ഓജോ ബോർഡ്
.-.-.-.-.-.-.-.-.-.-.-.-.-.-.
.-.-.-.-.-.-.-.-.-.-.-.-.-.-.
ഓജോ ബാര്‍ഡു വഴി ആത്മാവുമായി സംസാരിക്കാന്‍ കൊതിതോന്നിയിട്ട് കുറെ നാളായി. ഒരു ഓജോ ബോര്‍ഡ് സംഘടിപ്പിച്ചു. ഒരു കഷ്ണം മെഴുകുതിരി, സ്റ്റീല്‍ ഗ്ലാസ്, നാണയം ഇത്രയും എടുത്തുവെച്ചു. ബോര്‍ഡിനു നടുവില്‍ നാണയം വെച്ച് മെഴുകു തിരി കത്തിച്ചു വെച്ചു. ഗ്ലാസ് കൊണ്ടതിനെ മൂടിയ ശേഷം ആത്മാവിനെ വിളിച്ചു..
വീട്ടിലാരും ഇല്ലായിരുന്ന സമയംതന്നെ തിരഞ്ഞെടുത്തു. നാണയത്തിൽ ചൂണ്ടുവിരൽ വെച്ച് മനസ്സിൽ എന്തൊക്കെയോ വിചാരിച്ചു.. മുറിയിലാകെ നിശബ്ദത.
"ഗുഡ് സ്പിരിറ്റ് പ്ലീസ് കം".. എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു.. ആരോ കതക് തള്ളിയ പോലെ. ഇറങ്ങിയോടാൻ വേണ്ടി കുറ്റിയിട്ടില്ലായിരുന്നു. നോക്കിയപ്പോ ദാണ്ടെ താഴത്തെ ബീഹാറി ആന്റി.. ഇന്നുവരെ കണ്ടാൽ മിണ്ടിയിട്ടില്ലാത്ത ആന്റി ചിരിച്ചോണ്ട് നിൽക്കുന്നു. "ക്യാ ജീ?" എന്ന് ചോദിച്ചപ്പോ "തോടാ പാനി" എന്ന്.

ഈശ്വരാ, പണ്ട് ചുണ്ണാമ്പ്.. ഇപ്പൊ വെള്ളമോ..
വെള്ളം കൊടുത്തപ്പോ കാലിലേക്ക് നോക്കി നിലത്തു തൊട്ടിട്ടുണ്ട്. പക്ഷെ സ്വന്തം വീട്ടിൽ നിന്നുംവെള്ളം കുടിക്കാതെ അവരെന്തിനു ഇവിടെ വന്നു വെള്ളം കുടിച്ചു?.. ഇനിയിപ്പോ എന്നെ പേടിപ്പിക്കണ്ടാന്നു വെച്ച്
ആത്മാവ് അവരുടെയുള്ളിൽ കയറി വന്നതാകുമോ.. അറിയില്ല..
ആത്മാവ് അവരുടെയുള്ളിൽ കയറി വന്നതാകുമോ.. അറിയില്ല..
ഓജോ ബോർഡ് വലിച്ചൊരേറ് കൊടുത്തെങ്കിലും എന്തൊക്കെയോ എവിടെയോ ഒരിത്.
Uma P
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക