................................................................
#നൂൽചാക്കിനുള്ളിലെ കണ്ണുകൾ
.................................................................

പാറക്കെട്ടുകൾക്കുപിന്നിൽ പതുങ്ങി നൂൽ ചാക്കിനുളളിലെ ദ്വാരത്തിലൂടെ കുറച്ചകലെയുള്ള ഗ്രാമത്തെ 'അപരാജിത് ' വീക്ഷിച്ചു.തന്റെയും 'ഇംതിയാസിന്റെയും ' വീടുകളുടെ ഇടം വ്യക്തമായി കാണുന്നുണ്ട്. തെരുവുകൾക്കും ഗ്രാമത്തിനാകത്തന്നയും ഒരു കറുപ്പ് നിറമാണ്.. ചുട്ടുപഴുത്ത കനലിൽ വെള്ളം ഒഴിക്കപ്പെടുമ്പോളുണ്ടാകുന്ന കറുപ്പില്ലെ.., അത്.
പാതിവെന്ത ഉടലുമായി പുതിയ ജീവിതത്തിലേക്ക് തളിർക്കാൻ ശ്രമിക്കുകയാണ് ഗ്രാമ വീഥികളിലെ പൂമരങ്ങളിൽ ചിലത് .
പലതും പച്ചക്ക് നിന്ന്കത്തി കരിയുടലും പേറി തങ്ങളുടെ അവസ്ഥയിൽ
നിസ്സഹായരായി ജീവനറ്റ ശിഖരങ്ങൾ വിണ്ണിലേക്കുയർത്തി നിൽക്കുന്നു.

വസന്തം പൂമരങ്ങളിൽ വിരുന്നെത്തി അവിടേക്ക് തേൻദാഹികളായ അനേകം കുഞ്ഞു കുരുവികളേയും എണ്ണമറ്റ ചിത്രശലഭങ്ങളേയും ക്ഷണിക്കേണ്ട കാലമാണിത്.. പക്ഷെ!
ഇനിയും ആ പൂമര ശിഖരങ്ങൾ തളിർക്കുമോ ,അതിൽ പൂക്കൾ വിരിയുമോ..? അതോ തങ്ങളുടെ മേനി യിലേക്ക് ആളിപ്പടർന്ന അഗ്നിയുടെ ചുവന്ന മുഖം കണ്ട് പാതിവെന്ത മരങ്ങൾക്ക് ആന്തരികഛിദ്രം സംഭവിച്ചിട്ടുണ്ടാകുമോ..?
ശേഷിക്കുന്ന അവരുടെ ജീവിതം, ഇനിയൊരു തലമുറ തങ്ങളിൽ നിന്നുണ്ടാവില്ലന്ന തിരിച്ചറിവിൽ വെറും പാഴ് കോലങ്ങളായി ,നിന്ന് തീർക്കാനുള്ളതാവുമോ?
ഒരു പക്ഷെ അരുണകിരണങ്ങൾപോലും അവ ഭയപ്പെടുന്നുണ്ടാകും.. അതിന്റെ താപം താങ്ങുവാനുള്ള ശേഷി പോലും അവരിൽനിന്ന് ക്ഷയിച്ചിട്ടുണ്ടാകും.. ഇളംതളിരുകൾ കാറ്റിന്റെ ആർദ്രമായ തലോടൽ സദാ ആഗ്രഹിക്കുന്നുണ്ടാവണം.

ഗ്രാമത്തിനു മീതെ വട്ടമിട്ടു പറക്കുകയും പലതരം ഒച്ചകൾ കൊണ്ട് സംഗീതം തീർക്കുകയും വാരി വിതറിയ വർണ്ണപ്പൊട്ടുകളാവുകയും ചെയ്തിരുന്ന കിളികളും ആ ചിതശലഭ ജാലങ്ങളും എവിടേക്കാണ് പോയിട്ടുണ്ടാവുക..
ഇനി അവരെയും ഉയർന്നുപൊങ്ങിയ അഗ്നിനാളങ്ങൾ എത്തിപ്പിടിച്ചിട്ടുണ്ടാകുമോ...?
അറിയില്ല...!

ചെറിയ അനക്കംപോലുമില്ലാത്ത ഗ്രാമത്തിലെ കരിപിടിച്ച വഴികളിൽ കത്തിയമർന്ന ഒരായിരം സ്വപ്നങ്ങളുടെ കറുത്ത ശേഷിപ്പുകൾ ചവിട്ടിഞെരിച്ച് ഇന്ന് തലങ്ങും വിലങ്ങും ഉലാത്തുന്നത് കുറെ പോലീസുകാരുടെ ബൂട്ടുകൾ മാത്രം മാണ്.
ഇടയ്ക്കിടെ അവരിൽ നിന്നും ഉയരുന്ന പൊട്ടിച്ചിരികൾക്കും അട്ടഹാസങ്ങൾക്കുമപ്പുറം ഗ്രാമത്തെ മൂടിക്കെട്ടിയ നിശബ്ദതയിൽ ഒരു ചീവീടിന്റെ ശബ്ദം പോലും അന്യമായിരിക്കുന്നു.
സൈന്യത്തിന്റെ സംരക്ഷണത്തിലാണ് ആ വെന്തെരിഞ്ഞഗ്രാമം.പോലീസുകാരുടെ കൈയ്കളിലല്ലാം തോക്കുകൾ ഉണ്ട്.. അവരുടെ കൂട്ടത്തിൽ പട്ടാളക്കാരുമുണ്ടെന്നാണ് ഇംതിയാസ് പറഞ്ഞത്. ശരിയായിരിക്കും.. ചിലപ്പോൾ ആ തോക്കേന്തിയവർ പട്ടാളക്കാരാവും.

കഴുകൻമാരെ പോലെ അവരുടെ കണ്ണകൾ ചുറ്റും പരതുന്നുണ്ട്. തന്നെ കാണില്ലായിരിക്കാം ..
കാണാതിരിക്കാനാണ് തലക്കുമീതെ ഈ നൂൽച്ചാക്ക് കമഴ്ത്തിയത്.
പിന്നെ ഈ പാറക്കെട്ടിനെ മറപിടിച്ചാണ് നിൽക്കുന്നത്. കാണില്ലായിരിക്കാം. കണ്ടാൽ ഒരു പക്ഷേ, ഒരുവെടിയുണ്ട ഇതുവഴി പാഞ്ഞുവന്നേക്കാം..,

ഇനിയും ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല.. തിരിച്ചു നടക്കാം. അസ്തമയത്തിനു മുമ്പ് ദുർഗ്ഗsങ്ങളായ വഴികൾ ഏറെ താണ്ടുവാനുണ്ട്. ഗ്രാമത്തെ വിഴുങ്ങിയ കറുപ്പ് നീങ്ങിയോ എന്നറിയാനുള്ള ആകാംക്ഷയിൽ..ദൂരെ പ്രിയപ്പെട്ടവർ കാത്തിരിപ്പുണ്ട്.
തത്കാലം പരന്നു കിടക്കുന്ന ആ കറുപ്പിൽ നിന്നും മുഖം തിരിക്കട്ടെ...,

* * * * * *
അപരാജിത് തിരിഞ്ഞു നടന്നു.
അപരാജിത് തിരിഞ്ഞു നടന്നു.
ഓർമകളിൽഹൃദയം വല്ലാതെ വിങ്ങുന്നു.. കറുത്തു നിൽക്കുന്ന ഗ്രാമം എന്തൊരു വേദനയാണ് നൽകി കൊണ്ടിരിക്കുന്നത്. പിടക്കുന്ന നെഞ്ചുമായല്ലാതെ ഇവിടെ നിന്നും ഇതുവരെ പിന്തിരിഞ്ഞു നടക്കുവാനായിട്ടില്ല.
പ്രതീക്ഷകൾ മിന്നാമിനുങ്ങിനേക്കാളും ചെറുതായി കൊണ്ടിരിക്കുകയാണോ..

പിന്നിടുന്ന അപരാജിതിന്റെ ഓരോചുവടകൾക്കുമൊപ്പം ഉൾതടത്തിൽ ഓർമ്മകൾ കിതച്ചു കൊണ്ടേയിരുന്നു.
എവിടെ നിന്നോ പാറിവന്ന് തങ്ങളുടെ ഗ്രാമത്തിലേക്ക് വീണ ഒരു തീപൊരിയാണ് എല്ലാം കവർന്നെടുത്തത്.
എങ്ങിനയാണ് അത് അവിടെ എത്തപ്പെട്ടതെന്ന് അറിയില്ല.
ആ തീ പൊരി എത്ര പെട്ടന്നാണ് ഒരു തീക്കടലായി മാറിയത് .
അതിന്റെ വേലിയേറ്റം നക്കിത്തുടച്ച് പിൻ വാങ്ങിയത് ഒരിക്കലും തിരിച്ചു കിട്ടാത്ത നന്മകളുമായിട്ടായിരുന്നോ..?

ചിന്താഭാരംപേറി നടന്നുതളർന്ന അപരാജിത് ശിരസ്സിനെമൂടിയ നൂൽ ചാക്ക് ഊരിയെടുത്ത് ചുമലിലിട്ടു..
മലമുകളിൽ നിന്നും ഒലിച്ചുവരുന്ന നീർചോലയിൽനിന്ന് മുഖം കഴുകുകയും ,രണ്ടാവർത്തി നിറ കൈയ്കുമ്പിളിൽ കോരിയ തെളിനീരിനെ ആസ്വദിച്ച് കുടിക്കുകയും ചെയ്തു.അസ്തമയസൂര്യന്റെ ചെഞ്ചായമപ്പോൾ ആ തെളിനീർ പ്രവാഹത്തിൽ ഇളകി ഒഴുകുന്നുണ്ടായിരുന്നു..
ഒരു നിമിഷം ആ ചുവപ്പ്ഛായത്തിന്റെ ഒഴുക്ക് അപരാജിതിനെ അത് തങ്ങളുടെ നെയ്ത്തുയന്ത്രത്തിലെ ചുവന്ന പട്ടുനൂലുകളുടെ ചലനമാണോ.. എന്ന് തോന്നിപ്പിച്ചു.
അപരാജിതിന്റെ മനസ്സിലിപ്പോൾ ഒരു പാട് വർണ്ണങ്ങളിലുള്ള പട്ടുനൂലുകൾ ഓടി മറയുന്നു.. കൈയ്കളാൽ ചലിപ്പിക്കുന്ന നെയ്ത്തുയന്ത്രങ്ങളുടെ കൃത്യതയുള്ള 'ടക് ' 'ടക് ' ശബ്ദങ്ങളുണരുന്നു.
പലവർണ്ണനൂലുകളൊന്നായ് തീരുന്ന പട്ടുതുണികളെ പോലെ അവരുടെ ഗ്രാമവും ഗ്രാമീണരും പുനർജ്ജനിക്കുന്നു..
അവിടെ ഹിന്ദുവും മുസൽമാനം ക്രിസ്ത്യനും.. സ്നേഹത്തിൽ നെയ്തെടുത്ത പട്ടുതുണികളിലെ ഇഴപിരിയാത്ത വിവിധ വർണ്ണങ്ങൾ മാത്രമായിരുന്നു. പരസ്പരം ചേർന്നു നിൽക്കാതെ നിലനിൽപ്പില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് സ്നേഹത്തിന്റെ നെയ്ത്തുയന്ത്രത്തിൽ കാലങ്ങളായി ഇഴചേർന്ന് പവിത്രമായപട്ടുതുണികളായ്തീർന്ന വർണ്ണനൂലുകൾ.

ജാതിമത ചിന്തകളും ,ആചാരങ്ങളുടെ വിവിധത്വവും വേർതിരിക്കാതെ , പൂമര ങ്ങൾക്കു താഴെയും ,നെയ്ത്തു ശാലകൾക്കുള്ളിലും ആഘോഷവേളകളിൽ പൂവുതിർന്ന ഗ്രാമവീഥികളിലും അവരെന്നും ഒന്നായിരുന്നു. ഈദും ദസറയും ക്രിസ്തുമസ്സും ഹോളിയും അവർ ഒന്നായ് കൊണ്ടാടി.
അവിടെ അപരാജിതിനേയും ഇംതിയാസിനെയും പോലെ ആയിരങ്ങൾക്ക് തങ്ങളുടെ മതങ്ങളും ആചാരങ്ങളും ചികഞ്ഞ് അസഹിഷ്ണുതയുടെ ദുർഗന്ധം വമിപ്പിക്കാൻ താൽപര്യമോ.. അത്തരം ചിന്തകളുടെ ഓർമ്മയോ ഉണ്ടായിരുന്നില്ല.
പ്രകൃതിതന്നെ പൂമരങ്ങൾ കൊണ്ട് അലങ്കരിച്ച ആ ഗ്രാമത്തിനെന്നും സ്നേഹത്തിന്റെ സുഗന്ധമായിരുന്നു.
പൂക്കളെ പ്രണയിച്ചെത്തുന്ന കുഞ്ഞു കിളികളുടെ കൊഞ്ചലുകളിൽവിരിയുന്ന സംഗീതശകലങ്ങൾ ആ മനുഷ്യർ കാത്തുവെക്കുന്ന ഒരുമയുടെ ഏറ്റു പാടലുകളുമായിരുന്നു.

ഇംതിയാസിന്റ മക്കൾ 'ജുംമ്നയും ' 'ആലമും ' അപരാജിതിന്റെ മക്കളായ 'ചേതനും ' ശിവന്യയും ' അവരുടെ മാതാപിതാക്കളെ പോലത്തന്നെ പല രക്തത്തിൽ മിടിക്കുന്ന ഒരേ ഹൃദയങ്ങളായിരുന്നു.
ബാല്യകൗമാരങ്ങൾക്കിടയിൽ ആ ഗ്രാമത്തിലെ മറ്റനേകം കുട്ടികൾക്കൊപ്പം പുതു സ്വപ്നങ്ങളുടെ ചിറകുകൾക്ക് ,വിശുദ്ധ സ്നേഹത്തിന്റെ ഛായം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അവരും.

ആരാണ് ആ സ്നേഹവർണ്ണങ്ങൾക്കിടയിലേക്ക് അസഹിഷ്ണുതയുടെ ആ തീപ്പൊരിയിട്ടത്..?
മെല്ലെ നീറി തുടങ്ങിയ ആ തീപ്പൊരിയെ വർഗ്ഗീയതയുടെ എണ്ണയൊഴിച്ച് ആളിക്കത്തിച്ചത് ആരാണ്..?
അറിയില്ല.
പൊടുന്നനെ സ്നേഹത്തിന്റെ നെയ്ത്തുയന്ത്രത്തിലെ ടക് ടക് ശബ്ദത്തിന് താളപ്പിഴ വരികയായിരുന്നു..
വർണ്ണനൂലുകൾ വിവിധ വർണ്ണങ്ങളായി തന്നെ ഇഴപിരിഞ്ഞു ഒന്നാവാൻ മടിച്ച് വേറിട്ടു നിൽക്കുകയും ചെയ്തു.

പൂപൊഴിഞ്ഞ ഗ്രാമ വീഥികളിലെ സുഗന്ധത്തിന് സ്നേഹം നഷ്ടമാവുകയും ,ഒരുമയുടെ സംഗീതം മറന്ന കുഞ്ഞു കളികൾ വിവിധ ചില്ലകളിലായ് കലപില കൂട്ടുകയും ചെയ്തു.
ഗ്രാമീണർ തങ്ങളുടെ പേരിലേക്കും വിശ്വാസ കമ്മങ്ങളിലേക്കും ആദ്യമായ് തിരിഞ്ഞ് നോക്കി.
പള്ളി മിനാരങ്ങളിൽ നിന്ന് ബാങ്കൊലിയും ക്ഷേത്രങ്ങളിൽ നിന്ന് മന്ത്രധ്വനികളും ശങ്കൊലിയും ചർച്ചുകളിൽനിന്നുള്ള മണിനാദവും അവിടം വേറിട്ടു കേൾക്കാൻ തുടങ്ങി.

എത്ര പെട്ടന്നാണ് മതം അവിടുത്തെ മനുഷ്യസമൂഹത്തെ ചെറുസംഘങ്ങളായി വേർതിരിക്കപ്പെട്ടത്...
ആ വേർതിരിവുകൾക്കിടയിൽ ജ്വലിച്ച അഗ്നി അണയാതിരിക്കാൻ ആർക്കായിരുന്നു.. ഉത്സാഹം അറിയില്ല.
എന്നാൽ ചില സത്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. മതം ഗ്രാമവീഥികളിൽ ചോര വീഴ്ത്തിതുടങ്ങിയിരിക്കുന്നു. മതവികാരത്തിന്റെ മുഖമൂടിയെടുത്തണിഞ്ഞവന്റെ കാഴ്ചയിൽ ഇന്നലെ വരെ കൂടെനടന്നവൻ അന്യനും വെറുക്കപ്പെട്ടവനും ശത്രുവുമായി മാറിയിരിക്കുന്നു. അവരുടെ കൈയ്കളിലെ തിളങ്ങുന്ന ആയുധങ്ങൾ രക്തദാഹികളാവുകയും അവർ സംഹാരമൂർത്തികളായി ഉറഞ്ഞുതുള്ളുകയും ചെയ്യുന്നു.

ചേരിതിരിഞ്ഞ മനുഷ്യൻ പരസ്പരം കൊന്നുംകൊലവിളിച്ചും കുടിലും നെയ്ത്തുശാലകളും കൊള്ളിവെച്ചും പിശാചുക്കളായി പരിണമിക്കവെ.. അപരാജിതും ഇംതിയാസും അവരുടെ പത്നിമാരും മക്കളും തങ്ങളുടെ കുടിലുകളുടെ വാതിലുകൾ കൊട്ടിയടച്ച് വന്നുഭവിച്ച വിപത്തിൽ നിന്നും രക്ഷിതരാൻപൊട്ടിക്കരഞ്ഞ് ദൈവത്തിലേക്ക് കൈയ് ഉയർത്തി.
അവരുടെ വാതിലുകൾ മുട്ടിത്തുറന്ന്
അവരെ ഹിന്ദുവായും മുസ്ലിമായും വേർപ്പെടുത്താൻ വന്നവർക്ക് മുന്നിൽ മനുഷ്യത്വത്തിന്റെ മതം കാണിച്ച് അവരൊന്നായ് വന്നവരെ തിരിച്ചയച്ചു..
അവരുടെ ഭീഷണികളിലും താക്കീതുകളിലും ഉലയാതെ ഇംതിയാസും അപരാജിതും തങ്ങളുടെ കുടുംബത്തിനു മീതെ പരസ്പര വിശ്വാസത്തിന്റെ ,സ്നേഹത്തിന്റെയും ചിറകുവിരിച്ച് കാവലിരുന്നു.

ഗ്രാമവീഥികളുടെ ഇരുവശങ്ങളിലായി നിരന്നുനിന്നിരുന്ന കുടിലുകളും നെയ്ത്തുശാലകളും തിന്നുതീർക്കാൻ വാപിളർന്ന അഗ്നി അതിവേഗം മുമ്പോട്ട് കുതിച്ചു. തങ്ങളുടെ കുടിലുകളിലേക്കും നെയ്ത്തു ശാലയിലേക്കും നീണ്ട അഗ്നിയുടെ ചുവന്ന നാവിനു മുന്നിൽ നിസ്സഹായരായ ഇംതിയാസും അപരാജിതും കുടുംബവും കരയുവാൻ പോലുമറിയാതെ നിശ്ചലരൂപികളായി.
പോലീസും പട്ടാളവും ഗ്രാമം ഏറ്റെടുത്തു.. അകലെ മുസ്ലിമുകൾക്കും ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പ്രത്യേകം ആശ്വാസ കേന്ദ്രങ്ങൾ തുറന്നു.
മതം തിരിഞ്ഞ് മനുഷ്യൻ ആശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടി.

അപരാജിതിനും ഇംതിയാസിനും മുന്നിൽ ആശ്വാസകേന്ദ്രങ്ങളിലേക്കുള്ള വഴികാട്ടികൾ.. തൊപ്പിയും കുറിയുമിട്ടുനിന്നു.
അപരാജിതിനെയും ഇംതിയാസിനെയും രണ്ടുവഴികളിലേക്ക് അവർ ആനയിക്കാൻ ശ്രമിച്ചു.
രക്ഷകരായ് കരം പിടിക്കാൻ വന്നവരുടെ ണ്ണുകളിൽ മതവെറിയുടെ കനലെരിയുന്നത് ഇംതിയാസും അപരാജിതും കണ്ടു.
അവരുടെ കണ്ണുകൾ വെട്ടിച്ച് ഉയർന്നു പൊങ്ങുന്ന പുകച്ചുരുളുകൾ മറയാക്കി അപരാജിതും ഇംതിയാസും തങ്ങളുടെ കുടുംബത്തെയും കൂട്ടി നടന്നു..

ഗ്രാമ വീഥികൾക്കപ്പുറം
രക്തത്തിന്റെ ഗന്ധമില്ലാത്ത, അഗ്നിയുടെ ചുടു കാറ്റ് വീശാത്ത, പുകച്ചുരുളുകൾ ശ്വാസം മുട്ടിക്കാത്ത, കാതുകളിൽ മതവെറിയുടെ ആർപ്പുവിളികൾ അലക്കാത്ത, തങ്ങളെ വേർപിരിച്ചുകളയാത്ത സ്വസ്ഥമായ ശാന്തമായ ഒരു ഇടം തേടി ..ദുർഗ്ഗമായ വഴികൾ താണ്ടിയും പരിക്ഷീണിതരായും നടന്ന്നടന്നവർ ഒടുവിൽ ആ കൊടുംകാടിനെ പുൽകി.

അവിടെ
പോർവിളികളും ആക്രോഷങ്ങളും പതിഞ്ഞ് മലിനമായ അവരുടെ കാതുകളിൽ ഒരായിരം കിളികളുടെ ശൃംഗാരങ്ങളും കുണുങ്ങി ഒഴുകുന്ന നീർച്ചോലയുടെ കളകളവും ആശീർവാദങ്ങളാക്കി കാട് അവരെ സ്വീകരിച്ചിരുത്തി.
നിബിഡ മരങ്ങൾക്കിടയിലൂടെ ഊളിയിട്ടെത്തുന്ന മന്ദമാരുതനെ അവർക്ക് വിശറിയാക്കി.
കാടിന്റെ മടിത്തട്ടിലങ്ങനെ ആ മനുഷ്യ മക്കൾ ഉറങ്ങാനം ഉണരാനും ശീലിച്ചു.അസഹിഷ്ണുതയുടെ ഇടിമുഴക്കങ്ങൾക്കും വിള്ളലുകൾ വീഴ്ത്തുവാൻ കഴിയാതെ ആ വനാന്തരത്തി വേരൂന്നിയ ഇംതിയാസ് അപരാജിത്
സ്നേഹത്തിന്റെ പരിശുദ്ധിയിൽ മനം മറന്ന കാട്ടുചെടികൾ കാലത്തിന്റെ സമ്മതമേതുമില്ലാതെ അവർക്കായ് പുഞ്ചിരിതൂകി.ആ പുഞ്ചിരികളെ താലോലിച്ചും അതിന്റെ സുഗന്ധം ആ വാഹിച്ചും ഉൾക്കാമ്പിലൊളിപ്പിച്ച മധു നുകർന്നും അപരാജിതിന്റെയും ഇംതിയാസിന്റെയും പൊന്നുമക്കൾ ചിത്രശലഭങ്ങളായ് കാടിന്റെ ആത്മാവിലൂടെ പാറിപ്പറന്നു.

കൺമുന്നിൽ കരിഞ്ഞുവീണ ത ങ്ങളുടെ ഗ്രാമത്തിന് ചിറക് മുളക്കുന്നത് കാണാൻ പിന്നീട് എത്രയോ പ്രഭാതങ്ങളിൽ അപരാജിതും ഇംതിയാസും മാറി മാറി കാടിറങ്ങി.
ആ നൂൽ ചാക്കും തലയിൽ കമഴ്ത്തി
അവർ ദുർഗ്ഗടമായ വഴികൾ താണ്ടി ,നീർ ചോലയിൽ നിന്ന് ദാഹം തീർത്ത് പട്ടാളത്തിന്റെയും പോലിസിന്റെയും മത ഭ്രാന്തൻമാരുടെയും കണ്ണിൽ പെടാതെ ആ പാറക്കെട്ടുകൾക്ക് മറവിൽ പതുങ്ങി നൂൽ ചാക്കിലെ കൺ പഴുതിലൂടെ അവർ തങ്ങളുടെ ഗ്രാമത്തെ വീക്ഷിച്ചു.

പരന്നു കിടക്കുന്ന കറുപ്പിനു മീതെ പൂമരങ്ങൾ ഇനിയും തളിരിടുന്നതും, പൂക്കുന്നതും.
അകന്നുപോയ കിളികളും ചിത്രശലഭങ്ങളും വീണ്ടും വിരുന്നെത്തുന്നതും .. കുടിലുകളും നെയ്ത്തു ശാലകളും പുനർജ്ജനിക്കുന്നതും, മതം മറന്ന മനുഷ്യൻ പൂക്കൾ പൊഴിഞ്ഞ വീഥികളിലൂടെ തോളോട് തോൾ ചേർന്ന് ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നതും ,നൂൽ ചാക്കിനുള്ളിൽ അപരാജിതിന്റെയും ഇംതിയാസിന്റെയുംകണ്ണുകൾ സ്വപ്നം കണ്ടു.

സ്വപ്നങ്ങൾ ഇനിയുമകലയാണന്ന സത്യം നീറുന്ന നെഞ്ചിൽ പേറി ,ആ കൺപഴുതുകളുള്ള നൂൽചാക്കും ചുമലിൽ തൂക്കി ഇരുൾ പുതച്ച കാട്ടിലേക്ക് ഗ്രാമത്തിന്റെ കറുത്ത ചിത്രവുമായി അപരാജിത് തന്റെ പ്രിയപ്പെട്ടവർക്കരികിലേക്കിതാ ഒരിക്കൽ കൂടി തിരിച്ചെത്തിയിരിക്കുന്നു.
end
അബുനുജൈം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക