽ ഒരെണ്ണം ഇന്നലെ വരിഞ്ഞതാണ്. ഒരെണ്ണം ഇന്നു രാത്രി വിരിയാനുള്ളതും.

ഈ സന്തോഷവാർത്ത അമ്മയെ അറിയി ക്കാനായി അടുക്കളയിലേക്ക് പോകുമ്പൊഴാണ് അവിടുന്ന് അവശബ്ദങ്ങൾ. രണ്ട് പെൺപിള്ളേർ ഉണ്ടന്ന് പറഞ്ഞിട്ടെന്താ കാര്യം. അവധി ആണെലും ഒരെണ്ണത്തെ പോലും അടുക്കളേൽ കാണില്ല. കഴിക്കാൻ സമയമാകുമ്പൊൾ ഓടി എത്തും. ഇതുങ്ങളെയൊക്കെ കെട്ടിച്ചയച്ച നാലാം പക്കം തിരിച്ച് വരും എന്നുള്ള സ്ഥിരം പല്ലവികൾ. ഇപ്പൊ അമ്മേടെ അടുത്തൊട്ട് ചെന്നാലുള്ള സാങ്കേതിക തകരാർ അറിയാവുന്ന കൊണ്ട് ഞാൻ പതുക്കെ സക്യൂട്ടായ്. കൊറച്ച് കഴിഞ്ഞ് ഞാൻ നോക്കുമ്പൊൾ അമ്മ പത്രം വായിക്കുന്നു പറ്റിയ അവസരം ഞാൻ കാര്യം അവതരിപ്പിച്ചു അമ്മേ.... നമ്മുടെ നിശാഗന്ധിയിൽ മൊട്ടുണ്ട് ഞാൻ അത് വിരിയുന്നത് കാണാൻ ഇരുന്നൊട്ടെ ?
പിന്നെ ഒന്ന് പോ പെണ്ണെ നിശാഗന്ധി വിരിയുമ്പൊൾ ഗന്ധർവൻ വരുമെന്നാ.
അപ്പുറത്തെ വീട്ടിലെ രാഗി ചേച്ചീയെ കണ്ടില്ലെ
പുള്ളിക്കാരി കല്യാണം കഴിക്കാതെ ഗർഭിണിയായത് ഗന്ധർവൻ കൂടിയതാത്രെ.
(ആ ഗന്ധർവൻ പുള്ളിക്കാരിടെ കുടെ പഠിച്ച സുമേഷ് അണന്ന നഗ്ന സത്യം എനിക്കറിയാം.
നുമ്മ അത് ആരൊടും പറഞ്ഞില്ല എന്നു മാത്രം.)
അപ്പൊ പറഞ്ഞ് വന്ന കാര്യം പെൺകുട്ട്യോൾ
നിശാഗന്ധി വിരിയുന്ന അടുത്തിരുന്നാൽ ഗന്ധർവൻ വരുമത്രേ. അമ്മ ഉടക്കി.
എന്തായാലും എനിക്ക് പൂവ് വിരിയുന്നത് കാണണം ഞാൻ രാത്രി 12 മണിക്ക് എനീറ്റ് ആരും കാണാതെ ചെടിയുടെ അടുത്തെത്തി
പേടി ഉണ്ടേലും ധൈര്യം സംഭരിച്ച് പൂവിരിയുന്നതും നോക്കീ ഇരുന്നു. നല്ല വെളുത്ത് വല്ല്യ ഇതളുള്ള പൂവ്. പൂ വിരിയും തോറും ഒരു പ്രത്രേഗ ഗന്ധം.
കവി ഭാവനയിലൊക്കെ പറഞ്ഞാൽ ഒരു മാതക സുഗന്ധം പോരാത്തതിന്നന് നല്ല നിലാവും
ഒരു പ്രണയ രംഗത്തിന് പറ്റിയ അററ്റ്മോസ് ഫിയർ. പൂ മുഴുവനും വിരിഞ്ഞു. പരിസരം മൊത്തം നല്ല ഗന്ധം .ഞാൻ പുവിലേക്കു തന്നെ നോക്കി . അതിന്റെ ഇതളുകൾ പതുക്കെ കൂമ്പുന്നത് കാണാം സമയം പോയതറിഞ്ഞില്ല
എന്തായാലും അത് മുഴുവനും കാണാൻ ഞാൻ തീരുമാനിച്ചു. പിന്നെ എങ്ങാനും നമ്മുടെ ഗന്ധർവൻ വന്നാലൊ അങ്ങനെ പുള്ളിക്കാരനേം നിനച്ചിരുന്ന് ചെറുതായി ഒന്ന് മയങ്ങി അപ്പൊ ദാണ്ടെ മോളെ.... എന്നൊരു വിളി പുറകോട്ട് നോക്കുമ്പൊ ദാ നിൽക്കുന്നു ഒരു സുന്ദരക്കുട്ടൻ ഗന്ധർവൻ. തലയിൽ കിരീടവും കയ്യിൽ വളയും തോടയും പട്ടുചേലയുമൊക്കെ ചുറ്റിയ അസൽ ഗന്ധർവൻ. ശോ ഒടുക്കത്തെ ഗ്ലാമർ. ഞാൻ കാലുകൊണ്ട് ആമ്ളിഫയറും വരച്ച് നാണം കുണുങ്ങി നിന്നു. മോളെ പാത്രം. ഗന്ധർവന് എന്തിനാ പാത്രം എന്നും കരുതീ ഞാൻ കണ്ണു തീരുമ്മി നോക്കുമ്പൊൾ ദാണ്ടെ വീട്ടിൽ പശുനെ കറക്കാൻ വരുന്ന കുഞ്ഞ്കുഞ്ഞ് ചേട്ടൻ. മൊളെന്താ ഈ സമയത്ത് ? ഈശ്വരാ പണി ആകുമേല്ലോ ശബ്ദം കേട്ട് അമ്മ വന്നു നോക്കിയപ്പൊ ഉമ്മറത്ത് ഞാൻ.
8 മണിയായാൽ പോലും എത്ര അലമുറ ഇട്ടാലും എണീക്കാത്ത ഞാൻ രാവിലെ 4 മണിക്ക് എണീറ്റിരിക്കുന്നു. അമ്മ പാത്രം എടുത്ത് ചേട്ടനു കൊടുത്തു. എന്നെ ഏതൊ അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ ഒരു നോട്ടവും.
ഞാൻ ഒന്നും അറിയാത്ത പോലെ അകത്തേക്ക് പോയി പുതപ്പിനടിയിൽ ഒളിച്ചിരുന്നു .
പക്ഷെ ബുദ്ധിമതിയായ എന്റെ അമ്മക്ക് കാര്യം മനസ്സിലായി പിന്നെ പറയണ്ടല്ലൊ
👊
💥
🔥
🔥
🔥
💥
💥
💥
👋

Arya S Nair

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക