Slider

എത്ര നേരം

0
എത്ര നേരം
***********
ഒരു ചിരി വിടരുവാൻ എത്ര നേരം?
ഒരു പിൻവിളി മുഴങ്ങും നിമിഷമധികം.
ഒരു പരിഭവം പൊഴിയുവാനെത്ര നേരം? ആലിംഗനത്തിനായ് നീ കൈ നീട്ടുമത്ര നേരം.
ഈ നടപ്പാതകൾ പിന്നിടുവതെത്ര നേരം?
നിഴലായ് നീ കൂടെയുള്ളത്ര നേരം.
ഒരു ശൂന്യതയിൽ അലിയുവാനിനി എത്ര നേരം?
മിഴി ചിമ്മി തുറക്കുന്ന മാത്രയധികം.
****
Ritu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo