ഉളളിൽ.
--------------
ഒരു കാർമേഘം പെയ്തൊഴിയാനുണ്ട്,
മനസ്സിൽ ഇരുൾ മൂടിക്കെട്ടി
എപ്പോൾ പൊട്ടി വിഴുമെന്നറിയാതെ,
കൈ എത്തും ദൂരത്ത്,
തലക്കു മുകളിൽ സ്ഥാനം പിടിച്ചിട്ട്
കുറച്ചു നാളായി.
--------------
ഒരു കാർമേഘം പെയ്തൊഴിയാനുണ്ട്,
മനസ്സിൽ ഇരുൾ മൂടിക്കെട്ടി
എപ്പോൾ പൊട്ടി വിഴുമെന്നറിയാതെ,
കൈ എത്തും ദൂരത്ത്,
തലക്കു മുകളിൽ സ്ഥാനം പിടിച്ചിട്ട്
കുറച്ചു നാളായി.
ആ തണുത്തു മരവിക്കുന്ന
നിമിഷത്തെയോർത്ത്
കാലടികളമരാതെ,
ഭാരമില്ലാതെ,
പേടിയോടെ,
ആകെ തളർന്ന് തനിച്ചായിപ്പോവുമോ ഞാൻ.
നിമിഷത്തെയോർത്ത്
കാലടികളമരാതെ,
ഭാരമില്ലാതെ,
പേടിയോടെ,
ആകെ തളർന്ന് തനിച്ചായിപ്പോവുമോ ഞാൻ.
ആശങ്കകൾക്കവസാനമില്ലാതെ,
വീണ്ടും വീണ്ടും കൂടുകെട്ടുന്ന ഭയത്തിനാൽ
വിറച്ചും സഹിച്ചും ഇനിയുമെത്ര നാൾ.
വീണ്ടും വീണ്ടും കൂടുകെട്ടുന്ന ഭയത്തിനാൽ
വിറച്ചും സഹിച്ചും ഇനിയുമെത്ര നാൾ.
പ്രിയമായതിനോടെല്ലാം വിരക്തിയായി,
ശബ്ദങ്ങളിൽ വിറച്ച്,
ഒരു മൂലയിലേക്ക്,
ഇരുട്ടിലേക്ക് ഒതുങ്ങി കൂടാൻ.
ശബ്ദങ്ങളിൽ വിറച്ച്,
ഒരു മൂലയിലേക്ക്,
ഇരുട്ടിലേക്ക് ഒതുങ്ങി കൂടാൻ.
എവിടെയെങ്കിലുമൊളിച്ചിരിക്കാൻ
വെമ്പുന്ന മനസ്സുമായി നിമിഷങ്ങളെണ്ണി,
ആരും കടന്നു വരാത്ത,
ശല്യം ചെയ്യാത്ത,
ഒരിടം കണ്ടെത്തണം.
വെമ്പുന്ന മനസ്സുമായി നിമിഷങ്ങളെണ്ണി,
ആരും കടന്നു വരാത്ത,
ശല്യം ചെയ്യാത്ത,
ഒരിടം കണ്ടെത്തണം.
തനിക്കു പാകത്തിൽ ഒരു കുഴിയെടുത്ത്
അതിൽ അഭയം തേടുമ്പോൾ,
ആരെങ്കിലും വരുമോ ?
മണ്ണിട്ടു മൂടി എന്നെ ഭൂമിയുടെ..
ഗർഭത്തിലൊളിപ്പിക്കാൻ.
അതിൽ അഭയം തേടുമ്പോൾ,
ആരെങ്കിലും വരുമോ ?
മണ്ണിട്ടു മൂടി എന്നെ ഭൂമിയുടെ..
ഗർഭത്തിലൊളിപ്പിക്കാൻ.
അസഹനീയമാണ് ഇവിടം.
പിടിച്ചു നിൽക്കാനാവാതെ
ധൈര്യത്തിനായി കൈ നീട്ടി പരതുമ്പോൾ
തടയുന്നതെല്ലാം ദ്രവിച്ച,
ഓർമ്മപ്പെടുത്തലിൻ്റെ,
കർമ്മ പാശങ്ങൾ.
പിടിച്ചു നിൽക്കാനാവാതെ
ധൈര്യത്തിനായി കൈ നീട്ടി പരതുമ്പോൾ
തടയുന്നതെല്ലാം ദ്രവിച്ച,
ഓർമ്മപ്പെടുത്തലിൻ്റെ,
കർമ്മ പാശങ്ങൾ.
അനിവാര്യ സത്യത്തിൻ്റെ
വിഹ്വലതയും പേറി
ശവക്കൂനയിൽ കത്തിച്ചു കുത്തിയ
ചന്ദനത്തിരി പോലെ നീറി....
എനിക്കു വയ്യ ഇനിയുമെഴുതാൻ.
വിഹ്വലതയും പേറി
ശവക്കൂനയിൽ കത്തിച്ചു കുത്തിയ
ചന്ദനത്തിരി പോലെ നീറി....
എനിക്കു വയ്യ ഇനിയുമെഴുതാൻ.
Babu Thuyyam.
13/11/17.
13/11/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക