Slider

ശ്രീ.വയലാർ രാമവർമ്മയുടെ 'ആത്മാവിൽ ഒരു ചിത' എന്ന കവിതക്ക് ഒരു ആസ്വാദനമാണ്

2
ആത്മാവിൽ ഒരു ചിത.......
............................
ഉണ്ണീടച്ഛൻ ഇനിയും ഉറങ്ങി എഴുന്നേറ്റിട്ടില്ല....നേരം ഒരുപാട് വൈകി..ഉണ്ണിയൊക്കെ എപ്പോഴെ എഴുന്നേറ്റതാ....അച്ഛൻ എഴുന്നേറ്റിട്ട് വേണം മുറ്റത്തെ മാവിന്മേൽ ഒരു ഊഞ്ഞാല് കെട്ടാൻ....പക്ഷെ ഉണ്ണീടച്ഛൻ കിടക്കുന്നത് പതിവ് പോലെ അകത്തേ മുറിയില്ലല്ല....നടുമുറിയിൽ വെള്ളപുതച്ച് അങ്ങനെ സുഖായിട്ട് കിടക്കുന്നു..... അയൽപക്കകാരും അമ്മാവൻമാരും ഒക്കെ അച്ഛനെ കാണാൻ വന്നിട്ടുണ്ട്.... കണ്ടവരൊക്കെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് പുറത്തേക്ക് പോകുന്നത്....എന്നിട്ടും ഉണ്ണീടച്ഛൻ മാത്രം എഴുന്നേറ്റിട്ടില്ല..... അകത്തെ മുറിയിൽ ഉണ്ണീടമ്മയുടെ പതം പറഞ്ഞുള്ള കരച്ചിൽ ഉണ്ണിക്ക് കേൾക്കാം....അച്ഛൻ വല്ല ചീത്ത പറഞ്ഞോ ആവോ?....അച്ഛൻ എന്നും രാവിലെ തരാറുള്ള ഉമ്മ ഉണ്ണിക്ക് ഇന്ന് കിട്ടിയിട്ടില്ല.....അച്ഛൻ മറന്നുപോയതായിരിക്കും....അച്ഛൻ എഴുന്നേൽക്കട്ടെ......അച്ഛനെ എഴുന്നേല്പിക്കാൻ ഉണ്ണിയുടെ കൈയിൽ ഒരു സൂത്രമുണ്ട്.....ഉണ്ണി ഉറങ്ങി കിടക്കുന്ന അച്ഛൻ്റെ കൺപോളകൾ തുറക്കാൻ ശ്രമിച്ചപ്പോൾ അമ്മാവൻ പതുക്കെ ഉണ്ണിയുടെ കൈയിൽ അടിച്ചത് എന്തിനാണെന്ന് ഉണ്ണിക്കറിയില്ല......
"എന്താണ് അച്ഛൻ ഉണരാത്തത്...നേരം ഒരുപാട് ആയില്ലേ?"ഉണ്ണിക്ക് കരച്ചിൽ വന്നു...
"ഉണ്ണീടച്ഛൻ മരിച്ചുപോയി" ആരുടെയോ ശബ്ദം....
ഹാവൂ.... സമാധാനമായി.... ഉണ്ണി ആകെ പേടിച്ച് പോയി....അച്ഛൻ മരിച്ചിട്ടല്ലേയുള്ളു...ഉണ്ണീടച്ഛന് വലിയ എന്തോ ആപത്ത് വന്നെന്നാ ഉണ്ണി കരുതിയത്....
"ഇതാരാ എൻ്റെ പമ്പരം ഇവിടെ കളഞ്ഞത്...ഇതെൻ്റെ അച്ഛനുണ്ടാക്കി തന്ന പമ്പരമാണ്...അച്ഛൻ എഴുന്നേൽക്കട്ടെ പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ"....
"ഇതാരാ അമ്മേ എൻ്റെ പമ്പരം അവിടെ കളഞ്ഞത്"......
ഉണ്ണീടമ്മ ഉണ്ണിയേ കെട്ടിപ്പിടിച്ചു കരഞ്ഞു....
"ഉണ്ണീടച്ഛൻ ഉണ്ണിയേ വിട്ട് പോയല്ലോ ഉണ്ണിയേ...."
"ഇല്ലമ്മേ അച്ഛൻ മരിച്ചതാ....അച്ഛൻ വേഗം എഴുന്നേൽക്കും...."
വീടിന്റെ മുറ്റത്തെ മാവ് ആരൊക്കൊയോ ചേർന്ന് മുറിച്ചു കളഞ്ഞു...ഉണ്ണീടച്ഛൻ എഴുന്നേറ്റാൽ ഉണ്ണിക്ക് ഊഞ്ഞാല് കെട്ടി കൊടുക്കേണ്ട മാവാണ്.....ഉണ്ണിയെ ആരോ കുളിപ്പിച്ചു.... അച്ഛൻ ഇനിയും ഉണർന്നിട്ടില്ല....അച്ഛൻ്റെ കവിളിൽ രണ്ട് ഉമ്മ ഉണ്ണിക്ക് കൊടുക്കണം.....
ആരോ നാല് പേർ ചേർന്ന് ഉറങ്ങി കിടക്കുന്ന ഉണ്ണീടച്ഛനേ എടുത്തു കൊണ്ടുപോയി.....പറമ്പിൻ്റെ തെക്കേ മൂലയിൽ ഉണ്ണിക്ക് ഊഞ്ഞാല് കെട്ടേണ്ട മാവിൻ്റെ കഷ്ണങ്ങൾ അടുക്കി വെച്ചിരിക്കുന്നു.... അതിലേക്ക് ഉണ്ണീടച്ഛനെ കിടത്തി....നെയ്യും ചന്ദനവും എള്ളും ഉണ്ണീടച്ഛൻ്റെ ദേഹത്തേക്ക് വിതറി....ഉണ്ണിയുടെ കൈയിലേക്ക് ഒരു ചെറു തീ പന്തം ആരോ വച്ചു നീട്ടി.....തീ ഉണ്ണീടെ അച്ഛനെ വിഴുങ്ങി കളഞ്ഞു......
.................................................
ഇന്നാ ഉണ്ണി കുറച്ചു കൂടി വളർന്നിരിക്കുന്നു.... പഴയകാര്യങ്ങൾ ഓർത്തെടുക്കുമ്പോൾ ഉണ്ണിയുടെ ഉള്ളിൽ ഞെട്ടലുകൾ ആണ്....ഉള്ളിൽ തീയാണ് ആത്മാവിൻ്റെ ചിതക്കുള്ളിലെ തീ...
(ശ്രീ.വയലാർ രാമവർമ്മയുടെ 'ആത്മാവിൽ ഒരു ചിത' എന്ന കവിതക്ക് ഒരു ആസ്വാദനമാണ്....അതിൽ എത്രമാത്രം വിജയിക്കാൻ പറ്റി എന്നറിയില്ല....തെറ്റുകൾ പറ്റിയിട്ടുണ്ടാവാം...അഭിപ്രായങ്ങൾ അറിയിക്കുക..)
ബിജു പെരുംചെല്ലൂർ...
2
( Hide )
  1. ഇത് ഇത് ആസ്വാദനം ആയില്ല

    ReplyDelete
    Replies
    1. ആറൺസ്വാതനകുറിപ്പ്

      Delete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo