വിശപ്പറിഞ്ഞിട്ടുണ്ടോ
വ്രതം നോൽക്കുമ്പോഴും ഒരു ദിനം
വെറുതേ വിശപ്പറിയാൻ വേണ്ടിയല്ലാതെ
പട്ടിണിയുടെ വിശപ്പറിഞ്ഞിട്ടുണ്ടോ
വെറുതേ വിശപ്പറിയാൻ വേണ്ടിയല്ലാതെ
പട്ടിണിയുടെ വിശപ്പറിഞ്ഞിട്ടുണ്ടോ
തൊണ്ടകുഴികളിൽ ഊറുന്ന ഉമിനീരിന്റെ മധുരമറിഞ്ഞിട്ടുണ്ടോ
ഉമിനീര് കൊണ്ടൊരു വിശപ്പാറ്റിയിട്ടുണ്ടോ
ഉമിനീര് കൊണ്ടൊരു വിശപ്പാറ്റിയിട്ടുണ്ടോ
ഒരുനേരം അന്നം മോഹിച്ച വയറിനെ ഉള്ളാലെ ശാസിക്കാൻ നാവുയർന്നിട്ടുണ്ടോ
ഇരുളാർന്ന മച്ചിൽ വിശപ്പ് വികൃതച്ചിരി ചിരിക്കുന്നത് കണ്ടിട്ടുണ്ടോ
ഇരുളാർന്ന മച്ചിൽ വിശപ്പ് വികൃതച്ചിരി ചിരിക്കുന്നത് കണ്ടിട്ടുണ്ടോ
വിശപ്പില്ലെന്നോതുന്ന
കള്ളത്തിന്റെ നേരറിഞ്ഞിട്ടുണ്ടോ
ഒരു പിടി അന്നം ബാക്കിവെച്ചെങ്കിലെന്നു അറിയാതെ മോഹിച്ചു പോയിട്ടുണ്ടോ
കള്ളത്തിന്റെ നേരറിഞ്ഞിട്ടുണ്ടോ
ഒരു പിടി അന്നം ബാക്കിവെച്ചെങ്കിലെന്നു അറിയാതെ മോഹിച്ചു പോയിട്ടുണ്ടോ
വിരലില്ലെണ്ണും കാലം പിറകിലാണീ
കാഴ്ചയെന്നു കാലം പറയുന്നത് കേൾക്കുന്നുണ്ടോ
കാഴ്ചയെന്നു കാലം പറയുന്നത് കേൾക്കുന്നുണ്ടോ
ഇന്നും പേറുന്ന പട്ടിണിയിൽ ചിലർ
ഒരു മുളം കയറിനെ തേടുന്നതറിയുന്നുണ്ടോ
മുലപ്പാല് പോലും വറ്റിയ മാറിൽ
പൈതലിൻ ചുണ്ട് വിതുമ്പി അമരുന്നത് കാണുന്നുണ്ടോ
ഒരു മുളം കയറിനെ തേടുന്നതറിയുന്നുണ്ടോ
മുലപ്പാല് പോലും വറ്റിയ മാറിൽ
പൈതലിൻ ചുണ്ട് വിതുമ്പി അമരുന്നത് കാണുന്നുണ്ടോ
ഉണ്ടിപ്പോഴും ബാക്കിപത്രങ്ങളായി
ആരും കാണാത്ത പട്ടിണിവയറുകൾ
ബാക്കി വെക്കാം ഒരു മനസ്സ്
ഒരു നേരം അന്നം നല്കുവാനായി...
ആരും കാണാത്ത പട്ടിണിവയറുകൾ
ബാക്കി വെക്കാം ഒരു മനസ്സ്
ഒരു നേരം അന്നം നല്കുവാനായി...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക