“ വീട് ...ഒരു കുടുംബം "
------------------------------------
------------------------------------
" അരുണേട്ടാ...ഒരു കാര്യം പറയട്ടെ.."
" എന്താ.. പറയ് "
നമുക്കൊരു ടൂർ പോയാലോ...
" എന്താ.. പറയ് "
നമുക്കൊരു ടൂർ പോയാലോ...
കുറേ ആയില്ലേ നമ്മൾ ഒരുമിച്ച് എവിടെയെങ്കിലും പോയിട്ട്, മക്കൾടെ സ്‌കൂൾ അടക്കും നാളെ കഴിയുമ്പോ.
"പോകാം .. സ്ഥലം നീയും മക്കളും കൂടി തീരുമാനിച്ചു പറഞ്ഞാ മതി.."
"പോകാം .. സ്ഥലം നീയും മക്കളും കൂടി തീരുമാനിച്ചു പറഞ്ഞാ മതി.."
സുജിയുടേതായ ആവശ്യങ്ങൾ അധികം പറയാറില്ല. വീട്, മക്കൾ, അമ്മ അതാണ് ശരിക്കും അവളുടെ
ലോകം..
ലോകം..
പരിഭവവും, പരാതികളും, സംശയവും ഒക്കെ നിറഞ്ഞതാണ് മിക്കവാറും കിടപ്പറ, എങ്കിലും രാത്രിയിലെപ്പോഴെങ്കിലും ആ കൈകൾ തന്നെ വലയം ചെയ്തിരിക്കും...
ഒന്ന് ചേർത്തണച്ചാൽ തീരുന്നതാണ് എല്ലാ പരിഭവങ്ങളും പരാതികളും..
ഒന്ന് ചേർത്തണച്ചാൽ തീരുന്നതാണ് എല്ലാ പരിഭവങ്ങളും പരാതികളും..
കുറേ ആയി ഒന്നിച്ചൊരു യാത്ര പോയിട്ട്. ഓരോ അവധിക്കാലങ്ങളും എന്തെങ്കിലും തിരക്കുകളാകും കല്യാണം കഴിഞ്ഞ ആദ്യകാലങ്ങളിൽ ഇടക്കൊരു യാത്ര പതിവായിരുന്നു. പിന്നീടത് കുറഞ്ഞു വന്നു.
ഓഫിസിൽ അവധി കൊടുക്കണം നാളെ തന്നെ...
ഓഫിസ് കാര്യങ്ങൾ സ്മിതയെ ഏൽപ്പിക്കാം...
ഓഫിസ് കാര്യങ്ങൾ സ്മിതയെ ഏൽപ്പിക്കാം...
കാലത്ത് തന്നെ ഒരാഴ്ചത്തെ അവധിക്കായുള്ള അപേക്ഷ ഓഫിസിൽ ഏല്പിച്ചു..
ഭാര്യയുടെയും മക്കളുടെയും തീരുമാനം കോന്നി, ആങ്ങമൂഴി കൊട്ടവഞ്ചി,
ഗവി അവിടുന്ന് മൂന്നാർ രണ്ട് ദിവസ്സം താമസ്സം....
കുടുംബമായൊരു യാത്ര പോയിട്ടില്ല ഇപ്രാവശ്യം എന്തായാലും നടത്തിക്കൊടുക്കാൻ തീരുമാനിച്ചു...
ഗവി അവിടുന്ന് മൂന്നാർ രണ്ട് ദിവസ്സം താമസ്സം....
കുടുംബമായൊരു യാത്ര പോയിട്ടില്ല ഇപ്രാവശ്യം എന്തായാലും നടത്തിക്കൊടുക്കാൻ തീരുമാനിച്ചു...
വൈകിട്ട് അമ്മയോട് കാര്യങ്ങൾ അവതരിപ്പിക്കണം..
അമ്മയെ ഒറ്റക്കാക്കി പോകുവാൻ മടിയാണ് എന്നാലും പറയാതിരിക്കുവാൻ പറ്റില്ലല്ലോ...
പതിവ് പോലെ ജോലി കഴിഞ്ഞു നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു...
പതിവ് പോലെ ജോലി കഴിഞ്ഞു നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു...
അമ്മക്കിപ്പോഴും ഞാൻ കുഞ്ഞാണ്, മുടി ചീകുവാനും, തുണി അലക്കി മടക്കി വെക്കുവാനും, പുറം തേച്ച് തരുവാനും എല്ലാത്തിനും ഇപ്പോഴും എത്തും...
കുഴമ്പിന്റെയും, എണ്ണയുടെയും മണമാണ് മുറിയിൽ..!
കുഴമ്പിന്റെയും, എണ്ണയുടെയും മണമാണ് മുറിയിൽ..!
അടുത്തായി ഇരുന്നപ്പോ പതിയെ ആ വിരലുകൾ തലമുടി ചീകി ഒതുക്കി തുടങ്ങി...
" എന്റമ്മേ ഞാനിപ്പോ കൊച്ചു കുഞ്ഞൊന്നുമല്ല പ്രായം നാല്പത് കഴിഞ്ഞിരിക്കുന്നു,
രണ്ട് കുഞ്ഞുങ്ങളുടെ അപ്പനാ... വല്ലവരും കണ്ടാ കരുതില്ലേ തൈകിളവനായിട്ടും കൊച്ചുകുഞ്ഞാണെന്നാ വിചാരമെന്ന് "
രണ്ട് കുഞ്ഞുങ്ങളുടെ അപ്പനാ... വല്ലവരും കണ്ടാ കരുതില്ലേ തൈകിളവനായിട്ടും കൊച്ചുകുഞ്ഞാണെന്നാ വിചാരമെന്ന് "
" ആര് വേണേലും വിചാരിച്ചോട്ട് എനിക്കെന്റെ മക്കൾ എന്നും കുഞ്ഞുങ്ങള് തന്നെയാ "
എപ്പോഴും ഒരേ പല്ലവിയാണ് ...
എപ്പോഴും ഒരേ പല്ലവിയാണ് ...
" നിന്റെ മുടിയൊക്കെ പോയി തുടങ്ങി...."
" അമ്മേടെ കൂട്ട് ചെറുപ്പമാണോ ഞാൻ .. വയസ്സ് നാല്പത് കഴിഞ്ഞു.."
" ഒന്ന് പോടാ അവിടുന്ന്.. നീ ഉണ്ടായത് എനിക്ക് നാല്പത് കഴിഞ്ഞിട്ടാ..."
" എൻറമ്മ ഇപ്പോഴും ചെറുപ്പമല്ലേ...
അമ്മ എന്നും ചെറുപ്പമായി, സുന്ദരിയായിരിക്കണം അല്ലെങ്കിൽ എനിക്കെങ്ങാനാ ഒരു കുഞ്ഞായി
കഴിയാനാകുക..."
അമ്മ എന്നും ചെറുപ്പമായി, സുന്ദരിയായിരിക്കണം അല്ലെങ്കിൽ എനിക്കെങ്ങാനാ ഒരു കുഞ്ഞായി
കഴിയാനാകുക..."
" ഡാ... അവള് പറഞ്ഞു നമുക്ക് മൂന്നാല് ദിവസ്സം എവിടൊക്കെയോ കറങ്ങാൻ പോകാമെന്ന്.. ഉള്ളതാണോ "
അമ്മയെ ഒഴിവാക്കിയൊരു യാത്രയാണ് സുജി ഉദ്ദേശിച്ചതെന്നായിരുന്നു തന്റെ ചിന്ത....
തന്റെ മനസ്സ് കാണാൻ അവൾക്കാകുന്നു,
മനസ്സ് നിറഞ്ഞു കണ്ണുകൾ നിറയുന്നു..
വാക്കുകൾ ഇനി ഇല്ല..
പതിയെ അമ്മയുടെ മടിയിൽ നിന്നും കയ്യെടുത്തു ..
സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പിയ കണ്ണുകൾ അമ്മ കാണാതെ തുടച്ചു..
തന്റെ മനസ്സ് കാണാൻ അവൾക്കാകുന്നു,
മനസ്സ് നിറഞ്ഞു കണ്ണുകൾ നിറയുന്നു..
വാക്കുകൾ ഇനി ഇല്ല..
പതിയെ അമ്മയുടെ മടിയിൽ നിന്നും കയ്യെടുത്തു ..
സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പിയ കണ്ണുകൾ അമ്മ കാണാതെ തുടച്ചു..
ചായ എടുത്ത് വരാമെന്ന് പറഞ്ഞുംകൊണ്ട് മുറിയിലേക്ക് നടന്നു..
സുജി അടുക്കളയിലാണ് .. നാളത്തേക്കുള്ളതൊക്കെ തിരക്കിട്ട് പൊതിഞ്ഞെടുക്കുകയാകും..
അടുക്കളയിലേക്ക് നടന്നു ...
അടുക്കളയിലേക്ക് നടന്നു ...
" നീയെന്നെ തോൽപ്പിച്ച് കളഞ്ഞു സുജീ.."
" ചേട്ടനെന്താ കരുതിയെ.. ഞാൻ അമ്മയെ തനിച്ചാക്കി വരുമെന്നാണോ....
അമ്മയെ തനിച്ചാക്കി നമുക്ക് മാത്രമായി എന്ത് സന്തോഷമാ അരുണേട്ടാ വേണ്ടെ..ഈ മനസ്സിൽ അമ്മക്കുള്ള സ്ഥാനം അറിയുന്നതല്ലേ എനിക്ക്..
അമ്മയെ തനിച്ചാക്കി നമുക്ക് മാത്രമായി എന്ത് സന്തോഷമാ അരുണേട്ടാ വേണ്ടെ..ഈ മനസ്സിൽ അമ്മക്കുള്ള സ്ഥാനം അറിയുന്നതല്ലേ എനിക്ക്..
" Thanks Ya.. എപ്പോഴും നീ എന്നെ തോൽപ്പിക്കുവാ."
" ഇവിടെന്താ തോൽവിയും വിജയവും.. നാളെ നമ്മളും അമ്മയുടെ പ്രായമാകും, നമ്മുടെ മക്കളും നമ്മൾ ചെയ്യുന്നത് കണ്ടാണ് വളരുന്നത്, നമ്മൾ നമ്മുടെ മാതാപിതാക്കൾക്ക് ചെയ്യുന്നത് നമ്മുടെ മക്കൾ നമുക്കും നൽകും..."
" എന്റെ വീട്ടിൽ അമ്മയ്ക്കോ അച്ഛനോ മക്കളുടെ നന്മയിൽ ജീവിക്കുവാനോ, അവരുടെ ഇഷ്ടങ്ങളറിഞ്ഞു ഞങ്ങൾക്ക് ചെയ്യുവാനോ ആയിട്ടില്ല, നമ്മളാണ് അവരുടെ ലോകം..."
" മക്കൾ പതിവിലും ഉത്സാഹത്തിലായിരുന്നു നാളെ പോകാനുള്ള സ്ഥലങ്ങളുടെ വിവരണങ്ങളിലായിരുന്നു രണ്ടാളും......."
അമ്മയുടെ കൈപിടിച്ച് വണ്ടിയേൽ കയറുമ്പോ പതിവ് പോലെ തന്നെ മുൻസീറ്റ് കയ്യടക്കാനുള്ള താല്പര്യം സുജിയിൽ കണ്ടില്ല...
" അമ്മ മുന്പിലിരുന്നോ ഞാൻ മക്കളോടൊപ്പം പിന്നിലിരുന്നോളാം...."
" വേണ്ടാ.... ഈ സീറ്റ് നിനക്കുള്ളതാണ്.. ഒരാൾക്കും വിട്ടുകൊടുക്കണ്ടാ...
കല്യാണം വരെ മാത്രമേ അമ്മയ്ക്കും അപ്പനും മുൻസീറ്റിന് അവകാശമുള്ളൂ.. അത് കഴിഞ്ഞാൽ അതിന്റെ അവകാശി നീ മാത്രമാണ്...."
" വല്യമ്മച്ചി അവിടിരുന്നാരുന്നേൽ അമ്മ ഈ യാത്ര കൊളമാക്കിയെനേം....
അച്ഛാ.... വണ്ടി നേരെ വിട്ടോ കോന്നിയിലേക്ക്....
ആനക്കൂടും ആനകളെയുമൊക്കെ കണ്ട് നമ്മൾ നേരെ വടശ്ശേരിക്കര വഴി ആങ്ങമൂഴി കൊട്ടവഞ്ചിയേലൊക്കെ കയറി അവിടുന്ന് ഗവി...."
അച്ഛാ.... വണ്ടി നേരെ വിട്ടോ കോന്നിയിലേക്ക്....
ആനക്കൂടും ആനകളെയുമൊക്കെ കണ്ട് നമ്മൾ നേരെ വടശ്ശേരിക്കര വഴി ആങ്ങമൂഴി കൊട്ടവഞ്ചിയേലൊക്കെ കയറി അവിടുന്ന് ഗവി...."
അമ്മുവാണ് കൂട്ടുകാരുടെ കയ്യീന്ന് എല്ലാം മനഃപാഠമാക്കിയിരിക്കുന്നു.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക